Sunday, July 6, 2014

ഇംഗ്ലീഷ് സംശയം

ഇംഗ്ലീഷിൽ ഭാഷാപരമായ സംശയം. തർക്കം. സംഗതി സ്പോക്കൺ ഇംഗ്ലീഷ് സംബന്ധിച്ചാണ്. ഇംഗ്ലീഷ് നന്നായി അറിയാവുന്നവർ താഴെ പറയുന്ന വാചകങ്ങൾ ഒന്ന് ഇംഗ്ലീഷിൽ തർജ്ജമ ചെയ്തു തരണം. പലരും പല തർജ്ജ്മകൾ നൽകി. പൊതുവിൽ ഒരു തീരുമാനത്തിലെത്താനണ്. ഇനി ഏതാനും വാക്യങ്ങൾ കൂടിയുണ്ട്. അതു പിന്നീട്.

1. നീ നാളെ എഴുതിക്കൊണ്ടു വരണം

2. ബെല്ലടിക്കാൻ സമയമായോ?

3. പരീക്ഷയ്ക്ക് സമയമായോ?

4. അവന്റെ അച്ഛൻ വരാറായോ?

5. സ്കൂൾ വിടാറയോ?

6. നിന്നെ ഈയിടെ കാണാനില്ലല്ലോ. നീ ഈ വഴിയൊക്കെ മറന്നോടേ ഉവ്വേ?

Thursday, September 29, 2011

കൊട്ടാരക്കരയിൽ വാളകത്ത് ഒരു സംഭവം നടന്നായിരുന്നു

കൊട്ടാരക്കരയിൽ വാളകത്ത് ഒരു സംഭവം നടന്നായിരുന്നു

ഇന്നലെ കൊട്ടാരക്കരയിൽ വാളകത്ത് ഒരു സംഭവം നടന്നായിരുന്നു. ബൂലോകരൊന്നും അറിയാത്തതുപോലെ! നമ്മുടെ ബാലകൃഷ്ണ പിള്ള സാറിന്റെ സ്കൂളിൽ സ്കൂൾ മാനേജ്മെന്റിന്റെ താല്പര്യത്തിനു വിരുദ്ധമായി കോടതിയിൽ പോയി സ്വന്തം പ്രമോഷൻ കാര്യത്തിൽ അനുകൂല വിധി സമ്പാദിച്ച സ്കൂളിലെ ഒരു അദ്ധ്യാപികയുടെ ഭർത്താവും ഇതേ സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന കൃഷ്ണകുമാറിനെ ഒരു സംഘം ഗുണ്ടകൾ പൈശാചികമായി ആക്രമിച്ചു മൃതപ്രായനാക്കി. മലദ്വാരത്തിൽ കമ്പിപ്പാര കുത്തിക്കയറ്റി ആന്തരികാവയങ്ങൾ തകർത്തു. ജനനേന്ദ്രിയവും തകർത്തു. അദ്ധ്യാപകൻ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ ആശുപത്രിയിലാണ്. ജീവൻ നിലനിർത്താൻ ഡോക്ടർമാർ പാടുപെടുകയാണ്.

ലോകത്ത് എന്തു നടന്നാലും പ്രതികരിക്കുന്ന നമ്മുടേ ബൂലോക വാസികൾ ആരെങ്കിലും ഇതു സംബന്ധിച്ച് വല്ല പോസ്റ്റും ഇട്ടിട്ടുണ്ടോ എന്നറിയാൻ രാവിലെ തന്നെ അഗ്രഗേറ്ററുകളിൽ കയറി നോക്കി. ഒന്നു രണ്ട് വാർത്തകളുടെ ലിങ്ക് മാത്രം കിട്ടി. ബൂലോകർ ആരും ഇതറിഞ്ഞതായി പോലും ഭാവിക്കുന്നില്ല. അക്രമത്തിനു പിന്നിൽ ഏതെങ്കിലും സി.പി.എമ്മു കാരന്റെ അച്ഛന്റെ അമ്മയുടെ രണ്ടാംകെട്ടുകാരനിലുണ്ടായ മകന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് കെട്ടിയ പെണ്ണിന്റെ അയല്പക്കത്ത് താമസിച്ചിരുന്ന ഒരുത്തന്റെ രണ്ടാനച്ഛന്റെ രണ്ടാം പെണ്ടാട്ടിയുടെ ജാരന്റെ അയൽ വാസികൾ ആരെങ്കിലുമായിരുന്നെങ്കിൽ ഇപ്പോൾ ബൂലോകത്ത് പോസ്റ്റുകളുടെ പ്രളയമായിരുന്നേനേ! ബൂലോകത്ത് മാത്രമല്ല കേരളത്തിലെ മാധ്യമ പുംഗവന്മാർ പത്രധർമ്മം അറിഞ്ഞ് ഇളകി വശായേനെ. ചില സാംസ്കാരിക കോമരങ്ങൾ മുണ്ടുമഴിച്ച് ആടിയേനെ. നമ്മുടെ യു.ഡി.എഫ് നേതാക്കളൊക്കെ ഡിസ്കോഡാൻസ് കളിച്ചേനെ! വാളകത്ത് മാത്രമല്ല, കേരളമാകെ യു.ഡി.എഫ് ഹർത്താൽ നടന്നേനേ!

അക്രമികൾ സി.പി.എമ്മുകാരല്ലാത്തതുകൊണ്ട് ഇത് ഒരു അക്രമമേ അല്ല. അല്ലെങ്കിൽത്തന്നെ ചെയ്തത് സി.പി.എമ്മുകാരല്ലെങ്കിൽ പിന്നെ എന്ത് മലദ്വാരം, എന്ത് കമ്പിപ്പാര, എന്ത് ജനനേന്ദ്രിയം? അതിനൊക്കെ എന്തു പ്രാധാന്യം! കൊട്ടാരക്കര വാളകം ഭാഗത്തുള്ളവർക്ക് ഇത് വലിയ സംഭവമൊന്നുമല്ല. ഇതിപ്പോ നാലാളറിഞ്ഞുവെന്നേ ഉള്ളൂ. അക്രമം കാണിച്ചതാരെന്ന് ഇപ്പോൾ ആരും വ്യക്തമാക്കിയിട്ടില്ല. ഇനി അന്വേഷിക്കണമത്രേ. , പിന്നെ! അന്വേഷിച്ച് കണ്ടെത്തിയാൽ അക്രമം ചെയ്തവരെയും ചെയ്യിപ്പിച്ചവരെയും പിടിച്ചങ്ങു മൂക്കിൽ കയറ്റിക്കളയും. ഒരു മൈ..........സോറി, ഒരു രോമവും ചെയ്യാൻ പോകുന്നില്ല. അത്രയ്ക്ക് ശക്തിയും സ്വാധീനവും ഇവിടെ അക്രമികൾക്കുണ്ട്.

നീതിയും നിയമവും ഒക്കെ വേറെയാണ്. അവിടെ മാനേജ്മെന്റിന്റെ അടിമകളായിരിക്കണമത്രേ അദ്ധ്യാപകർ. സംഘടനാ പ്രവർത്തനമോ അദ്ധ്യാപക സമരമോ ഒന്നും അവിടെ മുമ്പ് അനുവദിക്കില്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ല. സ്കൂളിലൊക്കെ ജോലിയ്ക്ക് കയറുന്നവരെയും കുട്ടികളെ അയക്കുന്നവരെയും പറഞ്ഞാൽ മതിയല്ലോ. കിരീടം വയ്ക്കാത്ത രാജാക്കന്മാരാണ് അവർ. അവരോടൊന്നും സാധാരണ ആരും കളിക്കാൻ പോകാറില്ല. ആർക്കാണ് ജീവഭയം ഇല്ലാത്തത്. ഇനിയിപ്പോൾ കളിച്ചവർ അനുഭവിക്കട്ടെ! അല്ലാതെ പ്രതിഷേധിച്ചിട്ടോ അപലപിച്ചിട്ടോ ഒരു കാര്യവുമില്ല. ക്രൂരകൃത്യം ചെയ്തവർക്കെതിരെ ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ല. നിയമപാലകർക്കും ഇല്ലേ ജിവ ഭയം. നമുക്ക് വല്ല മാർക്സിസ്റ്റുകാരും സമാനമായ വല്ല അക്രമമോ നടത്തുന്നതും കാത്തിരിക്കാം. അപലപിക്കാൻ. പോസ്റ്റുകൾ ഇടാൻ! കേട്ടോ ബൂലോകരേ!

Tuesday, March 22, 2011

ബാലകൃഷണപിള്ളസാർ മത്സരിക്കുമ്പോൾ

ബാലകൃഷണപിള്ളസാർ മത്സരിക്കുമ്പോൾ

ശ്രീ.ആർ. ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിയ്ക്കും യു.ഡി.എഫിനും ഉണ്ട്. അതവരുടെ ആഭ്യന്തരകാര്യമാണ്. അവരവരുടെ ധാർമ്മിക ബോധമാണ് അത് നിർണ്ണയിക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു നേതാവാണദ്ദേഹമെന്നും സാങ്കേതികമായി അദ്ദേഹം ജയിലിലായി പോയെന്നേയുള്ളൂ എന്നും ഒരു ചാനൽ ചർച്ചയിൽ കോൺഗ്രസ്സ് നേതാവ് കെ.സി. രാജൻ പറയുന്നതു കേട്ടു. അതുകൊണ്ട് അദ്ദേഹം കൊട്ടാരക്കരയിൽ മത്സരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നു സാരം. ഇടതുപക്ഷത്തിന് യു.ഡി.എഫിനെതിരെ പ്രചരണം നടത്താൻ ഒരു കാര്യം കൂടി കിട്ടുന്നത് എൽ.ഡി.എഫ് നേടാൻ പോകുന്ന വിജയത്തിന്റെ ആക്കം കൂട്ടും എന്നത് മറ്റൊരു സത്യം.

അതൊക്കെ എന്തും ആയിക്കൊള്ളട്ടെ. ഇവിടെ ഇപ്പോൾ സ.പിണറായി വിജയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ ഈ യു.ഡി.എഫുകാരും നിഷ്പക്ഷമൂടുപടക്കാരും എന്തെല്ലാം വിമർശനങ്ങൾ ഉയർത്തുമായിരുന്നു! സ. പിണറായി വിജയനെ ഒരു കോടതിയും കുറ്റക്കാരനെന്നു കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല.യാതൊരടിസ്ഥാനവുമില്ലാത്ത രാഷ്ട്രീയപ്രേരിതമായ ഒരു ആരോപണമാണ് സ. പിണറായിക്കെതിരെ ഉയർത്തിക്കൊണ്ടു വന്നത്. എങ്കിൽ പോലും സ.പിണറായി മത്സരിച്ചിരുന്നെങ്കിൽ എന്തെല്ലാം പറയുമായിരുന്നു ഈകൂട്ടർ! ഇപ്പോഴും യു.ഡി.എഫ്, കോൺഗ്രസ്സ് നേതാക്കന്മാരെക്കുറിച്ച് ഏത് അഴിമതി ആരോപണം വരുമ്പോഴും ശിക്ഷിക്കപ്പെടുമ്പോഴും അതിനെ പ്രതിരോധിക്കാൻ അവർ എടുത്ത് പ്രയോഗിക്കുന്ന ആയുധം ലാവ്ലിൻ കേസാണ്. അതിന് യാതൊരു അടിസ്ഥാനവുമില്ല എന്നത് അവിടെ നിൽക്കട്ടെ.

ഇപ്പോൾ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന സ.ആർ.ബാലകൃഷ്ണപ്പിള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലെ ധാർമ്മികത ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ധാർമ്മിക ബോധം യു.ഡി.എഫും കോൺഗ്രസ്സും കാണിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്. പിള്ളസാറ് ഒരു കരുത്തനായ ഒരു നേതാവാണെന്ന് സമ്മതിക്കുന്നു. പക്ഷെ യു.ഡി.എഫിനെ ഇക്കാര്യത്തിൽകൂടി പ്രതിരോധത്തിലാക്കാതെ തൽക്കാലം മത്സരരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള സൌമനസ്യമെങ്കിലും ഈ കരുത്തനായ സാരഥി തയ്യാറാകുമോ എന്നതാണ് പ്രസക്തമായ വിഷയം.കഷ്ടം എന്നല്ലാതെ എന്തു പറയാൻ!

Thursday, March 17, 2011

സ. വി.എസ് ചെത്തമരത്തിന്റെ ഉച്ചിയിലിരുന്ന് നമ്മെ വിഷമിപ്പിക്കുന്നതെന്തിന് ?


സ. വി.എസ് ചെത്തമരത്തിന്റെ ഉച്ചിയിലിരുന്ന് നമ്മെ വിഷമിപ്പിക്കുന്നതെന്തിന് ?


ഒരാൾ ആദർശവാനെണെന്നോ ജനങ്ങൾ വളരെയേറെ ഇഷ്ടപ്പെടുന്ന ആളാണെന്നോ കരുതി ആയുഷ്കാലം മുഴുവൻ ആ ആൾ തന്നെ മുഖ്യമന്ത്രി ആയിക്കൊള്ളണം എന്നില്ല. അദർശം കാണിക്കുവാനോ തിന്മകൾക്കെതിരെ പോരാടുവാനോ മുഖ്യമന്ത്രി ആയാലേ പറ്റൂ എന്നും ഇല്ല. ഇത് സ. വി.എസ്. അച്യുതാനന്ദൻ തെളിയിച്ചിട്ടുള്ളതുമാണ്. എത്ര ആദർശവാനാണെങ്കിലും ഒരു സി.പി.ഐ (എം) നേതാവിനെ സംബന്ധിച്ച് പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണ്. അല്ലാതെ വന്നാൽ ആദർശവാനും ജനകീയനാണെന്നും കരുതി ചില വിട്ടുവീഴ്ചകൾ ചെയ്യാമെന്നല്ലാതെ പാർട്ടിയ്ക്ക് നിരന്തരം അത് കണ്ടില്ലെന്ന് നടിക്കാനുമാകില്ല.ആതുകൊണ്ടാണല്ലോ കേന്ദ്ര കമ്മിറ്റി അദ്ദേഹത്തെ താക്കീത് ചെയ്തതും പിന്നീട് പോളിറ്റ് ബ്യൂറോയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതും ഒക്കെ.

കഴിഞ്ഞ തവണ ജനകീയ സമ്മർദ്ദത്തെ തുടർന്ന് പാർട്ടി അദ്ദേഹത്തെ സ്ഥാനാർത്ഥിയും ജയിച്ചപ്പോൾ മുഖ്യമന്ത്രിയുമാക്കി. ജനകീയ സമ്മർദ്ദത്തെ തുടർന്ന് സ്ഥാനാർത്ഥിയാക്കി ജനവികാരം അടക്കിയിട്ട് വേണമെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷം അന്ന് മുഖ്യമന്ത്രി ആക്കാതിരിക്കാ‍യിരുന്നു. പക്ഷെ അത്തരം ഒരു വഞ്ചന പാർട്ടി ചെയ്തില്ല. ജനവികാരം മാനിച്ചു. മാത്രമല്ല ഒരു വട്ടമെങ്കിലും പാർട്ടി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കേണ്ടതാണെന്നും അതിനുള്ള യോഗ്യത അദ്ദേഹം തെളിയിച്ചിട്ടുള്ളതാണെന്നും ഉള്ള ബോദ്ധ്യം കൂടി ഉള്ളതുകൊണ്ടാണ് പാർട്ടി കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തെത്തന്നെ മുഖ്യമന്ത്രിയാക്കിയത്. അദ്ദേഹം നടത്തിയ പോരാട്ടങ്ങൾക്കും പാർട്ടിയിൽ നൽകിയ സേവനങ്ങൾക്കും നൽകിയ അംഗീകാരം കൂടിയായിരുന്നു അത്. വേണമെങ്കിൽ കഴിഞ്ഞ പ്രാവശ്യവും ഭരണം കിട്ടിയില്ലെങ്കിലും വേണ്ടില്ല പാർട്ടി തീരുമാനം നടപ്പിലാക്കിയാൽ മതിയെന്ന് തീരുമാനിക്കാമായിരുന്നു. പക്ഷെ അന്ന് പാർട്ടി നേതൃത്വം അത്രയും കടും പിടിത്തം കാണിച്ചില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കാതിരിക്കുകയും ചെയ്തില്ല.

