Sunday, December 27, 2009

എവിടെയാണെടോ നിങ്ങൾ?

എവിടെയാണെടോ നിങ്ങൾ?

എവിടേ വലതുപക്ഷ ബ്ലോഗർമാരും, ഇടതുപക്ഷത്തെ ആദർശസുന്ദരന്മാർ എന്ന് നടിച്ച് അന്ധമായ മർക്സിസ്റ്റു വിരോധം എഴുതുന്നവരുമായ കില്ലാടി ബ്ലോഗർമാർ? അർത്ഥഗർഭമായ മൌനമാണല്ലോ! നമ്മൾ ഇവിടെയൊക്കെത്തന്നെ കാണും. സമാനമായ സാഹചര്യങ്ങളിലൊക്കെ ഈ മൌനം തന്നെ സൂക്ഷിയ്ക്കണം. ലോകത്തിലെ ഏറ്റവും മോശം പർട്ടി സി.പി.എമ്മും, ലോകത്തിലെ ഏറ്റവും മോശപ്പെട്ട നേതാക്കൾ സി.പി.എം നേതാക്കളും ആണെന്ന മട്ടിൽ ഉറഞ്ഞു തുള്ളുന്ന നിങ്ങൾക്കെന്തേ കണ്ണിൽ തിമിരം ബധിച്ചുവോ?

ദാ ഇവിടെ ചെന്ന് വായിച്ച് പ്രതികരിയ്ക്ക്

Friday, December 25, 2009

ആന്ധ്രയില്‍ നിന്നൊരു അനാശാസ്യ കവിത

ആന്ധ്രയില്‍ നിന്നൊരു അനാശാസ്യ കവിത

പുതിയ അനാശാസ്യ വാർത്ത. ആന്ധ്രാ പ്രദേശിൽനിന്ന്! ആളാരാണെന്നു പറയുന്നില്ല. ആളു സീനിയറാ! ഈ പ്രായത്തിൽ ഒരേസമയം മൂന്നു പേരായിരുന്നെങ്കിൽ ആയകാലത്ത് എങ്ങനെ ആയിരുന്നിരിയ്ക്കണം. എന്റമ്മോ!

ഗവർണ്ണറാകാൻ ഇനി മുൻപത്തേക്കാൾ വലിയ തള്ളായിരിയ്ക്കും, മുതിർന്ന നേതാക്കൾക്ക്!

അല്ല ഇതൊക്കെ പണ്ടെ എല്ലാവർക്കും അറിയാവുന്നതാ. ഓരോന്നു ഇതുമാതിരി പുറത്തുവരുമ്പോഴേ പാവം സാമാന്യ ജനം അറിയൂ.

ഇന്നാള് കേരളത്തിൽ നടന്നതൊക്കെ എത്രയോ നിസാരം. ഇപ്പോൾ മനസിലായില്ലേ? അന്ന് തിനെ ന്യായീകരിച്ച് കപട സദാചാരസങ്കല്പങ്ങൾക്കെതിരെ വാളോങ്ങിയവർ ഉണ്ടല്ലോ; ഒരുപാടുപേർ. ഈയുള്ളവൻപോലും. അതെ, കപട സദാചാരം നമുക്കു തിരുത്തിയേ പറ്റൂ. ഇല്ലെങ്കിൽ മൂപ്പിലാന്മാർ തിരുത്തി മാതൃക കാണിച്ചു തരും.

സി.പി.എം നേതാക്കൾക്കെതിരെ നട്ടാൽ കുരുക്കാത്ത ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഊറ്റം കൊള്ളുന്നവരൊക്കെ ഇറങ്ങിവന്ന് അപ്പൂപ്പൻ നേതാവിനെ പ്രതിരോധിയ്ക്കൂ. രക്ഷിക്കൂ!

എന്തായാലും വാർത്ത ഇപ്പോൾ അറിഞ്ഞതേയുള്ളൂ. വിശദമായി കാര്യങ്ങൾ അറിഞ്ഞതിനു ശേഷം കൂടുതൽ പ്രതികരണാങ്ങളിലേയ്ക്ക്.

Wednesday, December 23, 2009

മദനിയ്ക്ക് തീവ്രവാദി എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കാൻ അവകാശമില്ലേ?

മദനിയ്ക്ക് തീവ്രവാദി എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കാൻ അവകാശമില്ലേ?

സൂഫിയയ്ക്കു ഉപാധികളോടെ ജാമ്യം. അതിൽ പലർക്കുമുണ്ട് നീരസം. നിയമത്തിന്റെ പരിരക്ഷ സൂഫിയ എന്ന മുസ്ലീം സ്ത്രീയ്ക്കു മാത്രമായി നിഷേധിയ്ക്കണമെന്ന നിഗൂഢമായ ആഗ്രഹം പലരുടെയും വാക്കുകൾക്കിടയിലൂടെ വായിച്ചെടുക്കാം. നിരവധി കൊടും ഭീകര കേസുകൾ നിലവിലിരിയ്ക്കെ അക്കൂട്ടത്തിൽ താരതമ്യേന ചെറുതെന്നു വേണമെങ്കിൽ വാദത്തിനു സമ്മതിയ്ക്കാവുന്ന ഒരു ബസു കത്തിയ്ക്കൽ കേസിൽ പത്താം പ്രതി മാത്രമാണ് സൂഫിയ. അതും ഗൂഢാലോചന കേസാണ് ചാർജു ചെയ്തിരിയ്ക്കുന്നത്. ഇതിലും പ്രമാദമായ പല കേസുകളിലും ബന്ധപ്പെട്ട പ്രതികൾക്ക് ജാമ്യം ലഭിക്കാറുണ്ടെന്നിരിയ്ക്കെ ഈ കേസിൽ സൂഫിയാ മദനിയ്ക്ക് ജാമ്യം ലഭിച്ചതിൽ എന്തെങ്കിലും ഒരു അസ്വാഭാവികതയുണ്ടെന്നു തോന്നുന്നില്ല. ഏതൊരു കേസിലും നിയമത്തിന്റേതായ വഴികളുണ്ട്. നിയമത്തിന്റെ ഈ വഴിയിൽ ഏതൊരു കേസിലും നിരപരാധിത്വം തെളിയിച്ച് ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ ഏതൊരു പ്രതിയും തങ്ങളെക്കൊണ്ടാകുന്നതു ചെയ്യാൻ ശ്രമിയ്ക്കും. അത് ഒരു പ്രതിയുടെ അവകാശമാണ്. കേസിൽ വിധി പറയേണ്ടത് നീതി പീഠമാണ്. ഓരോരുത്തരും അവരവർ ആഗ്രഹിയ്ക്കുന്ന രീതിയിൽ കേസും വിധികളും മുന്നോട്ടു പോകണമെന്നു വിചാരിയ്ക്കുന്നത് നീതി ബോധത്തിനു നിരക്കുന്നതല്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിയ്ക്കപ്പെടരുതെന്ന ചൊല്ല് എല്ലാവരും ഓർക്കേണ്ടതാണ്.

ഇപ്പോൾ മാനസാന്തരമുണ്ടായി എന്നുള്ളതുകൊണ്ടും നിലപാടുകളും മാർഗ്ഗവും തിരുത്തിയെന്നതുകൊണ്ടും അതിനു മുൻപ് നടന്നിട്ടുള്ള കേസുകൾ വിചാരണ ചെയ്യപ്പെടരുതെന്നോ ബന്ധപ്പെട്ട കേസുകളിലെ പ്രതികൾ ശിക്ഷിയ്ക്കപ്പെടരുതെന്നോ ഇല്ല. അത് മദനിയായാലും സൂഫിയ ആയാലും മറ്റാരായാലും. പക്ഷെ മുൻ വിധികളോടെ കേസുകളെ കാണുന്നത് ഉചിതമല്ല. കുറ്റം തെളിയിക്കപ്പെട്ടാലേ ഒരാൾക്കു ശിക്ഷനൽകാൻ കഴിയൂ, അഥവാ അങ്ങനെയേ സംഭവിയ്ക്കാവൂ. എന്തായാലും ഇപ്പോൾ ഈ സൂഫിയാ കേസ് ഉൾപ്പെടെ ഭീകര വിരുദ്ധ കേസുകളിൽ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതായ തോന്നൽ ഉണ്ടാകുന്നുണ്ട്. ഈ വിവാദങ്ങൾക്കും ദുരൂഹതകൾക്കും ഇടയിൽ യഥാർത്ഥ ഭീകരവാദികൾ പലരുംരക്ഷപ്പെട്ടു പോകുമോ എന്നും സംശയിക്കേണ്ടിയിരിയ്ക്കുന്നു. കേസിനു പിന്നിൽ ദുരൂഹതകൾ ഉണ്ടെന്ന ആരോപണം മദനി പറയുന്നതുകൊണ്ടു മാത്രം തള്ളിക്കളയാൻ സാധിയ്ക്കുമോ? എന്തൊക്കെയോ അവ്യക്തതകൾ നിലനിൽക്കുന്നില്ലേ? യഥാർത്ഥ സത്യങ്ങൾ എന്നെങ്കിലും പുറത്തു വരുമെന്ന പ്രതീക്ഷയുമായി നമുക്കു കാത്തിരിയ്ക്കാം.

ജയിൽ മോചിതനായ അബ്ദുൽ നാസർ മദനി തന്റെ മുൻ നിലപാടുകളെ തള്ളിപ്പറയുകയും ആ നിലപാടുകളിൽ ഊന്നി നിന്ന് നടത്തിയ പ്രവർത്തികളിൽ പച്ഛാത്തപിയ്ക്കുകയും ചെയ്ത ആളാണ്. മദനിയിൽ കാലം വരുത്തിയ മാറ്റത്തെ അവിശ്വസിയ്ക്കേണ്ട കാര്യം എന്താണ്? മദനിയോടും അദ്ദേഹത്തിന്റെ പാർട്ടിയോടും ഇപ്പോഴും ചിലർ പുലർത്തുന്ന സമീപനവും അഭിപ്രായങ്ങളും നിരീക്ഷിയ്ക്കുമ്പോൾ മനസിലാകുന്നത് മദനി എന്ന മനുഷ്യനിൽ നന്മകൾ ഉണ്ടാകാതിരിയ്ക്കേണ്ടത് ആരുടെയോ ആവശ്യമാണെന്നാണ്. മറ്റു രാഷ്ട്രീയ നേതാക്കളിൽനിന്നും മദനിയ്ക്കുള്ള വ്യത്യാസം അദ്ദേഹം ഒരു മത പണ്ഡിതൻ കൂടുയാണ് എന്നതാണ്. ഒരു മതപണ്ഡിതൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളുടെ വഴിയിലൂടെ തന്നെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തിപ്പെട്ടതും. സ്വാഭാവികമായും മദനിയുടെ പാർട്ടി ഒരു മുസ്ലീം മതകക്ഷി എന്ന നിലയ്ക്കുള്ളതല്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികളിൽ കൂടുതലും മുസ്ലിം സമുദായത്തി പെട്ടവരാണ്. മദനി ഒരു മതപണ്ഡിതൻ കൂടിയായതിനാൽ രാഷ്ട്രീയമായി പി.ഡി.പി ക്കാരല്ലാത്ത നല്ലൊരു വിഭാഗംമുസ്ലിങ്ങൾക്കും മദനിയോട് സ്നേഹബഹുമാനങ്ങൾ പണ്ടത്തെ പോലെ ഇപ്പോഴുമുണ്ട്. മദനിയുടെ ആഹ്വാനങ്ങൾ ചെവിക്കൊള്ളുന്നവർ പി.ഡി.പിക്കാരായ മുസ്ലീങ്ങൾ മാത്രമല്ല. അല്ലാത്തവരും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലകല്പിച്ചെന്നിരിയ്ക്കാം. അതൊക്കെ മനസിലാക്കിയിട്ടു തന്നെയാണ് ഒരു വിഭാഗം ആളുകൾ മദനിയെ നല്ലൊരു ഇമേജിൽ കാണുവാൻ ആഗ്രഹിയ്ക്കാത്തത്.

അബ്ദുൽ നാസർ മദനി വെറുക്കപ്പെടുന്നവനും രാജ്യദ്രോഹിയുമായി എന്നും ജീവിച്ചു കൊള്ളണമെന്ന് ശാഠ്യം പിടിക്കുന്നവരുടെ മൻസിലിരിപ്പ് പലതാണ്. അതിൽ പ്രധാനം മദനിയെ പോലുള്ളവർ തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും നടത്തിയാലെ ഒരു സമുദായത്തെ മൊത്തമായും ഭീകരവാദികളായും രാജ്യദ്രോഹികളായും ചിത്രീകരിയ്ക്കാൻ കഴിയൂ. അതിനു ചില മതേതര കക്ഷികളും സഹായിക്കുന്നു എന്നത് കൂടുതൽ ദൌർഭാഗ്യകരം തന്നെ. എന്നാൽ ഇനി മദനിയെ അതിനൊന്നും കിട്ടില്ലെന്ന് ജയിൽ മോചിതനായ മദനിയുടെ ഓരോ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും ആർക്കും മനസിലാക്കാവുന്നതാണ്. അതില്പിന്നെ ഇതുവരെ അതിനു വിരുദ്ധമായ ഒരു സമീപനം പ്രകടമാകുന്ന അഭിപ്രായങ്ങളോ പ്രവൃത്തനങ്ങളോ മദനിയുടെയോ പി.ഡി.പിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പക്ഷെ മദനിയെയും പി.ഡി.പിയെയും സമാധാനത്തിലും മതേതത്വത്തിലും അധിഷ്ഠിതമായി ജീവിയ്ക്കാൻ അനുവദിയ്ക്കില്ലെന്നുവച്ചാലോ? എന്തു കൊണ്ട് മദനിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തു കൂട? കാത്തിരുന്നു കാണാൻ എന്തുകൊണ്ട് അല്പം ക്ഷമ കാണിച്ചുകൂട?

എന്താ, തീഷ്ണമായ അനുഭവങ്ങളിൽ നിന്നും സ്ഫുടം ചെയ്തെടുക്കപ്പെട്ട അബ്ദുൽ നാസർ മദനി എന്ന മനുഷ്യൻ ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരു മതമൌലികവാദിയും തീവ്രവാദിയും എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കുവാൻ അവകാശമില്ലെന്നുണ്ടോ? ഒരു തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിന്തുണച്ചതിലുള്ള നീരസം മനസ്സിൽ വച്ച് മാനസാന്തരപ്പെട്ട ഒരു മനുഷ്യനെ ഇമ്മാതിരി ആവർത്തിച്ചു പീഡിപ്പിച്ചു പീഡിപ്പിച്ച് വീണ്ടുമൊരു തീവ്രവാദിയാക്കുമോ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മദനിയും പി.ഡി.പിയും യു.ഡി.എഫിനെ പിന്തുണച്ചിരുന്നെങ്കിൽ മദനിയും തന്റെ പാർട്ടിയും ഇത്തരത്തിൽ വേട്ടയാടപ്പെടുമായിരുന്നോ? എന്തിന് ബി.ജെ.പികാർ പോലും ഇത്രയ്ക്ക് ശത്രുതാപരമായ ഒരു നിലപാട്‌ മദനിയോടും സൂഫിയയോടും പി.ഡി.പിയോടും സ്വീകരിയ്ക്കുമായിരുന്നോ? മദനി തീവ്രവാദി ആയിത്തന്നെ ജീവിച്ചുകൊള്ളണമെന്നത് ആരുടെ ദുശാഠ്യമാണ്? അത് ആരുടെ, ആരുടെയൊക്കെ ആവശ്യമാണ്? അതിനുള്ള ഉത്തരങ്ങൾ ഇതിനകം വ്യക്തമല്ലേ? കണ്ണടച്ചിരുട്ടാക്കുന്നവർക്ക് അതൊന്നും വ്യക്തമാകില്ല!

ചിതകാരന്റെ പോസ്റ്റിൽ ഇട്ട കമന്റ്

ചിതകാരന്റെ പോസ്റ്റിൽ ഇട്ട കമന്റ്.

