Thursday, February 26, 2009

വി.എസ്‌ പങ്കെടുത്തു, നന്ന്‌ !

വി.എസ്‌ പങ്കെടുത്തു, നന്ന്‌ !

വി.എസ് വന്നു.മാധ്യമങ്ങൾ നിരാശരായി. നവകേരളമാർച്ചിൽ വി.എസ് പങ്കെടുക്കാതിരിയ്ക്കുന്നത്‌ ആഘോഷമാക്കാമെന്നു കരുതി കാത്തിരുന്ന മാധ്യമ പുംഗവന്മാരും, സി.പി.എമ്മിന്റെ രാഷ്ട്രീയ എതിരാളികളും ഇളിഭ്യരായി.

സി.പി എമ്മിന്റെ പാർടി സെറ്റപ്പ്‌ അറിയാവുന്നവർക്ക്‌ വീ.എസ് പങ്കെടുക്കും എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല.കാരണം വി.എസിനെ പാർടിവിരുദ്ധനാക്കാൻ സദാസമയവും അദ്ദേഹത്തിന്റെ ഒപ്പം കൂടി ചെവി കടിച്ചു കൊണ്ടിരിയ്ക്കുന്ന ചില അഭ്യുദയ കാംഷികൾ തന്നെ ക്ലിഫ് ഹൌസിൽ കയറിയിറങ്ങി എങ്ങനേയും അദ്ദേഹത്തെ മാർച്ചിന്റെ സമാപന യോഗത്തിൽ പങ്കെടുപ്പിയ്ക്കാൻ ഉപദേശിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു.കാരണം വി.എസ് പാർടിയിൽ ഉണ്ടെങ്കിലല്ലേ, അദ്ദേഹത്തെ മുന്നിർത്തി പാർടിയെ നശിപ്പിയ്ക്കാനുള്ള പാഴ്ശ്രമങ്ങൾ തുടരുവാൻ കഴിയുകയുള്ളു.

പാർടിയാണു വലുതെന്ന യാഥാർഥ്യബോധത്തിൽ നിന്നും വി.എസിനെ അകറ്റിയവർ തന്നെ വെട്ടിലായി. ഒരു പക്ഷെ അദ്ദേഹം മാർച്ചിൽ പങ്കെടുക്കാതിരുന്നെങ്കിൽ വി.എസ് കേരള രാഷ്ട്രീയത്തിലെ ഒരു ദുരന്തമായി മാറുമായിരുന്നു.ഇക്കാലമത്രയും അദ്ദേഹം ആർജ്ജിച്ച എല്ലാ നേട്ടങ്ങളും വ്ര്ഥാവിലാകുമായിരുന്നു. ഈ ജീവിത സായന്തനത്തിൽ പാർടിയുടെ ശത്രുക്കളുടെ താവളങ്ങളിൽ ചെന്നു പെട്ട്‌ മുൻപ്‌ പാർടി വിട്ടു പുതിയ രാഷ്ട്രീയ
മോഹങ്ങളുമായി പോയ മറ്റു പല നേതാക്കൾക്കും സംഭവിച്ചതു തന്നെ വി.എസിനും സംഭവിക്കുമായിരുന്നു.

മറ്റൊന്ന്‌ മറ്റാരെങ്കിലുമായിരുന്നെങ്കിൽ, എന്തിനു സ.പിണറായി ആയിരുന്നെങ്കിൽ പോലും വി.എസിനെപ്പോലെ പെരുമാറിയിരുന്നെങ്കിൽ എന്നേ പാർടിയ്ക്കു പുറത്തായേനെ.സ. വി എസിനെ പാർടിയ്ക്കു നഷ്ടപ്പെടാതിരിയ്ക്കാൻ ഒരു പാടു വിട്ടു വീഴ്ചകൾ ഔദ്യോഗിക നേത്ര്‌ത്വം ഇതിനകം ചെയ്തിട്ടുണ്ട്. പോളിറ്റ് ബ്യൂറോയും, സം സ്ഥാന നേത്ര്‌ത്വവും ഒരു പോലെ വി.എസിനോടു കനിവുള്ളവരായി.എന്തിനു സ. പിണറായി പോലും വി.എസിനെ പാർടിയിൽ നിന്നു പുറത്താക്കുവാനുള്ള ഒരു നീക്കവും നടത്തിയില്ല എന്നത്‌ വി.എസിനെ കുഴയ്ക്കുന്ന സിൽബന്ധികൾ ഓർക്കുന്നതു നന്ന്‌.

വി.എസ്‌ ഒരുനല്ല കമ്മ്യൂണിസ്റ്റുകാരനാണ് . അദ്ദേഹത്തിനു ഒരു പാർട്ടിക്കാരനായി തന്നെ മരിയ്ക്കാനുള്ള ആഗ്രഹം തീർച്ചയായും ഉണ്ടാകും. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റല്ലാതാക്കി എന്നു ഉപചാപക വ്ര്‌ന്തത്തോട്‌ വി.എസിനു നാളെ പറയേണ്ടി വരരുത്‌. പാവം ആ മനുഷ്യനെ ശേഷിയ്ക്കുന്ന കാലവും ഒന്നു പാർട്ടിക്കാരനായി ജീവിയ്ക്കാൻ അനുവദിയ്ക്കുക.

അതു പോലെ സ. പിണറായിയും കരുത്തുള്ള ഒരു നല്ല കമ്മ്യൂണിസ്റ്റു കാരനാണ്. അസാമാന്യ നേത്ര്‌ പാടവമുള്ള നേതാക്കളിൽ ഒരാൾ. ഒരിയ്ക്കൽ ഒരു മന്ത്രിയായിപ്പോയെന്ന ഒരു തെറ്റേ സ. പിണറായിയും ചെയ്തിട്ടുള്ളു. അതിന്റെ ഫലമാണ് ആ സഖാവ്‌ ഇപ്പോൾ അനുഭവിയ്ക്കുന്നത്‌. ആരെങ്കിലും നാലും മൂന്നും പറയുമ്പോൾ അങ്ങ് തള്ളിക്കളയാൻ മാത്രം ചെറുതൊന്നുമല്ല സ. പിണറായിയും പാർടിയ്ക്കു വേണ്ടി നടത്തിയിട്ടുള്ള സേവനങ്ങൾ.