ഇത്തവണയും വേണമെങ്കിൽ തന്ത്രപരമായി വി.എസിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് നിയമസഭയിൽ ഭൂരിപക്ഷം നേടിയ ശേഷം മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കാമായിരുന്നു. പക്ഷെ ജനങ്ങളെ പറ്റിയ്ക്കുന്ന അത്തരം വില കുറഞ്ഞ തീരുമാനത്തിനൊന്നും സി.പി.ഐ (എം) നേതൃത്വം തയ്യാറായില്ല എന്നത് അംഗീകകരിക്കേണ്ട കാര്യമാണ്.പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭരണം മാത്രമല്ല പ്രധാനം. ഭരണം തന്നെ ഈ പാർട്ടിയ്ക്കും മുന്നണിയ്ക്കും ഒരു പോരാട്ടമാണ്. ഭരണകൂടം താനേ കൊഴിഞ്ഞു വീഴുന്ന ഒരു സമ്പൂർണ്ണ സമത്വാധിഷ്ഠിത സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് വേണ്ടി നില കൊള്ളുന്ന ഒരു പാർട്ടിയെ സംബന്ധിച്ച് ഭരണം കിട്ടുന്നതും കിട്ടാതിരിക്കുന്നതും ഒരു പ്രശ്നമേയല്ല. ഭരണത്തിന്റെ ബലത്തിൽ വളർന്ന ഒരു പാർട്ടിയല്ല സി.പി.ഐ (എം). വളർന്ന് ജകീയാടിത്തറ കൈവന്ന ശേഷം ഭരണം കിട്ടി തുടങ്ങിയ പാർട്ടിയാണ്. ഭരണം വല്ലേടത്തും കിട്ടിയാൽ ഭരിക്കും. ഇല്ലെങ്കിലും പാർട്ടി ഉണ്ടാകും. ഭരിക്കാൻ വേണ്ടി മാത്രം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാർട്ടിയുമല്ല. അങ്ങനെയെങ്കിൽ ഭരണമേ കിട്ടാത്ത സ്ഥലങ്ങളിൽ ഇപ്പോൾ പാർട്ടി ഉണ്ടാകുമായിരുന്നില്ലല്ലോ.

ഇവിടെ ഇപ്പോൾ സി.പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വി.എസും പിണറായിയും മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിനു പിന്നിൽ ഗ്രൂപ്പ് താല്പര്യങ്ങൾ ഒന്നുമില്ല. പിണറായി ഗ്രൂപ്പ് എന്ന് കരുതപ്പെടുന്ന നേതാക്കൾ തന്നെ പാർട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും വി.എസ് മത്സരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. മറിച്ച് വി.എസ് പക്ഷം എന്ന് വിശേഷിപ്പിച്ചിരുന്നവർ എല്ലാം വി.എസ്. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതുമില്ല എന്നാണ് വിവരം.

മറ്റൊന്ന് സ. പിണറായി വിജയൻ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി നിൽക്കുന്നുവെന്ന തരത്തിലാണ് കഴിഞ്ഞ തവണയും ഇത്തവണയും നമ്മുടെ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ രണ്ട് തവണയും സ.പിണറായി വിജയൻ മത്സരത്തിനില്ല എന്നാണ് പറഞ്ഞതും തീരുമാനിച്ചതും. ലാവ്ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് ഉമ്മൻ ചാണ്ടി പോലും സമ്മതിച്ച ഒരു സാഹചര്യമാണിപ്പോൾ ഉള്ളത്. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന ഒരു വിഷയം നിലവിലിരിക്കുന്നതുകൊണ്ടും തെരഞ്ഞെടുപ്പിൽ അത് വീണ്ടും പ്രചരണായുധമായേക്കും എന്നും അത് പാർട്ടിയെയും മുന്നണിയെയും ബാധിക്കുമെന്നും കരുതിയിട്ടാകണം സ. പിണറായി മത്സരംഗത്ത് നിന്നും മാറിനിൽക്കുന്നത്. എന്നാൽ അതിനെ അഭിനദിക്കാൻ ആരുമില്ല.

ഒരിക്കൽ സംഭവബഹുലമായി മുഖ്യമന്ത്രി പദം അലങ്കരിച്ച ശേഷവും എൺപത്തിയേഴു വയസുള്ള സ. വി.എസ് മത്സരിക്കാതിരിക്കുന്നതിനെ പറ്റി പ്രചരിപ്പിക്കുവാനേ മാദ്ധ്യമങ്ങൾക്ക് താല്പര്യമുള്ളൂ. മുഖ്യമന്ത്രി പദത്തെക്കാൾ ഒട്ടും മോശമല്ല പാർട്ടി പദവിയെന്ന് കരുതുന്ന സ. പിണറായിയെ പറ്റി രണ്ട് നല്ല വാക്ക് പറയാൻ ഒരു മാദ്ധ്യമവുമില്ല. കാരണം പിണറായി യാതൊരു കുറ്റവും ചെയ്യാത്ത ഒരു ലാവ്ലിൻ കേസിന്റെ പേരിലാണ് പിണറായിയുടെ നല്ല വശങ്ങളെ ആരും ഉയർത്തി കാട്ടാത്തത്. ഏതൊരു വ്യക്തിയുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും ഗുണവും ദോഷവും കാണും. ഇത് വി.എസിലും കാണും പിണറായിയിലും കാണും. എന്നാൽ ഒരാളുടെ ഗുണങ്ങളെ മാത്രം വാഴ്ത്തുകയും ദോഷങ്ങളെ മറച്ചു വയ്ക്കുകയും മറ്റൊരാളുടെ ഗുണങ്ങളെ അവഗണിക്കുകയും ചെയ്യുന്ന തികച്ചും പക്ഷപാത പരമായ സമീപനമാണ് വി.എസ്-പിണറായി വിഷയത്തിൽ നമ്മുടെ മാദ്ധ്യമങ്ങൾ പുലർത്തിപ്പോരുന്നത്.

വി.എസിനെ ചെത്തമരത്തിൽ കയറ്റി കയറ്റി നമ്മുടെ മാധ്യമങ്ങൾ എവിടെ കൊണ്ടെത്തിച്ചു എന്ന് ഇപ്പോൾ നാം മനസിലാക്കുന്നു. ആദർശങ്ങളെയും പാർട്ടിയെയും ഒരു പോലെ കാണുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് സ. വി.എസ് ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പാലിക്കേണ്ട സൂക്ഷ്മതയുടെ കാര്യത്തിൽ അദ്ദേഹത്തിന് വീഴ്ച പറ്റിയെന്നാണ് കരുതേണ്ടത്. താൻ ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾക്ക് വേണ്ടി പത്താളെ പാർട്ടി നേതൃത്വത്തിൽ കൂടെ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതിൽ നിന്നുതന്നെ ഇത് വ്യക്തമാണ്. കൂടെ നിന്നവർ ഒന്നൊന്നായി അദ്ദേഹത്തെ വിട്ടു പോകുമ്പോൾ ഒരു ആത്മ പരിശോധനയ്ക്ക് എപ്പോഴെങ്കിലും സഖാവ് തയ്യാറായിരുന്നെങ്കിൽ ഈ നിലയിൽ അദ്ദേഹം ഒറ്റപ്പെടുമായിരുന്നില്ല.

സ. പിണറായിയോടുള്ള സ്നേഹം കൊണ്ട് ഇവിടെ ആരും പിണറായി ഗ്രൂപ്പിലോ വി.എസിനോടുള്ള താല്പര്യം കൊണ്ട് ആരും വി.എസ് ഗ്രൂപ്പിലോ നിൽക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. മാത്രവുമല്ല ഗ്രൂപ്പ് എന്ന് നാം പറയുമ്പോൾ എന്താണോ വാക്കുകൊണ്ട് നാം വിവക്ഷിക്കുന്നത് ആ അർത്ഥത്തിലുള്ള ഒരു ഗ്രൂപ്പ് പാർട്ടിയിൽ ഇന്നുമില്ല; ഒരിക്കലും ഉണ്ടായിട്ടുമില്ല. അത് പാർട്ടിയുടെ ഉള്ളുകള്ളികൾ അറിയാവുന്നവർക്ക് മനസിലാകും. ചില നിലപാടുകളുമായി ബന്ധപ്പെട്ടും പാർട്ടിയിൽ ഓരോരുത്തർക്കും ലഭിക്കുന്ന അവസരങ്ങളുമായിട്ടും ഒക്കെ ബന്ധപ്പെടുന്നതാണ് വിഭാഗീയത. ഇരു പക്ഷത്തും ഒരേ സ്വഭാവവും നിലവാരവും പുലർത്തുന്നവർ കാണും. ഗുണമായാലും ദോഷമായാലും. അല്ലാതെ ഒരു ഭാഗത്ത് സൽഗുണസമ്പന്നന്മാരും മറുഭാഗത്ത് മുഴുവൻ കുഴപ്പക്കാരും എന്ന അവസ്ഥ പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളിൽ (ഗ്രൂപ്പ് എന്ന് പറഞ്ഞാലേ മനസിലാകൂ) ഇല്ല.

ഇവിടെ ഇപ്പോൾ ഭരണം കിട്ടുമോ ഇല്ലയോ എന്നതല്ല പ്രശ്നം. വി.എസ് മത്സരിക്കാത്തതിലും പിണറായി മത്സരിക്കാത്തതിലും ഒക്കെ വിഷമമുള്ള പാർട്ടി സഖാക്കൾ ഉണ്ട്. എന്നാൽ ഇത്തരം ഒരു അവസ്ഥയിൽ പാർട്ടി നേതൃത്വം ചെന്നെത്തിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സ.വി.എസിനും ഒഴിഞ്ഞുമാറാനാകില്ല. പാർട്ടിയും താനും രണ്ടെന്ന രീതിയിൽ മുന്നോട്ട് പോയാൽ ഒരു ഘട്ടം കഴിയുമ്പോൾ പാർട്ടിയിൽ ഒറ്റപ്പെടുമെന്നും പാർട്ടി അണികളുടെ പിന്തുണ നഷ്ടപ്പെടും എന്നും സ.വി.എസ് ഓർക്കാതെ പോയതിൽ വലിയ വിഷമം ഉണ്ട്. വി.എസ് പിണറായിയോട് പുലർത്തുന്ന വൈര നിര്യാതന ബുദ്ധി സ.പിണറായി വിജയൻ തിരിച്ച് വി.എസിനോട് ഒരിക്കലും പുലർത്തിയിരുന്നില്ല എന്നത് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് അറിയാം.

താൻ കുറ്റം ചെയ്യത്ത ഒരു ലാവ്ലിനും അല്പം പരുക്കൻ സ്വഭാവവും മാറ്റി നിർത്തിയാൽ സ. പിണറായിക്ക് എന്തുണ്ട് ഒരു യോഗ്യതക്കുറവ്. ഇത്രമാത്രം ജനങ്ങൾക്കിടയിൽ ഇടിച്ചു താഴ്ത്തി കാണിക്കാൻ മാത്രം സ.പിണറായി വിജയൻ വി.എസിനോട് ചെയ്ത തെറ്റെന്ത് എന്നെങ്കിലും വി.എസ് തുറന്നു പറയണം.നമുക്ക് അറിയാഞ്ഞിട്ടാണ്.അബദ്ധത്തിൽ പോലും ലാവ്ലിൻ കേസിൽ അദ്ദേഹം എന്തായാലും കുറ്റം ചെയ്തിട്ടില്ലെന്ന് നമുക്ക് വ്യക്തമായിട്ടുണ്ട്. താൻ കൂടി വളർത്തി വലുതാക്കിയതും തന്നെ മുഖ്യമന്ത്രി പദത്തോളം ഉയർത്തിയതുമായ പാർട്ടിയെ ഇനിയും പ്രതിരോധത്തിലാക്കാനും ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും തോൽക്കുന്നതാണ് നല്ലതെന്നും സ. വി.എസ് തീരുമാനിച്ചാൽ അതെ പറ്റി നാം എന്തു പറയാൻ! അങ്ങനെയെങ്കിൽ ഭരണത്തിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ തന്നെ പോരാട്ടങ്ങളുടെ തുടർച്ചയും കൂടിയായിരിക്കും നഷ്ടപ്പെടുക.

സ. വി.എസ്. പാർട്ടിയിലുള്ള ചില നേതാക്കളോടും ഗ്രൂപ്പ് പരമായി ഉണ്ടായ വാശിയും വൈരാഗ്യവും വെടിഞ്ഞ് പാർട്ടിയ്ക്ക് വിധേയമായി നിന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വത്തി തന്നെ പാർട്ടിയും മുന്നണിയും മത്സരിക്കുന്നതിന്റെ ആവേശത്തിലായിരുന്നേനെ ഇപ്പോൾ നമ്മൾ എല്ലാവരും. എന്നാൽ എല്ലാ അർത്ഥത്തിലും വിധേയമാകണമെന്നു തന്നെ ഇല്ലായിരുന്നു. ആരോഗ്യമുള്ള കാലത്തോളം ഈ പാർട്ടിയെയും മുന്നണിയെയും നയിക്കാൻ അവസരം ലഭിക്കത്തക്ക നിലയിൽ ചില വിട്ടുവീഴ്ചകൾ എങ്കിലും അദ്ദേഹത്തിന് ചെയ്യാമായിരുന്നു!

Tuesday, March 15, 2011

വി.എസിനെ മത്സരിപ്പിക്കുന്നതാണ് ബുദ്ധി


വി.എസിനെ മത്സരിപ്പിക്കുന്നതാണ് ബുദ്ധി


മത്സരിക്കാൻ നാലും തുനിഞ്ഞ് നിൽക്കുകയാണ് വി.എസ്. അദ്ദേഹമില്ലാത്ത പ്രളയകാലത്തെപ്പറ്റി അദ്ദേഹത്തിനു ചിന്തിക്കാനാകുന്നില്ല. പുരയ്ക്കുമേലെ വളർന്നുപോയി. വെട്ടിയിട്ടാൽ ഇത് പുരയ്ക്ക്മുകളിൽ വീണ് കേടുപാട് സംഭവിക്കും. പാർട്ടി സെക്രട്ടറിയെ ജയിലിലടച്ച് വൈരാഗ്യം തീർക്കുകയാണ് ലക്ഷ്യം. പക്ഷെ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാണ്ഡൻ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന മട്ടിലാകും. യു.ഡി.എഫ് കാരുടെ പ്രോത്സാഹനമൊന്നും ഇനി ലഭിക്കില്ല. മാധ്യമങ്ങളും ഏതാണ്ട് കൈവിട്ട മട്ടാണ്.

ഇതൊക്കെയാണെങ്കിലും പക്വതയുള്ള പാർട്ടി നേതൃത്വം ഒരു സുരക്ഷിത സീറ്റ് നൽകി തൽക്കാലം ആക്രാന്തം തീർത്തു കൊടുക്കണം. ചെയ്തതിൽ ചിലതൊക്കെ നല്ല കാര്യങ്ങളും ഉണ്ട്. അവ മാത്രം തൽക്കാലം കണക്കിലെടുക്കുക. ഇനിയും അധികാരത്തിൽ വന്നാൽ പാർട്ടി നേതാക്കളെ ഒന്നടങ്കം കളങ്കിതരും താൻ മാത്രം പൂണ്യാളനും എന്ന നിലയ്ക്കേ പ്രവർത്തിക്കൂ. എങ്കിലും മത്സരിപ്പിക്കുക. എന്തായാലും എൽ.ഡി.എഫ് വരും. മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ തീരുമാനിക്കേണ്ട കാര്യം ഇല്ലല്ലോ. മത്സരിച്ച് ജയിച്ച് വരട്ടെ!

ജനങ്ങൾക്കിടയിൽ പല തെറ്റിദ്ധാരണകളും ഇപ്പോഴും നില നിൽക്കുന്നുണ്ട്. വി.എസിനെ മത്സരിപ്പിക്കാതിരിക്കുന്നതിൽ ഈ തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങൾക്ക് രോഷമുണ്ടാകും. സത്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ അവർ മനസിലാക്കിക്കൊള്ളും. തൽക്കാലം മത്സരിപ്പിക്കുന്നതാണ് ബുദ്ധി. കാരണം പാർട്ടിയെ അനാവശ്യമായ ഒരു പ്രതിരോധത്തിൽ ഇപ്പോൾ കൊണ്ടുചെന്നെത്തിക്കുന്നത് ബുദ്ധിയല്ല.