ചിത്രകാരന്റെ ബ്ലോഗ്പോസ്റ്റ് ഇവിടെ

"പക്ഷേ, നമുക്ക് ഇതിലെ മനുഷ്യത്വ വിരുദ്ധതയാണു ചിന്താവിഷയം.ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്". (ചിത്രകാരന്റെ പോസ്റ്റിൽനിന്ന്‌)

ഒക്കെ ശരിതന്നെ ചിത്രകാരാ, പക്ഷെ ഇതിയാൻ ഇങ്ങനെ ഒരബദ്ധത്തിൽ ചെന്നു ചാടിയതു തന്നെ സി.പി.എമ്മുകാരുടേ കുഴപ്പമാണെന്നു തോന്നും ചിലരുടെ പോസ്റ്റുകളും കമന്റുകളും കണ്ടാൽ. പെണ്ണുപിടി കേന്ദ്രങ്ങൾ നാട്ടുകാർ വളയുന്നത് നാട്ടു നടപ്പാണ്. അതിപ്പോൾ സി.പി.എമ്മുകാരായാലും പി.ഡി.പി കാരായാലും കോൺഗ്രസ്സുകാരായാലും. ആദ്യം കോൺഗ്രസ്സുകാരാണ് അവിടെ വീടു വളഞ്ഞതെന്നാണ് ഇപ്പോൾ അറിയുന്നത്. ആളെ കണ്ടപ്പോൾ ചുവടു മാറ്റിയത്രേ.

അവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നത് പോളിറ്റ് ബ്യൂറോ അറിഞ്ഞ് താത്വിക വിശകലനം നടത്തിയിട്ടൊന്നുമല്ല വളഞ്ഞു പിടിച്ചത്. സാധാരണക്കാരായ നാട്ടുകാരാണ്. അല്ലെങ്കിൽ സദാചാര കാര്യത്തിൽ കാപട്യം പുലർത്താത്ത ഒരു ലൈൻ സ്വീകരിച്ചിട്ട് വെറുതെ വിടാൻ പി.ബി പറഞ്ഞേനെ. പറ്റി പോയില്ലേ?

ഇനിയെങ്കിലും രാഷ്ട്രീയ എതിരാളികൾ പെണ്ണു പിടിയ്ക്കാൻ പോകുമ്പോൾ പി.ബിയോടു പറയണം. അപ്പോൾ ചിത്രകാരൻ ഉദ്ദേശിയ്ക്കുന്നതുപോലെ ഇഷ്ടത്തോടെയുള്ള ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പേരിൽ സി.പി.എം കാരെ പാർട്ടി പി.ബി പിന്തിരിപ്പിയ്ക്കും. പക്ഷെ എന്നാലും തീരില്ലല്ലോ! കോൺഗ്രസ്സും, ബി.ജെ.പിയും, ലീഗും ഒത്തിരിയൊത്തിരി പാർട്ടിക്കാരില്ലേ? എല്ലാവരും സദചാരത്തിൽ ഇംഗ്ലണ്ടിസം പുലർത്തിയാലല്ലേ എത്തി നോക്കാൻ പോകാതിരിയ്ക്കൂ.

ചിത്രകാരൻ പുലർത്തിയ പോലെ ഒരു നിലപാടിലൊക്കെ ആയിരുന്നു മനോമനനും. പക്ഷെ ഇക്കാര്യത്തിൽ പോലും സി.പി.എമ്മിനെ തെരഞ്ഞുപിടിച്ച് ആക്രമിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതെങ്ങനെ? ഇനി പരസ്ത്രീ ഗമനം എന്നത് എല്ലാ രാഷ്ട്രീയക്കാർക്കും അവശ്യം വേണ്ട ഒരു യോഗ്യതയാണെന്നുകൂടി പറയാതിരുന്നാൽ നന്ന്‌.

ഒരുപാടു കേസുകളിൽ രാഷ്ട്രീയം മറന്ന് ഇത്തരം വിഷയങ്ങളിൽ പലരെയും രക്ഷിച്ച അനുഭവം എല്ലാ പാർട്ടികൾക്കും ഉണ്ട്. സി.പി.എമ്മിനും ഉണ്ട്. കാരണം പാർട്ടിക്കാരിൽ ആരെങ്കിലും ഒക്കെ കാണിയ്ക്കുന്ന അരുതായ്മകൾ പ്രസ്ഥാനത്തെ മൊത്തത്തിലും രാഷ്ട്രീയക്കാരെ മൊത്തത്തിലും ബാധിയ്ക്കുമെന്നതിനാൽ അങ്ങു ഒതുക്കി തീർക്കാറുണ്ട്. പലയിടത്തും. പക്ഷെ എല്ലായ്പോഴും അതിനുന്നും അവസരം ലഭിച്ചെന്നിരിയ്ക്കില്ല.

തീർച്ചയായും നേതൃത്വപരമായ ഒരു ഇടപെടൽ ഉണ്ടായാൽ ഇത്തരം കേസുകളിൽ ചില വിട്ടു വീഴ്ചകൾ സി.പി.എമ്മു ചെയ്യാറുണ്ട്. പ്രതി കോൺഗ്രസ്സുകാരനായാൽ പോലും. അതുകൊണ്ടു സി.പി.എമ്മുകാരുടെ മാത്രം തോളിൽ കയറുയുള്ള ആ കസർത്തുണ്ടല്ലോ, അത് കുറച്ചൊക്കെ ഒന്നു മിതപ്പെടുത്തുന്നതിൽ തെറ്റില്ല.

ഇവിടെ ഈയുള്ളവന്റെ പോസ്റ്റും ഉണ്ട്.

Monday, December 21, 2009

അനാശാസ്യം എന്നാൽ..........

അനാശാസ്യം എന്നാൽ..........

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലാത്തതിനാൽ അത്തരം ബന്ധപ്പെടലിനെ അനാശാസ്യപ്രവർത്തനം എന്നു പറയുന്നതിൽ അർത്ഥമില്ല. എന്നാൽ പ്രതിഫലം പറ്റിക്കൊണ്ടു നടക്കുന്ന ലൈംഗികബന്ധം കുറ്റകരമാണുതാനും. അതുകൊണ്ട് പരസ്പരസമ്മതപ്രകാരം (വിത്ത് കൺസേൺ) നടക്കുന്ന ലൈംഗികബന്ധവും പോലീസു പിടിച്ചാൽ അത് പ്രതിഫലം പറ്റി നടത്തിയതാണെന്നു വരുത്തി തീർത്താണത്രേ അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നത് !

ഇന്നു രാവിലെ ദേശാഭിമാനി പത്രത്തിന്റെ ഒരു ഒഴിഞ്ഞ മൂലയിലാണ് ആ വാർത്ത കണ്ടത്. പെണ്ണുകേസല്ലേ? അതും വന്നത് പാർട്ടി പത്രത്തിലും. നമ്മൾ വിശ്വസിച്ചാലും മറ്റുപലരും പാർട്ടി പത്രത്തെ വിശ്വാസത്തിലെടുക്കില്ലല്ലോ. അതുകൊണ്ട് ഉടൻ തന്നെ “നിഷ്പക്ഷ” പത്രങ്ങൾ അടുത്തുള്ള വീടുകളിൽനിന്നും വരുത്തി നോക്കി. ചെറിയ അക്ഷരങ്ങൾ നന്നായി വായിക്കാൻ കഴിയാത്തതിനാൽ കണ്ണാടി വച്ചു സൂക്ഷ്മ നിരീക്ഷണം നടത്തി നോക്കി. ഇല്ല. പെണ്ണു കേസിൽ നിഷ്പക്ഷത ഉണ്ടോ എന്നറിയില്ല. മറ്റു പത്രങ്ങളിൽ ഒന്നും കണ്ടില്ല. അങ്ങനെയൊരു തുണ്ടു കോളം വാർത്ത പോലും. മാധ്യമത്തിൽ ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. പക്ഷെ അതു ഞാൻ കണ്ടതുമില്ല.

പിന്നെ സംഗതി ഈയുള്ളവൻ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട പാർട്ടി ആയ സി.പി.എമ്മിൽ വിശ്വാസമർപ്പിച്ച് പിണറായിഗ്രൂപ്പുകാരനെന്ന ആക്ഷേപവും (എന്നെ സംബന്ധിച്ച് അതിലത്ര ആക്ഷേപമൊന്നുമില്ലെങ്കിലും ജനവികാരം മാനിയ്ക്കണമല്ലോ) കേട്ട് ജീവിക്കുന്ന ഒരാളാണെങ്കിലും കേരള രാഷ്ട്രീയത്തിലെ ഒരു പുപ്പുലിയും ചാനലുകളിലെ ഗർജ്ജിയ്ക്കുന്ന ഒരു സിംഹവും ഇനിയും കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു നിൽക്കേണ്ടതുമായ ഒരു നേതാവ്, അത് കോൺഗ്രസ്സുകാരനായി പോയതു കൊണ്ട് പാർട്ടി പത്രത്തെ മാത്രം വിശ്വസിച്ച് പ്രതികരിയ്ക്കുന്നത് മര്യാദയല്ലെന്നു തോന്നി മിണ്ടാതിരുന്നതാണ്. പക്ഷെ ഉച്ച കഴിഞ്ഞതോടെ സ്ഥിതിഗതികൾ ആകെ മാറി. മാധ്യമഭീകരന്മാർ എത്ര തമസ്കരിക്കാൻ ശ്രമിച്ചിട്ടും അവരും കൂടി തന്നെ സംഭവം ആഘോഷിയ്ക്കാൻ തുടങ്ങി. വൈകുന്നേരം ആയപ്പോൾ മനസിലായി, ഈ വിഷയത്തിൽ പ്രതികരിക്കാത്തവനായി ഈയുള്ളവൻ മാത്രമേ ശേഷിയ്ക്കുന്നുള്ളുവെന്ന്.

കാരണം വെബ്സൈറ്റുകളിൽ എണ്ണിയാൽ തീരാത്ത പ്രതികരണങ്ങൾ വന്നുകൊണ്ടിരിയ്ക്കുന്നുവെന്ന് ഒരു ചാനൽ റിപ്പോർട്ടുചെയ്തു. അതിൽ പല പ്രയോഗങ്ങളും ആണുങ്ങൾ മാത്രമുള്ളപ്പോൾതന്നെ പരസ്പരം ചെവിയിൽ പറയാൻ മാത്രം കഴിയുന്നവയാണെന്നും! (സോറി, പാർട്ടി ചാനലാണ്. നെറ്റു തുറന്നു നോക്കി അന്തംവിട്ട ശേഷമേ വിശ്വസിച്ചുള്ളു). കഥാനായകനാകട്ടെ കൈയ്യോടെ പിടി കൂടിയിട്ടും ഒരബദ്ധം പറ്റി പോയെന്നു സമ്മതിക്കുന്നതിനു പകരം വീണിടത്തു കിടന്നുരുളുന്നതും കൂടി കണ്ടു. കുടുംബമൊക്കെയുള്ള ഒരാൾക്ക് അതങ്ങു സമ്മതിച്ചു കൊടുക്കാൻ കഴിയില്ലതന്നെ. അതു നമുക്കു മനസ്സിലാക്കാം. ഇതുവരെ കാര്യമെന്താണെന്നു ഞാൻ പറഞ്ഞിട്ടില്ല. പറയാതെ തന്നെ ഊഹിച്ചു കൊള്ളുമല്ലോ.

ഈയുള്ളവന് ഒന്നേ പറയാനുള്ളൂ. ഇതൊക്കെ കോൺഗ്രസ്സ് സംസ്കാരത്തിന്റെ ഭാഗം തന്നെയെന്നാണ് ചില കോൺഗ്രസ്സ് സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്. ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതിൽ നടപടി എടുക്കേണ്ട കാര്യവുമില്ല. ഇതിനു മുൻപും പല കോൺഗ്രസ്സ് നേതാക്കളും ഇത്തരം ആരോപണത്തിനിരയാകുകയും അവരൊക്കെ തുടർന്നും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ സജീവമായിരിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മറ്റു പാർട്ടിക്കാർ, നമ്മുടെ സി.പി.എം അടക്കം കിടന്നു ചാടേണ്ട കാര്യമൊന്നുമില്ല.(അല്ല, അത്രയ്ക്കങ്ങോട്ട് ചാടിയിട്ടുമില്ല.വാർത്ത പരമാവധി ചെറുതാക്കി കൊടുത്തല്ലോ. അതൊക്കെ ഒരു മര്യാദ.). പിന്നെ പി.ഡി.പി യാണ് കിടന്നു ചാടുന്നത്. അവർ എങ്ങനെ ചാടാതിരിയ്ക്കും? തൊട്ടു മുമ്പത്തെ ദിവസങ്ങളിലും പി.ഡി.പിയ്ക്കെതിരെ ഗർജ്ജിച്ച് അവർക്ക് കൊടും ഭീകരരെന്ന സർട്ടിഫിക്കറ്റും നൽകിയ സിംഹമല്ലെ? കിട്ടിയ അവസരം അവർ പാഴാക്കുമോ?

അല്ലേ, ഒരു സി.പി.എം കാരനാണ് ഇങ്ങനെ ഒരു അബദ്ധത്തിൽ ചെന്നു പെട്ടിരുന്നതെങ്കിൽ ഇവിടുത്തെ അച്ചടി- ദൃശ്യ-ശ്രവ്യ- മാധ്യമ തമ്പുരാക്കന്മാർ എത്രമാത്രം ഉറഞ്ഞു തുള്ളുമായിരുന്നുവെന്നു ആലോചിച്ചു പോവുകയാണ്. അതങ്ങനെയാണല്ലോ. വലതുപക്ഷ നേതാക്കൾക്ക് ഇതൊക്കെ അവകാശപ്പെട്ടതാണല്ലോ. ഇടതുപക്ഷക്കാർ ചെയ്യുമ്പോഴാണത് വലിയ വാർത്തയും കുറ്റവും ആകുന്നത്. ഒരു കാര്യം പറയാം. ഒരു സി.പി.എം നേതാവ് ഒരു അഴിമതി കേസിലോ, ഇത്തരം ഒരു പെണ്ണു കേസിലോ മറ്റോ പെട്ട് പുറത്തു പോയാൽ പിന്നെ പാർട്ടിയിൽ വീണ്ടും പൊങ്ങി വരാൻ പ്രയാസമാണ്. പിന്നീട് എത്ര പുണ്യാളച്ചനായാലും പാർട്ടിയിൽ വലിയ സാധ്യതകൾ ഒന്നുമില്ല. തെറ്റു ചെയ്തെന്നു ബോധ്യപ്പെട്ടാൽ ശിക്ഷ നൽകുകയും ചെയ്യും. തെറ്റ് തിരുത്തുമ്പോൾ തിരിച്ചെടുക്കുന്നതിൽ തെറ്റുണ്ടെന്നു പക്ഷെ ഈയുള്ളവൻ കരുതുന്നില്ല കേട്ടോ! പറഞ്ഞെന്നേയുള്ളൂ.

പിന്നെ എന്തായാലും നേതാവേ, വിഗ്രഹം ഉടഞ്ഞു പോയില്ലേ? ഇതു വേണ്ടായിരുന്നു. സംഗതി രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും താങ്കളെ ഈയുള്ളവനു വലിയ ഇഷ്ടമായിരുന്നു. താങ്കളുടെ പ്രകടനങ്ങൾ കണ്ടാൽ ആരാണ് ഇഷ്ടപ്പെടാതിരിയ്ക്കുക? തീർച്ചയായും താങ്കൾ ഒരു നല്ല നേതാവായിരുന്നു. ഇത്തരം കാര്യങ്ങളിലൊക്കെ കുറച്ച് സൂക്ഷ്മത പുലർത്തേണ്ടതല്ലെ? രഷ്ട്രീയ ഭാവി പോകുന്നെങ്കിൽ പോട്ടെ. കുടുംബം നോക്കണ്ടേ? നാണക്കേടല്ലേ? പിന്നെ താങ്കൾക്കും സമാധാനിയ്ക്കാം. താങ്കൾ പിടിയ്ക്കപ്പെട്ടു പോയെന്നേയുള്ളൂ. പിടിയ്ക്കപ്പെടത്തവർ ഭാഗ്യവാൻ മാർ. അവർ ഇപ്പോഴും മാന്യന്മാർ! അതുകൊണ്ട് കള, പുല്ല്; കല്ലീപുല്ലീ!