വി.എസിനെയും പിണറായിയേയും നായകനും പ്രതിനായകനും ആക്കേണ്ടത്‌ ഇവിടുത്തെ പാർടി വിരുദ്ധ മാധ്യമങ്ങളുടെ ആവശ്യമാണ്. പാർടി സഖാക്കൾ അതിൽ വീണുപോകരുത്‌.

Monday, February 16, 2009

അങ്ങനെ ലാവ്‌ലിൻ അനുബന്ധ സ്വപ്നങ്ങളും പൊലിഞ്ഞു ! (ലേഖനം)

ലേഖനം

ഈ ലേഖനം ആഗ്നേയന്റേതാണ്

അങ്ങനെ ലാവ്‌ലിൻ അനുബന്ധ സ്വപ്നങ്ങളും പൊലിഞ്ഞു !


അങ്ങനെ ആ ഒരു സസ്പെൻസും അവസാനിച്ചു. പ്രധാനമായും ലാവ്‌ലിൻ കേസിനെ സംബന്ധിച്ച്‌ ചർച്ച നടത്താൻ കൂടുമെന്നു പറഞ്ഞിരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ കഴിഞ്ഞു. മഹാത്ഭുതങ്ങൾ പ്രതീക്ഷിച്ച് മനപ്പായസം ഉണ്ടവർ നിരാശരായി. ഒന്നുകിൽ പിണറായി അല്ലെങ്കിൽ വി.എസ് ഈ രണ്ടുപേരിൽ ഒരാളേ ഈ പോളിറ്റ്‌ ബ്യൂറോ കഴിഞ്ഞാൽ പാർടിയിൽ ഉണ്ടാകൂ എന്ന തരത്തിലാണ് മാർക്സിസ്റ്റു വിരുദ്ധ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചത്‌. ഇപ്പോൾ ബലൂണിന്റെ കാറ്റു പോയതു പോലെയായി. ഇനി ചമ്മലു മാറ്റാൻ മറ്റെന്തെങ്കിലും ചൂടുള്ള വിഷയങ്ങൾ കിട്ടണം.

അതീവ ഗൌരവമുള്ള മറ്റെന്തെല്ലാം സംഭവങ്ങൾ ഇന്ത്യയിലും ലോകത്തും ഇതിനിടയിൽ നടന്നു. അതൊന്നും മാർക്സിസ്റ്റു വിരോധികളുടെ ശ്രദ്ധയെ ആകർഷിച്ചതേയില്ല. എല്ലാവരുടേയും ശ്രദ്ധ ലാവ്ലിൻ കേസിലായിരുന്നു. രാജ്യം നേരിടുന്ന വർഗീയ വിപത്തൊന്നും പലർക്കും ഒരു വാർത്തയേ അല്ല. വർഗീയ ഫാസിസ്റ്റുകളേയും അവരുടെ രാഷ്ട്രീയ ഫാസിസ്റ്റു പാർടികളേയുമൊക്കെ വിമർശിച്ചാൽ പത്രമാഫീസുകളുടെ കണ്ണാടിച്ചില്ലുകൾ തകർത്ത്‌ ഫാസിസ്റ്റുകൾ കടന്നു കയറുമെന്നും അതിനുള്ളിലിരിയ്ക്കുന്നവരുടെ ജീവൻ തന്നെ അപകടത്തിലാകും എന്നും ഭയം ഉള്ളതുകൊണ്ട്‌ അവർ എന്ത്‌ അഴിഞ്ഞാട്ടം നടത്തിയാലും അതു തുറന്നു കാട്ടാൻ തയ്യാറല്ല. സി. പി.എമ്മിന്റെ മേൽ ആകുമ്പോൾ ആർക്കും കുതിര കയറാമല്ലോ!

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ ആപേക്ഷികമായി കേരരളത്തിനു ചില മെച്ചങ്ങൾ ഉണ്ട്‌. വർഗീയതയും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ അല്പം കുറവാണ്. വർഗീയത ശക്തിപ്പെടുത്താനുള്ള പ്രധാന തടസ്സം ഇവിടെ ഇടതുപക്ഷത്തിനുള്ള സ്വാധീനമാണ്. അതുകൊണ്ടുതന്നെ മുഖ്യ ഇടതുപക്ഷ കക്ഷിയായ സി.പി. എമ്മിനെ തകർത്തു മാത്രമേ വർഗീയ പ്രതിലോമ ശക്തികൾക്ക്` ഇവിടെ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയൂ. അതിനു ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ മത്സരിച്ചു ശ്രമിയ്ക്കുകയാണ്.അവർക്കു ശക്തി പകരാനാണ് ഇവിടെ കുറെ മാധ്യമങ്ങൾ ശ്രമിയ്ക്കുന്നത്‌.

എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. പിണറായി വിജയനെ മാറ്റി നിർത്തും. നവകേരള യാത്ര മറ്റാരെങ്കിലും നയിക്കും. വി.എസ്‌ പാർടിയിൽ പിടി മുറുക്കും. സംസ്ഥാന നേത്ര്‌ത്വം വൻ പ്രതിസന്ധിയിലാകും. ഇത്തരത്തിലായിരുന്നു ഒരു പ്രചരണം. മറ്റൊന്ന്‌ പിണറായിയെ മാറ്റില്ല. വി.എസ് അതിൽ കുറഞ്ഞുള്ള ഒത്തുതീർപ്പുകൾക്കു നിൽക്കില്ല. പിന്നെ ഉള്ള വഴി രാജി വയ്ക്കുക. എന്നിട്ടു ഒന്നുകിൽ പുതിയ പാർടി ഉണ്ടാക്കുക. അല്ലെങ്കിൽ രാജി വയ്ക്കാതെ പാർട്ടി പിടിച്ചെടുക്കുക. അതിനാൽ പതിനാലാം തീയതിക്കുശേഷം പാർടി ഓഫീസുകൾ വി.എസ്. ഗ്രൂപ്പുകാർ പിടിച്ചെടുക്കുമെന്നു വരെ സ്വപ്നാക്ഷരങ്ങൾ നിരത്തി.