യു.ഡി.എഫ് നേതാക്കളുടെ അഴിമതിക്കെതിരെ പൊരുതുന്നതുപോലെയാണ് പിണറായിക്കെതിരെയും പൊരുതുന്നതെന്നാണ് ആളുകൾ ധരിച്ചുവച്ചിരിക്കുന്നത്. പിണറായിയുടെ കാര്യത്തിൽ നടക്കുന്നത് പകപോക്കൽ മാത്രമാനെന്ന് കാലം തെളിയിക്കും. പാർട്ടിയെ ഈ മനുഷ്യൻ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ഒരാൾക്കുമുന്നിൽ പാർട്ടിയ്ക്ക് അബദ്ധം പറ്റരുത്. തൽക്കലാം വി.എസിനെ മത്സരിപ്പിക്കുക.

Wednesday, December 15, 2010

കൂട്ടട്ടങ്ങനെ കൂട്ടട്ടെ!

കൂട്ടട്ടങ്ങനെ കൂട്ടട്ടെ! എണ്ണവിലയും എല്ലാവിലയും !

കൂട്ടട്ടെ കൂട്ടട്ടെ! കേരളത്തിലെ അടക്കം ജനങ്ങൾ വോട്ട് ചെയ്ത് വൻ ഭൂരിപക്ഷം നൽകി അധികരത്തിൽ ഏറ്റിയ സർക്കാരാണ് കേന്ദ്രസർക്കാർ. അവരാണ് വില നിയന്ത്രണം എണ്ണ ക്കമ്പനികളെ ഏല്പിച്ചത്. അതിനും ഒക്കെ കൂടിയുള്ള അധികാരമാണ് ജനങ്ങൾ അവർക്കു നൽകിയിട്ടുള്ളത്. ജങ്ങൾ തെരഞ്ഞെടുത്ത സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ എതിർക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അതിനാൽ മനോമനൻ ഇതാ ഈ വിലവർദ്ധനവിനെ പിന്തുണച്ചതായി പ്രഖ്യാപിച്ചു കൊള്ളുന്നു. എല്ലാവരും പിന്തുണയ്ക്കിൻ പിന്തുണയ്ക്കിൻ!

ഡീസലിന്റെ വില പുറകേ കൂടുന്നുണ്ട്. പാചക വാതകം, മണ്ണെണ്ണ ഇവയുടെ ഒക്കെ വില പുറകേ കൂടുന്നുണ്ട്. സ്വഗതം ചെയ്യിൻ സ്വാഗതം ചെയ്യിൻ. കേരളത്തിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ കൊടുക്കാൻ കഴിയില്ലെന്നും നഷ്ടം സഹിച്ച് വണ്ടി ഓടിക്കാൻ കഴിയില്ലെന്നും പ്രൈവറ്റ് ബസ് ഉടകളുടെ നേതാക്കൾ ഇന്നു തന്നെ പറഞ്ഞു കഴിഞ്ഞു. കേന്ദ്രത്തിൽ ജനങ്ങൾ നൽകിയ വിധിയെ മാനിച്ച് ബസ് ചാർജ് കൂട്ടിക്കൊടുക്കാതിരുന്ന് കേരള സർക്കാർ ജാധിപത്യത്തെ അപമാനിക്കുമോ എന്തൊ!

അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ കൂടി കോൺഗ്രസ്സിനു വോട്ടു ചെയ്യാതെ വല്ല അപകടത്തിലും പെട്ട് മരിക്കാതിരുന്നാൽ മതിയായിരുന്നു. ഇനിയും ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കുന്നത് ഓർക്കാൻ തന്നെ വയ്യ. എങ്ങനെയും കേരളത്തിൽ കൂടി കോൺഗ്രസ്സിനെ കയറ്റണം. എന്നിട്ടു വേണം ഒന്നു സമാധാനത്തൊടെ നടു നിവർത്തി നിൽക്കാൻ. പിന്നെ മരിച്ചാലും വേണ്ടില്ല.

ഇനി ഇന്ന് നമ്മുടെ മനോരമ ചാനലിൽ പെട്രോൾ വില വർദ്ധനയുമായി ബന്ധപ്പെടുത്തി നിങ്ങൾ പറയൂ എന്ന പരിപാടിയിൽ ടെലഫോണിലൂടെ ചില ജനാധിപത്യ വിരുദ്ധരും വിവരദോഷികളും പറഞ്ഞ അഭിപ്രായങ്ങൾ. കൊല്ലത്ത് നിന്ന് ഒരു നൌഷാദ് പറഞ്ഞതിന്റെ സാരാംശം:

ഈ മൻ മോഹൻ സിംഗ് സർക്കാർ ചെയ്തിരിക്കുന്നത് കൊടും ചതിയാണ്. അധികാരത്തിൽ ഏറ്റിയ ജനങ്ങളോടുള്ള വെല്ലുവിളി. ഞാനും എന്റെ (നൌഷാദിന്റെയാണേ) കുടുംബവും നാളിതുവരെ കോൺഗ്രസ്സിനു മാത്രമേ വോട്ടു ചെയ്തീട്ടൂള്ളൂ. പക്ഷെ ഇനി ഇതു സഹിക്കാനാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെതിരെ ഇടതുപക്ഷത്തിന് വോട്ടു ചെയ്ത് ജനങ്ങൾ പ്രതികരിക്കണം. നമ്മളുമ കാങ്ക്ിനു ചെയ്യൂല. ചാനലത്തി; നന്ദി, നൌഷാദ് പ്രതികരിച്ചതിന് !

അടിയുറച്ച കോൺഗ്രസ്സുകാരനൊരാൾ ഇങ്ങനെ വിവര ദോഷം പറഞ്ഞാൽ ആ ഇടത്തന്മാർ എന്തു പറഞ്ഞു കൂട? മോശം മോശം. നൌഷാദ് വഴി തെറ്റിയിരിക്കുന്നു. നൌഷാദിനു പിശാചു ബാധയാണ്. ഉടനെ നല്ല മുസലിയാരെ കണ്ട് ഒരു നൂലോതി കെട്ടിക്കണം.

ഇനി വളാഞ്ചേരിയിൽ നിന്ന് ഇടതുപക്ഷമഹാരോഗം ബാധിച്ച മറ്റൊരാൾ. സോറി ആ പേരു ഓർമ്മയിൽ നിന്നില്ല. ആ വളാഞ്ചേരി ഇടത്തൻ പറഞ്ഞതിന്റെ സാരം. : കഴിഞ്ഞ തവണ പെട്രോൾ ഡീസൽ വില കൂട്ടിയപ്പോൾ ഹർത്താൽ നടത്തിയ ഇടതുപക്ഷത്തിനെതിരെ അന്തൊണിച്ചായന്റെ ഭാഷയിൽ പറഞ്ഞാൽ ക്രൂരമായും പൈശാചികമായും ആക്ഷേപം പറഞ്ഞവരാണു നിങ്ങൾ. സാധാരണ ജനങ്ങൾക്ക് ശക്തമായി പ്രതിഷേധിക്കാൻ അതൊക്കെയെ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷെ ഹർത്താൽ നടത്തിയാൽ വില കുറയുമോ എന്നായിരുന്നു നിങ്ങൾ ചാനൽ കാരുടെ ചോദ്യം.

ഇപ്പോൾ നിങ്ങൾ ചർച്ച നടത്തിയാൽ വില കുറയുമോ എന്നാണ് ഞാൻ തിരിച്ചു ചോദിക്കുന്നത്. വിലവർദ്ധനവിനെതിരെ പ്രതികരിക്കാൻ നിങ്ങൾക്ക് ധാർമ്മികമായി എന്തവകാശമാണുള്ളത്? (ചാനലത്തിയിൽ ഒരു കുസൃതി ചിരി വന്നതായിരുന്നു. ചാനൽ മുതലാളിയെ ഭയന്ന് പുറത്തെടുത്തില്ല.) ചാനലത്തി: വളരെയധികം നന്ദി വളാഞ്ചെരി പൌരൻ ! .

മറ്റു ചിലരും പ്രതികരിച്ചിരുന്നു. അവരും വിലവർദ്ധനവിനെ എതിർത്തു. അതൊന്നും ഇനി ഇവിടെ എഴുതുന്നില്ല. പോയിട്ട് കോൺഗ്രസ്സിന് ഇത്തിരി വോട്ട് ഇപ്പോഴേ പിടിക്കനുള്ളതാണ്! വില വർദ്ധനവ് ന്യായീകരിക്കാൻ ആകില്ലെന്നു തന്നെ ചാനലത്തിക്കൊച്ചും പറഞ്ഞത് എന്നത് ഇവിടെ വിഴുങ്ങുന്നതൊന്നുമില്ല

Thursday, November 18, 2010

പിണറായിയെ കണ്ടൂടോമാനിയ

പിണറായിയെ കണ്ടൂടോമാനിയ

പിണറായി വിജയനെ അധിക്ഷേപിക്കുന്ന -മെയിൽ സന്ദേശം അയച്ചവർക്കെതിരെ അദ്ദേഹംപരാതി നൽകിയത് ചില ബൂലോകമാഫിയകൾക്കും മനോരമ തുടങ്ങിയ ചില ചാനൽ മാഫിയകൾക്കുംഇഷ്ടപ്പെട്ടിട്ടില്ല. പിണറായി അതിനെ അവഗണിക്കണമായിരുന്നുവത്രേ!

നേതാക്കളേ അധിക്ഷേപിക്കാൻ (സി. പി. . എം നേതാക്കളെ മാത്രമണെന്ന് പ്രത്യേകംപറയേണ്ടല്ലോ) മറ്റു പൌരന്മാർക്ക് അവകാശമുണ്ടത്രേ. യൂത്ത് കോൺഗ്രസ്സുകാർ പീണറായിവിജയനെ അധിക്ഷേപിക്കുന്ന കൂട്ട -മെയിലുകൾ അയച്ച് ജനാധിപത്യാ‍വകാശ സംരക്ഷണംനടത്താൻ പോകുന്നുവത്രേ! എന്തൊരു ജനാധിപത്യ ബോധം!

ഇപ്പോഴത്തെ അധിക്ഷേപത്തിനെതിരെ കേസിനു പോയതിനെ പരാമർശിക്കുമ്പോൾ പഴയൊരുകാര്യം അവർ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. പിണറായിയുടേതെന്ന് പറഞ്ഞ് മറ്റാരുടേയോ വീടിന്റെപടം -മെയിൽ ആയി പ്രചരിപ്പിച്ചതിനെക്കുറിച്ചാ‍യിരുന്നു അത്. അന്ന് കേസിനു പോകുന്നതിനുപകരം പിണറായിയുടെ യഥാർത്ഥ വീടിന്റെ പടം ജനങ്ങളെ കാണിക്കണമായിരുന്നുവത്രേ!

ഇനിയിപ്പോൾ ഒരു ദിവസം പിണറായിയുടെ തലയും മുണ്ടില്ലാതെ നിൽക്കുന്ന മറ്റാരുടെയെങ്കിലും ഉടലുംചേർത്തു വച്ച് ഇന്റെനെറ്റിലൂടെ പ്രചരിപ്പിച്ചെന്നിരിക്കട്ടെ. . പിണറായി കേസൊന്നും കൊടുക്കാൻപാടില്ല. മറിച്ച് തന്റെ യഥാർത്ഥ നഗ്നത മാലോകരെ കാണിച്ച് തന്റെ നിരപരാധിത്വം തെളിയിക്കണം. പിണറായിയെ കണ്ടൂടോമാനിയ ബാധിച്ച ഇവന്മാരെയൊക്കെ കൂട്ടായി മുണ്ടുപൊക്കി കാണിച്ചുകൊടുക്കുകയല്ലാതെ എന്തു ചെയ്യാൻ?

Sunday, June 27, 2010

എസ്.എഫ്.ഐ ക്കെതിരെ ഇടയലേഖനം


എസ്
.എഫ്. ക്കെതിരെ ഇടയലേഖനം

എസ്.എഫ്.ഐ ക്കെതിരെ സി.എസ്.ഐ ചർച്ചിന്റെ ഇടയലേഖനം! എസ്.എഫ്.ഐ കൂടി വിട്ടു വീഴ്ച ചെയ്താണ് സി.എ.എസ് കോളേജ് പ്രശ്നം പരിഹരിച്ചത്! ഒരു പ്രശ്നമുണ്ടാകുമ്പോൾ അതു പരിഹരിക്കുവാൻ തെറ്റായാലും ശരിയായാലും ഒരു തീരുമാനമെടുക്കണം. അപ്പോൾ തർക്കത്തിൽ ഉൾപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഒരു പോലെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു തീരുമാനം കൈക്കൊള്ളാൻ കഴിയില്ല.

എന്നാൽ ഇവിടെ സീം.എം.എസ് കോളേജ് പ്രശ്നം പരിഹരിച്ച ശേഷവും സഭയ്ക്ക് തൃപ്തിയായിട്ടില്ല. അങ്ങനെയാണ് ഇടയലേഖനം വായിച്ചിരിക്കുന്നത്. എസ്.എഫ്.ഐ ക്കാരെ തീവ്രവാദികളോടും സാമൂഹ്യവിരുദ്ധന്മാരോടും ഒക്കെയാണത്രേ ഉപമിച്ചിരിയ്ക്കുന്നത്. കന്യാസ്ത്രീകളെയും പാ‍തിരിമാരെയും ചുട്ടുകൊല്ലുന്ന വർഗീയ വാദികളൊക്കെ വലിയ ജനാധിപത്യ വാദികളാണ്. എസ്.എഫ്.ഐയും, സി.പി.ഐ (എം)-ഉം ഒക്കെ തീവ്രവാദികളും സാമൂഹ്യ വിരുദ്ധരും ഗുണ്ടകളുമാണ്.

കോളേജിൽ ഒരു സമരം നടന്നാൽ ആ സമരം നടത്തുന്നവർ തീവ്രവാദികളൂം സാമൂഹ്യ വിരുദ്ധരും ഗുണ്ടകളുമാണെന്ന് ഇടയലേഖനം വായിച്ചവർ, ക്രിസ്തീയ ധ്യാന കേന്ദ്രങ്ങളിൽ നടന്ന പീഡനങ്ങളെയൊക്കെ പരിശുദ്ധകർമ്മങ്ങളായിട്ടായിരിക്കും കണക്കാക്കുക!

പാലക്കാടോമറ്റോ ഒരു പീഡന കേന്ദ്രത്തിൽ (കൌൺസിലിംഗ് സെന്ററെന്നായിരിക്കും അവിടെ ബോഡിൽ എഴുതിവച്ചിരിക്കുന്നത്) പ്രേമ നൈരാശ്യം വന്ന പെൺകുട്ടിക്കളെ കൌൺസിലിംഗ് നൽകി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ നിയോഗിക്കപ്പെട്ടവർ പെൺകുട്ടികളുടെ വയറ്റിൽ പുതു ജീവനുകൾ നൽകാ‍നാണത്രേ ശ്രമിച്ചത്. പെൺകുട്ടികൾ മാനവും കൊണ്ട് ഓടി രക്ഷപ്പെട്ടുവെന്നാ‍ണ് വാർത്ത!

വാർത്താമാധ്യമങ്ങളിലൂടെ അനുദിനം ഇമ്മാതിരി കൌൺസിലിംഗ് സെന്ററുകളെയും ധ്യാന കേന്ദ്രങ്ങളെയും, ആശ്രമങ്ങളെയും മറ്റും പറ്റി ഞെട്ടിക്കുന്ന വാർത്തകൾ അടിയ്ക്കടി വന്നു കൊണ്ടിരിക്കുന്നത് അറിയാമെങ്കിലും അവിടങ്ങളിലേയ്ക്ക് സ്വന്തം മക്കളെ പറഞ്ഞയക്കുന്ന രക്ഷകർത്താക്കളെയും അറിഞ്ഞുകൊണ്ട് മാനവും ജീവനും കൊണ്ട് ബലിയ്ക്ക് വച്ചു കൊടുക്കുന്ന ഇരകളെയും പറഞ്ഞാൽ മതിയല്ലോ!


ഈ ഇടയലേഖനക്കാരന്മാർക്കൊക്കെ അവരുടെ അലമാരകളിൽ നലുനാലര വർഷമായി പൊടിപിടിച്ചിരിയ്ക്കുന്ന പല പ്രോജക്ടുകളും കുടഞ്ഞെടുക്കുവാൻ ഇവിടെ ഇടതു ഭരണം മാറണം. അതിനുള്ള തത്രപ്പാടിന്റെ കൂടി ഭാഗമാണ് ഈ ഇടയ ലേഖനങ്ങളും കുടയലേഖനങ്ങളും മറ്റും. ഇവന്മാരുടെയൊക്കെ മഡാഷ്, കുഡാഷ്, പുഡാഷ് എന്നും മറ്റും പറഞ്ഞാൽ മതിയല്ലോ!