മാത്രവുമല്ല, ഉഭയകക്ഷി സമ്മതപ്രകാരം ഒരു സ്ത്രീയും പുരുഷനും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇന്ത്യയിൽ നിയമ പ്രകാരം കുറ്റമൊന്നു മല്ലെന്നാണ് ഒരു സർക്കിൾ അദ്ദേഹം ഒരിയ്ക്കൽ ഈയുള്ളവനോടു പറഞ്ഞത്. അതുകൊണ്ട് പരസ്പര സമ്മതപ്രകാരമുള്ള സംഗമത്തെ അനാശാസ്യം എന്നു വിശേഷിപ്പിയ്ക്കുന്നതു തന്നെ ശരിയല്ല. പക്ഷെ പ്രതിഫലം പറ്റിക്കൊണ്ട് ലൈംഗിക ബന്ധം പുലർത്തുന്നത് കുറ്റവുമാണ്! സധാരണ ഉഭയകക്ഷി സമ്മതപ്രകാരം (വക്കീൽ ഭാഷയിൽ പറഞ്ഞാൽ വിത്ത് കൺസേൺ) ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെയും പോലീസു പിടിച്ചാൽ അത് പ്രതിഫലം പറ്റി കൊണ്ടുള്ള വേശ്യാവൃത്തിയാണെന്നു വരുത്തി തീർത്താണ് അവർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നതത്രേ! അതുകൊണ്ടു തന്നെ ഈ സംഭവത്തിൽ രണ്ടുപേരും അറിഞ്ഞുകൊണ്ടുള്ള സംഗമമായതിനാൽ അതവരുടെ ഇഷടമാണ്. ഇനി അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നു ചുമ്മാ വിശ്വസിച്ചു കൊടുത്താലും എല്ലാം അവരുടെ ഇഷ്ടം. നടക്കട്ടെന്നേയ്!

ഇനിയുള്ള വിഗ്രഹങ്ങളെങ്കിലും സൂക്ഷിയ്ക്കുക. ആൾ എത്ര ഉയർന്ന ബിരുദങ്ങളും, സ്ഥാനമാനങ്ങളും, അധികാരങ്ങളും ഒക്കെ ഉള്ള ദിവ്യന്മാരാണെങ്കിലും ഇവിടെ ജനം കണ്ണു തുറന്നിരിയ്ക്കുന്നുണ്ട്. അവർ എപ്പോഴാണ് ആർക്കു നേരെയാണ് എന്തിനു നേരെയാണ് ചാടി വീഴുന്നതെന്നു പ്രവചിയ്ക്കുന്നത് മൺസൂൺ മഴ പ്രവചിയ്ക്കുന്നതുപോലെയാണ്. മൺസൂൺ മഴ ചിലപ്പോൾ സമയത്തു വരും. സധാരണ പോലെ കടന്നു പോകും. ഗുണം മാത്രം നൽകി, ഒരു ദോഷവും ഉണ്ടാക്കാതെ. എന്നാൽ ചിലപ്പോൾ നേരത്തെ വരും, നേരത്തെ പോകും. ചിലപ്പോൾ വൈകി വരും; വൈകി പോകും. മറ്റു ചിലപ്പോൾ വരാതിരുന്ന് വേഴാമ്പലിനെ പോലെ കാത്തിരിയ്ക്കുന്ന കർഷകരെയടക്കം നമ്മളെ വരൾച്ച നൽകി ബുദ്ധിമുട്ടിയ്ക്കും.ഇനിയും ചിലപ്പോൾ വന്നാൽ നമ്മളെയും കൊണ്ടു പൊയ്ക്കളയും. അതായത്, കൃഷിനാശം വെള്ളപ്പൊക്കം, അങ്ങനെയങ്ങനെ! ഇവിടെ ഇപ്പോൾ അവസാനം പറഞ്ഞതാണ് സംഭവിച്ചിരിയ്ക്കുന്നത്. അടിനാശം വെള്ളപ്പൊക്കം. ഒരു നേതാവിന്റെ ഇമേജു പോയി. ഒരുപക്ഷെ രാഷ്ട്രീയ ഭാവിയും!

സൂക്ഷിയ്ക്കുക, എല്ലാവരും; അദ്ദേഹത്തെ ശിക്ഷിയ്ക്കുന്നവർ അടക്കം! അദ്ദേഹം ഇനി മറ്റുവല്ലവരെയും കുറിച്ച് വല്ലതും വിളിച്ചു പറയാതിരുന്നാൽ ആരുടെയൊക്കെയോ ഭാഗ്യം! മറ്റുള്ളവർക്കു മാതൃകയാകേണ്ട പൊതുപ്രവർത്തകർ ഇത്തരം അനഭിലഷണീയ മായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് വേലിതന്നെ വിളവുതിന്നുന്നതുപോലെയാണ്. സമൂഹത്തെ അരുതായ്മകളിൽ നിന്നും രക്ഷിയ്ക്കേണ്ടവർ സ്വന്തം പ്രവൃത്തി ദോഷം കൊണ്ടും സൂക്ഷ്മതക്കുറവുകൊണ്ടും പരിഹാസ്യരാകരുത്. ഇത് എല്ലാവർക്കും, ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു അനുഭവപാഠമാണ്.

എങ്ങും തൊടാതെ മനോമനൻ മേലെഴുതിയ അക്ഷരങ്ങൾക്ക് മഞ്ചേരി, കൊല്ലം, കോൺഗ്രസ്സ്, സി.പി.എം, പിഡി.പി, വീടുവളയൽ, പോലീസ്, കോടതി, ജാമ്യം മുതലായ ചില അക്ഷരക്കൂട്ടുകളുമായി എന്തെങ്കിലും സാമ്യതകൾ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അതു തികച്ചും യാദൃച്ഛികമല്ല. സ്വാഭാവികം തന്നെ! അതിനുത്തരവാദി കഥാനായകനും നായികയും മാത്രം. സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ടെന്ന ചൊല്ലു മറന്നതിന്റെ ദുര്യോഗം. അല്ലാതെന്ത്? ഒരേ പേരിൽ പലരും ഉള്ളതുകൊണ്ട് ആ പേരുകാരെ മൊത്തം അധിക്ഷേപിയ്ക്കേണ്ടെന്നു കരുതി ഇവിടെ ബന്ധപ്പെട്ട കക്ഷികളുടെ പേരു പരാമർശിയ്ക്കുന്നില്ല. അതുകൊണ്ട് നിങ്ങൾക്കാർക്കും അവരെ മനസ്സിലാകില്ലെന്നു കരുതി സമാധാനിയ്ക്കുന്നു. പ്രത്യേകിച്ചും ഈ ദിവസം!

Tuesday, November 17, 2009

സ. പിണറായിക്കെതിരായ ഇ-മെയിൽ വീട്

. പിണറായിയെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിച്ച ഇ-മെയിൽ വീട്

സ. പിണറായി വിജയന്റേതെന്നു പറഞ്ഞ് ഒരു മണിമാളികയുടെ ചിത്രമടക്കമുള്ള ഒരു ഇ-മെയിൽ സന്ദേശം ഏതോ കുബുദ്ധികൾ ഏതാനും ദിവസം മുമ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ആരോ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ വീട് ഒരു വിദേശ മലയാളിയുടേതാണെന്നു കണ്ടെത്തി. സ. പിണറായി മാനനഷ്ടത്തിനു കേസു കൊടുക്കുന്നതായും അറിവായിട്ടുണ്ട്. സ. പിണറായിയെക്കുറിച്ച് എന്തുപറഞ്ഞാലും വിശ്വസിയ്ക്കാൻ തയ്യാറെടുത്തിരിയ്ക്കുന്നവർക്ക് ആഹ്ലാദിയ്ക്കാൻ ഇതു ധാരാളമാണ്. സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഇതിനു മുമ്പും ദുഷ്ടബുദ്ധിയോടെയുള്ള പല ഇ-മെയിൽ പ്രചരണങ്ങളും നടന്നിട്ടുണ്ട്. സാധാരണ ഇത്തരം മെയിലുകൾ കിട്ടിയാൽ കിട്ടുന്നവർ ഉടൻ തന്നെ അതിന്റെ സത്യാസത്യങ്ങൾ അറിയാതെ മറ്റുപലർക്കുമായി അതു ഫോർവേർഡു ചെയ്യാറുണ്ട്.

അങ്ങനെ മുമ്പു പ്രചരിച്ചിട്ടുള്ള മെയിലുകളിൽ പലതും ഇത്തരത്തിൽ സത്യവുമായി ബന്ധമില്ലാത്തതായിരുന്നിരിയ്ക്കാം. പക്ഷെ ലക്ഷക്കണക്കിനാളുകൾ അതു വിശ്വസിച്ചു പോയിട്ടുണ്ട്. പ്രത്യേകിച്ചും സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഉള്ള ഇത്തരം മെയിലുകൾ പാർട്ടി സഖാക്കൾക്കാണ് കൂടുതലും അയച്ചു കൊടുക്കാറുള്ളത്. ഇത് ആദ്യമാദ്യം കിട്ടുന്ന പാർട്ടി അനുഭാവികളും പാർട്ടി അംഗങ്ങളും സ്വാഭാവികമായും മറ്റു പാർട്ടി സഖാക്കൾക്ക് ഫോർവേർഡു ചെയ്യും. അങ്ങനെ പാർട്ടി അനുഭാവികൾക്കിടയിൽതന്നെ പാർട്ടിക്കെതിരെ വികാരം വളർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഇന്റെർനെറ്റ് കളികൾ. ഇത്തരക്കാരെ കണ്ടു പിടിച്ച് മതിയായ താക്കീതു നൽകുന്നത് ഇന്റെർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ആവശ്യമാണ്.

രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും ബന്ധപ്പെടുത്തി തമാശയ്ക്കു ചില മെയിലുകൾ തയ്യാറാക്കി പ്രചരിപ്പിയ്ക്കുന്ന പതിവുണ്ട് ഇന്റെർ നെറ്റ് ലോകത്ത്. പക്ഷെ അതൊക്കെ എല്ലാവരും തമാശയായി കണ്ട് ആസ്വദിയ്ക്കാറുമുണ്ട്. ചിലതൊക്കെ കാണുകയും വായിക്കുകയും ചെയ്താൽ ചിരിച്ചു കുടൽമാല കലങ്ങും അതു തയ്യാറാക്കിയവരെ മനസാ അഭിനന്ദിച്ചു പോകും.

പക്ഷെ അടുത്തകാലത്തായി സി.പി.ഐ (എം) -നെയും അതിന്റെ നേതാക്കളെയും തെരഞ്ഞു പിടിച്ച് ആക്ഷേപിയ്ക്കാനുള്ള പ്രവണത കണ്ടു വരുന്നുണ്ട്. ഇത്തരം വിലകുറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഇത്തരക്കാർ തയ്യാറാകണം. ഇങ്ങനെ വരുന്ന മെയിലുകൾ കിട്ടിയുടൻ അതു മറ്റുള്ളവർക്കു ഫോർവേർഡു ചെയ്യുന്നത് ഒഴിവാക്കണം. മാർക്സിസ്റ്റു വിരോധം അന്ധമായി വച്ചു പുലർത്തുന്നവർക്ക് കടി തീരാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. പാർട്ടിക്കെതിരെ എഴുതാം, പ്രസംഗിയ്ക്കാം, മറ്റു പാർട്ടികളിൽ പ്രവർത്തിയ്ക്കാം, പുതിയ പാർട്ടി ഉണ്ടാക്കാം, പാർട്ടിക്ക് വോട്ടു ചെയ്യാതിരിയ്ക്കാം തുടങ്ങി പല മാർഗ്ഗങ്ങളും അവലംബിയ്ക്കാം. പക്ഷെ ഇമ്മാതിരി വിലകുറഞ്ഞ പരിപാടികൾ അനുവർത്തിക്കരുത്.

ഇവിടെ പാർട്ടിക്കും അതിന്റെ നേതാക്കൾക്കും എതിരെ ചാടിപ്പൊടിയ്ക്കുന്ന ബ്ലോഗർമാരുണ്ടല്ലോ; അതവരുടെ സ്വാതന്ത്ര്യം. പക്ഷേ ഇത്തരം വ്യാജ പ്രചരണങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തുണ്ട് പറയാൻ? ഒന്ന് അപലപിയ്ക്കാനുള്ള മര്യാദയെങ്കിലും കാണിയ്ക്കുമോ? അതോ സി.പി. ഐ(എം) -നും പ്രത്യേകിച്ച് അതിന്റെ നേതാവായ സ. പിണറായി വിജയനും എതിരെ ആർക്കും എന്തും പറയാമെന്നോ? അഭിപ്രായം അറിയാൻ താല്പര്യമുണ്ട് !

Tuesday, November 10, 2009

ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠം

പറയാതെ വയ്യ!

പെട്ടെന്ന് എഴുതി പ്രസിദ്ധീകരിയ്ക്കുന്നതിനാൽ അക്ഷരത്തെറ്റു കണ്ടെത്തുന്നവർ ദയവായി ചൂണ്ടി കാണിയ്ക്കുക.

സി.പി.എം ഇനിയും പാഠം പഠിയ്ക്കണം

ഒരു പാർട്ടി വിരുദ്ധ ലേഖനം എഴുതുന്നതിലുള്ള വിഷമത്തോടെ,

കണ്ണൂർ, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിച്ചതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ എൽ.ഡി.എഫ് പ്രത്യേകിച്ച് സി.പി.എം ഇതിൽനിന്നും പാഠം പഠിയ്ക്കരുതെന്ന് ഇതിനർത്ഥമില്ല. മാധ്യമങ്ങളുടെ സ്വാധീനം കേരളത്തിൽ വളരെ കൂടുതലാണെന്നും പൊതുവെ മാധ്യമങ്ങൾ ഇടതുപക്ഷവിജയം കാംക്ഷിയ്ക്കുന്നവരല്ലെന്ന് അറയാം. എന്നിട്ടും അതിനെ അതിജീവിയ്ക്കാൻ പറ്റുന്ന തന്ത്രങ്ങളൊന്നും സി.പി.എമ്മിനോ. എൽ.ഡി.എഫിനോ ആവിഷ്കരിയ്ക്കാൻ കഴിയുന്നില്ല.

ജനവികാരം എന്തുതന്നെ ആയാലും ഉപതെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിയ്ക്കുവാൻ കഴിയുന്ന സംഘടനാസംവിധാനം യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിനു വളരെ കൂടുതലായുണ്ട്. എന്നിട്ടൂം തോൽക്കുകയാണ്. ഇനി വരാനിരിയ്ക്കുന്ന നിയമസഭാതെരഞ്ഞെ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പാരമ്പര്യമനുസരിച്ച് സ്വാഭാവികമായും യു.ഡി.എഫേ വിജയിക്കൂ. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മൊത്തത്തിൽ വരുമ്പോൾ അല്പം മെച്ചം യു.ഡി.എഫിനു ലഭിച്ചുകൂടെന്നില്ല.

വിജയിക്കാൻ ഒന്ന് ആഞ്ഞു പിടിച്ചില്ലെന്നല്ല. പക്ഷെ ഗുണപ്പെട്ടില്ല. കുടുംബ യോഗങ്ങളൊക്കെ വിജയമായിരുന്നത്രേ. വീട്ടിൽ ചെന്നാൽ ആളുകൾ സന്തോഷത്തോടെ വരവേൽക്കും. പക്ഷെ വോട്ടു കിട്ടണമെന്നില്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ കുടുംബയോഗങ്ങൾ വിളിയ്ക്കുന്നത് പോലും നിരർത്ഥകമാണ്. എന്നാണു കാണുന്നത്. എന്നാൽ ചോദിയ്ക്കും ഇതിനപ്പുറം ഇനി എന്തൊക്കെയാണു ചെയ്യാനുള്ളതെന്ന്‌. പരമ്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ ഇടതുപക്ഷത്തിന് ഇനിയൂള്ള കാലം വിജയിക്കാനാകില്ല..