ഇപ്പോൾ കോഴി കൂകി. നേരം വെളുത്തു. എല്ലാം പാർടി വിരുദ്ധരുടേയും , പാർടി വിരുദ്ധ ദ്ര്‌ശ്യ- ശ്രവ്യ മാധ്യമങ്ങളുടേയും പാഴ്കിനാവുകളായിരുന്നുവെന്ന യാഥാർത്ഥ്യവുമായി ഇനിയും അവർ പൊരുത്തപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. മാർക്സിസ്റ്റു പാർട്ടി ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചുള്ള ഇക്കൂട്ടരുടെ സ്വപ്നങ്ങൾ പക്ഷെ ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ. ഇവർ ഒരു കാര്യം തുറന്നു പറഞ്ഞെങ്കിൽ നന്നായിരുന്നു.സി. പി എം തകരുമ്പോൾ തങ്ങൾക്ക്‌ എന്തു കിട്ടും? അങ്ങനെ തകർന്നു കാണാൻ ആഗ്രഹിക്കത്തക്ക നിലയിൽ എന്തു തെറ്റാണ് ഈ പാർട്ടി ചെയ്തിട്ടുള്ളത്‌? സി. പി.എം തെറ്റുപറ്റാത്ത പാർടിയാണെന്നല്ല. തെറ്റു പറ്റിയെന്നു ബോദ്ധ്യമായാൽ തുറന്നു പറഞ്ഞു തിരിത്തുന്ന പാർടിയാണിത്‌.

മറ്റു പാർട്ടികളൊന്നും തകരണമെന്ന്‌ ഒരാഗ്രഹവും ഇല്ല. വർഗീയ -തീവ്രവാദ -വിംധ്വംസക ശക്തികൾ പോലും അവർക്കു ഇല്ലാതായി കാണേണ്ട. സി.പി.എം മാത്രം തകരണം. അതിന് ഈ പാർടിയും ഇതിന്റെ നേതാക്കളും മാത്രം വേട്ടയാടപ്പെടണം. ഈ പാർട്ടി എന്തെങ്കിലും പ്രതിസന്ധി നേരിടുമ്പോൾ എന്തൊരുത്സാഹമാണെന്നോ, ഈ വിരുദ്ധ ശക്തികൾക്ക്‌! അതു പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയ്ക്കുണ്ട്‌ അന്ധമായ മാർക്സിസ്റ്റു വിരോധം. പക്ഷെ , സി. പി. എം ഇതെത്രയോ കണ്ടിരിയ്ക്കുന്നു.ഇനി കാ‍ണാനുമിരിയ്ക്കുന്നു.

ഇനിയും ഒരു കൂട്ടർ ഉണ്ട്‌. പാർടിയാണെന്നു പറയും. എന്നാൽ പാർടിയിൽ സർവ്വത്ര കുഴപ്പമാണ് . പാർട്ടി തകരുന്നതിൽ ദുഖമാണെന്നു പറയും. (അവർക്ക്‌ ഇതു നയിക്കാൻ അവസരം ലഭിയ്ക്കാത്തതിന്റെ കുഴപ്പമാണെന്നു തോന്നും പറച്ചിലു കേട്ടാൽ). എന്നിട്ടു വർഗ്ഗ ശത്രുവിനോട്‌ ഒപ്പം നിന്ന്‌ പാർട്ടിയെ തെരുവിൽ അലക്കും. തങ്ങളെക്കൊണ്ടു പലതുകൊണ്ടും കഴിയാത്തതു മറ്റുള്ളവർ ചെയ്യുന്നതിലുള്ള അസൂയ. അല്ലാതെന്ത്?എന്നാൽ ഈ ‘നല്ലാളന്മാർ` ക്ക്‌ ഈ പാർട്ടിയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നു ചൂണ്ടിക്കാണിയ്ക്കുവാനുണ്ടോ? അതുമില്ല. സി.പി. എം ഇല്ലാതായാൽ എല്ലാം ക്ലിയറാകും എന്ന മട്ടിലാണ് പ്രചരണം.

ഒന്നു മാത്രം പറഞ്ഞ്‌ ഈ കുറിപ്പു തൽകാലം ചുരുക്കുന്നു. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. കാഴ്ചയുടെ വില അറിയില്ല. കേരളത്തിൽ സി.പി.എം ഉള്ളതിന്റെ വില അതില്ലാതായാൽ മാത്രമേ അറിയൂ.

Sunday, February 1, 2009

അബ്ദുള്ളക്കുട്ടിയെ ഇബിലീസു ബാധിച്ചിരിയ്ക്കണൂ.....(ലേഖനം)

ലേഖനം

അബ്ദുള്ളക്കുട്ടിയെ ഇബിലീസു ബാധിച്ചിരിയ്ക്കണൂ...!

അബ്ദുള്ളാക്കുട്ടി സി.പി.എമ്മില് നിന്നും പൂറത്തായി. അതു പ്രതീക്ഷിച്ചതും തന്നെ.അദ്ദേഹം എസ്.എഫ് ഐ രംഗത്തുനിന്നും കടന്നു വന്ന ഒരാളാണ്. ഒത്തിരി ത്യാഗങ്ങളും സേവനങ്ങളും ഒക്കെ വിദ്യാര്ഥി-യുവജന സംഘടനാരംഗത്ത് ചെയ്തിട്ടുമൂണ്ട്‌.പാര്ടി ആ നിലയില് തന്നെ മതിയായ പരിഗണനകള് നല്കിയിട്ടുമുണ്ട്‌. മലബാര് ഭാഗത്ത്‌ മറ്റാരും ഇല്ലാഞ്ഞിട്ടല്ലല്ലോ,ഒരു എം. പി.ആയി ജനങ്ങളേയും പാര്ടിയേയും സേവിക്കുവാന് അദ്ദേഹത്തിന് അവസരം നല്കിയത്‌! പക്ഷെ ഒന്നുരണ്ടുവട്ടം എം.പി യൊക്കെ ആയപ്പോള് അദ്ദേഹത്തിനു ചില ഏനക്കേടൂകള് തുടങ്ങി. പാര്ടിയാണോ അബ്ദുള്ളക്കുട്ടിയാണോ വലുതെന്നൊക്കെ ഒരു സംശയം. പാര്ടി പറയുന്നതിനെക്കാള് നന്നായി തനിക്കു കാര്യങ്ങള് പറ്യാന് കഴിയുമെന്നൊരു തോന്നല്.ചില കോമ്പ്ലെക്സുകള്..