Wednesday, April 21, 2010

സ. പിണറായിയെ ക്രൂശിച്ചവർക്ക് ഇപ്പോൾ എന്തുണ്ട് പറയാൻ?

സ. പിണറായിയെ ക്രൂശിച്ചവർക്ക് ഇപ്പോൾ എന്തുണ്ട് പറയാൻ?

അറിയാം, അവറ്റകൾക്ക് ഒരു കോപ്പും പറയാനുണ്ടാകില്ല; എങ്കിലും.......

എവിടേ, ആ ചെറ്റകളൊക്കെ? അങ്ങനെ വിളിച്ചതിൽ തെല്ലും കുറ്റബോധമില്ല. എപ്പോഴെങ്കിലും അതു മോശമായിപ്പോയെന്നു തോന്നുന്നെങ്കിൽ അപ്പോൾ എഡിറ്റു ചെയ്ത് നീക്കിക്കൊള്ളാം. എന്നിട്ട് അതിനേക്കാൾ നികൃഷ്ടമാ‍യ മറ്റൊരു പദം ചേർത്തുകൊള്ളാം.

എവിടേ, സ. പിണറായി വിജയനെ ലാവ് ലിന്റെ പേരിൽ കൊന്നു കൊലവിളിച്ച പറട്ടപ്പരിഷകൾ?

അറിവുകളിലൂടെയും അനുഭവങ്ങളിലൂടെ ആർജ്ജവം നേടിയ, ചങ്കൂറ്റത്തിന്റെ പ്രതീകമായ, ഇരുത്തം വന്ന, കരുത്തനായ ഒരു ജനനേതാവിനെ യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ അഴിമതി ആരോപണങ്ങളും വ്യക്തിഹത്യയും നടത്തിയ മാധ്യമ പുംഗവന്മാർ ഇപ്പോൾ പൊട്ടൻ കളിക്കുകയാണോ? എങ്കിൽ ആ ചെവികൾ കുത്തിപ്പറിക്കണം.!

എവിടെ മാർക്സിസ്റ്റ് വിരുദ്ധകടിബാധിച്ച് സ്വയം ചൊറിഞ്ഞു നാറിയവർ?

മൂക്കറ്റം കുടിച്ച് അപരന്റെ മോന്തയിൽ ശർദ്ദിച്ചിട്ട് അവരെ വൃത്തിഹീനർ എന്നു പരിഹസിക്കുന്ന നാറികൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. . ഇത്തരം നികൃഷ്ട ഭാഷകളിൽ അല്ലാതെ ഇക്കൂട്ടരെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. മൃദുവായ ഭാഷാ പദങ്ങളൊന്നും അവർ അർഹിക്കുന്നില്ല. കാരണം സ. പിണറായിക്കും സി.പി.എമ്മിനും എതിരെ അവർ സംസാരിച്ച ഭാഷ അത്രയ്ക്ക് ജുഗുത്സാവഹമായിരുന്നു.

തങ്ങൾ ഇത്രയും കാലം പറഞ്ഞുപരത്തിയ കല്ലുവച്ച നുണകളിൽ ഒന്നു പശ്ചാത്തപിക്കാൻ പോലും തയ്യാറാകാത്ത നീചവർഗ്ഗം. ഇനിയും രാഷ്ട്രീയ ഭാവിയുള്ള ഒരു നേതാവിന്റെ ദേഹത്ത് കണ്ണിൽകണ്ട ചെളിയെല്ലാം വാരിയെറിഞ്ഞ് കളങ്കപ്പെടുത്തിയ നികൃഷ്ട ജീവികൾ. ഒരു മനുഷ്യൻ സി.പി.എമ്മുകാരൻ ആയിപ്പോയതിന് ഇത്രയധികം ക്രൂരത കാണിയ്ക്കണമായിരുന്നോ?

ഇപ്പോൾ ഇടതുപക്ഷ പിന്തുണയുള്ള ഒരു ഗവർണ്മെന്റെങ്ങാനുമാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നതെങ്കിൽ സി.ബി.ഐയെ സ്വാധീനിച്ചെന്നു പ്രചരിപ്പിച്ചേനെ!

ഇതുവരെ സ.പിണറായിയെ അപകീർത്തിപെടുത്തിയതു മൂലം അദ്ദേഹത്തിന് വ്യക്തിപരമായും രാഷ്ട്രീയവുമായും ഉണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ആരു സമാധാനം പറയും?

ലാവ്ലിന്റെ പേരു പറഞ്ഞ് പെരുമ്പറപ്പത്രങ്ങളുടെ പത്രനാമത്തെക്കാ‍ൾ വലിയ തലക്കെട്ടുകളിൽ മുൻപേജിൽതന്നെ ഫുൾപേജ് വാർത്തകൾ ചമച്ചവർ, പിണറായി കുറ്റക്കാരനല്ലെന്ന സി.ബി.ഐ വെളിപ്പെടുത്തലുകൾ ഗൌരവമുള്ള ഒരു വർത്തയായേ കണ്ടില്ല. അതുകൊണ്ട് അവ ഉൾപേജുകളിൽ ചെറു കോളങ്ങളിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.

ചിലർക്കങ്ങനെയാണ്. അപരന്റെ മുണ്ടുരിയുന്നതിലാണുത്സാഹം.അവർ മുണ്ടുടുത്തു നിൽക്കുന്നത് അവർക്ക് കൌതുകമുള്ള കാഴ്ചയാകില്ലല്ലോ.അതവർക്ക് കണ്ടുനിൽക്കാനുമാകില്ല.

പിണറയിയെ പിന്തുണച്ച് ആരെങ്കിലും വല്ലതും പറഞ്ഞു പോയാൽ കൊളുകൊളുത്ത വായിൽ പൂളിച്ച തെറികളുമായി ചാടിവീണ കോളാംബികൾക്കെന്തേ ഇപ്പോൾ നാവിറങ്ങിപ്പോയോ? ഇടതു പക്ഷത്തിനനുകൂലമായി പാവങ്ങളാരെങ്കിലും ബ്ലോഗെഴുതിപ്പോയാൽ ബ്ലോഗെഴുത്തിന്റെ “ശാസ്ത്രീയ വശങ്ങൾ“ പഠിപ്പിക്കാനിറങ്ങുന്ന ബൂലോക കാരണവന്മാർക്കും എന്തു സംഭവിച്ചുവെന്നറിയില്ല.

ചിലർക്ക് പിണറായിയെയോ സി.പി.എമ്മിനെയോ അനുകൂലിച്ച് ബ്ലോഗെഴുതുന്നതു തന്നെ എന്തോ വലിയ അപരാധമാണെന്ന മട്ടാണ്. സി.പി.എമ്മിനെയോ അതിന്റെ നേതാക്കളെയോ അനുകൂലിച്ച് പോസ്റ്റെഴുതുന്നത് കുറ്റകരമാണെന്ന് ബ്ലോഗിന്റെ സേവന ദാതാക്കളായ ഗൂഗിൾ കമ്പനി അവരുടെ ബ്ലോഗു നിയമാവലിയിലൊന്നും പറഞ്ഞിട്ടുള്ളതായി കാണുന്നില്ല.

സ. പിണറായിയെ കുറ്റക്കാരനായി ചിത്രീകരിച്ച് ബ്ലോഗിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രചരണം നടത്തിയവർ ആരെങ്കിലും ഖേദം പ്രകടിപ്പിക്കുമോ, മാപ്പ് പറയുമോ എന്നൊക്കെ അറിയാൻ ഈയുള്ളവന് അതിയായ കൌതുകമുണ്ട്. മാപ്പല്ല, കോപ്പാണ് പറയുകയെന്ന് അറിയാഞ്ഞിട്ടുമല്ല!

അല്ലെങ്കിൽ അമ്മാതിരി പോക്കിരി എഴുത്തുകൾ ബ്ലോഗിലായാലും മറ്റു മാധ്യമങ്ങളിലായാലും മേലിൽ എഴുതാതെയെങ്കിലും ഇരിക്കണം.

Saturday, April 17, 2010

സ. പിണറായിക്കെതിരെ തെളിവുകള്‍ ഇല്ലെന്നു സി.ബി.ഐ

സ. പിണറായിക്കെതിരെ തെളിവുകള്‍ ഇല്ലെന്നു സി.ബി.ഐ

സ. പിണറായി വിജയൻ ലാവ് ലിൻ കേസിൽ ഏതെങ്കിലും തരത്തിൽ സാമ്പത്തിക ക്രമകേടുകടൾ നടത്തിയതിനോ പണം വാങ്ങിയതിനോ തെളിവൊന്നുമില്ലെന്ന് സി.ബി.ഐ റിപ്പോർട്ടെന്ന്! വാർത്ത ഒന്നല്ലാതെ കേട്ടതേയുള്ളു. വിശദാംശങ്ങൾക്ക് കാതോർക്കുന്നു. ഇനിയിപ്പോൾ സി.പി.എം വിരുദ്ധരും പിണറായി വിരുദ്ധരും എന്തൊക്കെ അഭിപ്രായങ്ങളാണാവോ പറയാനിരിക്കുന്നത്? സി.ബി.ഐ പിണറായി ഗ്രൂപ്പ് ആണെന്നോ മറ്റോ പറയുമോ ആവോ! വരുന്ന കുറെ ദിവസങ്ങൾ തരൂർ സാറിനുള്ളതാണെങ്കിലും സ. പിണറായിയെ വെറുതെ വിട്ടുകളയരുത്. സി.ബി.ഐ അല്ല ആരു പറഞ്ഞാലും പിണറായി കുറ്റക്കാരനാണെന്ന് പറഞ്ഞ് ഇനിയും ഉറഞ്ഞു തുള്ളണം. അതുവഴി വേണം സി.പി. എം വിരുദ്ധരായ പലരുടെയും സ്വന്തം ദുർഗന്ധങ്ങൾ മറച്ചു വയ്ക്കാൻ. കൂടുതൽ എഴുതാൻ സമയം അനുവദിക്കാത്തതിനാൽ തൽക്കാലം ഇത്രയിൽ നിർത്തുന്നു. തുടർന്നുള്ള പ്രതികരണങ്ങൾ വരട്ടെ. ബാക്കി പിന്നീടാകാം.

Thursday, February 25, 2010

ഇന്നസെന്റു ചേട്ടാ അത്രയ്ക്കങ്ങോട്ട് വേണോ?

ഇന്നസെന്റ് ഒരു നല്ല നടനാണ്. അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌. അതുകൊണ്ട് അദ്ദേഹത്തെ ഇഷ്ടവുമാണ്. പക്ഷെ അദ്ദേഹം ഒരു നല്ല വിവരദോഷിയും കൂടിയാണെന്ന സത്യം താഴെ പറയുന്ന പ്രസ്താവനയിലൂടെ അദ്ദേഹം തെളിയിക്കരുതായിരുന്നു. അതിൽ ഈയുള്ളവന് തീരെ ഇഷ്ടപ്പെടാതിരുന്ന വാചകം ഇവിടെ കോട്ട് ചെയ്യുന്നു “പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സമൂഹത്തിലെ ഉന്നതന്മാരെ ആക്രമിക്കാന്‍ നടക്കുകയാണ് അഴീക്കോട്. ദേശീയ വാർഡ് കിട്ടുന്നത് കഴിവു തന്നെ പക്ഷെ അതുകൊണ്ട് അവരെ ഏറ്റവും ഉന്നതരായി കണ്ട് ആദരിച്ചുകൊള്ളണമെന്ന് സുകുമാർ അഴീക്കോടിനെ പോലെ സർവ്വാദരണീയനായ ഒരാളോട് ഇന്നസെന്റ് ആവശ്യപ്പെട്ടത് അല്പം കടുത്തു പോയി. കേരളീയ സമൂഹത്തിൽ ബഹുഭൂരിപക്ഷവും സൂപ്പർ സ്റ്റാറുകളേക്കാൾ ആദരിക്കുന്നത് സുകുമാർ അഴീക്കോടിനെ പോലുള്ളവരെയാനെന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം ഇന്നസെന്റിൽനില്ലെന്ന് അദ്ദേഹം വരുത്തി തീർത്തെങ്കിലും നാം അതു വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. സുപ്പർ സ്റ്റാറുകളെ ( എക്സ് ഓർ വൈ) ദൈവമായി കണ്ട് ആരാധിക്കാൻ ഫാൻസ് അസോസിയേഷൻ കൊണ്ട് വരുമാനമുള്ളവർ തയ്യാറായേക്കും. മറ്റുള്ളവർക്ക് അതിന്റെ കാര്യമില്ല. നിങ്ങൾ തിലകനെ തള്ളുകയോ കൊള്ളുകയോ ചെയ്യുക. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണാധികാരികളും രാഷ്ട്രീയത്തിൽ ഉയർന്ന ശ്രേണികളിൽ ഇരിക്കുന്നവരും പോലും ആദരിക്കുന്ന അഴീക്കോട് മാസ്റ്ററിനെ തരം താഴ്ത്തി സംസാരിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അല്പം അഹങ്കാരമാണ്........ പ്ലീസ് ഇന്നസെന്റ് നിങ്ങളെയൊക്കെ നടന്മാരെന്ന നിലയ്ക്ക് ഇഷ്ടപ്പെടുന്ന നമ്മളെ ക്കൊണ്ട് ഇങ്ങനെ അതുമിതും പറയിക്കാതിരിക്കൂ‍......
നിങ്ങൾക്കു തിലകനെ വേണ്ടെങ്കിൽ വേണ്ട. പക്ഷെ ഇന്നു ഞാൻ നാളെ നീ എന്നാണ്!

ഇനി ഇന്നസെന്റിന്റെ പ്രസ്താവന ദേശാഭിമാനിയിൽ കണ്ടത് താഴെ വായിക്കുക!

അഴീക്കോട് അമ്മയുടെ പ്രശ്നത്തില്‍ ഇടപെടേണ്ട: ഇന്നസെന്റ്


കോഴിക്കോട്: 'അമ്മ'യുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ സുകുമാര്‍ അഴീക്കോട് ഇടപെടേണ്ടെന്നും അദ്ദേഹം നല്ല സിനിമകള്‍ കണ്ട് നല്ല ചിന്തകളുമായി നാമം ജപിച്ച് വീട്ടിലിരിയ്ക്കട്ടെയെന്നും 'അമ്മ' പ്രിസഡന്റ് ഇന്നസെന്റ്. പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ അംഗങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നമേ തിലകനുമായി ഉള്ളൂ. നേരാംവണ്ണം സിനിമ പോലും കാണാത്ത അഴീക്കോടിന് 'അമ്മ'യുടെ പ്രശ്നത്തില്‍ ഇടപെടാന്‍ എന്താണ് യോഗ്യത. മധ്യസ്ഥത്തിന് ആള് വേണോ എന്ന് വിളിച്ച് ചോദിച്ച് നടക്കുകയാണ് അദ്ദേഹം. പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സമൂഹത്തിലെ ഉന്നതന്മാരെ ആക്രമിക്കാന്‍ നടക്കുകയാണ് അഴീക്കോട്. ഇവരെ കോമാളികളായി ചിത്രീകിരിക്കുന്നത് മോശമാണ്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് മോഹന്‍ലാലിനെപ്പോലുള്ളവരുടെ തൊഴിലിന്റെ ഭാഗമാണ്. അഴീക്കോടിനെ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിപ്പിച്ചാല്‍ സ്വര്‍ണം വാങ്ങുന്നവര്‍ തിരികെ ഏല്‍പ്പിക്കുന്ന സ്ഥിതിയാണുണ്ടാവുക. പ്രസംഗിക്കാന്‍ പോവുന്നതും പരസ്യത്തില്‍ അഭിനയിക്കുന്നതിന് തുല്യമാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനാണ് ആരോപണങ്ങളുമായി അദ്ദേഹം ഇറങ്ങുന്നത്. പട്ടിണി കിടന്നയാള്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെയാണ് അഴീക്കോട് ഇപ്പോള്‍ പെരുമാറുന്നത്. അതുകൊണ്ടാണ് എവിടെച്ചെന്നാലും ഇപ്പോള്‍ തിലകന്റെ വിഷയം ആവര്‍ത്തിക്കുന്നത്. താന്‍ എഴുതിയ പുസ്തകങ്ങളുടെ എണ്ണം വിളിച്ചു പറഞ്ഞ് നടക്കേണ്ട ഗതികേടിലാണ് അദ്ദേഹം. എന്നാല്‍ നല്ല നാല് സിനിമയില്‍ അഭിനയിച്ചാല്‍ നടന്മാര്‍ എല്ലാ കാലത്തും ഓര്‍മിക്കപ്പെടും. തിലകന്‍ ഉന്നയിച്ചിരിക്കുന്ന തര്‍ക്കങ്ങള്‍ 'അമ്മ'യ്ക്കുള്ളില്‍ തങ്ങള്‍ തീര്‍ക്കും. എം കെ സാനുവും ടി പത്മനാഭനുമൊക്കെയായുള്ള പ്രശ്നങ്ങള്‍ തീര്‍ത്തതിനു ശേഷം അഴീക്കോട് മറ്റ് പ്രശ്നങ്ങളില്‍ ഇടപെട്ടാല്‍ മതി. അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ വളരെ മോശമാണ്. മധ്യസ്ഥത പറയാനുള്ള മാനസിക പക്വത അദ്ദേഹത്തിന് കൈവന്നിട്ടില്ല. അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമായി അഴീക്കോട് മാറിയിട്ടുണ്ട്. തിലകനെ 'അമ്മ' വിലക്കിയിട്ടില്ല. അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പരാതികളുണ്ടെങ്കില്‍ സംഘടനയ്ക്കുള്ളിലാണ് പറയേണ്ടിയിരുന്നത്. അത് മാധ്യമങ്ങളോട് പറഞ്ഞതാണ് ചെയ്ത തെറ്റ്. ഏത് നിമിഷവും സഹകരിക്കുന്ന സിനിമയില്‍നിന്ന് നടനെ നിര്‍മാതാവിന് പിരിച്ചുവിടാമെന്ന് അമ്മയുടെ ഭരണഘടയില്‍ വകുപ്പുണ്ട്. ഈ സാഹചര്യത്തില്‍ തിലകനെ ഒരു സിനിമയില്‍ വിലക്കിയതിന് എതിര്‍പ്പ് പറയാനാവില്ല. തിലകനൊപ്പം അഭിനയിക്കാന്‍ 'അമ്മ' അംഗങ്ങള്‍ തയ്യാറാണ്. സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ആദ്യം തിലകന്റെ മറുപടി ലഭിയ്ക്കണം. മാര്‍ച്ച് ഒന്നിന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അന്ന് പ്രശ്ം തീരുന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല. തിലകനിലെ നടനെ തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ അതിനപ്പുറമുള്ള ചില കാര്യങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും ഇന്നസെന്റ് പറഞ്ഞു.