എന്നാൽ മനോമനൻ ഈ ഉപതെരഞ്ഞെടുപ്പിന്റെ പച്ഛാത്തലത്തിലും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന്റെ അനുഭവം വച്ചും പറയുന്നത്, പരാജയ കാരണങ്ങൾ വിലയിരുത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുകയാണ്. ഇതു നയത്തിന്റെയോ, ഭരണപരാജയത്തിന്റെയോ, എതിർ പ്രചരണങ്ങളുടെയോ പ്രശ്നമൊന്നുമല്ല. സത്യത്തിൽ കഴിഞ്ഞ കുറെ നാളുകളായി സി.പി.എം നേതാക്കൾ ജനങ്ങളിൽ നിന്നും അകലുകയും കോൺഗ്രസ്സുകാർ ജനങ്ങളുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നു എന്നത് ഒരു യാത്ഥാർത്ഥ്യമാണെന്നു തിരിച്ചറിഞ്ഞേ മതിയാകൂ.

ജനങ്ങളിൽ നിന്നു മാത്രമല്ല പാർട്ടീ അണികളിൽ നിന്നുതന്നെ സി.പി.എം നേതാക്കൾ വളരെ അകലെയാണ്. അണികളോടും ജനങ്ങളോടും അടുത്തുനിന്നു സംസാരിയ്ക്കുന്നതുതന്നെ അവർക്കിഷ്ടമല്ല. മിക്കവരും വിലകൂടിയ കാറുകളിൽ നിന്നു പുറത്തിറങ്ങാറുതന്നെ ഇല്ല. കോൺഗ്രസ്സുകാർ വിലപിടിപ്പുള്ള കാറുകളിൽ സഞ്ചരിയ്ക്കുന്നവരും രാജകീയ ജീവിതം നയിക്കുന്നവരും ആണെങ്കിലും ജനങ്ങളോടും പ്രത്യേകിച്ച് അണികളോടും -കാപട്യമാണെങ്കിലും- നല്ല സൌഹൃദം പുലർത്തുന്നു. എവിടെയും ഓടിയെത്തുന്നു.

കോൺഗ്രസ്സിന്റെ ജനപ്രതിനിധികൾ വയറ്റുനേർച്ചയ്ക്കും നൂലുകെട്ടിനും പോലും എത്തുമ്പോൾ സി.പി.എം. നേതാക്കൾക്കു മരണത്തിനു പോകാൻ പോലും സമയമില്ല. അല്ലെങ്കിൽതന്നെ ഉപയോഗ ശൂന്യമായ പാർട്ടിപരിപാടികൾ ഒഴിഞ്ഞ സമയവും ഇല്ലല്ലോ. എങ്ങനെ പാർട്ടീ അണികളെ ബുദ്ധിമുട്ടിയ്കാ‍മെന്നും സധാരണ പാർടി പ്രവർത്തകരെ കടബാദ്ധ്യതയിൽ ആക്കാമെന്നും വർഷങ്ങളായി ഗവേഷണം നടത്തിക്കൊണ്ടിരിയ്ക്കുന്ന ഒരു പാർട്ടിയാണ് സി.പി.എം.

എന്തൊക്കെ പറഞ്ഞാലും ഒരു പാവപ്പെട്ടവന്റെ വീട്ടിൽ ഒരു എം.പിയോ , എം.എൽ.എ യോ ഒക്കെ ഒരു വിശേഷത്തിനു ചെല്ലുന്നത് അവർക്കു സന്തോഷകരം തന്നെ ആയിരിയ്ക്കും അതൊന്നും ഇപ്പോകൾ സി.പി.എം കാർ ചെയ്യുന്നതേയില്ല. അണികളെ തന്നെ എന്തെങ്കിലും കാര്യത്തിനു ചെന്നാൽ കടിച്ചു കീറാൻ നിൽക്കും. എപ്പോഴും മസ്സിലും പിടിച്ചാണു നടപ്പ്. അതൊന്നും ഇനി ജനങ്ങളോടൂ വേണ്ട, പാർട്ടി അണികളോടും വേണ്ട. നിങ്ങൾ വ്യക്തിപരമായി സുഖഭോഗങ്ങളൊക്കെ കിട്ടുന്നെങ്കിൽ അനുഭവിച്ചോളൂ. പക്ഷെ പാർട്ടി പ്രവർത്തകരെയും, ജനങ്ങളെയും കണ്ടാലൊന്നു ചിരിയ്ക്കാൻ പോലും താല്പര്യമില്ലെങ്കിൽ നിങ്ങൾക്കു പറ്റിയതു രാഷ്ട്രീയമല്ല.

എന്തൊക്കെ പറഞ്ഞാലുംസി.പി.എം തന്നെ ഇന്ത്യയിലെ ഏറ്റവും നല്ല പാർട്ടി. അതുകൊണ്ടു തന്നെ ആ പാർട്ടിയിൽ നിന്നും, അതിന്റെ നേതാക്കളിൽനിന്നും, അവർ ഭരണത്തിൽ ഇരിയ്ക്കുമ്പോൾ ആ ഭരണത്തിൽ നിന്നും ജനങ്ങൾ കൂടുതൽ പ്രതീക്ഷിയ്ക്കും. കേരളത്തിൽ തുടർച്ചയായി ഭരണം കിട്ടിയില്ലെന്നും അതുകൊണ്ടു പാർട്ടി ആഗ്രഹിയ്ക്കുമ്പോലെ ജനങ്ങൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെന്നും പറഞ്ഞാൽ അതിൽ കുറച്ചു വാസ്തവം ഉണ്ട് എന്നു വാദത്തിനു വേണ്ടി പറയാം.

എന്നാൽ ബംഗാളിലോ? പത്തു മുപ്പതു കൊല്ലക്കാലം പാവപ്പെട്ടവന്റെ പാർട്ടി ഭരിച്ചിട്ട് ഇന്നും അവിടെ ചേരികളിലും ചെറ്റക്കുടിലുകളിലും, തെരുവുകളിലും വിശപ്പിന് ആഹാരമില്ലാതെ, ഉടുതുണിയ്ക്കു മറുതുണിയില്ലാതെയും, കുടിവെള്ളമില്ലാതെയും പാവങ്ങൾ ഇന്നും കഴിയുന്നു . അവർക്കു ഒരുഗതിയും പരഗതിയും ഉണ്ടായില്ല. ഇതിനകം എന്തെല്ലാം ചെയ്യാമായിരുന്നു, അവിടെ! ചെയ്തോ?

എന്നു പറഞ്ഞാൽ ബംഗാളിൽ ഈ പാർട്ടി ഇക്കാലമത്രയും ആർക്കുവേണ്ടിയാണു ഭരിച്ചതെന്നു ചോദിയ്ക്കുന്ന മനോമനം പാർട്ടി വിരുദ്ധനല്ല. പാർട്ടിയിൽ നിന്നും അടിച്ചെറ്റിയാലും പുറത്തു പോകാത്ത അടിയുറച്ച സി.പി.എം കാരനാണ്. പാർട്ടിയ്ക്കെതിരെയുള്ള പ്രചരണങ്ങളെ പ്രതിരോധിയ്ക്കുന്നതിൽ ബ്ലോഗിലൂടെയാണെങ്കിലും മറ്റെഴുത്തുകളിലൂടെയാണെങ്കിലും, പ്രസംഗങ്ങളിലൂടെയാണെങ്കിലും ചെറിയപങ്കൊക്കെ വഹിച്ചു പോരുന്ന ആളാണ് ഈ മനോമനൻ. ഇനിയും അത് അങ്ങനെ ആയിരിയ്ക്കുകയും ചെയ്യും.

ഒരു ഉപതെരഞ്ഞെടുപ്പുകൊണ്ടൊന്നും ലോകം അവസാനിയ്ക്കുന്നുമില്ല. ഇനി നാളെ വരാനിരിയ്ക്കുന്ന കുറെ തെരഞ്ഞെടുപ്പുകളിൽ തോറ്റാലും സി.പി.എം അങ്ങ് ഇല്ലാതാകാനൊന്നും പോകുന്നില്ല. ഇല്ലാതായിക്കൂടല്ലോ. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല. അതുകൊണ്ടുതന്നെ സി.പി.എം നിലനിന്നേ പറ്റൂ. അത് എല്ലാവർക്കും അറിയാം. ജനങ്ങൾക്കിവിടെ സി.പി.എം വേണം എന്നാൽ വോട്ട് ഒട്ടു കൊടുക്കുകയുമില്ല എന്ന നിലയിലേയ്ക്കാണു കാര്യങ്ങൾ.

അതുപോലെ മറ്റൊന്ന് തെരഞ്ഞെടുപ്പിനെ ആത്മ വിശ്വാസത്തോടെ നേരിടണം എങ്കിലും തെരഞ്ഞെടുപ്പിനു മുൻപ് വിജയം സംബന്ധിച്ച് അതിരു കടന്ന അവകാശ വാദങ്ങൾ ഉന്നയിക്കുന്ന സ്വഭാവം എല്ലാ പാർട്ടിക്കാരും ഉപേക്ഷിയ്ക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പുകഴിയുമ്പോൾ തോറ്റാൽ പിന്നെ ജനങ്ങൾക്കു മുന്നിൽ അപഹാസ്യരാകും. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിനു മുൻപ് എല്ലാ മുന്നണിക്കളും വിജയം ഉറപ്പിച്ച് അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ ആരെങ്കിലും ഒരു കൂട്ടർ വിജയിച്ചേ പറ്റൂ എന്നിരിക്കെ തെരഞ്ഞെടുപ്പിനു മുൻപ് ഞങ്ങൾ വിജയിക്കുമെന്നു ആരായാലും അല്പം മയത്തിൽ പറയുന്നതാണു നല്ലത്.

എന്തായാലും സി.പി.എം നയങ്ങളിലും പരിപാടികളിലും എന്നതിലുപരി പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയേ മതിയാകൂ. താഴെ കിടയിൽ പ്രവർത്തിയ്ക്കുന്ന സജീവ പാർട്ടി അണികളെക്കാൾ ഇന്ന് പാർട്ടിയെ കൊണ്ടുള്ള നേട്ടം ആംചെയർ വിപ്ലവകാരികൾക്കാണെന്നതും കാണണം. ഈ ആംചെയർ വിപ്ലവകാരികൾ ഇരിയ്ക്കുന്നതാകട്ടെ ചിന്ത, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണ ശാലകളിലും, കൈരളി ചാനലിലും, പിന്നെ പാർട്ടി ജില്ലാ കമ്മിറ്റി മുതൽ മേലോട്ടു സംസ്ഥാൻ ദേശീയ ഓഫീസുകളിലുമാണ്. അവിടെയൊക്കെ ജോലിനോക്കുന്ന പലതരം ജീവനക്കാരാണ്. അതിൽ നല്ലൊരു പങ്കും നേതാക്കളുടെ ബന്ധുക്കൾ. പിന്നെ പാർട്ടി വിരുദ്ധരും. എല്ലവർക്കും നല്ല ശമ്പളം.

വിവിധ തലങ്ങളിലുള്ള പാർട്ടി സഖാക്കളെ പിഴിഞ്ഞൂണ്ടാക്കുന്ന പണം കൊണ്ട് പാർട്ടിയുടെ പ്രസിദ്ധീകരണ ശാലകളും, ചാനലുകളും, ആസ്ഥാനമന്ദിരങ്ങളുമൊക്കെ സാമ്പത്തികമായി ആയുഷ്കാലം സുരക്ഷിതമാക്കുന്ന നടപടികളിലാണിപ്പോൾ പാർട്ടി. പാവപ്പെട്ട പാർട്ടി പ്രവർത്തകർക്ക് ഒരു ഗതിയും മറുഗതിയും ഇല്ല. ജനങ്ങളുടെ സ്ഥിതിയും തഥൈവ. പാർട്ടി പ്രസിദ്ധീകരണങ്ങൾ വാങ്ങി വയ്ക്ജുന്നതല്ലാതെ ആരും വായിക്കുന്നതുമില്ല.

അതുപോലേ ഇന്നു പാർട്ടിയിൽ എൽ. സി തൊട്ട് മേലോട്ട് നേതാക്കളാകണമെങ്കിൽ വക്കീലന്മാർ ആകണമെന്ന സ്ഥിതിയാണ്. അല്ലെങ്കിൽ മറ്റുതരത്തിൽ ഉയർന്ന ബിരുദങ്ങൾ വേണം. എൽ.സി വരെ എല്ല വിഭാഗങ്ങൾക്കുമൊരു വിധമെങ്കിലും പങ്കാളിത്തം ലഭിയ്ക്കും. എന്നാൽ ഏരിയാ കമ്മിറ്റികൾ മുതൽ പരിശോധിച്ചാൽ കൂടുതൽ പേരും വക്കീലന്മാരോ, ഉയർന്ന വിദ്യാസമ്പന്നരോ, കാശുള്ളവരോ ആയിരിയ്ക്കും. താഴെ കിടയിൽ പ്രവർത്തിയ്ക്കുന്ന പാവപ്പെട്ട സഖാൽക്കൾക്കു എത്ര കഴിവുണ്ടെങ്കിലും നേതൃസ്ഥാനങ്ങളിലൊന്നും വരാൻ കഴിയുന്നില്ല. അതുമൊക്കെ പാർട്ടി ജനങ്ങളിൽ നിന്ന് അകലാൻ കാരണമാണ്.

രാഷ്ട്രീ നേതൃസ്ഥാനങ്ങൾ എല്ലാം വക്കീലന്മാർക്കും അഭ്യസ്ഥവിദ്യർക്കും പെൻഷൻ പറ്റി വരുന്ന യൂണിയൻ നേതാക്കൾക്കുമായി തീറെഴുതി കൊടുക്കുന്ന സമ്പ്രദായം പാർട്ടി അവസാനിപ്പിയ്ക്കണം. എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകണം.അടിമുടി മാറണമെന്നുമാത്രം ചുരുക്കി പറയുന്നു. ഇത് തുറന്നെഴുതാൻ ഉപതെരഞ്ഞെടുപ്പു ഫലം ഒരു നിമിത്തമാ‍ക്കുന്നുവെന്നേയുള്ളൂ. നേരത്തേ എഴുതാൻ ഇരുന്നതുതന്നെ.

ഇതു വായിച്ച് ഈ യുള്ളവൻ പാർട്ടിയുടെ അനുകൂല ശത്രുവോ, ജനശക്തി ഗ്രൂപ്പോ, പാർട്ടി വിരുദ്ധനോ എന്തിനു വി.എസ് പക്ഷപാതി എന്നു പോലുമോ ആരും ധരിയ്ക്കരുതെന്ന് അഭ്യർത്ഥിയ്ക്കുന്നു. പിണറായിയെയും ശക്തമായി പിന്തുണയ്ക്കുന്ന, വി.എസും പിണറായിയും എല്ലാം പാർട്ടിയ്ക്കു വിധേയപ്പെട്ട് പ്രവർത്തിക്കണമെന്നു വിശ്വസിയ്ക്കുന്ന അടിയുറച്ച സി.പി.എം കാരൻ തന്നെ മനോമനൻ. ഇനി അല്ലെന്നാരെങ്കിലും ധരിച്ചാലും ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. പറഞ്ഞെന്നു മാത്രം!

Friday, November 6, 2009

തെരഞ്ഞെടുപ്പിനു ശേഷം പറയാൻ പോകുന്നത്.....

തെരഞ്ഞെടുപ്പിനു ശേഷം പറയാൻ പോകുന്നത്.....

തെരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ ചർച്ചകളും പ്രസംഗങ്ങളും പ്രസ്താവനകളും വച്ചു നോക്കിയാൽ ഒരു മുന്നണികളും തോൽക്കില്ല.

ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് ആവശ്യം തന്നെ. പക്ഷെ തെരഞ്ഞെടുപ്പിൽ ആരെങ്കിലും ഒരാൾ ജയിക്കണമല്ലോ!

ഇനി ജയിച്ചു കഴിഞ്ഞാൽ പിന്നെ തോൽക്കുന്നവർ ആരായാലും തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങുകയും പുതിയ വ്യാഖ്യാനങ്ങൾ കണ്ടുപിടിയ്ക്കുകയുമാണു ചെയ്യുന്നത്.

ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചുവെന്നിരിയ്ക്കട്ടെ;

എന്തായിരിയ്ക്കും എതിരാളികൾ ആരോപിയ്ക്കുക?

തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ നേടിയ വിജയം എന്നായിരിയ്ക്കും ആരോപണം.

കേന്ദ്ര ഗവർണ്മെന്റിനെതിരെയുള്ള വിധിയെഴുത്താണെന്നോ, സംസ്ഥാന ഗവർണ്മെന്റിന് അനുകൂലമായ വിധിയെഴുത്താണെന്നോ അവർ സമ്മതിച്ചു കൊടുക്കില്ല. അങ്ങേയറ്റം പോയാൽ സ്ഥാനാർത്ഥിനിർണ്ണയത്തിലെ അപാകത കൊണ്ടു തോറ്റു എന്നെങ്ങാനും ഒരു വാദഗതി ഉന്നയിച്ച് തടിതപ്പും.

തോൽക്കുന്നവർ ഒരിയ്ക്കലും പരാജയത്തിനു കാരണമുണ്ടെന്നു പിന്നെ സമ്മതിയ്ക്കാറേയില്ല. അങ്ങു തോറ്റു; അത്രതന്നെ!

ഇനി ഈ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാലോ?

അതു സംസ്ഥാന ഗവർണ്മെന്റിനെതിരെയുള്ള വിധിയെഴുത്തെന്ന് ഉറപ്പിച്ചു പറയും. കേന്ദ്രത്തിന് അനുകൂലമായതെന്നും പറയും.

സത്യത്തിൽ ഇതു വല്ലതുമാണോ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കുക? പ്രത്യേകിച്ചും ഉപതെരഞ്ഞെടുപ്പിൽ.

ഒരുപാടു ഘടകങ്ങൾ ജയപരാജയങ്ങളെ സ്വാധീനിയ്ക്കും. സ്ഥാനാർത്ഥിയാര്, ഓരോ സ്ഥാനാർത്ഥിയ്ക്കും വേണ്ടി നടന്ന പ്രവർത്തനങ്ങൾ, പ്രചരണങ്ങൾ എന്നിവയ്ക്കും ഇതിൽ വലിയൊരു പങ്കുണ്ട്. അതുപോലെ ഒരുപാടു കാര്യങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കാം.

എന്തായാലും തോൽക്കുന്നവർ തോൽ വി അംഗീകരിക്കില്ലെങ്കിലും വിജയിയുടെ വിജയം അംഗീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട സമിതിയിലേയ്ക്ക് പോകാൻ അനുവദിയ്ക്കുന്നതു ഭാഗ്യം! എന്തെങ്കിലും കാരണം കിട്ടിയാൽ കോടതിയിൽ പോയെന്നും വന്നുകൂടെന്നില്ലതാനും!

എന്തായാലും ഇന്ത്യൻ ജനാധിപത്യം കൂടുതൽ ശക്തിപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. പക്ഷെ ജനാധിപത്യത്തെ തകിടം മറിയ്ക്കുന്ന ഗ്രൂപ്പുകൾ വളർന്നു വളരുകയും ശക്തിപ്പെടുകയും ചെയ്യുന്നു എന്നതിനെ ഭയത്തോടെ തന്നെ കാണേണ്ടിയുമിരിയ്ക്കുന്നു.

പിന്നെ ജനാധിപത്യത്തിലെ പണാധിപത്യവും ഉൽക്കണ്ഠാകുലമാണ്.

Wednesday, October 14, 2009

ചാനലുകളിലെ അലവലാതികൾ!

ചാനലുകളിലെ അലവലാതികൾ!

മലയാളം റ്റി.വി ചാനലുകളിലെ അവതാരികമാരിൽ നല്ലൊരു പങ്കിനെ വിളിയ്ക്കാൻ അലവലാതികൾ എന്നല്ലാതെ മറ്റൊരു ലളിതമായ വിമർശന പദം ഇല്ലെന്ന് പറയേണ്ടി വന്നതിൽ തെല്ലും ഖേദിയ്ക്കുന്നില്ല. കാരണം അവളുമാർ അത് അർഹിയ്ക്കുന്നു.

അതല്ല, ചാനൽ മുതലാളിലാരുടെ നിർദ്ദേശാനുസരണമാണ് അവളൊക്കെ ഇങ്ങനെ സംസാരിയ്ക്കുന്നതെങ്കിൽ ഈ അലവലാതികൾ എന്ന വിശേഷണം അവറ്റകളുടെ തലയിൽ ചാർത്തി കൊടുക്കുക.

ചാനൽ സുന്ദരിമാരുടെ മലയാളം പറച്ചിൽ കേട്ട് തലപ് രാന്തു പിടിച്ചിട്ടാണ് ഇതു പറയുന്നത്. ഇവളുമാരക്കെ എവിടന്ന് വന്നത്? ഇവളക്ക സായിപ്പിന്മാർക്ക് മദാമ്മമാരിലുണ്ടായതോ അതോ മദാമ്മമാർക്കു സായിപ്പന്മാരിലുണ്ടായതോ?

ഒന്നുകിൽ ഇവറ്റകളെ നല്ലോണം ഇംഗ്ലീഷു ഭാഷ പഠിപ്പിയ്ക്കണം. അല്ലെങ്കിൽ നല്ലോല മലയാളം പഠിപ്പിയ്ക്കണം. ഇതു രണ്ടുമല്ലാത്ത പുതിയ ഭാഷ ഉണ്ടാക്കാ‍ൻ ഇവളെയൊക്കെ ആരാ ചുമതലപ്പെടുത്തിയത്?

മധുരമനോഹരമായ മലയാളഭാഷയെ നിരന്തരം വ്യഭിചരിയ്ക്കുന്ന ഇവളുമാരുടെയൊക്കെ പേരിൽ ബലാത്സംഘത്തിനു കേസെടുക്കണം. അതെങ്ങനാ? മനുഷ്യൻ മനുഷ്യനോടു മാത്രം ചെയ്യുന്നതു മാത്രമല്ല ബലാത്സംഘം. ഇതുമൊക്കെ ബലാത്സംഘമാ; കൂട്ട ബലാത്സംഘം! ഒരു ജനതയോടും അതിന്റെ സ്വത്തത്തോടും ചെയ്യുന്ന കൊടും ക്രൂരത!

(സ്ത്രീകൾക്കെതിരെ പക്ഷെ, ബലാത്സംഘത്തിനു കേസെടുക്കാൻ വകുപ്പില്ലല്ലോ. ഒരു പുരുഷൻ ആയിരം സ്ത്രീകളെ പീഡിപ്പിച്ചുവെന്നു പറഞ്ഞ് കേസെടുക്കാൻ വകുപ്പുണ്ട്. പക്ഷെ ആയിരം സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ പീഡിപ്പിച്ചാലും കേസെടുക്കാൻ വകുപ്പില്ലല്ലോ!)

പിള്ളേരൊക്കെ പാടുപെട്ട് പാടിപ്പടിച്ചു വന്ന് പാടുന്ന പാട്ടുകൾ ഒന്നു കേൾക്കാമെന്നു വച്ച് റ്റി.വി.തുറന്നാൽ പബ്ലിക്ക് നൂയിസൻസുകളായ ഈ അവതാരികമാരുടെ കാട്ടു മംഗ്ലീഷ് കേട്ട് പല്ലു കടിച്ച് പ്രധാന പല്ലെല്ലാം കുലുങ്ങി തുടങ്ങി.

ചെയ്യേണ്ടതെന്തെന്നോ? ഇവളൊക്കെ മലയാളത്തെ ബലാത്സംഘം ചെയ്തുകൊണ്ടിരിയ്ക്കുമ്പോൾ വല്ല പ്ലാസ്റ്റിക്ക് പാമ്പുകളെ വളച്ചു പുളച്ച് പതിയെ അറിയാതെ അവളുമാരുടെ കാലടികളിൽ കൊണ്ടിട്ടു കൊടുക്കണം. അപ്പോ കാണാം, പച്ചമലയാളത്തിൽ എന്റമ്മച്ചിയേ എന്നു വിളിച്ചോണ്ട് കാലും പൊക്കി ചാടുന്നത് ! അപ്പഴ് അവളുമാരുടെ ഒടുക്കത്തെ ഇംഗ്ലീഷുവരില്ല.

ഭാഗ്യത്തിന് ആ സ്റ്റാർ സിംഗർ പോലുള്ള പരിപാടികളിൽ പാട്ടുകാരെ പീഡിപ്പിയ്ക്കുന്ന (അതിനാളല്ലോ ആ പരിപാടികൾ തന്നെ!) ജഡ്ജിമാർ ആരും മലയാളത്തെ അങ്ങനെ വ്യഭിചരിയ്ക്കാറില്ല. അല്ലെങ്കിലും ആണുങ്ങൾ മലയാളത്തെ അങ്ങനെ ‘മംഗ്ലാറില്ല‘.

പെൺപിള്ളേർക്കാണ് അഹങ്കാരം. മലയാളം നേരെ പറഞ്ഞാൽ എന്താ ശരീരത്തിലിരിയ്ക്കുന്നതു വല്ലതും ഊരിപ്പോകുമോ? ഭൂ! ചിലവളുമാരൊക്കെ സംസാരിക്കുന്നതു കേട്ടാൽ ആണാണോ പെണ്ണാണൊ എന്നുകൂടി അറിയത്തില്ല. ആണുങ്ങളുടെ മാതിരി വേഷോം കൂടിയാകുമ്പോൾ പറയാനുമില്ല.

ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ലേബലുള്ള ചാനലുകൾ പോലും ഇതിൽനിന്നു വ്യത്യസ്ഥമല്ല. അവർക്കെങ്കിലും ഈ മലയാള ഭാഷയെ ഇങ്ങനെ അവഹേളിയ്ക്കുന്നത് ഒഴിവാക്കിക്കൂടെ?

മലയാളത്തോട് അത്ര അലർജിയാണെങ്കിൽ നീയിയൊക്കെ മൊത്തം അങ്ങു നല്ല ഇംഗ്ലീഷിൽ പറ. മലയാളം ചാനലങ്ങ് ഇംഗ്ലീഷു ചാനലാക്ക്. നിരവധി മുണ്ടില്ലാത്ത ഇംഗ്ലീഷ് വാക്കുകൾക്കിടയിൽ കുറച്ചു മലയാളവാക്കുകളെ മുണ്ടുരിഞ്ഞെടുത്ത് എടുത്ത് പരസ്പരം ഉടുപ്പിയ്ക്കുന്നതെന്തിന് ? ഊ......നാ?

ഈ ചാനൽ ചരക്കുകളോട് പറയാ‍നുള്ളത്, ‘നിറുത്തിനെടീ പൂള പയലുകളേ നിന്റെയൊക്കെ ഭാഷാഭഞ്ജനം !“ എന്നു മാത്രമാണ്. ഭൂ ! ഒരുങ്ങിക്കെട്ടി ഇറങ്ങിയിരിയ്ക്കുന്നു, ഓരോ സാമാനങ്ങള്........

Thursday, September 10, 2009

ഗുണ്ടകള്‍ക്കിനി ഫാന്‍സ്‌

ഗുണ്ടകൾക്കിനി ഫാൻസ്!

കവിതയല്ല, കാര്യമാ!

മാദ്ധ്യമങ്ങൾക്ക് പോതുവെ
അക്ഷരക്കൊയ്ത്ത്;
ചാനലുകൾക്കും ചാകര!

കൊയ്തുകൂട്ടുന്നതോ?
സാമാന്യബുദ്ധിയെ പോലും
പരിഹസിയ്ക്കുന്ന
പരസ്പരബന്ധം
പോലുമില്ലാത്ത
പെരും നുണകൾ!

പേരു ഗുണ്ടകൾ ;
അവരിപ്പോൾ താരങ്ങൾ!
തത്സമയ സം പ്രേഷണം......
വളർന്നുവരുന്ന ബാലഗുണ്ടകൾക്ക്
ഇതു പ്രചോദനം;

അല്പം പണവും പ്രശസ്തിയും
ആരും ആശിയ്ക്കും
അതിനിപ്പോൾ ഇതും
ഒരെളെളുപ്പ വഴി;

കൊന്നാലെന്ത്,
കൊലവിളിച്ചാലെന്ത്?
മോഷ്ടിയ്കാതിരുന്നിട്ടും,
പിടിച്ചുപറിയ്ക്കാതിരുന്നിട്ടും
എന്തു കാര്യം?

കൊട്ടേഷനുകളെടുക്കാതിരുന്ന്
ജീവിതം പാഴിക്കളയുന്നതെന്തിന്?
പണമല്ലേ വലുത്?
അതിനൊപ്പം കിട്ടുന്ന
പ്രശസ്തി ചെറിയ കാര്യമാണോ?
ആ പ്രശസ്തിയും ഒക്കെ,
ഈ സ്വയംതൊഴിൽ
സംരംഭങ്ങൾക്ക് മുതൽക്കൂട്ടല്ലെ?

ഏതെങ്കിലും കേസിൽ
ഭാവിയിൽ പിടിയ്ക്കപ്പെടുമ്പോൾ
പിടിയ്ക്കുന്ന പോലീസുകാർ പോലും
നോക്കുന്നത് ഒരു പ്രത്യേകതരം
വീരാരാധനയൊടെയായിരിയ്ക്കും!
പിന്നെന്തിനാ അമാന്തിയ്ക്കുന്നെ?

സോറി,
ഇനിയും എഴുതിയാൽ
നിങ്ങൾ നിച്ഛയമായും
നല്ല ഗുണ്ടകളാകണമെന്ന്
അറിയാതെ ആത്മാർത്ഥമായി
ആഹ്വാനം ചെയ്തുപോകും!

അതുകൊണ്ടു തൽക്കാലം
ചാനലുകൾക്കു നന്ദി പറഞ്ഞ്
ചുരുക്കുന്നു.

ഗുണ്ടകൾ കീ ജയ്!
ഓരോഗുണ്ടകൾക്കും
താമസിയാതെ ഫാൻസ്
അസോസിയേഷനുകൾ!
ചാനലുകൾ കീ ജയ്!

Saturday, July 25, 2009

കാളിദാസന്റെ പോസ്റ്റിനു നല്കിയ കമന്റുകള്‍

രാജ്യസ്നേഹവും പാര്‍ട്ടി അച്ചടക്കവും എന്ന ടൈറ്റിലിൽ ഉള്ള കാളിദാസന്റെ പോസ്റ്റിനു നല്കിയ കമന്റുകള്‍ പോസ്റ്റാക്കുന്നു. കാളിദാസന്റെ മറുപടികൾ അദ്ദേഹത്തിന്റെ പോസ്റ്റിൽ ചെന്നു വായിക്കുവാൻ അപേക്ഷ!

1

അടിയന്തരാവസ്ഥയില്‍ മറ്റുള്ളവരോടൊപ്പം ജയിലില്‍ പോയി എന്നല്ലാതെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും പിണറായി അറിഞ്ഞിട്ടില്ല. 1964 ല്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ വി എസിനേപ്പോലുള്ളവര്‍ കെട്ടിപ്പടുത്ത, സുശക്തവും കെട്ടുറപ്പും ഉള്ള ഒരു പാര്‍ട്ടിയായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടി. സമരങ്ങളുടെ തീക്ഷ്ണതയൊന്നും കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു ടെക്സ്റ്റ് ബുക്ക് കമ്യൂണിസ്റ്റായ കാരാട്ട് ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടാവില്ല, ജീവിതത്തില്‍ ഇന്നു വരെ.

ആയതിനാൽ സഖാവു വി.എസിനു സി.പി.എമ്മിനെ ഇല്ലാതാക്കാൻ അനുമതിയുള്ളതാകുന്നു.അദ്ദേഹം ലക്ഷ്യ പ്രാപ്തിയിൽ എത്തിയ സ്ഥിതിയ്ക്കു പ്രത്യേകിച്ചും!