ഇതിനു മുന്പും പാര്ടിയില്നിന്ന്‌ ഒരു കര പിടിച്ച ശേഷം പാര്ടി അത്ര വലിയ കാര്യമൊന്നുമല്ലെന്നു തോന്നി പിച്ചും പേയും പുലമ്പി പുറത്തുപോയവരുണ്ട്‌.പലരുടേയും പിന്നില് ലക്ഷം ലക്ഷം പിന്നാലെ യെന്നുപറഞ്ഞു കൂടെ വരുമെന്നു വീമ്പു പറഞ്ഞിട്ടു തിരിഞ്ഞുനോക്കുമ്പോള് ലക്ഷത്തിനു ഏതാനും പൂജ്യങ്ങളുടെ കുറവുതോന്നുമ്പോള് നേരെ ചെന്നു ചേരുന്നതു പിന്നെ വര്ഗ്ഗശത്രുവെന്നു തലേന്നുവരെ പറഞ്ഞവരുടെ പാളയത്തില്. ഇതൊന്നും ഒരു പുത്തരിയല്ല.അബ്ദുള്ളക്കുട്ടിയുടെ കൂടെ ലക്ഷം ലക്ഷം ചെല്ലുമെന്നൊന്നും പറഞ്ഞിട്ടില്ല . അങ്ങനെ പറയാനുള്ള പ്രായമൊന്നും അദ്ദേഹത്തിനായിട്ടുമില്ല. പിന്നെ ഏതുനേരത്താണ് അബ്ദുള്ളക്കുട്ടിയുടെ മനസ്സില് ചില വേണ്ടാതീനങ്ങള് തോന്നിയതെന്നൊന്നും അറിയില്ല.

ഒരു പക്ഷെ ഇത്തവണ സീറ്റു കിട്ടാന് സാധ്യതയില്ലെന്ന വെളിപാടു കിട്ടിയിട്ടാകാം. പലര്ക്കും അങ്ങനെയാണ്.അങ്ങനെ തോന്നിയാല് പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിയ്ക്കും. പരയുന്നത് ആരാണ്, ആരെക്കുറിച്ചാണ് , എന്താണ് എന്നൊന്നും നിശ്‌ചയമില്ലാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞെന്നുമിരിയ്ക്കും. ഒരിയ്ക്കല് എം.പി.യും, എം.എല്.എയും ഒക്കെ ആയാല് ചിലര്ക്ക്‌ പിന്നെ അതൊന്നുമല്ലാതെ ജീവിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാനേ കഴിയില്ല. എല്ലാ പാര്ടിയിലുമുണ്ട്‌ ഇങ്ങനെ ചിലര്.അബ്ദുള്ളക്കുട്ടിയും അങ്ങനെ വല്ലതും ആയിപ്പോയോ എന്നറിയില്ല.

നരേന്ദ്ര മോഡിയെ പുകഴ്ത്തിയതാണല്ലോ, ഇപ്പോള് പാര്ടിയില്നിന്നും പുറത്താകാന് കാരണം. അതൊരു നിമിത്തമായെന്നേയുള്ളു. അല്ലെങ്കിലും താമസം വിനാ പുറത്തായേനെ.കാരണം അദ്ദേഹത്തിനു പാര്ടിയില്നിന്നും പുറത്താകാന് സധ്യതയുള്ള ചില ഏനക്കേടുകള് അല്പം നേരത്തേതന്നെ കുട്ടിസഖാവ്‌ പ്രെകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇവിടെ ഇപ്പോള് ഉന്നയിക്കപ്പെടുന്ന ചോദ്യം നരേന്ദ്ര മോഡി ഇനിയെത്ര ക്രൂരനാണെങ്കിലും അദ്ദേഹത്തിന്റെ ഏതെങ്കിലും ഗുണം ഉയര്ത്തികാണിയ്ക്കുന്നതില് തെറ്റുണ്ടോ എന്നുള്ളതാണ്.ഇനിയെത്ര നല്ലതു ചെയ്താലും നരേന്ദ്ര മോഡിയ്ക്ക്‌ ചരിത്രത്തില് ഒരു നരാധമന് എന്ന പേരു വീണു പോയി. ഏതു വിശുദ്ധ ജലത്തില് മുങ്ങി നിവര്ന്നാലും അതു മാറില്ല. കുടല് മാല പുറത്തുചാടി മരിച്ച ഗര്ഭിണിയുടേതടക്കമുള്ള ആത്മാക്കള് ഇവിടെ അലഞ്ഞു തിരിയുന്നിടത്തോളം ജനനമരണചക്രങ്ങളില് നിന്ന്‌ മോചിതനായി മോക്ഷപ്രാപ്തിയില് എത്താന് മോഡിയ്ക്കു കഴിയില്ല. അങ്ങനെയുള്ള മോഡിയെ പ്രശംസിയ്ക്കേണ്ടുന്ന യാതൊരാവശ്യവും അബ്ദുള്ളക്കുട്ടിയ്ക്കില്ല.