Sunday, January 17, 2010

ജ്യോതി ബസുവിന് ആദരാജ്ഞലികള്‍



കൊല്‍ക്കത്ത: വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Sunday, December 27, 2009

എവിടെയാണെടോ നിങ്ങൾ?

എവിടെയാണെടോ നിങ്ങൾ?

എവിടേ വലതുപക്ഷ ബ്ലോഗർമാരും, ഇടതുപക്ഷത്തെ ആദർശസുന്ദരന്മാർ എന്ന് നടിച്ച് അന്ധമായ മർക്സിസ്റ്റു വിരോധം എഴുതുന്നവരുമായ കില്ലാടി ബ്ലോഗർമാർ? അർത്ഥഗർഭമായ മൌനമാണല്ലോ! നമ്മൾ ഇവിടെയൊക്കെത്തന്നെ കാണും. സമാനമായ സാഹചര്യങ്ങളിലൊക്കെ ഈ മൌനം തന്നെ സൂക്ഷിയ്ക്കണം. ലോകത്തിലെ ഏറ്റവും മോശം പർട്ടി സി.പി.എമ്മും, ലോകത്തിലെ ഏറ്റവും മോശപ്പെട്ട നേതാക്കൾ സി.പി.എം നേതാക്കളും ആണെന്ന മട്ടിൽ ഉറഞ്ഞു തുള്ളുന്ന നിങ്ങൾക്കെന്തേ കണ്ണിൽ തിമിരം ബധിച്ചുവോ?

ദാ ഇവിടെ ചെന്ന് വായിച്ച് പ്രതികരിയ്ക്ക്

Friday, December 25, 2009

ആന്ധ്രയില്‍ നിന്നൊരു അനാശാസ്യ കവിത

ആന്ധ്രയില്‍ നിന്നൊരു അനാശാസ്യ കവിത

പുതിയ അനാശാസ്യ വാർത്ത. ആന്ധ്രാ പ്രദേശിൽനിന്ന്! ആളാരാണെന്നു പറയുന്നില്ല. ആളു സീനിയറാ! ഈ പ്രായത്തിൽ ഒരേസമയം മൂന്നു പേരായിരുന്നെങ്കിൽ ആയകാലത്ത് എങ്ങനെ ആയിരുന്നിരിയ്ക്കണം. എന്റമ്മോ!

ഗവർണ്ണറാകാൻ ഇനി മുൻപത്തേക്കാൾ വലിയ തള്ളായിരിയ്ക്കും, മുതിർന്ന നേതാക്കൾക്ക്!

അല്ല ഇതൊക്കെ പണ്ടെ എല്ലാവർക്കും അറിയാവുന്നതാ. ഓരോന്നു ഇതുമാതിരി പുറത്തുവരുമ്പോഴേ പാവം സാമാന്യ ജനം അറിയൂ.

ഇന്നാള് കേരളത്തിൽ നടന്നതൊക്കെ എത്രയോ നിസാരം. ഇപ്പോൾ മനസിലായില്ലേ? അന്ന് തിനെ ന്യായീകരിച്ച് കപട സദാചാരസങ്കല്പങ്ങൾക്കെതിരെ വാളോങ്ങിയവർ ഉണ്ടല്ലോ; ഒരുപാടുപേർ. ഈയുള്ളവൻപോലും. അതെ, കപട സദാചാരം നമുക്കു തിരുത്തിയേ പറ്റൂ. ഇല്ലെങ്കിൽ മൂപ്പിലാന്മാർ തിരുത്തി മാതൃക കാണിച്ചു തരും.

സി.പി.എം നേതാക്കൾക്കെതിരെ നട്ടാൽ കുരുക്കാത്ത ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഊറ്റം കൊള്ളുന്നവരൊക്കെ ഇറങ്ങിവന്ന് അപ്പൂപ്പൻ നേതാവിനെ പ്രതിരോധിയ്ക്കൂ. രക്ഷിക്കൂ!

എന്തായാലും വാർത്ത ഇപ്പോൾ അറിഞ്ഞതേയുള്ളൂ. വിശദമായി കാര്യങ്ങൾ അറിഞ്ഞതിനു ശേഷം കൂടുതൽ പ്രതികരണാങ്ങളിലേയ്ക്ക്.

Wednesday, December 23, 2009

മദനിയ്ക്ക് തീവ്രവാദി എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കാൻ അവകാശമില്ലേ?

മദനിയ്ക്ക് തീവ്രവാദി എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കാൻ അവകാശമില്ലേ?

സൂഫിയയ്ക്കു ഉപാധികളോടെ ജാമ്യം. അതിൽ പലർക്കുമുണ്ട് നീരസം. നിയമത്തിന്റെ പരിരക്ഷ സൂഫിയ എന്ന മുസ്ലീം സ്ത്രീയ്ക്കു മാത്രമായി നിഷേധിയ്ക്കണമെന്ന നിഗൂഢമായ ആഗ്രഹം പലരുടെയും വാക്കുകൾക്കിടയിലൂടെ വായിച്ചെടുക്കാം. നിരവധി കൊടും ഭീകര കേസുകൾ നിലവിലിരിയ്ക്കെ അക്കൂട്ടത്തിൽ താരതമ്യേന ചെറുതെന്നു വേണമെങ്കിൽ വാദത്തിനു സമ്മതിയ്ക്കാവുന്ന ഒരു ബസു കത്തിയ്ക്കൽ കേസിൽ പത്താം പ്രതി മാത്രമാണ് സൂഫിയ. അതും ഗൂഢാലോചന കേസാണ് ചാർജു ചെയ്തിരിയ്ക്കുന്നത്. ഇതിലും പ്രമാദമായ പല കേസുകളിലും ബന്ധപ്പെട്ട പ്രതികൾക്ക് ജാമ്യം ലഭിക്കാറുണ്ടെന്നിരിയ്ക്കെ ഈ കേസിൽ സൂഫിയാ മദനിയ്ക്ക് ജാമ്യം ലഭിച്ചതിൽ എന്തെങ്കിലും ഒരു അസ്വാഭാവികതയുണ്ടെന്നു തോന്നുന്നില്ല. ഏതൊരു കേസിലും നിയമത്തിന്റേതായ വഴികളുണ്ട്. നിയമത്തിന്റെ ഈ വഴിയിൽ ഏതൊരു കേസിലും നിരപരാധിത്വം തെളിയിച്ച് ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ ഏതൊരു പ്രതിയും തങ്ങളെക്കൊണ്ടാകുന്നതു ചെയ്യാൻ ശ്രമിയ്ക്കും. അത് ഒരു പ്രതിയുടെ അവകാശമാണ്. കേസിൽ വിധി പറയേണ്ടത് നീതി പീഠമാണ്. ഓരോരുത്തരും അവരവർ ആഗ്രഹിയ്ക്കുന്ന രീതിയിൽ കേസും വിധികളും മുന്നോട്ടു പോകണമെന്നു വിചാരിയ്ക്കുന്നത് നീതി ബോധത്തിനു നിരക്കുന്നതല്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിയ്ക്കപ്പെടരുതെന്ന ചൊല്ല് എല്ലാവരും ഓർക്കേണ്ടതാണ്.

ഇപ്പോൾ മാനസാന്തരമുണ്ടായി എന്നുള്ളതുകൊണ്ടും നിലപാടുകളും മാർഗ്ഗവും തിരുത്തിയെന്നതുകൊണ്ടും അതിനു മുൻപ് നടന്നിട്ടുള്ള കേസുകൾ വിചാരണ ചെയ്യപ്പെടരുതെന്നോ ബന്ധപ്പെട്ട കേസുകളിലെ പ്രതികൾ ശിക്ഷിയ്ക്കപ്പെടരുതെന്നോ ഇല്ല. അത് മദനിയായാലും സൂഫിയ ആയാലും മറ്റാരായാലും. പക്ഷെ മുൻ വിധികളോടെ കേസുകളെ കാണുന്നത് ഉചിതമല്ല. കുറ്റം തെളിയിക്കപ്പെട്ടാലേ ഒരാൾക്കു ശിക്ഷനൽകാൻ കഴിയൂ, അഥവാ അങ്ങനെയേ സംഭവിയ്ക്കാവൂ. എന്തായാലും ഇപ്പോൾ ഈ സൂഫിയാ കേസ് ഉൾപ്പെടെ ഭീകര വിരുദ്ധ കേസുകളിൽ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതായ തോന്നൽ ഉണ്ടാകുന്നുണ്ട്. ഈ വിവാദങ്ങൾക്കും ദുരൂഹതകൾക്കും ഇടയിൽ യഥാർത്ഥ ഭീകരവാദികൾ പലരുംരക്ഷപ്പെട്ടു പോകുമോ എന്നും സംശയിക്കേണ്ടിയിരിയ്ക്കുന്നു. കേസിനു പിന്നിൽ ദുരൂഹതകൾ ഉണ്ടെന്ന ആരോപണം മദനി പറയുന്നതുകൊണ്ടു മാത്രം തള്ളിക്കളയാൻ സാധിയ്ക്കുമോ? എന്തൊക്കെയോ അവ്യക്തതകൾ നിലനിൽക്കുന്നില്ലേ? യഥാർത്ഥ സത്യങ്ങൾ എന്നെങ്കിലും പുറത്തു വരുമെന്ന പ്രതീക്ഷയുമായി നമുക്കു കാത്തിരിയ്ക്കാം.

ജയിൽ മോചിതനായ അബ്ദുൽ നാസർ മദനി തന്റെ മുൻ നിലപാടുകളെ തള്ളിപ്പറയുകയും ആ നിലപാടുകളിൽ ഊന്നി നിന്ന് നടത്തിയ പ്രവർത്തികളിൽ പച്ഛാത്തപിയ്ക്കുകയും ചെയ്ത ആളാണ്. മദനിയിൽ കാലം വരുത്തിയ മാറ്റത്തെ അവിശ്വസിയ്ക്കേണ്ട കാര്യം എന്താണ്? മദനിയോടും അദ്ദേഹത്തിന്റെ പാർട്ടിയോടും ഇപ്പോഴും ചിലർ പുലർത്തുന്ന സമീപനവും അഭിപ്രായങ്ങളും നിരീക്ഷിയ്ക്കുമ്പോൾ മനസിലാകുന്നത് മദനി എന്ന മനുഷ്യനിൽ നന്മകൾ ഉണ്ടാകാതിരിയ്ക്കേണ്ടത് ആരുടെയോ ആവശ്യമാണെന്നാണ്. മറ്റു രാഷ്ട്രീയ നേതാക്കളിൽനിന്നും മദനിയ്ക്കുള്ള വ്യത്യാസം അദ്ദേഹം ഒരു മത പണ്ഡിതൻ കൂടുയാണ് എന്നതാണ്. ഒരു മതപണ്ഡിതൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളുടെ വഴിയിലൂടെ തന്നെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തിപ്പെട്ടതും. സ്വാഭാവികമായും മദനിയുടെ പാർട്ടി ഒരു മുസ്ലീം മതകക്ഷി എന്ന നിലയ്ക്കുള്ളതല്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികളിൽ കൂടുതലും മുസ്ലിം സമുദായത്തി പെട്ടവരാണ്. മദനി ഒരു മതപണ്ഡിതൻ കൂടിയായതിനാൽ രാഷ്ട്രീയമായി പി.ഡി.പി ക്കാരല്ലാത്ത നല്ലൊരു വിഭാഗംമുസ്ലിങ്ങൾക്കും മദനിയോട് സ്നേഹബഹുമാനങ്ങൾ പണ്ടത്തെ പോലെ ഇപ്പോഴുമുണ്ട്. മദനിയുടെ ആഹ്വാനങ്ങൾ ചെവിക്കൊള്ളുന്നവർ പി.ഡി.പിക്കാരായ മുസ്ലീങ്ങൾ മാത്രമല്ല. അല്ലാത്തവരും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലകല്പിച്ചെന്നിരിയ്ക്കാം. അതൊക്കെ മനസിലാക്കിയിട്ടു തന്നെയാണ് ഒരു വിഭാഗം ആളുകൾ മദനിയെ നല്ലൊരു ഇമേജിൽ കാണുവാൻ ആഗ്രഹിയ്ക്കാത്തത്.

അബ്ദുൽ നാസർ മദനി വെറുക്കപ്പെടുന്നവനും രാജ്യദ്രോഹിയുമായി എന്നും ജീവിച്ചു കൊള്ളണമെന്ന് ശാഠ്യം പിടിക്കുന്നവരുടെ മൻസിലിരിപ്പ് പലതാണ്. അതിൽ പ്രധാനം മദനിയെ പോലുള്ളവർ തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും നടത്തിയാലെ ഒരു സമുദായത്തെ മൊത്തമായും ഭീകരവാദികളായും രാജ്യദ്രോഹികളായും ചിത്രീകരിയ്ക്കാൻ കഴിയൂ. അതിനു ചില മതേതര കക്ഷികളും സഹായിക്കുന്നു എന്നത് കൂടുതൽ ദൌർഭാഗ്യകരം തന്നെ. എന്നാൽ ഇനി മദനിയെ അതിനൊന്നും കിട്ടില്ലെന്ന് ജയിൽ മോചിതനായ മദനിയുടെ ഓരോ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും ആർക്കും മനസിലാക്കാവുന്നതാണ്. അതില്പിന്നെ ഇതുവരെ അതിനു വിരുദ്ധമായ ഒരു സമീപനം പ്രകടമാകുന്ന അഭിപ്രായങ്ങളോ പ്രവൃത്തനങ്ങളോ മദനിയുടെയോ പി.ഡി.പിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പക്ഷെ മദനിയെയും പി.ഡി.പിയെയും സമാധാനത്തിലും മതേതത്വത്തിലും അധിഷ്ഠിതമായി ജീവിയ്ക്കാൻ അനുവദിയ്ക്കില്ലെന്നുവച്ചാലോ? എന്തു കൊണ്ട് മദനിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തു കൂട? കാത്തിരുന്നു കാണാൻ എന്തുകൊണ്ട് അല്പം ക്ഷമ കാണിച്ചുകൂട?