ഇത്രയൊക്കെ ആയിട്ടും അധികാര കസ്സേര വലിച്ചെറിഞ്ഞ് ബഹുജനമുന്നേറ്റം സൃഷ്ടിച്ച് കേരളത്തിൽ ബോൾഷെവിക്ക് വിപ്ലവം നടത്താൻ സ.വി.എസ്. ശ്രമിയ്ക്കാത്തതു പ്രായ കൂടുതലായതുകൊണ്ടായിരിയ്ക്കും!

ഇന്നത്തെ പിണറായി പക്ഷക്കാരെല്ലാം പഴയ വി.എസ്. ഭക്തരായിരുന്നു. അന്ന് അവരൊക്കെ പുണ്യാളന്മാരായിരുന്നു. ഗ്രൂപ്പു മാറിയപ്പോൾ അവരൊക്കെ പെട്ടേന്ന്‌ അഴിമതിക്കാരായി!ഒന്നു പോ എന്റെ കാളിദാ‍സാ!പാർട്ടിയോടു വല്ല കൊതി കെറുവും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കാനും കൊള്ളാം ബ്ലോഗ്! അല്ലാതെ വ്യക്തി വിദ്വേഷം തീർക്കാൻ ഏതറ്റം വരെയും പോകാൻ, സ്വന്തം പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന ഒരു വർഗ്ഗ വഞ്ചകനു ഓശാന പാടിയല്ല, സി.പി.എമ്മിനെ വിമർശിയ്ക്കേണ്ടത്‌.

തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ട ഒരു ജനവിഭാഗത്തെ കൊണ്ടു വീണ്ടും അവിവേകങ്ങളൊന്നും ചെയ്യിപ്പിയ്ക്കേണ്ടെന്നു കരുതി ഇപ്പോഴും സ. വി.എസിനെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ വച്ചുകൊണ്ടിരിയ്ക്കുന്നുവെന്നേയുള്ളൂ.വി.എസിനു പാർട്ടി വേണ്ടെങ്കിലും പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിയ്ക്കും വേണമല്ലോ. പാർട്ടിയിൽ വളരെ താഴത്തേയ്ക്കു തള്ളിയിടുമ്പോൾ പുതിയ പാർട്ടിയുമായി വി.എസ്. രംഗത്തിറങ്ങുമെന്നു കരുതിയിരുന്നവർ എല്ലാം ഇപ്പോൾ കഴുതക്കാമം കരഞ്ഞുതീർക്കുകയാണ്. കാളിദാസനും അതെ;കരഞ്ഞുകൊള്ളുക!

അടിയന്തരാവസ്ഥയില്‍ മറ്റുള്ളവരോടൊപ്പം ജയിലില്‍ പോയി എന്നല്ലാതെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും പിണറായി അറിഞ്ഞിട്ടില്ല. 1964 ല്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ വി എസിനേപ്പോലുള്ളവര്‍ കെട്ടിപ്പടുത്ത, സുശക്തവും കെട്ടുറപ്പും ഉള്ള ഒരു പാര്‍ട്ടിയായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടി. സമരങ്ങളുടെ തീക്ഷ്ണതയൊന്നും കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു ടെക്സ്റ്റ് ബുക്ക് കമ്യൂണിസ്റ്റായ കാരാട്ട് ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടാവില്ല, ജീവിതത്തില്‍ ഇന്നു വരെ.

ആയതിനാൽ സഖാവു വി.എസിനു സി.പി.എമ്മിനെ ഇല്ലാതാക്കാൻ അനുമതിയുള്ളതാകുന്നു.അദ്ദേഹം ലക്ഷ്യ പ്രാപ്തിയിൽ എത്തിയ സ്ഥിതിയ്ക്കു പ്രത്യേകിച്ചും!

ഇത്രയൊക്കെ ആയിട്ടും അധികാര കസ്സേര വലിച്ചെറിഞ്ഞ് ബഹുജനമുന്നേറ്റം സൃഷ്ടിച്ച് കേരളത്തിൽ ബോൾഷെവിക്ക് വിപ്ലവം നടത്താൻ സ.വി.എസ്. ശ്രമിയ്ക്കാത്തതു പ്രായ കൂടുതലായതുകൊണ്ടായിരിയ്ക്കും!

ഇന്നത്തെ പിണറായി പക്ഷക്കാരെല്ലാം പഴയ വി.എസ്. ഭക്തരായിരുന്നു. അന്ന് അവരൊക്കെ പുണ്യാളന്മാരായിരുന്നു. ഗ്രൂപ്പു മാറിയപ്പോൾ അവരൊക്കെ പെട്ടേന്ന്‌ അഴിമതിക്കാരായി!ഒന്നു പോ എന്റെ കാളിദാ‍സാ!പാർട്ടിയോടു വല്ല കൊതി കെറുവും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കാനും കൊള്ളാം ബ്ലോഗ്! അല്ലാതെ വ്യക്തി വിദ്വേഷം തീർക്കാൻ ഏതറ്റം വരെയും പോകാൻ, സ്വന്തം പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന ഒരു വർഗ്ഗ വഞ്ചകനു ഓശാന പാടിയല്ല, സി.പി.എമ്മിനെ വിമർശിയ്ക്കേണ്ടത്‌.

തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ട ഒരു ജനവിഭാഗത്തെ കൊണ്ടു വീണ്ടും അവിവേകങ്ങളൊന്നും ചെയ്യിപ്പിയ്ക്കേണ്ടെന്നു കരുതി ഇപ്പോഴും സ. വി.എസിനെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ വച്ചുകൊണ്ടിരിയ്ക്കുന്നുവെന്നേയുള്ളൂ.വി.എസിനു പാർട്ടി വേണ്ടെങ്കിലും പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിയ്ക്കും വേണമല്ലോ. പാർട്ടിയിൽ വളരെ താഴത്തേയ്ക്കു തള്ളിയിടുമ്പോൾ പുതിയ പാർട്ടിയുമായി വി.എസ്. രംഗത്തിറങ്ങുമെന്നു കരുതിയിരുന്നവർ എല്ലാം ഇപ്പോൾ കഴുതക്കാമം കരഞ്ഞുതീർക്കുകയാണ്. കാളിദാസനും അതെ;കരഞ്ഞുകൊള്ളുക!

2

കാളിദാസാ,

ഞാൻ തിരുവന്തരം കരനാ. പഴയ ഒരു വി.എസ്. ഭക്തൻ! ഇപ്പോഴും ഭക്തിയ്ക്കു കുറവൊന്നുമില്ല;

പക്ഷെ പാർട്ടിയെയും തനിയ്ക്കിഷ്ടമില്ലാത്ത നേതാക്കന്മാരെയും മുഴുവൻ കുഴിച്ചു മൂടിയിട്ടൂ പാർട്ടീയെ രക്ഷിയ്ക്കാൻ നടക്കുന്ന കേവലം ഒരു പ്രതികാര ദാഹി മാത്രമായി മാറിയ വി.എസിനെ (ഈ പ്രതികാരദാഹത്തിനു പണ്ടും കുറവൊന്നുമില്ല. പണ്ട് പല ഉശിരൻ നേതാക്കളും പുറത്തായത് ഇദ്ദേഹത്തിന്റെ മുൻ കൈയ്യിൽ ആണല്ലോ!)ഉൾക്കൊള്ളാൻ കഴിയുന്നില്ല.അതു പിണറായി ഭക്തികൊണ്ടല്ല. പാർട്ടി ഭക്തികൊണ്ടാണ്.

പിണറായിമാരും വീയെസ്സുമാരും മാറിമാറിവരും. പക്ഷെ പാർട്ടി യില്ലെങ്കിൽ പിന്നെ എന്തു പിണറായി, എന്തു വി.എസ്?

പിന്നെ കടകമ്പള്ളീയുടെ കാര്യം. ഗ്രൂപ്പുസമവാക്യങ്ങൾ മാറി മറിഞ്ഞുകൊണ്ടിരുന്ന ഒരു ഘട്ടത്തിൽ കടകമ്പള്ളീയെ മറുഭാഗത്തിനു കൊടുക്കല്ലേ കൊടുക്കല്ലേ എന്നു സ്വന്തം ഗ്രൂപ്പുകാരോടു സാക്ഷാൽ വി.എസ് കെഞ്ചിപറഞ്ഞതൊക്കെ തിരുവന്തരത്തുകാർക്കറിയാം. സ.സുരെന്ദ്രൻ മറുഭാഗത്തായപ്പോൾ മദ്യമാഫിയക്കാരൻ എന്ന ആക്ഷേപവും. കൊള്ളാം. കലക്കി.

ഇന്നും വി.എസ്സിന്റെ ഒപ്പം നിൽക്കുന്ന പല നേതാക്കളുടേയും മഹത്വമൊക്കെ വി.എസിന്റെ ആദർശപരിവേഷത്തിൽ അങ്ങു മുങ്ങിക്കിടക്കുകയാണ്. അഴിമതിയും മദ്യമാഫിയാ ബന്ധവും ഒക്കെ എളുപ്പത്തിൽ മൂടിവയ്ക്കാനൊരു കുറുക്കുവഴിയാണ് വി.എസ്സിനെ ചാരി നിൽക്കുക എന്നത്‌. അതും ഒരു പോളി ട്രിക്കു തന്നെ

3

കഴിഞ്ഞ സമ്മേളന കാലത്തു എം.എ.ബേബിയേയും, കോടിയേരിയേയും സ്വന്തം ഗ്രൂപ്പിലേയ്ക്കു കൊണ്ടുവരാൻ വി.എസ് ശ്രമിച്ചിരുന്നു. അവർ വി.എസ് ഗ്രൂപ്പുകാരായിരുന്നെങ്കിൽ അവരും അവരുടെ ഭരണവും ഒക്കെ നല്ലതെന്നു വാഴ്ത്താൻ ആളുണ്ടായേനെ! ഇപ്പോൾ ബേബിയുടെ വിദ്യാഭ്യാസ ഭരണം മോശം (വിദ്യാഭ്യാസ ഭരണത്തിൽ ചില കുഴപ്പങ്ങൾ ഉണ്ടെന്നു മനോമനനും അഭിപ്രായമുണ്ട്‌. പക്ഷെ അതു ബേബിയുടെ മത്രം കുറ്റമല്ല), കോടിയേരിയുടെ ആഭ്യന്തരഭരണം മോശം!(കുഴപ്പമില്ലെന്നു ഞാനും പറയുന്നില്ല) അവർ വി.എസ് പക്ഷത്തു അന്നു ചേർന്നിരുന്നെങ്കിൽ ഇപ്പോൾ സൽഭരണക്കാർ ആയേനെ! അല്ലേ, എനിയ്ക്കു മനസ്സിലാകാത്തത് അതല്ല. ഈ ആദർശധീരനായ സ. വി.എസ് പാർട്ടിയോടുള്ള വെല്ലുവിളി നിറുത്തി,ഒരു സൽഭരണം കാഴ്ച വയ്ക്കുന്നത് ഒരു വെല്ലു വിളിയായി എടുത്തിരുന്നെങ്കിൽ, ഈ ഊർജ്ജമൊക്കെ പാഴാക്കി പാർട്ടിയിൽ നിന്നും വയസ്സു കാലത്തു തരം താഴ്തപ്പെടാതെ ആ ഊർജ്ജമൊക്കെ ഭരണനേട്ടത്തിനു വേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ!അതിനു ചില സിൽബന്ധികളും പാർട്ടീ വിരുദ്ധരും സമ്മതിച്ചിട്ടു വേണ്ടേ? ആട്ടീന്റെ എന്തേരാ വീഴുന്നതും പ്രതീക്ഷിച്ച് പുറകേ നടന്ന കുറുക്കന്റെ കാര്യം പറഞ്ഞതുപോലെ വി.എസ് പാർട്ടിയിൽ നിന്നു പുറത്തു വരുന്നതും കാത്തു മനപ്പായസ്സമുണ്ണുകയല്ലേ ചിലർ? ഈ പാർട്ടിയെ തകർക്കാനുള്ള വർഗ്ഗ ശത്രുവിന്റെ ആയുധമായി സാക്ഷാൽ വി.എസിനെ തന്നെ ഉപയോഗിയ്ക്കാൻ കഴിഞ്ഞതിലും വലിയ വിജയം എന്തുണ്ട്‌ വർഗ്ഗ ശത്രുവിന്? പിണറായി അഴിമതിക്കാരനാണു പോലും!

കാളിദാസൻ,

ഈ ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. സമയം കിട്ടിയാൽ വീണ്ടും വരാം!

4

ഇതിപ്പോൽ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ പിണറായി ആണെന്നാണല്ലോ പറയുന്നത്‌. അങ്ങനെ പിണറായിയൂടെ വിലക്കുകൾക്ക് വശം വദനായി അടങ്ങിയിരിയ്ക്കുന്ന ആളാണോ ഈ വി.എസ്? ഞാൻ ചോദിച്ചതും അതുതന്നെ. എന്തുകൊണ്ട് പാർട്ടിക്കെതിരെ ഉള്ള ഫൈറ്റിനു ചെലവാക്കുന്ന ഈ വീര്യം ഭരണത്തിന്റെ കാര്യത്തിൽ കാണിയ്ക്കുന്നില്ല. ഭരിയ്ക്കാൻ കഴിവില്ലാത്തതിനു ഇഷ്ടമില്ലാത്തവരെ തെറിയും പറഞ്ഞിരുന്നാൽ മതിയോ?

പിന്നെ ഒരു കാര്യം ഓർത്താൽ നന്ന്‌. അധികാരമോഹം തൊട്ടൂ തീണ്ടിയിട്ടില്ലാത്ത ഒരാളൂം അതു വി.എസ് ആയാലും പിണറായി ആയാലും മുഖ്യമന്ത്രിസ്ഥാനത്തോ പാർട്ടിയുടെ തന്നെ ഉന്നത നേതൃത്വങ്ങളിലോ എത്തുകയില്ല. കൂടെ പ്രവർത്തിക്കുന്നവരെ കടത്തിവെട്ടീ ഞാൻ തന്നെയാണു യോഗ്യൻ എന്ന ഭാവത്തിൽ തന്നെ എല്ലാവരും നേതാവാകുന്നത്‌. അല്ലെങ്കിൽ എന്തേ എന്നെക്കാളും യോഗ്യർ വേറെ ഉണ്ടെന്നു പറഞ്ഞ് ഒഴിയാർത്തത്‌? അങ്ങനെ ഒഴിഞ്ഞ ചരിത്രം ആർക്കുണ്ട്‌? സാക്ഷാൽ വി.എസിനുണ്ടോ?

അധികാരമോഹമില്ലാത്ത ത്യാഗികളായ പല സഖാക്കളൂം ഇന്നും ഒന്നിനും മത്സരിയ്ക്കാതെ താഴെത്തട്ടിൽതന്നെ കഴിയുന്നുണ്ട്‌.എന്തേ ഈ വി.എസ് സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞ് പുറത്തിറങ്ങാത്തത്? ഇന്നു ഈ പാർട്ടീ അനുഭവിയ്ക്കുന്ന സകല ദുരന്തങ്ങൾക്കും കാരണം ഈ കപട ആദർശജീവിയാണ് എന്നു പറയേണ്ടിവന്നതിൽ ഖേദിയ്ക്കുന്നു.ഈ ആൾ ഈ പാർട്ടീയേയും കൊണ്ടേ പോകൂ.

തനിയ്ക്കുശേഷം ഈ പാർട്ടി ഉണ്ടാകരുതെന്നാണു വാശി.പാർട്ടിയിൽനിന്നു മുഖ്യമന്ത്രിസ്ഥാനം വരെ നേടിയസ്തിതിയ്ക്കു അതുതന്നെ വേണം .ഇനിയിപ്പോ തനിയ്ക്കു പ്രധാനമന്ത്രിയൊന്നും ആകാൻ കഴിയാത്ത സ്ഥിതിയ്ക്കു പാർട്ടിയെ കുഴിച്ചുമൂടുക തന്നെ വേണം.

Wednesday, July 22, 2009

നിങ്ങൾക്ക്‌ എളുപ്പത്തിൽ ആദർശധീരനാകണോ?