പല പാര്ട്ടികളിലും പലതരം ക്വാളിറ്റികള് ഉള്ള നേതാക്കള് ഉണ്ടാകും . അവരെ പ്രശംസിയ്ക്കുന്നതിന് ചില സാഹചര്യങ്ങള് ഒക്കെ ഉണ്ട്‌.എന്നാല് ചോദിയ്ക്കും ആളുകള്ക്ക്‌ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേയെന്ന്‌.ഉണ്ട്‌. പക്ഷെ, ഒരു പാര്ടിയില് നില്ക്കുമ്പോള് ആ പാര്ടിയുടെ പെരുമാറ്റ ചട്ടങ്ങള്ക്ക്‌ വിധേയമായി നില്ക്കണം. പ്രത്യേകിച്ച്‌ സി.പി. എം പോലെ ഒരു കേഡര് പാര്ടിയില്. പാര്ട്ടി ഭരണഘടനയ്ക്കും പരിപാടിയ്ക്കും വിധേയമായും പാര്ടി അച്ചടക്കം പാലിച്ചും പ്രവര്ത്തിച്ചുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്തുകൊണ്ടാണ് അതിന്റെ മെമ്പെര്ഷിപ്പില് വരുന്നതുതന്നെ.

പാ‍ര്ടിയിലെന്നല്ല,ഏതൊരു സംഘടനയിലുംനാം അംഗമായാല് അതിന്റെ നിയമാവലികള് പാലിച്ചേ മതിയാകൂ. അല്ലെങ്കില് പിന്നെ ഒരു പാര്ട്ടിയിലും സംഘടനയിലും അംഗമാകാതെ സ ര് വ്വ തന്ത്ര സ് വതന്ത്രരായിരിയ്ക്കുക. അപ്പൊപ്പിന്നെ ഒരു കുഴപ്പവുമില്ല. പാര്ടിയിലും മറ്റു സംഘടനകളിലും ഒക്കെ പ്രവര്തിയ്ക്കുന്നത് വാളണ്ടറിയായിട്ടാണ്; അല്ലാതെ നിര്ബന്ധമൊന്നുമല്ല. വേണമെങ്കില് പ്രവര്ത്തിച്ചാല് മതി. ഇനിയിപ്പോ അബ്ദുള്ളക്കുട്ടിയ്ക്ക്‌ ലീഗോ മറ്റോ ഒരു സീറ്റു നല്കിയെന്നിരുന്നാല് ബി.ജെ.പി യുടെ കൂടി പിന്തുണ അബ്ദുള്ളക്കുട്ടിയ്ക്ക്‌ ഉറപ്പിയ്ക്കാം.ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലൊന്നും ഇന്ന്‌ മുസ്ലിം-ക്രിസ്ത്യന് നാമധാരികള്ക്കും വേഷധാരികല്ക്കും ചെല്ലാന് കഴിയാത്ത സ്ഥിതിവിശേഷമുണ്ട്‌. അബ്ദുള്ളക്കുട്ടിയ്ക്ക്‌ ഇനി ഭയക്കേണ്ട. മോഡിയെ പൊക്കിപ്പറഞ്ഞതുകൊണ്ട്‌ ഇനി ഇന്ത്യയില് എവിടെയും കുട്ടിയ്ക്ക്‌ കറങ്ങി നടക്കാം. ഞങ്ങളും ഒക്കെ ഒരു കാലത്തു എസ്.എഫ്.ഐ.പ്രവര്തകരായിരുന്നു. ഒരു പക്ഷെ നമ്മളൊന്നും എം. പി ആയിട്ടില്ലാത്തതുകൊണ്ടായിരിയ്ക്കാം പാര്ടിയെ തള്ളിപ്പറയാനും മറ്റും തോന്നാത്തത്‌!

പിന്നെ വികസനം എന്നു പറഞ്ഞാല് വെറും കുറെ സ്ഥലം ഏറ്റെടുത്തു വ്യവസായം തുടങ്ങല് മാത്രമല്ല. ഗുജറാത്തിലൊക്കെ ഹെക്റ്ററു കണക്കിനു ഭൂമി കണ്ടെത്താനും പ്രയാസമില്ല. പക്ഷെ കേരളം പോലെ ചെറിയൊരു കീറു സ്ഥലത്ത്‌ പല പരിമിതികളും ഉണ്ട്.ഇനി ഈ വികസനം വന്നു വന്നു എന്നു പറയുന്ന സംസ്ഥാനങ്ങളിലെ ജനജീവിതം ഒന്നു കണ്ടു നോക്കണം.പള്ളിക്കൂടമേ കണ്ടിട്ടില്ലാത്ത നിരക്ഷര കുക്ഷികളാണ് മിക്ക സംസ്ഥാനത്തും കൂടുതലായി നമുക്കു കാണാണ് കഴിയുക.രാജ്യത്തു എന്തു നടക്കുന്നുവെന്നൊന്നും അവർക്ക്‌ അറിയുകയുമില്ല.വിദ്യാഭ്യാസപരമായും, സാംസ്കാരികമായും ഒരു ജനതയെ മോചിപ്പിയ്ക്കാതെ എന്തു വികസനം?

അടിത്തട്ടില്നിന്നാണു വികസനം തുടങ്ങേണ്ടതു.അടിസ്ഥാന ജനവിഭാഗങ്ങള് വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും പുരോഗമിച്ചാല് പിന്നെ ഭൂരിപക്ഷ- ന്യൂനപക്ഷ വര്ഗീയതയൊന്നും ഇന്നത്തെപ്പോലെ ക്ലച്ചു പിടിയ്ക്കില്ല. അതുകൊണ്ട്‌ അത്തരം വികസനമൊന്നും വരാനും പോകുന്നില്ല. വന് വ്യവസായങ്ങള് വന്നാലല്ലേ പാര്ടികള്ക്കും നേതാക്കള്ക്കും പ്രയോജനമുള്ളു. പിന്നൊന്നു ഈ മോഡിയുടെ വികസിപ്പിയ്ക്കലിനെ പറ്റി പറയുന്നതു കേട്ടാല് തോന്നുക ഇതിനു മുന്പൊന്നും ഒരു സംസ്ഥാനത്തും ഒരു വികസനവും നടന്നിട്ടില്ലെന്ന്‌.ഒരു വ്യവസായവും വന്നിട്ടില്ലെന്ന്‌.

