സ. പിണറായിയെ ക്രൂശിച്ചവർക്ക് ഇപ്പോൾ എന്തുണ്ട് പറയാൻ?
അറിയാം, അവറ്റകൾക്ക് ഒരു കോപ്പും പറയാനുണ്ടാകില്ല; എങ്കിലും.......
എവിടേ, ആ ചെറ്റകളൊക്കെ? അങ്ങനെ വിളിച്ചതിൽ തെല്ലും കുറ്റബോധമില്ല. എപ്പോഴെങ്കിലും അതു മോശമായിപ്പോയെന്നു തോന്നുന്നെങ്കിൽ അപ്പോൾ എഡിറ്റു ചെയ്ത് നീക്കിക്കൊള്ളാം. എന്നിട്ട് അതിനേക്കാൾ നികൃഷ്ടമായ മറ്റൊരു പദം ചേർത്തുകൊള്ളാം.
എവിടേ, സ. പിണറായി വിജയനെ ലാവ് ലിന്റെ പേരിൽ കൊന്നു കൊലവിളിച്ച പറട്ടപ്പരിഷകൾ?
അറിവുകളിലൂടെയും അനുഭവങ്ങളിലൂടെ ആർജ്ജവം നേടിയ, ചങ്കൂറ്റത്തിന്റെ പ്രതീകമായ, ഇരുത്തം വന്ന, കരുത്തനായ ഒരു ജനനേതാവിനെ യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ അഴിമതി ആരോപണങ്ങളും വ്യക്തിഹത്യയും നടത്തിയ മാധ്യമ പുംഗവന്മാർ ഇപ്പോൾ പൊട്ടൻ കളിക്കുകയാണോ? എങ്കിൽ ആ ചെവികൾ കുത്തിപ്പറിക്കണം.!
എവിടെ മാർക്സിസ്റ്റ് വിരുദ്ധകടിബാധിച്ച് സ്വയം ചൊറിഞ്ഞു നാറിയവർ?
മൂക്കറ്റം കുടിച്ച് അപരന്റെ മോന്തയിൽ ശർദ്ദിച്ചിട്ട് അവരെ വൃത്തിഹീനർ എന്നു പരിഹസിക്കുന്ന നാറികൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. . ഇത്തരം നികൃഷ്ട ഭാഷകളിൽ അല്ലാതെ ഇക്കൂട്ടരെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. മൃദുവായ ഭാഷാ പദങ്ങളൊന്നും അവർ അർഹിക്കുന്നില്ല. കാരണം സ. പിണറായിക്കും സി.പി.എമ്മിനും എതിരെ അവർ സംസാരിച്ച ഭാഷ അത്രയ്ക്ക് ജുഗുത്സാവഹമായിരുന്നു.
തങ്ങൾ ഇത്രയും കാലം പറഞ്ഞുപരത്തിയ കല്ലുവച്ച നുണകളിൽ ഒന്നു പശ്ചാത്തപിക്കാൻ പോലും തയ്യാറാകാത്ത നീചവർഗ്ഗം. ഇനിയും രാഷ്ട്രീയ ഭാവിയുള്ള ഒരു നേതാവിന്റെ ദേഹത്ത് കണ്ണിൽകണ്ട ചെളിയെല്ലാം വാരിയെറിഞ്ഞ് കളങ്കപ്പെടുത്തിയ നികൃഷ്ട ജീവികൾ. ഒരു മനുഷ്യൻ സി.പി.എമ്മുകാരൻ ആയിപ്പോയതിന് ഇത്രയധികം ക്രൂരത കാണിയ്ക്കണമായിരുന്നോ?
ഇപ്പോൾ ഇടതുപക്ഷ പിന്തുണയുള്ള ഒരു ഗവർണ്മെന്റെങ്ങാനുമാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നതെങ്കിൽ സി.ബി.ഐയെ സ്വാധീനിച്ചെന്നു പ്രചരിപ്പിച്ചേനെ!
ഇതുവരെ സ.പിണറായിയെ അപകീർത്തിപെടുത്തിയതു മൂലം അദ്ദേഹത്തിന് വ്യക്തിപരമായും രാഷ്ട്രീയവുമായും ഉണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ആരു സമാധാനം പറയും?
ലാവ്ലിന്റെ പേരു പറഞ്ഞ് പെരുമ്പറപ്പത്രങ്ങളുടെ പത്രനാമത്തെക്കാൾ വലിയ തലക്കെട്ടുകളിൽ മുൻപേജിൽതന്നെ ഫുൾപേജ് വാർത്തകൾ ചമച്ചവർ, പിണറായി കുറ്റക്കാരനല്ലെന്ന സി.ബി.ഐ വെളിപ്പെടുത്തലുകൾ ഗൌരവമുള്ള ഒരു വർത്തയായേ കണ്ടില്ല. അതുകൊണ്ട് അവ ഉൾപേജുകളിൽ ചെറു കോളങ്ങളിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.