നിങ്ങൾക്ക്‌ എളുപ്പത്തിൽ ആദർശധീരനാകണോ?

നിങ്ങൾ ഒരു തെമ്മാടിയൊ, മോഷ്ടാവൊ, പിടിച്ചുപറിക്കാരനോ, പെൺ വാണിഭക്കാരനോ,കൂലിത്തല്ലുകാരനോ, കഞ്ചാവു- ചരായാദി കചവടക്കാരനോ, ദുർമന്ത്രവാദിയോ, രാജ്യദ്രോഹിയോ, ഭീകരകരവാദിയോ, വർഗീയവാദിയോ, സ്വജന പക്ഷപാതിയോ, അഴിമതിക്കാരനോ, കോൺഗ്രസ്സോ കമ്മ്യൂണിസ്റ്റോ, ബിജെപിയോ മുസ്ലീം ലീഗോ, കേരളാകോൺഗ്രസ്സോ അങ്ങനെ അരോ, ഏതില്പെട്ടവനോ ആകട്ടേ, നിങ്ങൾക്കും ആദർശകേരളത്തിന്റെ വീര പുത്രൻ മാർആകാം.ചാനലുകളിൽ നിറഞ്ഞുനിൽക്കാം.

ചെയ്യേണ്ടതു ഒന്നു മാത്രം. സി.പി.എമ്മുമായി ബന്ധമുള്ള വിഷയങ്ങളിൽ വി.എസിനെ ചുമ്മാ ന്യായീകരിച്ചുകൊള്ളൂക. പറ്റുമെങ്കിൽ അച്ചുമ്മാവൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഇടയ്ക്കിടെ മുഴക്കിക്കൊള്ളൂക. പിണറാ‍യി വിജയൻ അഴിമതിക്കാരനാണെന്നു വിളിച്ചു പറയുക. തെളിവുകൾ ഒന്നും വേണ്ട. ലാവ്ലിൻ കേസെന്നല്ല, ഏതുകേസായാലും അതിലൊന്നും ഒരു അനുമതിയും ഇല്ലെന്നു തെളിവുകൾ നിരത്തിയാലും വിശ്വസിച്ചു പോകരുത്‌. വി.എസ്.ഒഴികെ എല്ലാ സി.പി.എം നേതാകാളും അഴിമതിക്കാരാണെന്നും കൂടി പറഞ്ഞുകൊള്ളുക.സി.പി.എമ്മിനു എതിരെ വരുന്ന വാർത്തകൾ മാത്രമേ സ്വീകരിയ്ക്കാവൂ.

അതെ, ഇങ്ങനെയൊക്കെ ആയാൽ നിങ്ങൾക്കും ആദർശധീരൻ ആകാം. അതിന്റെ മറവിൽ നിങ്ങൾക്കു എന്തും ചെയ്യുകയും ആകാം. പാർട്ടിയെ തകർക്കുകയും ആകാം. മറ്റു പാർട്ടീകളൂടെ അഴിമതികൾ മൂടി വയ്ക്കുകയും ചെയ്യാം. അങ്ങനെ അങ്ങനെ സന്തോഷമായി ജീവിയ്ക്കാം. അപ്പോൾ ധൈര്യമായി വിളിച്ചു കൊള്ളൂ; അച്ചുമ്മാവൻ സിന്ദാബാദു്! പിണറായി വിജയൻ മൂർത്താബാദ്!

Thursday, June 18, 2009

ഇനിയും മതമേലാളന്മാരുടെ പുറകേ നടക്കുന്നതെന്തിന്?

ഇനിയും മതമേലാളന്മാരുടെ പുറകേ നടക്കുന്നതെന്തിന്?


പാർളമെന്റു തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചു. അതിന് പല കാരണങ്ങളും ഉണ്ടാകാം. വിവിധ മതകാര്യ പ്രമുഖർ ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നതും ശരി തന്നെ. പക്ഷെ മതമേലദ്ധ്യക്ഷന്മാരുടെ പ്രവർത്തനം കൊണ്ടുമാത്രമാണ് ഇടതുപക്ഷം തോറ്റുപോയതെന്ന തരത്തിൽ ഉള്ള ഒരു വിലയിരുത്തലിൽ ചെന്നെത്തുന്നതു ശരിയല്ല. മണ്ഠല പുനർ നിർണ്ണയം, സ്ഥാനാത്ഥി നിർണ്ണയം, സർക്കാരിന്റെ പ്രവർത്തനം, രാഷ്ട്രീയ നിലപാടുകൾ, ദേശീയ രാഷ്ട്രീയം തുടങ്ങി പല ഘടകങ്ങളും തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നിൽ ഉണ്ട്.

ഒരു മത വിഭാഗങ്ങളേയും സ്നേഹം കൊണ്ടു കീഴ്പെടുത്തി ഇടതുപക്ഷത്തിന് പ്രത്യേകിച്ച്‌ സി.പി.എമ്മിന് അനുകൂലമാക്കി മാറ്റാം എന്ന് ഒരു കാലത്തും വിശ്വസിയ്ക്കരുത്. കമ്മ്യൂണിസത്തെ വെറുക്കാൻ മാത്രം ഇഷ്ടപ്പെടുന്നവർ അതിനുള്ള കാരണങ്ങൾ കണ്ടുപിടിച്ചു കൊണ്ടേയിരിയ്ക്കും. അവർ സ്വന്തം താല്പര്യാർത്ഥം ചില താൽക്കാലിക നീക്കുപോക്കുകൾക്ക് ചില ഘട്ടങ്ങളിൽ തയ്യാറായേക്കും എന്നല്ലാതെ അവർ മാർക്സിസ്റ്റു വിരുദ്ധ പാളയത്തിലേ നിൽക്കൂ. മതമേലദ്ധ്യക്ഷന്മാരുടെ പുറകേ നടന്ന് ചെരുപ്പു തേയുന്നതായിരിയ്ക്കും മെച്ചം.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ വേണ്ടി കുറെ നാളായി കയറിയിറങ്ങുന്നുണ്ടല്ലൊ! എന്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായോ? വ്യാവസായികാടിസ്ഥാനത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നവരോടു സാമൂഹ്യനീതിയും മാനുഷിക പരിഗണനകളും അപേക്ഷിച്ചു നടന്നിട്ടെന്തു പ്രയോജനം. പിന്നെയല്ലേ രാഷ്ട്രീയമായി ഇതുങ്ങളെ കൂടെ നിറുത്തുന്നത്!

മത മേലാളൻമാരുടെ പുറകെ ഇന്നത്തെപ്പോലെ സാറെ സാറെ വിളിച്ചു നടക്കാതിരുന്ന കാലത്തും തെരഞ്ഞെടുപ്പിൽ വിജയവും തോൽവിയും ഒക്കെ ഉണ്ടായിട്ടുണ്ട്. വെറുതെ അതുങ്ങളുടേ പുറകെ നടന്ന് വിലകളയുന്നതാണു പ്രശ്നം. മതങ്ങൾ മതങ്ങളുടെ വഴിയ്ക്കു പോട്ടെ. പാർട്ടി പാർട്ടിയുടെ വഴിയ്ക്കും. മതജാതികളൊക്കെ ഇന്നല്ലെങ്കിൽ നാളെ സമൂഹത്തിൽ നിന്ന് ഇല്ലാതാകും. പതുക്കെയാണെങ്കിലും.

മതക്കാരെ നന്നാക്കിയെടുക്കുക എന്ന ദൌത്യം കമ്മ്യൂണിസ്റ്റുകാർ ഏറ്റെടുക്കേണ്ടതില്ല. എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ലെന്നു പറഞ്ഞു നടക്കുന്നവന്മാരെപ്പോലെയാണ് മത മേലാളന്മാരും. മതവും ദൈവവും എല്ലാം മത മേലാളന്മാരുടെ ചൂഷണോപാധികൾ ആണ്. അങ്ങനെയുള്ള മത-ജാതി ദൈവങ്ങളെ ചൂഷണം ചെയ്ത് സാമൂഹ്യമാറ്റം ഉണ്ടാക്കിക്കളയാമെന്നു കമ്മ്യൂണിസ്റ്റുകാർ വ്യാമോഹിയ്ക്കരുത്.

മതവിശ്വാസികളെല്ലാം മതമേലദ്ധ്യക്ഷൻമാരുടെ ആഹ്വാനങ്ങൾ അതേ പടി പിൻപറ്റുന്നവരാണെന്നും ധരിച്ചുകൂട. പ്രത്യേകിച്ചും വോട്ടിന്റെ കാര്യത്തിൽ. രാഷ്ട്രീയവും മതവും വേർതിരിച്ചു കാണുന്നവരാണ് നമ്മുടെ നാട്ടിലെ ജനങ്ങൾ. നോക്കൂ; ഏതെങ്കിലും ചില മതവിഭാഗങ്ങൾ കൂടുതലായിട്ടുള്ള മേഖലകളിൽ മാത്രമാണ് മതാടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കുന്ന സംഘടനകൾക്കു പോലും ആൾബലമുള്ളത്. ഉദാഹരണത്തിനു മലബാർ മേഖലയിൽ മാത്രമാണ് കൂടുതൽ മുസ്ലീങ്ങൾ മുസ്ലിം ലീഗിൽ ഉള്ളത്. മദ്ധ്യതിരുവിതാം കൂറിൽ മാത്രമാണ് ക്രിസ്ത്യാനികൾ കൂടുതലും കേരളാ കോൺഗ്രസ്സുകാർ ആകുന്നത്. മറ്റു മേഖലകളിൽ ഈ മത വിഭാഗങ്ങളിൽ ഉള്ളവരെല്ലാം മറ്റു മതേതര പ്രസ്ഥാനങ്ങളിലാണു വിശ്വാസം അർപ്പിയ്ക്കുന്നത്.

ജാതി നോക്കി പാർട്ടികളിൽ വിശ്വസിയ്ക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്നവരാണ് കേരളത്തിൽ ഉള്ളതെങ്കിലിൽ ഇപ്പോൾ ഇവിടെ ബി.ജെ.പിയും, മുസ്ലിം ലീഗും, കേരളാ കോൺഗ്രസ്സും അതുമാതിരിയുള്ള സംഘടനകളും മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. സാമുദായിക നേതാക്കളും സംഘടനകളും പറയുന്നതനുസരിച്ച് വോട്ടു ചെയ്യുന്നവർ ന്യൂനപക്ഷമേവരൂ. അങ്ങനെയല്ല മറിച്ച് വോട്ടുകളെല്ലാം തങ്ങളുടെ നാവിൻ തുമ്പിൽ കിടന്നു തൂങ്ങുകയാണെന്നത് മതമേലാളന്മാരുടെ അവകാശവാദമാണ്. അവർ അതുപറഞ്ഞു വില പേശുകയാണു ചെയ്യുന്നത്. തെരഞ്ഞെടുപ്പുകാലത്ത് അത്തരം മതാധിപന്മാരുടെ കാലു തൊട്ടു വന്ദിയ്ക്കാൻ പോയി പോയി അതൊരു കോളായിപ്പോയി.

ഒരു കൂലിവേലക്കാരന്റെ വീട്ടിൽ ചെന്ന് അവന്റ കാൽ തൊട്ടു വന്ദിച്ചാൽ അതിനൊരു മഹത്വമുണ്ട്. അവന്റെ കുടുംബത്തിന്റെ വോട്ടും പിന്തുണയുമെങ്കിലും കിട്ടും. മതാധിപന്മാരുടെ അടുത്തു ചെന്നാൽ അനുഗ്രഹം കിട്ടും. ആശീർവാദവും. പക്ഷെ വോട്ടു കിട്ടില്ല. അത് ആർക്കു കൊടുക്കണമെന്ന് അവർക്ക് വേറെ തീരുമാനം ഉണ്ടാകും. അതുകൊണ്ട് രാഷ്ട്രീയക്കാർ പ്രത്യേകിച്ച് ഇടതുപക്ഷക്കാർ രാഷ്ട്രീയ കാര്യങ്ങളിൽ മതതാല്പര്യങ്ങളേയും മതാധിപന്മാരുടെ സ്വാർത്ഥ താല്പര്യങ്ങളേയും അവഗണിയ്ക്കണം. അവർ അവരുടെ കാര്യം നോക്കി പോട്ടെ. അവരുടെ പുറകെ വാലാട്ടി പട്ടികളെപ്പോലെ നാം നടക്കുന്നതെന്തിന്?

ഈ കുറിപ്പ് ഇപ്പോൾ എഴുതാൻ കാരണം സി.പി.എം നേതൃത്വം ഇപ്പോഴും ചില മതവിഭാഗങ്ങളുടെ തെറ്റിദ്ധാരണകൾ തിരുത്താമെന്നും ചർച്ച ചെയ്യാമെന്നും ഒക്കെ പറഞ്ഞുകൊണ്ടിരിയ്ക്കുന്നതാണ്. അവർ തെറ്റിദ്ധരിയ്ക്കാൻ മാത്രം ഇഷ്ടപ്പെടുന്നവർ ആണെങ്കിലോ? തിരുത്താൻ അവർക്കു താല്പര്യമില്ലെങ്കിലോ? ചർച്ച നടത്താൻ അവർക്കു താല്പര്യമില്ലെങ്കിലോ? അതുകൊണ്ട് കിടാത്തന്റെ ‘ഇല്ല ലത് ‘ വീഴുമെന്നു ധരിച്ച് പുറകേ നടക്കുന്ന കുറുക്കനെ പോലെയാ‍കരുതു കമ്മ്യൂണിസ്റ്റുകാർ. അന്തസ്സോടെ തലയെടുപ്പോടെ നിൽക്കണം. തെരഞ്ഞെടുപ്പിലെ തോൽ വിയും വിജയവുമല്ല കമ്മ്യൂണിസ്റ്റുകൾക്കു പ്രധാനം. അതൊന്നും പ്രത്യേകം പറയേണ്ടതും ഇല്ലല്ലോ.

ശത്രുക്കളൊഴിഞ്ഞിട്ടൊരു സമയം ഒരിയ്ക്കലും കമ്മ്യൂണിസ്റ്റുകൾക്കുണ്ടാവില്ല. ഇപ്പോൾ തന്നെ നമ്മുടെ ലാവ്ലിൻ കേസു നോക്കൂ. ഇതിനു മുൻപ് ഏതെല്ലാം പാർട്ടികളില്പെട്ട എത്രയോ നേതാക്കന്മാരുടെ പേരിൽ അഴിമതി ആരോപണങ്ങൾ ഉണ്ടായിരിയ്ക്കുന്നു. ഇന്നും ഉണ്ടാകുന്നു. അതിലൊന്നും ആർക്കും ഒരു കുണ്ഠിതവും ഉണ്ടായീരുന്നില്ല. ഒരു മാദ്ധ്യമവും ആ അഴിമതിക്കാരുടെ പുറകേ നടന്നില്ല.

ഇവിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയ്ക്ക്`, അതും പിണറായി വിജയന് എതിരെ കഴമ്പില്ലാത്ത ഒരു ആരോപണം വന്നപ്പോൾ അതൊരു ദീർഘകാല ആഘോഷമായി കൊണ്ടു നടക്കുന്നതു കണ്ടില്ലേ മാർക്സിസ്റ്റു വിരുദ്ധ തിമിര ബാധിതർ? നടക്കട്ടെ നടക്കട്ടെ! എവിടെ ചെല്ലുമെന്നു കാണാമല്ലോ. ഒരു കാര്യം പറയാം. പിണറായിയെപ്പോലെ ശക്തനായ ഒരു നേതാവിനെ നിഷ്കാസനം ചെയ്ത് സായൂജ്യമടയാം എന്ന വ്യാമോഹം ആർക്കും വേണ്ട. ഈ പാർട്ടിയുടെ തലപ്പത്തിരിയ്ക്കുന്നവർ ആരും ബുദ്ധിയില്ലാത്തവരൊന്നുമല്ല. ഒക്കെ അതിജീവിച്ചു തന്നെ പോകും.