ഇതു നരേന്ദ്ര മോഡിയെ വികസനത്തിന്റെ അപ്പോസ്തലനായി ഉയര്ത്തിക്കാട്ടി ബി. ജെ. പിയുടെ ഭാവി പ്രധാന മ്ന്ത്രിയായി അവതരിപ്പിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. പോരാത്തതിനു മോഡിയ്ക്ക്‌ തന്റെ മ്ര്ഗയാ വിനോദങ്ങളിലൂടെ ലഭിച്ച ഹിറ്റ്ല്കര് ഇമേജില് നിന്ന്‌ അദ്ദേഹത്തെ രക്ഷിച്ചെടുക്കുകയും വേണം. അബ്ദുള്ളക്കുട്ടിയ്ക്ക്‌ പോയതു ഒരു വാക്കാണ്. ആ ഒരു പാഴ്വാക്കുകാരണം പലരാലും ഈ നരാധമന് മഹത്വവല്ക്കരിയ്ക്കപ്പെടും.അതുകോണ്ട്‌ അബ്ദുള്ളാക്കുട്ടീ ഇബിലീസു കയറി കൂടുകൂട്ടിയ മനസിന്റെ ആ മച്ചില് പുറമൊക്കെ ഒന്നു തട്ടി വെളിവാക്കി, പുനര് വിചിന്തനം ചെയ്ത്‌ ഇപ്പോഴത്തെ സസ്പെൻഷന് ഒരു അനുഭവപാഠമാക്കി പാര്ടിയില് തിരിച്ചു കയറാന് നോക്ക്‌..

ലേഖനം- മാതാ പിതാക്കള്‍ ശ്രദ്ധിയ്ക്കുക

ലേഖനം- മാതാ പിതാക്കള്‍ ശ്രദ്ധിയ്ക്കുക

വെടിയേറ്റു മരിച്ച മലയാളി തീവ്രവാദികളുടെ മൃതുദേഹങ്ങള്‍ ഏറ്റുവാങ്ങുവാന്‍ അവരുടെ രക്ഷിതാക്കള്‍ തയ്യാറായില്ല. രാജ്യദ്രോഹികളായ മക്കളുടെ മൃതുദേഹം ആത്മാഭിമാനത്തോടെ ഏതെങ്കിലും മാതാ പിതാക്കള്‍ക്ക് ഏറ്റുവാങ്ങാന്‍ കഴിയില്ല. എങ്കിലും സ്വന്തം മക്കളുടെ ദുര്‍വിധിയില്‍ ആ മാതാപിതാക്കളുടെ ഹൃദയം വെന്തു നീറുകയായിരിയ്ക്കും; ആ മക്കള്‍ സ്വയം ഏറ്റു വാങ്ങിയ ദുര്‍വിധികള്‍ ആണെങ്കില്‍ കൂടിയും. മാതാപിതാക്കളുടെ നിസ്സഹായതയില്‍ സഹതാപിയ്ക്കുകയല്ലാതെ എന്ത് ചെയ്യാന്‍?

പക്ഷെ, ഒന്നുണ്ട്; ഇനിയെങ്കിലും സ്വന്തം മക്കള്‍ അപകടകരമായ പ്രസ്ഥാനങ്ങളിലെയ്ക്ക് ചെന്നു കയറാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം, രക്ഷിതാക്കള്‍.

പക്ഷെ എങ്ങനെ? മക്കള്‍ പള്ളിയിലെന്നും അമ്പലതിലെന്നും പറഞ്ഞു ഇറങ്ങിയാല്‍ ഏത് അമ്മമാരാണ് വിലക്കുക? അവര്‍ നല്ല വഴിയ്ക്കല്ലേ പോകുന്നത്! മതം കുട്ടികളെ നേര്‍വഴിയ്ക്ക് നയിച്ചുകൊള്ളും എന്ന നിഷ്കളങ്കമായ വിശ്വാസങ്ങള്‍ വഞ്ചിക്കപ്പെടുകയാണ്. അപകടകരമായ പ്രവര്‍ത്തനങ്ങളിലേയ്ക്ക് പോകാനുള്ള സ്വാതന്ത്ര്യം ലഭിയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി മതം ദുരുപയോഗം ചെയ്യപ്പെടുകയാണ്.

അര്‍ദ്ധ രാത്രി വീട്ടില്‍ കയറി വരുന്ന മക്കള്‍ പള്ളിക്കാര്യത്തിന്‍റേയോ, അമ്പലക്കാര്യത്തിന്‍റേയോ പേരു പറഞ്ഞാല്‍ വീട്ടില്‍ പിന്നെ ശാസനകള്‍ ഇല്ല. അതാണ്‌ യുവാക്കളുടെ ഒരു പ്രചോദനം. മക്കള്‍ ആരെയൊക്കെ കൊല്ലാനുള്ള ട്രെയിനിങ്ങുകള്‍ കഴിഞ്ഞാണ് വരുന്നതെന്ന് മാതാപിതാക്കള്‍ അറിയില്ലല്ലോ.

കേരളത്തിലുള്ള എല്ലാ ആണിനും പെണ്ണിനും അറിവുള്ളതാണ്, മതത്തിന്റെയും അമ്പലങ്ങളുടെയും പള്ളികളുടെയും മറപറ്റി പ്രവര്‍ത്തിക്കുന്നവരാണ് ഇവിടുത്തെ പ്രധാന അക്രമ- വര്‍ഗീയ-ഭീകര സംഘടനകള്‍ എല്ലാം എന്നുള്ളത്. എന്നാല്‍ ഈ സംഘങ്ങളില്‍ ചെന്നു പെടുന്ന ചെറുപ്പക്കാരുടെ വീട്ടുകാരെ സ്നേഹം കൊണ്ടു കീഴ്പ്പെടുത്തുന്ന തന്ത്രമാണ് അവര്‍ പ്രയോഗിയ്ക്കുന്നത്.