ചിലർക്കങ്ങനെയാണ്. അപരന്റെ മുണ്ടുരിയുന്നതിലാണുത്സാഹം.അവർ മുണ്ടുടുത്തു നിൽക്കുന്നത് അവർക്ക് കൌതുകമുള്ള കാഴ്ചയാകില്ലല്ലോ.അതവർക്ക് കണ്ടുനിൽക്കാനുമാകില്ല.
പിണറയിയെ പിന്തുണച്ച് ആരെങ്കിലും വല്ലതും പറഞ്ഞു പോയാൽ കൊളുകൊളുത്ത വായിൽ പൂളിച്ച തെറികളുമായി ചാടിവീണ കോളാംബികൾക്കെന്തേ ഇപ്പോൾ നാവിറങ്ങിപ്പോയോ? ഇടതു പക്ഷത്തിനനുകൂലമായി പാവങ്ങളാരെങ്കിലും ബ്ലോഗെഴുതിപ്പോയാൽ ബ്ലോഗെഴുത്തിന്റെ “ശാസ്ത്രീയ വശങ്ങൾ“ പഠിപ്പിക്കാനിറങ്ങുന്ന ബൂലോക കാരണവന്മാർക്കും എന്തു സംഭവിച്ചുവെന്നറിയില്ല.
ചിലർക്ക് പിണറായിയെയോ സി.പി.എമ്മിനെയോ അനുകൂലിച്ച് ബ്ലോഗെഴുതുന്നതു തന്നെ എന്തോ വലിയ അപരാധമാണെന്ന മട്ടാണ്. സി.പി.എമ്മിനെയോ അതിന്റെ നേതാക്കളെയോ അനുകൂലിച്ച് പോസ്റ്റെഴുതുന്നത് കുറ്റകരമാണെന്ന് ബ്ലോഗിന്റെ സേവന ദാതാക്കളായ ഗൂഗിൾ കമ്പനി അവരുടെ ബ്ലോഗു നിയമാവലിയിലൊന്നും പറഞ്ഞിട്ടുള്ളതായി കാണുന്നില്ല.
സ. പിണറായിയെ കുറ്റക്കാരനായി ചിത്രീകരിച്ച് ബ്ലോഗിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രചരണം നടത്തിയവർ ആരെങ്കിലും ഖേദം പ്രകടിപ്പിക്കുമോ, മാപ്പ് പറയുമോ എന്നൊക്കെ അറിയാൻ ഈയുള്ളവന് അതിയായ കൌതുകമുണ്ട്. മാപ്പല്ല, കോപ്പാണ് പറയുകയെന്ന് അറിയാഞ്ഞിട്ടുമല്ല!
അല്ലെങ്കിൽ അമ്മാതിരി പോക്കിരി എഴുത്തുകൾ ബ്ലോഗിലായാലും മറ്റു മാധ്യമങ്ങളിലായാലും മേലിൽ എഴുതാതെയെങ്കിലും ഇരിക്കണം.
Wednesday, April 21, 2010
Saturday, April 17, 2010
സ. പിണറായിക്കെതിരെ തെളിവുകള് ഇല്ലെന്നു സി.ബി.ഐ
സ. പിണറായിക്കെതിരെ തെളിവുകള് ഇല്ലെന്നു സി.ബി.ഐ
സ. പിണറായി വിജയൻ ലാവ് ലിൻ കേസിൽ ഏതെങ്കിലും തരത്തിൽ സാമ്പത്തിക ക്രമകേടുകടൾ നടത്തിയതിനോ പണം വാങ്ങിയതിനോ തെളിവൊന്നുമില്ലെന്ന് സി.ബി.ഐ റിപ്പോർട്ടെന്ന്! വാർത്ത ഒന്നല്ലാതെ കേട്ടതേയുള്ളു. വിശദാംശങ്ങൾക്ക് കാതോർക്കുന്നു. ഇനിയിപ്പോൾ സി.പി.എം വിരുദ്ധരും പിണറായി വിരുദ്ധരും എന്തൊക്കെ അഭിപ്രായങ്ങളാണാവോ പറയാനിരിക്കുന്നത്? സി.ബി.ഐ പിണറായി ഗ്രൂപ്പ് ആണെന്നോ മറ്റോ പറയുമോ ആവോ! വരുന്ന കുറെ ദിവസങ്ങൾ തരൂർ സാറിനുള്ളതാണെങ്കിലും സ. പിണറായിയെ വെറുതെ വിട്ടുകളയരുത്. സി.ബി.ഐ അല്ല ആരു പറഞ്ഞാലും പിണറായി കുറ്റക്കാരനാണെന്ന് പറഞ്ഞ് ഇനിയും ഉറഞ്ഞു തുള്ളണം. അതുവഴി വേണം സി.പി. എം വിരുദ്ധരായ പലരുടെയും സ്വന്തം ദുർഗന്ധങ്ങൾ മറച്ചു വയ്ക്കാൻ. കൂടുതൽ എഴുതാൻ സമയം അനുവദിക്കാത്തതിനാൽ തൽക്കാലം ഇത്രയിൽ നിർത്തുന്നു. തുടർന്നുള്ള പ്രതികരണങ്ങൾ വരട്ടെ. ബാക്കി പിന്നീടാകാം.

Subscribe to:
Posts (Atom)