എന്താ, തീഷ്ണമായ അനുഭവങ്ങളിൽ നിന്നും സ്ഫുടം ചെയ്തെടുക്കപ്പെട്ട അബ്ദുൽ നാസർ മദനി എന്ന മനുഷ്യൻ ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരു മതമൌലികവാദിയും തീവ്രവാദിയും എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കുവാൻ അവകാശമില്ലെന്നുണ്ടോ? ഒരു തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിന്തുണച്ചതിലുള്ള നീരസം മനസ്സിൽ വച്ച് മാനസാന്തരപ്പെട്ട ഒരു മനുഷ്യനെ ഇമ്മാതിരി ആവർത്തിച്ചു പീഡിപ്പിച്ചു പീഡിപ്പിച്ച് വീണ്ടുമൊരു തീവ്രവാദിയാക്കുമോ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മദനിയും പി.ഡി.പിയും യു.ഡി.എഫിനെ പിന്തുണച്ചിരുന്നെങ്കിൽ മദനിയും തന്റെ പാർട്ടിയും ഇത്തരത്തിൽ വേട്ടയാടപ്പെടുമായിരുന്നോ? എന്തിന് ബി.ജെ.പികാർ പോലും ഇത്രയ്ക്ക് ശത്രുതാപരമായ ഒരു നിലപാട്‌ മദനിയോടും സൂഫിയയോടും പി.ഡി.പിയോടും സ്വീകരിയ്ക്കുമായിരുന്നോ? മദനി തീവ്രവാദി ആയിത്തന്നെ ജീവിച്ചുകൊള്ളണമെന്നത് ആരുടെ ദുശാഠ്യമാണ്? അത് ആരുടെ, ആരുടെയൊക്കെ ആവശ്യമാണ്? അതിനുള്ള ഉത്തരങ്ങൾ ഇതിനകം വ്യക്തമല്ലേ? കണ്ണടച്ചിരുട്ടാക്കുന്നവർക്ക് അതൊന്നും വ്യക്തമാകില്ല!

ചിതകാരന്റെ പോസ്റ്റിൽ ഇട്ട കമന്റ്

ചിതകാരന്റെ പോസ്റ്റിൽ ഇട്ട കമന്റ്.

ചിത്രകാരന്റെ ബ്ലോഗ്പോസ്റ്റ് ഇവിടെ

"പക്ഷേ, നമുക്ക് ഇതിലെ മനുഷ്യത്വ വിരുദ്ധതയാണു ചിന്താവിഷയം.ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്". (ചിത്രകാരന്റെ പോസ്റ്റിൽനിന്ന്‌)

ഒക്കെ ശരിതന്നെ ചിത്രകാരാ, പക്ഷെ ഇതിയാൻ ഇങ്ങനെ ഒരബദ്ധത്തിൽ ചെന്നു ചാടിയതു തന്നെ സി.പി.എമ്മുകാരുടേ കുഴപ്പമാണെന്നു തോന്നും ചിലരുടെ പോസ്റ്റുകളും കമന്റുകളും കണ്ടാൽ. പെണ്ണുപിടി കേന്ദ്രങ്ങൾ നാട്ടുകാർ വളയുന്നത് നാട്ടു നടപ്പാണ്. അതിപ്പോൾ സി.പി.എമ്മുകാരായാലും പി.ഡി.പി കാരായാലും കോൺഗ്രസ്സുകാരായാലും. ആദ്യം കോൺഗ്രസ്സുകാരാണ് അവിടെ വീടു വളഞ്ഞതെന്നാണ് ഇപ്പോൾ അറിയുന്നത്. ആളെ കണ്ടപ്പോൾ ചുവടു മാറ്റിയത്രേ.

അവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നത് പോളിറ്റ് ബ്യൂറോ അറിഞ്ഞ് താത്വിക വിശകലനം നടത്തിയിട്ടൊന്നുമല്ല വളഞ്ഞു പിടിച്ചത്. സാധാരണക്കാരായ നാട്ടുകാരാണ്. അല്ലെങ്കിൽ സദാചാര കാര്യത്തിൽ കാപട്യം പുലർത്താത്ത ഒരു ലൈൻ സ്വീകരിച്ചിട്ട് വെറുതെ വിടാൻ പി.ബി പറഞ്ഞേനെ. പറ്റി പോയില്ലേ?

ഇനിയെങ്കിലും രാഷ്ട്രീയ എതിരാളികൾ പെണ്ണു പിടിയ്ക്കാൻ പോകുമ്പോൾ പി.ബിയോടു പറയണം. അപ്പോൾ ചിത്രകാരൻ ഉദ്ദേശിയ്ക്കുന്നതുപോലെ ഇഷ്ടത്തോടെയുള്ള ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പേരിൽ സി.പി.എം കാരെ പാർട്ടി പി.ബി പിന്തിരിപ്പിയ്ക്കും. പക്ഷെ എന്നാലും തീരില്ലല്ലോ! കോൺഗ്രസ്സും, ബി.ജെ.പിയും, ലീഗും ഒത്തിരിയൊത്തിരി പാർട്ടിക്കാരില്ലേ? എല്ലാവരും സദചാരത്തിൽ ഇംഗ്ലണ്ടിസം പുലർത്തിയാലല്ലേ എത്തി നോക്കാൻ പോകാതിരിയ്ക്കൂ.

ചിത്രകാരൻ പുലർത്തിയ പോലെ ഒരു നിലപാടിലൊക്കെ ആയിരുന്നു മനോമനനും. പക്ഷെ ഇക്കാര്യത്തിൽ പോലും സി.പി.എമ്മിനെ തെരഞ്ഞുപിടിച്ച് ആക്രമിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതെങ്ങനെ? ഇനി പരസ്ത്രീ ഗമനം എന്നത് എല്ലാ രാഷ്ട്രീയക്കാർക്കും അവശ്യം വേണ്ട ഒരു യോഗ്യതയാണെന്നുകൂടി പറയാതിരുന്നാൽ നന്ന്‌.

ഒരുപാടു കേസുകളിൽ രാഷ്ട്രീയം മറന്ന് ഇത്തരം വിഷയങ്ങളിൽ പലരെയും രക്ഷിച്ച അനുഭവം എല്ലാ പാർട്ടികൾക്കും ഉണ്ട്. സി.പി.എമ്മിനും ഉണ്ട്. കാരണം പാർട്ടിക്കാരിൽ ആരെങ്കിലും ഒക്കെ കാണിയ്ക്കുന്ന അരുതായ്മകൾ പ്രസ്ഥാനത്തെ മൊത്തത്തിലും രാഷ്ട്രീയക്കാരെ മൊത്തത്തിലും ബാധിയ്ക്കുമെന്നതിനാൽ അങ്ങു ഒതുക്കി തീർക്കാറുണ്ട്. പലയിടത്തും. പക്ഷെ എല്ലായ്പോഴും അതിനുന്നും അവസരം ലഭിച്ചെന്നിരിയ്ക്കില്ല.

തീർച്ചയായും നേതൃത്വപരമായ ഒരു ഇടപെടൽ ഉണ്ടായാൽ ഇത്തരം കേസുകളിൽ ചില വിട്ടു വീഴ്ചകൾ സി.പി.എമ്മു ചെയ്യാറുണ്ട്. പ്രതി കോൺഗ്രസ്സുകാരനായാൽ പോലും. അതുകൊണ്ടു സി.പി.എമ്മുകാരുടെ മാത്രം തോളിൽ കയറുയുള്ള ആ കസർത്തുണ്ടല്ലോ, അത് കുറച്ചൊക്കെ ഒന്നു മിതപ്പെടുത്തുന്നതിൽ തെറ്റില്ല.

ഇവിടെ ഈയുള്ളവന്റെ പോസ്റ്റും ഉണ്ട്.

Monday, December 21, 2009

അനാശാസ്യം എന്നാൽ..........

അനാശാസ്യം എന്നാൽ..........

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലാത്തതിനാൽ അത്തരം ബന്ധപ്പെടലിനെ അനാശാസ്യപ്രവർത്തനം എന്നു പറയുന്നതിൽ അർത്ഥമില്ല. എന്നാൽ പ്രതിഫലം പറ്റിക്കൊണ്ടു നടക്കുന്ന ലൈംഗികബന്ധം കുറ്റകരമാണുതാനും. അതുകൊണ്ട് പരസ്പരസമ്മതപ്രകാരം (വിത്ത് കൺസേൺ) നടക്കുന്ന ലൈംഗികബന്ധവും പോലീസു പിടിച്ചാൽ അത് പ്രതിഫലം പറ്റി നടത്തിയതാണെന്നു വരുത്തി തീർത്താണത്രേ അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നത് !

ഇന്നു രാവിലെ ദേശാഭിമാനി പത്രത്തിന്റെ ഒരു ഒഴിഞ്ഞ മൂലയിലാണ് ആ വാർത്ത കണ്ടത്. പെണ്ണുകേസല്ലേ? അതും വന്നത് പാർട്ടി പത്രത്തിലും. നമ്മൾ വിശ്വസിച്ചാലും മറ്റുപലരും പാർട്ടി പത്രത്തെ വിശ്വാസത്തിലെടുക്കില്ലല്ലോ. അതുകൊണ്ട് ഉടൻ തന്നെ “നിഷ്പക്ഷ” പത്രങ്ങൾ അടുത്തുള്ള വീടുകളിൽനിന്നും വരുത്തി നോക്കി. ചെറിയ അക്ഷരങ്ങൾ നന്നായി വായിക്കാൻ കഴിയാത്തതിനാൽ കണ്ണാടി വച്ചു സൂക്ഷ്മ നിരീക്ഷണം നടത്തി നോക്കി. ഇല്ല. പെണ്ണു കേസിൽ നിഷ്പക്ഷത ഉണ്ടോ എന്നറിയില്ല. മറ്റു പത്രങ്ങളിൽ ഒന്നും കണ്ടില്ല. അങ്ങനെയൊരു തുണ്ടു കോളം വാർത്ത പോലും. മാധ്യമത്തിൽ ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. പക്ഷെ അതു ഞാൻ കണ്ടതുമില്ല.

പിന്നെ സംഗതി ഈയുള്ളവൻ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട പാർട്ടി ആയ സി.പി.എമ്മിൽ വിശ്വാസമർപ്പിച്ച് പിണറായിഗ്രൂപ്പുകാരനെന്ന ആക്ഷേപവും (എന്നെ സംബന്ധിച്ച് അതിലത്ര ആക്ഷേപമൊന്നുമില്ലെങ്കിലും ജനവികാരം മാനിയ്ക്കണമല്ലോ) കേട്ട് ജീവിക്കുന്ന ഒരാളാണെങ്കിലും കേരള രാഷ്ട്രീയത്തിലെ ഒരു പുപ്പുലിയും ചാനലുകളിലെ ഗർജ്ജിയ്ക്കുന്ന ഒരു സിംഹവും ഇനിയും കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു നിൽക്കേണ്ടതുമായ ഒരു നേതാവ്, അത് കോൺഗ്രസ്സുകാരനായി പോയതു കൊണ്ട് പാർട്ടി പത്രത്തെ മാത്രം വിശ്വസിച്ച് പ്രതികരിയ്ക്കുന്നത് മര്യാദയല്ലെന്നു തോന്നി മിണ്ടാതിരുന്നതാണ്. പക്ഷെ ഉച്ച കഴിഞ്ഞതോടെ സ്ഥിതിഗതികൾ ആകെ മാറി. മാധ്യമഭീകരന്മാർ എത്ര തമസ്കരിക്കാൻ ശ്രമിച്ചിട്ടും അവരും കൂടി തന്നെ സംഭവം ആഘോഷിയ്ക്കാൻ തുടങ്ങി. വൈകുന്നേരം ആയപ്പോൾ മനസിലായി, ഈ വിഷയത്തിൽ പ്രതികരിക്കാത്തവനായി ഈയുള്ളവൻ മാത്രമേ ശേഷിയ്ക്കുന്നുള്ളുവെന്ന്.

കാരണം വെബ്സൈറ്റുകളിൽ എണ്ണിയാൽ തീരാത്ത പ്രതികരണങ്ങൾ വന്നുകൊണ്ടിരിയ്ക്കുന്നുവെന്ന് ഒരു ചാനൽ റിപ്പോർട്ടുചെയ്തു. അതിൽ പല പ്രയോഗങ്ങളും ആണുങ്ങൾ മാത്രമുള്ളപ്പോൾതന്നെ പരസ്പരം ചെവിയിൽ പറയാൻ മാത്രം കഴിയുന്നവയാണെന്നും! (സോറി, പാർട്ടി ചാനലാണ്. നെറ്റു തുറന്നു നോക്കി അന്തംവിട്ട ശേഷമേ വിശ്വസിച്ചുള്ളു). കഥാനായകനാകട്ടെ കൈയ്യോടെ പിടി കൂടിയിട്ടും ഒരബദ്ധം പറ്റി പോയെന്നു സമ്മതിക്കുന്നതിനു പകരം വീണിടത്തു കിടന്നുരുളുന്നതും കൂടി കണ്ടു. കുടുംബമൊക്കെയുള്ള ഒരാൾക്ക് അതങ്ങു സമ്മതിച്ചു കൊടുക്കാൻ കഴിയില്ലതന്നെ. അതു നമുക്കു മനസ്സിലാക്കാം. ഇതുവരെ കാര്യമെന്താണെന്നു ഞാൻ പറഞ്ഞിട്ടില്ല. പറയാതെ തന്നെ ഊഹിച്ചു കൊള്ളുമല്ലോ.

ഈയുള്ളവന് ഒന്നേ പറയാനുള്ളൂ. ഇതൊക്കെ കോൺഗ്രസ്സ് സംസ്കാരത്തിന്റെ ഭാഗം തന്നെയെന്നാണ് ചില കോൺഗ്രസ്സ് സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്. ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതിൽ നടപടി എടുക്കേണ്ട കാര്യവുമില്ല. ഇതിനു മുൻപും പല കോൺഗ്രസ്സ് നേതാക്കളും ഇത്തരം ആരോപണത്തിനിരയാകുകയും അവരൊക്കെ തുടർന്നും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ സജീവമായിരിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മറ്റു പാർട്ടിക്കാർ, നമ്മുടെ സി.പി.എം അടക്കം കിടന്നു ചാടേണ്ട കാര്യമൊന്നുമില്ല.(അല്ല, അത്രയ്ക്കങ്ങോട്ട് ചാടിയിട്ടുമില്ല.വാർത്ത പരമാവധി ചെറുതാക്കി കൊടുത്തല്ലോ. അതൊക്കെ ഒരു മര്യാദ.). പിന്നെ പി.ഡി.പി യാണ് കിടന്നു ചാടുന്നത്. അവർ എങ്ങനെ ചാടാതിരിയ്ക്കും? തൊട്ടു മുമ്പത്തെ ദിവസങ്ങളിലും പി.ഡി.പിയ്ക്കെതിരെ ഗർജ്ജിച്ച് അവർക്ക് കൊടും ഭീകരരെന്ന സർട്ടിഫിക്കറ്റും നൽകിയ സിംഹമല്ലെ? കിട്ടിയ അവസരം അവർ പാഴാക്കുമോ?

അല്ലേ, ഒരു സി.പി.എം കാരനാണ് ഇങ്ങനെ ഒരു അബദ്ധത്തിൽ ചെന്നു പെട്ടിരുന്നതെങ്കിൽ ഇവിടുത്തെ അച്ചടി- ദൃശ്യ-ശ്രവ്യ- മാധ്യമ തമ്പുരാക്കന്മാർ എത്രമാത്രം ഉറഞ്ഞു തുള്ളുമായിരുന്നുവെന്നു ആലോചിച്ചു പോവുകയാണ്. അതങ്ങനെയാണല്ലോ. വലതുപക്ഷ നേതാക്കൾക്ക് ഇതൊക്കെ അവകാശപ്പെട്ടതാണല്ലോ. ഇടതുപക്ഷക്കാർ ചെയ്യുമ്പോഴാണത് വലിയ വാർത്തയും കുറ്റവും ആകുന്നത്. ഒരു കാര്യം പറയാം. ഒരു സി.പി.എം നേതാവ് ഒരു അഴിമതി കേസിലോ, ഇത്തരം ഒരു പെണ്ണു കേസിലോ മറ്റോ പെട്ട് പുറത്തു പോയാൽ പിന്നെ പാർട്ടിയിൽ വീണ്ടും പൊങ്ങി വരാൻ പ്രയാസമാണ്. പിന്നീട് എത്ര പുണ്യാളച്ചനായാലും പാർട്ടിയിൽ വലിയ സാധ്യതകൾ ഒന്നുമില്ല. തെറ്റു ചെയ്തെന്നു ബോധ്യപ്പെട്ടാൽ ശിക്ഷ നൽകുകയും ചെയ്യും. തെറ്റ് തിരുത്തുമ്പോൾ തിരിച്ചെടുക്കുന്നതിൽ തെറ്റുണ്ടെന്നു പക്ഷെ ഈയുള്ളവൻ കരുതുന്നില്ല കേട്ടോ! പറഞ്ഞെന്നേയുള്ളൂ.