രാത്രികാലങ്ങളില്‍ പള്ളികളില്‍ എന്താണ്? അമ്പലങ്ങളില്‍ എന്താണ് ? എന്ന് ചോദിയ്ക്കുവാനുള്ള ആര്‍ജവം എല്ലാ മതത്തിലും പെട്ട രക്ഷിതാക്കള്‍ കാണിയ്ക്കാത്തിടത്തോളം സ്വന്തം മക്കള്‍ ആരുടെയെങ്കിലും കൊലക്കത്തിയ്ക്കോ, പോലിസിന്റെയോ പട്ടാളതിന്റെയോ തോക്കുകള്‍ക്കോ ഒക്കെ ഇരയാകുമ്പോള്‍ മാത്രമായിരിക്കും രക്ഷിതാക്കള്‍ അറിയുക.

രാത്രി പള്ളിയില്‍ ആയുധ പരിശീലത്തിനു പോകുന്ന മക്കളോട് ഉമ്മമാര്‍ ചോദിയ്ക്കണ്ടേ, മോനേ ഓണത്തിന് പ്രഥമനും കൂട്ടി സദ്യതന്ന നമ്മുടെ അയലത്തെ ഹിന്ദുവിനെ കൊല്ലാനാണോ ഈ പരിശീലനം എന്ന്. വൈകുന്നേരം അമ്പലത്തില്‍ കേന്ദ്രീകരിച്ച് പരിശീലനം നേടുന്ന ഹിന്ദു കുട്ടികളുടെ അമ്മമാര്‍ ചോദിയ്ക്കാണ്ടെ, മോനേ പെരുന്നാളിന് നമ്മള്‍ക്ക് ഒറട്ടിയും ഇറച്ചിയും തന്ന അയല്‍ക്കാരെ കൊല്ലാനാണോ, ഈ പരിശീലനം എന്ന്. അതുമല്ലെനില്‍ നാം ജനിച്ചുവളര്‍ന്ന നമ്മുടെ സ്വന്തം രാജ്യത്തിനെതിരെ രാജ്യദ്രോഹപ്രവര്‍ത്തനം നടത്താനാണോ നിങ്ങളുടെ പുറപ്പാടു?

ഇതു സാക്ഷര കേരളത്തിലെ ഓരോ അച്ഛനമ്മമാരും സ്വന്തം മക്കളോട് ചോദിച്ചില്ലെങ്കില്‍, മക്കളെ വര്‍ഗീയ സംഘടനകളില്‍നിന്നും മാറ്റി നിര്‍ത്തിയില്ലെങ്കില്‍ കേരളവും ആസന്ന ഭാവിയില്‍ ഒരു വര്‍ഗീയ- ഭീകര കേന്ദ്രമാകും എന്നകാര്യത്തില്‍ സംശയംമില്ല.

അതുപോലെ മക്കള്‍ കൈനിറയെ പണവും മോട്ടോര്‍ ബൈക്കും ഒക്കെ ആയിട്ട് വരുമ്പോള്‍ ഇതെല്ലാം ആര് ,എവിടെനിന്നു, എന്തിന് തരുന്നുവെന്നു ചോദിച്ചില്ലെങ്കില്‍ പിന്നീട് ഉണ്ടാകാവുന്ന അപകടങ്ങള്‍ മാതപിതാക്കള്‍ മുന്‍കൂട്ടി മനസ്സിലാക്കണം. കേസുകളില്‍ പ്രതികളാകുന്ന മക്കളുടെ കോടതി ചെലവുകള്‍ക്ക്‌ ആര് പണം നല്‍കുന്നുവെന്നും തിരക്കണം. ? വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നതിന് ആയോധനം എന്തിന്?

മക്കള്‍ പതിവില്ലാതെ തലയില്‍ തൊപ്പിവച്ചു തുടങ്ങുമ്പോള്‍ , കാവിയുടുത്ത്‌ തുടങ്ങുമ്പോള്‍ അത് ഭക്തി മൂത്തിട്ടാണോ, അതോ മതതീവ്രവാദം തലയ്ക്കു പിടിച്ചിയ്ട്ടാണോ എന്ന് അന്വേഷിയ്ക്കണം.

നല്ല വിശ്വാസിയാകാന്‍ വീടുകളില്‍ തന്നെ സൌകര്യങ്ങള്‍ ഉള്ളപ്പോള്‍ ഭക്തിമാര്‍ഗം വിദൂരങ്ങളിലേയ്ക്കുള്ള യാത്രകള്‍ ശ്രദ്ധിയ്ക്കണം. ഇതിന് ഹിന്ദുവെന്നോ മുസല്‍മാനെന്നോ വ്യത്യാസമില്ല. മതത്തിന്റെ സംരക്ഷകരായി വേഷമിട്ടു വരുന്ന സര്‍വ സംഘടനകളും വിദേശ ബന്ധമുള്ളവരും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയവരും ആണ്.

തീവ്രവാദികള്‍ എന്നാല്‍ മുസ്ലീങ്ങള്‍ മാത്രമല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. മഹാരാഷ്ട്രയിലെ മലെഗാവിലും മധ്യപ്രദേശിലും ഉണ്ടായ സ്ഫോടനങ്ങള്‍ ഉദാഹരണമാണ്. പിടിയ്ക്കപ്പെട്ടത്‌ തല്‍ക്കാലം അവ മാത്രമാണെന്നെയുള്ളു. ഇനിയും പലതും നാം അറിയാത്തതായി ഉണ്ടായേക്കാം . മാത്രവുമല്ല സംഘ പരിവാരങ്ങള്‍ പല പ്രകാരത്തില്‍ രാജ്യത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നടത്തുന്ന കൊടിയ അക്രമങ്ങള്‍ ഭീകര പ്രവര്‍ത്തനം അല്ലാതെ മറ്റെന്താണ്? സ്വയം ബോംബുകളായി പൊട്ടിത്തെറിയ്ക്കുന്നത് മാത്രമല്ല ഭീകര പ്രവര്‍ത്തനം എന്നുള്ളതും എല്ലാവരും മനസ്സിലാക്കണം.


ഇതൊക്കെയാണെങ്കിലും ഈ സംഘടനകളെയൊന്നും നിരോധിയ്ക്കണമെന്നോ, നിരോധിച്ചതുകൊണ്ട് പ്രയോജനം ഉണ്ടെന്നോ മനോമനന്‍ വിശ്വസിക്കുന്നില്ല. നിരോധിച്ചാലും വിവിധ രൂപഭാവങ്ങളില്‍ അവ പിന്നെയും പിന്നെയും പൊന്തിവരും. ഇതുങ്ങളെയൊക്കെ നന്നാക്കിയെടുക്കാനുള്ള മാര്‍ഗങ്ങളാണ് ആലോച്യ്ക്കെടത്.

ഇവിടെ നടക്കുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും വര്‍ഗീയതയില്‍ അധിഷ്ഠിതാമാണ്. എല്ലാതരത്തിലും ഉള്ള വര്‍ഗീയതകള്‍ തന്നെയും രാജ്യദ്രോഹ പ്രവര്‍ത്തനമാണ് എന്നും നാം തിരിച്ചറിയണം. ഏതായാലും സംഘടിക്കപ്പെട്ടവരല്ലേ, ലക്ഷൃത്തിലും മാര്‍ഗത്തിലും ഗുണപരമായ മാറ്റങ്ങള്‍ വരുത്തി സമൂഹ മധ്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാക്കി ഈ രാജ്യ ദ്രോഹ മത വര്‍ഗീയ ഭീകര വാദികളെ മാറ്റിത്തീര്‍ക്കാന്‍ പരിശ്രമിയ്ക്കാം;

പക്ഷെ, ഭരണകൂടങ്ങള്‍ തന്നെ വര്‍ഗീയമാകുന്ന ഭീകരത മതേതര ഇന്ത്യ അനുഭവിച്ചറിയുന്നിടത്ത് ഇനിയെന്ത് പ്രതീക്ഷയാണ് ബാക്കി നില്‍ക്കുന്നത്? വര്‍ഗീയ പ്രസ്ഥാനങ്ങളോട് മനോമനനു അഭ്യര്‍ത്ഥിയ്ക്കുവാനുള്ളത് എന്തെന്നാല്‍, നിങ്ങള്‍ സ്വയം മാറുക. മനുഷ്യരാകുക. പരസ്പരം ഭയന്നിട്ടാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നതെങ്കില്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിച്ചു തെററിദ്ധാരണകള്‍ പരസ്പരം മാറ്റി സൌഹാര്‍ദപ്പെടുക.

ഒരു മതേതര ഭാരതീയന് ഇതൊക്കെയല്ലാതെ എന്ത് പറയാന്‍?

ഒന്നുകൂടി ഓര്‍ത്തുവയ്ക്കുക; നിങ്ങള്‍ എന്തിന്റെ പേരിലാണോ ഈ നീചകൃത്യങ്ങള്‍ ചെയ്യുന്നത്, ആ വിശ്വാസങ്ങള്‍ പിന്‍പറ്റുന്ന ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ നിങ്ങള്‍ക്കില്ലെന്നു മാത്രമല്ല എല്ലാ മതത്തിലും പെട്ട വിശ്വാസി സമൂഹം സ്വന്തം മതത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ കണ്ടു നടുങ്ങുകയും ലജ്ജിച്ചു തലതാഴ്ത്തുകയും ചെയ്യുകയാണ്. നിങ്ങളെ ശപിയ്ക്കുകയാണ്.

അഭിമാനത്തോടെ നാം പറയുന്ന നാനാത്വത്തില്‍ ഏകത്വം പുലരുന്ന നാട്!

വൈവിധ്യങ്ങളുടെ ആ സൌന്ദരൃമെങ്കിലും മനസിലാക്കുവാന്‍ കഴിയാത്ത നിര്‍ഭാഗ്യവാന്മാരായ വര്‍ഗീയ ഫാസിസ്റ്റുകളോട് എന്ത് പറഞ്ഞിട്ടാണ് കാര്യമുള്ളത്‌? അതെ, അവര്‍ നിര്‍ഭാഗ്യവാന്മാര്‍ തന്നെ; സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അവാച്യമായ അനുഭൂതികള്‍ ആസ്വദിയ്ക്കുവാനുള്ള ശേഷി നഷ്ടപ്പെട്ടുപോയ നിര്‍ഭാഗ്യവാന്മാര്‍;

മാനുഷികമൂല്യങ്ങള്‍ വലിച്ചെടുക്കപ്പെട്ട് ക്ഷുദ്രീകരിയ്ക്കപ്പെട്ടുപോയവര്‍; നിഷ്ഠുരീകരിയ്ക്കപ്പെട്ടുപോയവര്‍; മാനവികത നഷ്ടപ്പെട്ട്‌ ജന്മം തന്നെ പഴായിപ്പോയവര്‍!

ഭൂമിയില്‍ ദാനമായി ലഭിയ്ക്കുന്ന ഇത്തിരിപ്പോന്ന ജീവിത സൌഭാഗ്യത്തെ സ്വയം പാഴാക്കുന്ന, അന്യന്റെ ജീവിത സൌഭാഗ്യങ്ങളെ കൊന്നു തിന്നുന്ന നീച വൃത്തികളില്‍ അഭിരമിച്ചു സായൂജ്യം കൊള്ളുന്ന.....

എങ്ങെയോക്കെയാണ് വിശേഷിപ്പിയ്ക്കേണ്ടത്?

പൊന്നു മക്കളേ.........! അരുതേ, അരുതേയെന്ന് ഏതൊക്കെയോ മാതൃ ഹൃദയങ്ങള്‍ തേങ്ങി യാചിയ്ക്കുന്നത് കാതുകളില്‍ വന്നലയ്ക്കുന്നില്ലേ?

നിറുത്തരുതോ?

മനനം

മനനം