പിന്നെ എന്തായാലും നേതാവേ, വിഗ്രഹം ഉടഞ്ഞു പോയില്ലേ? ഇതു വേണ്ടായിരുന്നു. സംഗതി രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും താങ്കളെ ഈയുള്ളവനു വലിയ ഇഷ്ടമായിരുന്നു. താങ്കളുടെ പ്രകടനങ്ങൾ കണ്ടാൽ ആരാണ് ഇഷ്ടപ്പെടാതിരിയ്ക്കുക? തീർച്ചയായും താങ്കൾ ഒരു നല്ല നേതാവായിരുന്നു. ഇത്തരം കാര്യങ്ങളിലൊക്കെ കുറച്ച് സൂക്ഷ്മത പുലർത്തേണ്ടതല്ലെ? രഷ്ട്രീയ ഭാവി പോകുന്നെങ്കിൽ പോട്ടെ. കുടുംബം നോക്കണ്ടേ? നാണക്കേടല്ലേ? പിന്നെ താങ്കൾക്കും സമാധാനിയ്ക്കാം. താങ്കൾ പിടിയ്ക്കപ്പെട്ടു പോയെന്നേയുള്ളൂ. പിടിയ്ക്കപ്പെടത്തവർ ഭാഗ്യവാൻ മാർ. അവർ ഇപ്പോഴും മാന്യന്മാർ! അതുകൊണ്ട് കള, പുല്ല്; കല്ലീപുല്ലീ!

മാത്രവുമല്ല, ഉഭയകക്ഷി സമ്മതപ്രകാരം ഒരു സ്ത്രീയും പുരുഷനും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇന്ത്യയിൽ നിയമ പ്രകാരം കുറ്റമൊന്നു മല്ലെന്നാണ് ഒരു സർക്കിൾ അദ്ദേഹം ഒരിയ്ക്കൽ ഈയുള്ളവനോടു പറഞ്ഞത്. അതുകൊണ്ട് പരസ്പര സമ്മതപ്രകാരമുള്ള സംഗമത്തെ അനാശാസ്യം എന്നു വിശേഷിപ്പിയ്ക്കുന്നതു തന്നെ ശരിയല്ല. പക്ഷെ പ്രതിഫലം പറ്റിക്കൊണ്ട് ലൈംഗിക ബന്ധം പുലർത്തുന്നത് കുറ്റവുമാണ്! സധാരണ ഉഭയകക്ഷി സമ്മതപ്രകാരം (വക്കീൽ ഭാഷയിൽ പറഞ്ഞാൽ വിത്ത് കൺസേൺ) ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെയും പോലീസു പിടിച്ചാൽ അത് പ്രതിഫലം പറ്റി കൊണ്ടുള്ള വേശ്യാവൃത്തിയാണെന്നു വരുത്തി തീർത്താണ് അവർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നതത്രേ! അതുകൊണ്ടു തന്നെ ഈ സംഭവത്തിൽ രണ്ടുപേരും അറിഞ്ഞുകൊണ്ടുള്ള സംഗമമായതിനാൽ അതവരുടെ ഇഷടമാണ്. ഇനി അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നു ചുമ്മാ വിശ്വസിച്ചു കൊടുത്താലും എല്ലാം അവരുടെ ഇഷ്ടം. നടക്കട്ടെന്നേയ്!

ഇനിയുള്ള വിഗ്രഹങ്ങളെങ്കിലും സൂക്ഷിയ്ക്കുക. ആൾ എത്ര ഉയർന്ന ബിരുദങ്ങളും, സ്ഥാനമാനങ്ങളും, അധികാരങ്ങളും ഒക്കെ ഉള്ള ദിവ്യന്മാരാണെങ്കിലും ഇവിടെ ജനം കണ്ണു തുറന്നിരിയ്ക്കുന്നുണ്ട്. അവർ എപ്പോഴാണ് ആർക്കു നേരെയാണ് എന്തിനു നേരെയാണ് ചാടി വീഴുന്നതെന്നു പ്രവചിയ്ക്കുന്നത് മൺസൂൺ മഴ പ്രവചിയ്ക്കുന്നതുപോലെയാണ്. മൺസൂൺ മഴ ചിലപ്പോൾ സമയത്തു വരും. സധാരണ പോലെ കടന്നു പോകും. ഗുണം മാത്രം നൽകി, ഒരു ദോഷവും ഉണ്ടാക്കാതെ. എന്നാൽ ചിലപ്പോൾ നേരത്തെ വരും, നേരത്തെ പോകും. ചിലപ്പോൾ വൈകി വരും; വൈകി പോകും. മറ്റു ചിലപ്പോൾ വരാതിരുന്ന് വേഴാമ്പലിനെ പോലെ കാത്തിരിയ്ക്കുന്ന കർഷകരെയടക്കം നമ്മളെ വരൾച്ച നൽകി ബുദ്ധിമുട്ടിയ്ക്കും.ഇനിയും ചിലപ്പോൾ വന്നാൽ നമ്മളെയും കൊണ്ടു പൊയ്ക്കളയും. അതായത്, കൃഷിനാശം വെള്ളപ്പൊക്കം, അങ്ങനെയങ്ങനെ! ഇവിടെ ഇപ്പോൾ അവസാനം പറഞ്ഞതാണ് സംഭവിച്ചിരിയ്ക്കുന്നത്. അടിനാശം വെള്ളപ്പൊക്കം. ഒരു നേതാവിന്റെ ഇമേജു പോയി. ഒരുപക്ഷെ രാഷ്ട്രീയ ഭാവിയും!

സൂക്ഷിയ്ക്കുക, എല്ലാവരും; അദ്ദേഹത്തെ ശിക്ഷിയ്ക്കുന്നവർ അടക്കം! അദ്ദേഹം ഇനി മറ്റുവല്ലവരെയും കുറിച്ച് വല്ലതും വിളിച്ചു പറയാതിരുന്നാൽ ആരുടെയൊക്കെയോ ഭാഗ്യം! മറ്റുള്ളവർക്കു മാതൃകയാകേണ്ട പൊതുപ്രവർത്തകർ ഇത്തരം അനഭിലഷണീയ മായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് വേലിതന്നെ വിളവുതിന്നുന്നതുപോലെയാണ്. സമൂഹത്തെ അരുതായ്മകളിൽ നിന്നും രക്ഷിയ്ക്കേണ്ടവർ സ്വന്തം പ്രവൃത്തി ദോഷം കൊണ്ടും സൂക്ഷ്മതക്കുറവുകൊണ്ടും പരിഹാസ്യരാകരുത്. ഇത് എല്ലാവർക്കും, ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു അനുഭവപാഠമാണ്.

എങ്ങും തൊടാതെ മനോമനൻ മേലെഴുതിയ അക്ഷരങ്ങൾക്ക് മഞ്ചേരി, കൊല്ലം, കോൺഗ്രസ്സ്, സി.പി.എം, പിഡി.പി, വീടുവളയൽ, പോലീസ്, കോടതി, ജാമ്യം മുതലായ ചില അക്ഷരക്കൂട്ടുകളുമായി എന്തെങ്കിലും സാമ്യതകൾ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അതു തികച്ചും യാദൃച്ഛികമല്ല. സ്വാഭാവികം തന്നെ! അതിനുത്തരവാദി കഥാനായകനും നായികയും മാത്രം. സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ടെന്ന ചൊല്ലു മറന്നതിന്റെ ദുര്യോഗം. അല്ലാതെന്ത്? ഒരേ പേരിൽ പലരും ഉള്ളതുകൊണ്ട് ആ പേരുകാരെ മൊത്തം അധിക്ഷേപിയ്ക്കേണ്ടെന്നു കരുതി ഇവിടെ ബന്ധപ്പെട്ട കക്ഷികളുടെ പേരു പരാമർശിയ്ക്കുന്നില്ല. അതുകൊണ്ട് നിങ്ങൾക്കാർക്കും അവരെ മനസ്സിലാകില്ലെന്നു കരുതി സമാധാനിയ്ക്കുന്നു. പ്രത്യേകിച്ചും ഈ ദിവസം!

Tuesday, November 17, 2009

സ. പിണറായിക്കെതിരായ ഇ-മെയിൽ വീട്

. പിണറായിയെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിച്ച ഇ-മെയിൽ വീട്

സ. പിണറായി വിജയന്റേതെന്നു പറഞ്ഞ് ഒരു മണിമാളികയുടെ ചിത്രമടക്കമുള്ള ഒരു ഇ-മെയിൽ സന്ദേശം ഏതോ കുബുദ്ധികൾ ഏതാനും ദിവസം മുമ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ആരോ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ വീട് ഒരു വിദേശ മലയാളിയുടേതാണെന്നു കണ്ടെത്തി. സ. പിണറായി മാനനഷ്ടത്തിനു കേസു കൊടുക്കുന്നതായും അറിവായിട്ടുണ്ട്. സ. പിണറായിയെക്കുറിച്ച് എന്തുപറഞ്ഞാലും വിശ്വസിയ്ക്കാൻ തയ്യാറെടുത്തിരിയ്ക്കുന്നവർക്ക് ആഹ്ലാദിയ്ക്കാൻ ഇതു ധാരാളമാണ്. സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഇതിനു മുമ്പും ദുഷ്ടബുദ്ധിയോടെയുള്ള പല ഇ-മെയിൽ പ്രചരണങ്ങളും നടന്നിട്ടുണ്ട്. സാധാരണ ഇത്തരം മെയിലുകൾ കിട്ടിയാൽ കിട്ടുന്നവർ ഉടൻ തന്നെ അതിന്റെ സത്യാസത്യങ്ങൾ അറിയാതെ മറ്റുപലർക്കുമായി അതു ഫോർവേർഡു ചെയ്യാറുണ്ട്.

അങ്ങനെ മുമ്പു പ്രചരിച്ചിട്ടുള്ള മെയിലുകളിൽ പലതും ഇത്തരത്തിൽ സത്യവുമായി ബന്ധമില്ലാത്തതായിരുന്നിരിയ്ക്കാം. പക്ഷെ ലക്ഷക്കണക്കിനാളുകൾ അതു വിശ്വസിച്ചു പോയിട്ടുണ്ട്. പ്രത്യേകിച്ചും സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഉള്ള ഇത്തരം മെയിലുകൾ പാർട്ടി സഖാക്കൾക്കാണ് കൂടുതലും അയച്ചു കൊടുക്കാറുള്ളത്. ഇത് ആദ്യമാദ്യം കിട്ടുന്ന പാർട്ടി അനുഭാവികളും പാർട്ടി അംഗങ്ങളും സ്വാഭാവികമായും മറ്റു പാർട്ടി സഖാക്കൾക്ക് ഫോർവേർഡു ചെയ്യും. അങ്ങനെ പാർട്ടി അനുഭാവികൾക്കിടയിൽതന്നെ പാർട്ടിക്കെതിരെ വികാരം വളർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഇന്റെർനെറ്റ് കളികൾ. ഇത്തരക്കാരെ കണ്ടു പിടിച്ച് മതിയായ താക്കീതു നൽകുന്നത് ഇന്റെർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ആവശ്യമാണ്.

രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും ബന്ധപ്പെടുത്തി തമാശയ്ക്കു ചില മെയിലുകൾ തയ്യാറാക്കി പ്രചരിപ്പിയ്ക്കുന്ന പതിവുണ്ട് ഇന്റെർ നെറ്റ് ലോകത്ത്. പക്ഷെ അതൊക്കെ എല്ലാവരും തമാശയായി കണ്ട് ആസ്വദിയ്ക്കാറുമുണ്ട്. ചിലതൊക്കെ കാണുകയും വായിക്കുകയും ചെയ്താൽ ചിരിച്ചു കുടൽമാല കലങ്ങും അതു തയ്യാറാക്കിയവരെ മനസാ അഭിനന്ദിച്ചു പോകും.

പക്ഷെ അടുത്തകാലത്തായി സി.പി.ഐ (എം) -നെയും അതിന്റെ നേതാക്കളെയും തെരഞ്ഞു പിടിച്ച് ആക്ഷേപിയ്ക്കാനുള്ള പ്രവണത കണ്ടു വരുന്നുണ്ട്. ഇത്തരം വിലകുറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഇത്തരക്കാർ തയ്യാറാകണം. ഇങ്ങനെ വരുന്ന മെയിലുകൾ കിട്ടിയുടൻ അതു മറ്റുള്ളവർക്കു ഫോർവേർഡു ചെയ്യുന്നത് ഒഴിവാക്കണം. മാർക്സിസ്റ്റു വിരോധം അന്ധമായി വച്ചു പുലർത്തുന്നവർക്ക് കടി തീരാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. പാർട്ടിക്കെതിരെ എഴുതാം, പ്രസംഗിയ്ക്കാം, മറ്റു പാർട്ടികളിൽ പ്രവർത്തിയ്ക്കാം, പുതിയ പാർട്ടി ഉണ്ടാക്കാം, പാർട്ടിക്ക് വോട്ടു ചെയ്യാതിരിയ്ക്കാം തുടങ്ങി പല മാർഗ്ഗങ്ങളും അവലംബിയ്ക്കാം. പക്ഷെ ഇമ്മാതിരി വിലകുറഞ്ഞ പരിപാടികൾ അനുവർത്തിക്കരുത്.

ഇവിടെ പാർട്ടിക്കും അതിന്റെ നേതാക്കൾക്കും എതിരെ ചാടിപ്പൊടിയ്ക്കുന്ന ബ്ലോഗർമാരുണ്ടല്ലോ; അതവരുടെ സ്വാതന്ത്ര്യം. പക്ഷേ ഇത്തരം വ്യാജ പ്രചരണങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തുണ്ട് പറയാൻ? ഒന്ന് അപലപിയ്ക്കാനുള്ള മര്യാദയെങ്കിലും കാണിയ്ക്കുമോ? അതോ സി.പി. ഐ(എം) -നും പ്രത്യേകിച്ച് അതിന്റെ നേതാവായ സ. പിണറായി വിജയനും എതിരെ ആർക്കും എന്തും പറയാമെന്നോ? അഭിപ്രായം അറിയാൻ താല്പര്യമുണ്ട് !

Tuesday, November 10, 2009

ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠം

പറയാതെ വയ്യ!

പെട്ടെന്ന് എഴുതി പ്രസിദ്ധീകരിയ്ക്കുന്നതിനാൽ അക്ഷരത്തെറ്റു കണ്ടെത്തുന്നവർ ദയവായി ചൂണ്ടി കാണിയ്ക്കുക.

സി.പി.എം ഇനിയും പാഠം പഠിയ്ക്കണം

ഒരു പാർട്ടി വിരുദ്ധ ലേഖനം എഴുതുന്നതിലുള്ള വിഷമത്തോടെ,

കണ്ണൂർ, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിച്ചതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ എൽ.ഡി.എഫ് പ്രത്യേകിച്ച് സി.പി.എം ഇതിൽനിന്നും പാഠം പഠിയ്ക്കരുതെന്ന് ഇതിനർത്ഥമില്ല. മാധ്യമങ്ങളുടെ സ്വാധീനം കേരളത്തിൽ വളരെ കൂടുതലാണെന്നും പൊതുവെ മാധ്യമങ്ങൾ ഇടതുപക്ഷവിജയം കാംക്ഷിയ്ക്കുന്നവരല്ലെന്ന് അറയാം. എന്നിട്ടും അതിനെ അതിജീവിയ്ക്കാൻ പറ്റുന്ന തന്ത്രങ്ങളൊന്നും സി.പി.എമ്മിനോ. എൽ.ഡി.എഫിനോ ആവിഷ്കരിയ്ക്കാൻ കഴിയുന്നില്ല.

ജനവികാരം എന്തുതന്നെ ആയാലും ഉപതെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിയ്ക്കുവാൻ കഴിയുന്ന സംഘടനാസംവിധാനം യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിനു വളരെ കൂടുതലായുണ്ട്. എന്നിട്ടൂം തോൽക്കുകയാണ്. ഇനി വരാനിരിയ്ക്കുന്ന നിയമസഭാതെരഞ്ഞെ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പാരമ്പര്യമനുസരിച്ച് സ്വാഭാവികമായും യു.ഡി.എഫേ വിജയിക്കൂ. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മൊത്തത്തിൽ വരുമ്പോൾ അല്പം മെച്ചം യു.ഡി.എഫിനു ലഭിച്ചുകൂടെന്നില്ല.

വിജയിക്കാൻ ഒന്ന് ആഞ്ഞു പിടിച്ചില്ലെന്നല്ല. പക്ഷെ ഗുണപ്പെട്ടില്ല. കുടുംബ യോഗങ്ങളൊക്കെ വിജയമായിരുന്നത്രേ. വീട്ടിൽ ചെന്നാൽ ആളുകൾ സന്തോഷത്തോടെ വരവേൽക്കും. പക്ഷെ വോട്ടു കിട്ടണമെന്നില്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ കുടുംബയോഗങ്ങൾ വിളിയ്ക്കുന്നത് പോലും നിരർത്ഥകമാണ്. എന്നാണു കാണുന്നത്. എന്നാൽ ചോദിയ്ക്കും ഇതിനപ്പുറം ഇനി എന്തൊക്കെയാണു ചെയ്യാനുള്ളതെന്ന്‌. പരമ്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ ഇടതുപക്ഷത്തിന് ഇനിയൂള്ള കാലം വിജയിക്കാനാകില്ല..

എന്നാൽ മനോമനൻ ഈ ഉപതെരഞ്ഞെടുപ്പിന്റെ പച്ഛാത്തലത്തിലും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന്റെ അനുഭവം വച്ചും പറയുന്നത്, പരാജയ കാരണങ്ങൾ വിലയിരുത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുകയാണ്. ഇതു നയത്തിന്റെയോ, ഭരണപരാജയത്തിന്റെയോ, എതിർ പ്രചരണങ്ങളുടെയോ പ്രശ്നമൊന്നുമല്ല. സത്യത്തിൽ കഴിഞ്ഞ കുറെ നാളുകളായി സി.പി.എം നേതാക്കൾ ജനങ്ങളിൽ നിന്നും അകലുകയും കോൺഗ്രസ്സുകാർ ജനങ്ങളുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നു എന്നത് ഒരു യാത്ഥാർത്ഥ്യമാണെന്നു തിരിച്ചറിഞ്ഞേ മതിയാകൂ.

ജനങ്ങളിൽ നിന്നു മാത്രമല്ല പാർട്ടീ അണികളിൽ നിന്നുതന്നെ സി.പി.എം നേതാക്കൾ വളരെ അകലെയാണ്. അണികളോടും ജനങ്ങളോടും അടുത്തുനിന്നു സംസാരിയ്ക്കുന്നതുതന്നെ അവർക്കിഷ്ടമല്ല. മിക്കവരും വിലകൂടിയ കാറുകളിൽ നിന്നു പുറത്തിറങ്ങാറുതന്നെ ഇല്ല. കോൺഗ്രസ്സുകാർ വിലപിടിപ്പുള്ള കാറുകളിൽ സഞ്ചരിയ്ക്കുന്നവരും രാജകീയ ജീവിതം നയിക്കുന്നവരും ആണെങ്കിലും ജനങ്ങളോടും പ്രത്യേകിച്ച് അണികളോടും -കാപട്യമാണെങ്കിലും- നല്ല സൌഹൃദം പുലർത്തുന്നു. എവിടെയും ഓടിയെത്തുന്നു.

കോൺഗ്രസ്സിന്റെ ജനപ്രതിനിധികൾ വയറ്റുനേർച്ചയ്ക്കും നൂലുകെട്ടിനും പോലും എത്തുമ്പോൾ സി.പി.എം. നേതാക്കൾക്കു മരണത്തിനു പോകാൻ പോലും സമയമില്ല. അല്ലെങ്കിൽതന്നെ ഉപയോഗ ശൂന്യമായ പാർട്ടിപരിപാടികൾ ഒഴിഞ്ഞ സമയവും ഇല്ലല്ലോ. എങ്ങനെ പാർട്ടീ അണികളെ ബുദ്ധിമുട്ടിയ്കാ‍മെന്നും സധാരണ പാർടി പ്രവർത്തകരെ കടബാദ്ധ്യതയിൽ ആക്കാമെന്നും വർഷങ്ങളായി ഗവേഷണം നടത്തിക്കൊണ്ടിരിയ്ക്കുന്ന ഒരു പാർട്ടിയാണ് സി.പി.എം.

എന്തൊക്കെ പറഞ്ഞാലും ഒരു പാവപ്പെട്ടവന്റെ വീട്ടിൽ ഒരു എം.പിയോ , എം.എൽ.എ യോ ഒക്കെ ഒരു വിശേഷത്തിനു ചെല്ലുന്നത് അവർക്കു സന്തോഷകരം തന്നെ ആയിരിയ്ക്കും അതൊന്നും ഇപ്പോകൾ സി.പി.എം കാർ ചെയ്യുന്നതേയില്ല. അണികളെ തന്നെ എന്തെങ്കിലും കാര്യത്തിനു ചെന്നാൽ കടിച്ചു കീറാൻ നിൽക്കും. എപ്പോഴും മസ്സിലും പിടിച്ചാണു നടപ്പ്. അതൊന്നും ഇനി ജനങ്ങളോടൂ വേണ്ട, പാർട്ടി അണികളോടും വേണ്ട. നിങ്ങൾ വ്യക്തിപരമായി സുഖഭോഗങ്ങളൊക്കെ കിട്ടുന്നെങ്കിൽ അനുഭവിച്ചോളൂ. പക്ഷെ പാർട്ടി പ്രവർത്തകരെയും, ജനങ്ങളെയും കണ്ടാലൊന്നു ചിരിയ്ക്കാൻ പോലും താല്പര്യമില്ലെങ്കിൽ നിങ്ങൾക്കു പറ്റിയതു രാഷ്ട്രീയമല്ല.

എന്തൊക്കെ പറഞ്ഞാലുംസി.പി.എം തന്നെ ഇന്ത്യയിലെ ഏറ്റവും നല്ല പാർട്ടി. അതുകൊണ്ടു തന്നെ ആ പാർട്ടിയിൽ നിന്നും, അതിന്റെ നേതാക്കളിൽനിന്നും, അവർ ഭരണത്തിൽ ഇരിയ്ക്കുമ്പോൾ ആ ഭരണത്തിൽ നിന്നും ജനങ്ങൾ കൂടുതൽ പ്രതീക്ഷിയ്ക്കും. കേരളത്തിൽ തുടർച്ചയായി ഭരണം കിട്ടിയില്ലെന്നും അതുകൊണ്ടു പാർട്ടി ആഗ്രഹിയ്ക്കുമ്പോലെ ജനങ്ങൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെന്നും പറഞ്ഞാൽ അതിൽ കുറച്ചു വാസ്തവം ഉണ്ട് എന്നു വാദത്തിനു വേണ്ടി പറയാം.

എന്നാൽ ബംഗാളിലോ? പത്തു മുപ്പതു കൊല്ലക്കാലം പാവപ്പെട്ടവന്റെ പാർട്ടി ഭരിച്ചിട്ട് ഇന്നും അവിടെ ചേരികളിലും ചെറ്റക്കുടിലുകളിലും, തെരുവുകളിലും വിശപ്പിന് ആഹാരമില്ലാതെ, ഉടുതുണിയ്ക്കു മറുതുണിയില്ലാതെയും, കുടിവെള്ളമില്ലാതെയും പാവങ്ങൾ ഇന്നും കഴിയുന്നു . അവർക്കു ഒരുഗതിയും പരഗതിയും ഉണ്ടായില്ല. ഇതിനകം എന്തെല്ലാം ചെയ്യാമായിരുന്നു, അവിടെ! ചെയ്തോ?

എന്നു പറഞ്ഞാൽ ബംഗാളിൽ ഈ പാർട്ടി ഇക്കാലമത്രയും ആർക്കുവേണ്ടിയാണു ഭരിച്ചതെന്നു ചോദിയ്ക്കുന്ന മനോമനം പാർട്ടി വിരുദ്ധനല്ല. പാർട്ടിയിൽ നിന്നും അടിച്ചെറ്റിയാലും പുറത്തു പോകാത്ത അടിയുറച്ച സി.പി.എം കാരനാണ്. പാർട്ടിയ്ക്കെതിരെയുള്ള പ്രചരണങ്ങളെ പ്രതിരോധിയ്ക്കുന്നതിൽ ബ്ലോഗിലൂടെയാണെങ്കിലും മറ്റെഴുത്തുകളിലൂടെയാണെങ്കിലും, പ്രസംഗങ്ങളിലൂടെയാണെങ്കിലും ചെറിയപങ്കൊക്കെ വഹിച്ചു പോരുന്ന ആളാണ് ഈ മനോമനൻ. ഇനിയും അത് അങ്ങനെ ആയിരിയ്ക്കുകയും ചെയ്യും.

ഒരു ഉപതെരഞ്ഞെടുപ്പുകൊണ്ടൊന്നും ലോകം അവസാനിയ്ക്കുന്നുമില്ല. ഇനി നാളെ വരാനിരിയ്ക്കുന്ന കുറെ തെരഞ്ഞെടുപ്പുകളിൽ തോറ്റാലും സി.പി.എം അങ്ങ് ഇല്ലാതാകാനൊന്നും പോകുന്നില്ല. ഇല്ലാതായിക്കൂടല്ലോ. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല. അതുകൊണ്ടുതന്നെ സി.പി.എം നിലനിന്നേ പറ്റൂ. അത് എല്ലാവർക്കും അറിയാം. ജനങ്ങൾക്കിവിടെ സി.പി.എം വേണം എന്നാൽ വോട്ട് ഒട്ടു കൊടുക്കുകയുമില്ല എന്ന നിലയിലേയ്ക്കാണു കാര്യങ്ങൾ.

അതുപോലെ മറ്റൊന്ന് തെരഞ്ഞെടുപ്പിനെ ആത്മ വിശ്വാസത്തോടെ നേരിടണം എങ്കിലും തെരഞ്ഞെടുപ്പിനു മുൻപ് വിജയം സംബന്ധിച്ച് അതിരു കടന്ന അവകാശ വാദങ്ങൾ ഉന്നയിക്കുന്ന സ്വഭാവം എല്ലാ പാർട്ടിക്കാരും ഉപേക്ഷിയ്ക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പുകഴിയുമ്പോൾ തോറ്റാൽ പിന്നെ ജനങ്ങൾക്കു മുന്നിൽ അപഹാസ്യരാകും. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിനു മുൻപ് എല്ലാ മുന്നണിക്കളും വിജയം ഉറപ്പിച്ച് അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ ആരെങ്കിലും ഒരു കൂട്ടർ വിജയിച്ചേ പറ്റൂ എന്നിരിക്കെ തെരഞ്ഞെടുപ്പിനു മുൻപ് ഞങ്ങൾ വിജയിക്കുമെന്നു ആരായാലും അല്പം മയത്തിൽ പറയുന്നതാണു നല്ലത്.

എന്തായാലും സി.പി.എം നയങ്ങളിലും പരിപാടികളിലും എന്നതിലുപരി പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയേ മതിയാകൂ. താഴെ കിടയിൽ പ്രവർത്തിയ്ക്കുന്ന സജീവ പാർട്ടി അണികളെക്കാൾ ഇന്ന് പാർട്ടിയെ കൊണ്ടുള്ള നേട്ടം ആംചെയർ വിപ്ലവകാരികൾക്കാണെന്നതും കാണണം. ഈ ആംചെയർ വിപ്ലവകാരികൾ ഇരിയ്ക്കുന്നതാകട്ടെ ചിന്ത, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണ ശാലകളിലും, കൈരളി ചാനലിലും, പിന്നെ പാർട്ടി ജില്ലാ കമ്മിറ്റി മുതൽ മേലോട്ടു സംസ്ഥാൻ ദേശീയ ഓഫീസുകളിലുമാണ്. അവിടെയൊക്കെ ജോലിനോക്കുന്ന പലതരം ജീവനക്കാരാണ്. അതിൽ നല്ലൊരു പങ്കും നേതാക്കളുടെ ബന്ധുക്കൾ. പിന്നെ പാർട്ടി വിരുദ്ധരും. എല്ലവർക്കും നല്ല ശമ്പളം.

വിവിധ തലങ്ങളിലുള്ള പാർട്ടി സഖാക്കളെ പിഴിഞ്ഞൂണ്ടാക്കുന്ന പണം കൊണ്ട് പാർട്ടിയുടെ പ്രസിദ്ധീകരണ ശാലകളും, ചാനലുകളും, ആസ്ഥാനമന്ദിരങ്ങളുമൊക്കെ സാമ്പത്തികമായി ആയുഷ്കാലം സുരക്ഷിതമാക്കുന്ന നടപടികളിലാണിപ്പോൾ പാർട്ടി. പാവപ്പെട്ട പാർട്ടി പ്രവർത്തകർക്ക് ഒരു ഗതിയും മറുഗതിയും ഇല്ല. ജനങ്ങളുടെ സ്ഥിതിയും തഥൈവ. പാർട്ടി പ്രസിദ്ധീകരണങ്ങൾ വാങ്ങി വയ്ക്ജുന്നതല്ലാതെ ആരും വായിക്കുന്നതുമില്ല.

അതുപോലേ ഇന്നു പാർട്ടിയിൽ എൽ. സി തൊട്ട് മേലോട്ട് നേതാക്കളാകണമെങ്കിൽ വക്കീലന്മാർ ആകണമെന്ന സ്ഥിതിയാണ്. അല്ലെങ്കിൽ മറ്റുതരത്തിൽ ഉയർന്ന ബിരുദങ്ങൾ വേണം. എൽ.സി വരെ എല്ല വിഭാഗങ്ങൾക്കുമൊരു വിധമെങ്കിലും പങ്കാളിത്തം ലഭിയ്ക്കും. എന്നാൽ ഏരിയാ കമ്മിറ്റികൾ മുതൽ പരിശോധിച്ചാൽ കൂടുതൽ പേരും വക്കീലന്മാരോ, ഉയർന്ന വിദ്യാസമ്പന്നരോ, കാശുള്ളവരോ ആയിരിയ്ക്കും. താഴെ കിടയിൽ പ്രവർത്തിയ്ക്കുന്ന പാവപ്പെട്ട സഖാൽക്കൾക്കു എത്ര കഴിവുണ്ടെങ്കിലും നേതൃസ്ഥാനങ്ങളിലൊന്നും വരാൻ കഴിയുന്നില്ല. അതുമൊക്കെ പാർട്ടി ജനങ്ങളിൽ നിന്ന് അകലാൻ കാരണമാണ്.

രാഷ്ട്രീ നേതൃസ്ഥാനങ്ങൾ എല്ലാം വക്കീലന്മാർക്കും അഭ്യസ്ഥവിദ്യർക്കും പെൻഷൻ പറ്റി വരുന്ന യൂണിയൻ നേതാക്കൾക്കുമായി തീറെഴുതി കൊടുക്കുന്ന സമ്പ്രദായം പാർട്ടി അവസാനിപ്പിയ്ക്കണം. എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകണം.അടിമുടി മാറണമെന്നുമാത്രം ചുരുക്കി പറയുന്നു. ഇത് തുറന്നെഴുതാൻ ഉപതെരഞ്ഞെടുപ്പു ഫലം ഒരു നിമിത്തമാ‍ക്കുന്നുവെന്നേയുള്ളൂ. നേരത്തേ എഴുതാൻ ഇരുന്നതുതന്നെ.

ഇതു വായിച്ച് ഈ യുള്ളവൻ പാർട്ടിയുടെ അനുകൂല ശത്രുവോ, ജനശക്തി ഗ്രൂപ്പോ, പാർട്ടി വിരുദ്ധനോ എന്തിനു വി.എസ് പക്ഷപാതി എന്നു പോലുമോ ആരും ധരിയ്ക്കരുതെന്ന് അഭ്യർത്ഥിയ്ക്കുന്നു. പിണറായിയെയും ശക്തമായി പിന്തുണയ്ക്കുന്ന, വി.എസും പിണറായിയും എല്ലാം പാർട്ടിയ്ക്കു വിധേയപ്പെട്ട് പ്രവർത്തിക്കണമെന്നു വിശ്വസിയ്ക്കുന്ന അടിയുറച്ച സി.പി.എം കാരൻ തന്നെ മനോമനൻ. ഇനി അല്ലെന്നാരെങ്കിലും ധരിച്ചാലും ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. പറഞ്ഞെന്നു മാത്രം!