ഇപ്പോൾ ബംഗാളിൽ മവോയിസ്റ്റുകളും മമതയുടെ ആളുകളും സി.പി. എമ്മുകാരെ കൂട്ടക്കൊല ചെയ്യുന്നു. പോലീസ് വെടിവച്ചാ‍ൽ സർക്കാരിനു പേരുദോഷം. അവിടുത്തെ അക്രമങ്ങളിൽ ലാവ്ലിൻ പ്രചാരകർക്കൊന്നും ഒരു സങ്കടവും ഇല്ല. അവിടെ മരിച്ചു വീഴുന്നവർ മാർക്സിസ്റ്റുകൾ അല്ലെ? അവർ മരിച്ചു മണ്ണടിഞ്ഞു വംശനാശം വരേണ്ടവർ അല്ലെ? അവിടുത്തെ ഗവർണ്മെന്റു എന്നെന്നേയ്ക്കുമായി നിലം പതിയ്ക്കേണ്ടത് അല്ലേ? ഇത്രയും മാർക്സിസ്റ്റു വിരുദ്ധ ജ്വരം ഈ പാർട്ടി കെട്ടിപ്പടുക്കുന്ന കാലത്തു പോലും ഉണ്ടായിരുന്നിരിയ്ക്കില്ല.

മാർക്സിസ്റ്റു പാർട്ടി പിരിച്ചു വിടുന്നതും കാത്തിരിയ്ക്കുന്ന സ്വപ്ന ജീവികളോട് ഒന്നേ പറയാനുള്ളൂ. മാർക്സിസ്റ്റു പ്രവർത്തനങ്ങളൂടെ അകവും പൊരുളുമൊന്നും നിങ്ങൾക്ക് പൂർണ്ണമായും മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല. നിങ്ങൾ കാണുന്നതിനും അപ്പുറമാണ് അത് എന്നു മാത്രം പറയാം. മാർക്സിസ്റ്റു വിരുദ്ധ പ്രചരണങ്ങളിലൂടെ ഇപ്പോൾ നിങ്ങൾക്ക് ഉപജീവനം നടത്താം. പക്ഷെ നിങ്ങളുടെ തന്നെ ഭാവി തലമുറ നിങ്ങളെ തലേൽ കയ്യും വച്ചു പിരാകും!

Monday, June 1, 2009

2009-ലെ പാർളമെന്റു തെരഞ്ഞെടുപ്പു ഫലത്തോടുള്ള പ്രതികരണം.

2009-ലെ പാർളമെന്റു തെരഞ്ഞെടുപ്പു ഫലത്തോടുള്ള പ്രതികരണം.

ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിൽൽ വലിയ ദു;ഖം

രാ‍ജ്യത്തു മതേതര ഭരണകൂടം തന്നെ നിലവിൽ വന്നതിൽ സന്തോഷം.

ബി.ജെ.പി യുടെ പരാജയത്തിൽ തെല്ല് ആശ്വാസം.

ഇടതുപരാജയത്തിൽ ചില തല്പര കക്ഷികളുടെ അതിരറ്റ ആഹ്ലാദത്തിൽ രോഷം.

ദേശീയതലത്തിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഒരു മതേതര മുന്നണിയും അതിനു ബദലായി ഇടതുപക്ഷം നേതൃത്വം നൽകുന്ന മറ്റൊരു മതേതര ദേശീയബദലും മാത്രം ഭരണപക്ഷവും പ്രതിപക്ഷവും ആയി ശക്തിപ്രാപിച്ചു വരണമെന്ന് ആഗ്രഹം.

വർഗീയത എന്നെന്നേയ്ക്കുമായി ഇല്ലാതാകണം. ഇപ്പോഴത്തെ വർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം മതേതര പ്രസ്ഥാനങ്ങളായി രൂപം മാറണം.

തെരഞ്ഞെടുപ്പിനു മുൻപ് എല്ലാവരും വിജയപ്രതീക്ഷ വച്ചു പുലർത്തും. ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ അത് ആവശ്യവുമണ്. എന്നുവച്ച് ഒരു കൂട്ടർക്കേ ജയിക്കാൻ കഴിയുകയുള്ളു. ഒരുകൂട്ടർ ജയിക്കുന്നതിനും മറ്റൊരു കൂട്ടർ തോൽക്കുന്നതിനും പല കാരണങ്ങളും ഉണ്ടാകാം. ചത്ത കുട്ടിയുടെ ജാതകം നോക്കുന്നതിൽ യാതൊരു അർഥവും ഇല്ല. അതുകൊണ്ടുതന്നെ തെരഞ്ഞെപ്പിനു ശേഷം തോൽ വിയുടെ കാരണങ്ങൾ സംബന്ധിച്ച്‌ വാദപ്രതിവാദങ്ങൾ നടത്തുന്നതിൽ ഈയുള്ളവനു വലിയ വിശ്വാസം ഇല്ല.

എന്തായാലും ജയം ജയവും തോൽവി തോൽവിയും തന്നെ. തോറ്റവർ പിന്നീടു തോൽക്കാതിരിയ്ക്കാൻ ശ്രമിയ്ക്കുക. ജയിച്ചവർ പിന്നെയും ജയിക്കാൻ ശ്രമിയ്ക്കുക. പരാജയത്തിന്റെ പാഠം ജയിച്ചവർ ഉൾക്കൊള്ളണം. ജയിക്കുന്നവർ ജയിച്ചതിന്റെ പാഠവും ഉൾക്കൊള്ളണം. ഇവിടെ തോറ്റതിനെ കുറിച്ചു മാത്രമേ സാധാരണ ചർച്ചകൾ ഉള്ളു. അതു പോര. ജയിച്ചവർ എന്തുകൊണ്ടു ജയിച്ചു എന്നും വിലയിരുത്തണം. തങ്ങളുടെ മെച്ചം കൊണ്ടാണോ, എതിർപക്ഷത്തിന്റെ വീഴ്ചകൾ കൊണ്ടാണോ ജയിച്ചതെന്ന് അവരും പരിശോധിയ്ക്കണം.

ജയപരാജയങ്ങൾ താൽക്കാലികങ്ങളാണെന്ന് ജയിക്കുന്നവരും തോൽക്കുന്നവരും ഓർക്കണം. തങ്ങളെ ജയിപ്പിയ്ക്കുമ്പോൾ ജനം പ്രബുദ്ധരെന്നും എതിരാളികളെ ജയിപ്പിയ്ക്കുമ്പോൾ ജനം വിവരമില്ലാത്തവരെന്നും പറയുന്നതു നന്നല്ല. ഈയുള്ളവന്റെ അഭിപ്രാ‍യത്തിൽ അത്രയ്ക്കങ്ങോട്ടു പ്രബുദ്ധതയൊന്നും എല്ലാ ആളുകൾക്കും ഉണ്ടെന്നു പറയാനാകില്ല. പോരാത്തതിനു നമ്മുടെ ജനാധിപത്യം എന്നു പറഞ്ഞാൽ തന്നെ അഞ്ചുപേരിൽ മൂന്നു പേർ കൈ പൊക്കിയിട്ടു ഇതു കാലാണെന്നു പറഞ്ഞാൽ ഭൂരിപക്ഷമനുസരിച്ച്‌ കൈ കാലാണെന്നു അംഗീകരിയ്ക്കലാണ്.

കുറെ നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ടോ നല്ല നിലപാടുകൾ സ്വീകരിച്ചതുകൊണ്ടോ ഒരു പാർട്ടിയ്ക്കോ മുന്നണിയ്ക്കോ വിജയിക്കാൻ കഴിയില്ല എന്നും കൂടി ഈ തെരഞ്ഞെടുപ്പു ഓർമ്മിപ്പിയ്ക്കുന്നു. അല്ലെങ്കില്പിന്നെ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഇത്ര കനത്ത തോൽവി സംഭവിയ്ക്കില്ലല്ലോ. ഇത്ര കനത്ത ഒരു പരാജയം നേരിടാൻ മാത്രമുള്ള തെറ്റുകളൊന്നും ഇടതുപക്ഷം ചെയ്തതായി ഈയുള്ളവൻ വിശ്വസിയ്ക്കുന്നില്ല. സംസ്ഥാന ഭരണകൂടത്തിനെതിരെയാണെങ്കിൽ അത്ര വലിയൊരു പ്രതിഷേധം ഉണ്ടാകേണ്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ ഇടതുപക്ഷത്തിൽ നിന്നു ജനങ്ങൾ പ്രതീക്ഷിയ്ക്കുന്ന തരത്തിൽ ഉയരുവാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യം തന്നെ. അങ്ങനെ ജനങ്ങളുടെയെന്നു മാത്രമല്ല ഇടതുപക്ഷ വിശ്വാസികളുടേയും നേതാക്കളുടെയും പോലും പ്രതീക്ഷയ്ക്കൊത്ത് ഉയരുവാൻ ഭരണം കിട്ടുന്ന സമയത്തൊന്നും കഴിയുന്നില്ല എന്നതു നേരുതന്നെ. അതിനു പല കാരണങ്ങളും ഉണ്ട്‌താനും.

എന്നുവച്ച് ഒരു നിശബ്ദമായ വിമോചന സമരം വിജയിച്ചു എന്നൊക്കെ ചിലർ പറയുന്നതു കേൾക്കുമ്പോൾ അല്പം പ്രകോപിതനായിപ്പോകുന്നുണ്ട്. കാരണം ഈ വിമോചനത്തിന്റെ വക്താക്കൾക്ക് ഇടതുപക്ഷം അന്യായമായ ദ്രോഹം ഒന്നും ചെയ്തിട്ടില്ല. അന്യായമായ ദ്രോഹം എന്ന വാക്കു ബോധപൂർവ്വം പ്രയോഗിച്ചതാണ്. ന്യായമായും ചില ദ്രോഹങ്ങൾ സമൂഹത്തിന്റെ പൊതുനന്മയ്ക്കു വേണ്ടി ചിലപ്പോൾ ചെയ്യേണ്ടിവരും. ഇവിടെ മത ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമ്പോൾ ഭൂരിപക്ഷത്തിന്റെ വോട്ടുബാങ്കുപോലും കാര്യമാക്കാതെ അവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ഇടതുപക്ഷം ശ്രമിച്ചുപോരുന്നുണ്ട്`. അതേസമയം ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗീയതയേയും തീവ്രവാദത്തേയും ഭീകര പ്രവർത്തനങ്ങളേയും ഇടതുപക്ഷം എതിർത്തുപോരുന്നുമുണ്ട്. വർഗീയ-തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നവർക്ക് സ്വാഭാവികമായും ഇടതുപക്ഷത്തിനെതിരെ വിമോചനസമരം നടത്താൻ തോന്നും.

പിന്നെയുള്ളതു കേരളത്തിൽ സ്വാശ്രയവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സാമൂഹ്യ നീതിനടപ്പിലാക്കുവാൻ നടത്തിയ പരിശ്രമങ്ങളാണ്. അത് ആ മേഖലയുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന കച്ചവടക്കാർക്കു വിമോചന സമരം നടത്താൻ പ്രേരകമായിട്ടുണ്ടാകാം. പക്ഷെ അക്കാര്യങ്ങളിലൊന്നും ഇടതുപക്ഷം ഏതെങ്കിലും മതവിഭാഗത്തിന് എതിരാണെന്നു കരുതാൻ കാരണങ്ങൾ ഇല്ല.

പിന്നെ ഒരു പി.ഡി.പി കേസാണ്. ഒരു കൂട്ടർ തങ്ങളുടെ മുൻ കാലത്തെ തെറ്റായ ചെയ്തികൾ ഏറ്റുപറഞ്ഞ് ശരികളിലേയ്ക്കു വരുമ്പോൾ അവരെ വീണ്ടും പഴയ മനോഭാവത്തോടെ നോക്കിക്കാണണം എന്നു പറയുന്നത് ശരിയല്ല. ബി.ജെ.പിയുടെ ഭാഗമായി നിന്ന ചിലരും അതുപേക്ഷിച്ചു വന്നപ്പോൾ അവരെ സഹകരിപ്പിയ്ക്കാൻ ശ്രമിച്ചതും തെറ്റാണെന്ന് കരുതാൻ ആകില്ല. പിന്നെ ചിലരൊക്കെ യു.ഡി.എഫിനൊപ്പമേ നിൽക്കാവൂ എന്ന ഒരു ധാരണ ചിലർക്കുണ്ട്. അല്ലെങ്കിൽ പിന്നെ തീവ്രവാദി സംഘടനയായ എൻ.ഡി.എഫിനു യു. ഡി.എഫി നൊപ്പം നിൽക്കാം. തീവ്രവാദം ഉപേക്ഷിച്ച മദനിയെയും പാർടിയേയും ഇടതുപക്ഷത്തു നിർത്താൻ പാടില്ല എന്ന ദുശാഠ്യം എന്തിന്? ബി. ജെ.പിയുമായി രഹസ്യമായും പരസ്യമായും ധാരണയുണ്ടാക്കി കോൺഗ്രസ്സിനു നിൽക്കാം. ബി.ജെ.പി വിട്ടു വന്ന രാമൻപിള്ളയേയും ഇടതുപക്ഷത്തിനൊപ്പം നിറുത്താൻ പാടില്ല. അഥവാ അവർ അങ്ങനെ നിൽക്കാൻ പാടില്ല. ഈ നിലപാടാണു മനസ്സിലാകാ‍ത്തത്.

ഇതൊന്നും മാത്രമല്ല ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ തോൽ വിയ്ക്കു കാരണം. മണ്ഡലപുനർ നിർണ്ണയം ഒരു പ്രധാന വില്ലൻ ആയിരുന്നു. പിന്നെ ബി.ജെ.പിയുടെ യു.ഡി.എഫ് അനുകൂല നിലപാട്. അവർ ഈ തെരഞ്ഞെടുപ്പിൽ ഒരു മത്സരമേ സൃഷ്ടിച്ചിരുന്നില്ല. മറ്റൊന്ന് ദേശീയതലത്തിൽ ഉണ്ടായ ഒരു കോൺഗ്രസ്സ് തരംഗം. ഒരു മതേതര ഗവർണ്മെന്റ് ഉണ്ടാകണം എന്ന ജനവിചാരം. കോൺഗ്രസ്സിനും ബി.ജെ.പിയ്ക്കും എതിരെ ഒരു ബദൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികം അല്ലെന്ന തോന്നൽ . അങ്ങനെ ഒരുപാടു ഘടകങ്ങൾ ഉണ്ട്.

മനസ്സിലാകാത്തത് അതൊന്നുമല്ല. തങ്ങൾ അനുകൂലിയ്ക്കുന്നവർ ജയിച്ചു കയറുമ്പോൾ സന്തോഷിയ്ക്കുന്നതു മനസ്സിലാക്കാം. പക്ഷെ ഇവിടെ ആഘോഷിയ്ക്കപ്പെടുന്നത് കോൺഗ്രസ്സിന്റെ വിജയമോ ബി.ജെ.പി പോലെ ഒരു വർഗീയ കക്ഷി അധികാരത്തിൽ വരാതിരുന്നതിലുള്ള സന്തോഷമോ അല്ല . കേരളത്തിൽ ഇടതുമുന്നണിയുടെ- പ്രത്യേകിച്ച് സി.പി.എമ്മിന്റെ പരാജയമാണ് കൂടുതലായും ആഘോഷിച്ച് അറുമ്പാതിയ്ക്കുന്നത് . അതും കോൺഗ്രസ്സുകാരോ ബി.ജെ.പിക്കാരോ മറ്റോ ആണ് ആഘോഷിയ്ക്കുന്നതെങ്കിൽ മനസ്സിലാക്കാം. അവരൊന്നുമല്ല രണ്ടും കെട്ട ചില ആളുകളും രണ്ടുംകെട്ട ചില ഇടതുവിരുദ്ധ മാധ്യമങ്ങളുമാണ് ഈ ആഘോഷപ്രിയർ.

ഇടതുപക്ഷത്തിനു കേരളത്തിൽനിന്ന്` ഒന്നും, മൂന്നും പാർളമെന്റു സീറ്റുകൾ മാത്രം കിട്ടിയ അനുഭവമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ ചെപ്പിൽ തൊടുവിയ്ക്കാതെ പതിനേഴു സീറ്റുകൾ നേടി. അന്നത്തെ പൂജ്യത്തിൽ നിന്നാണ് ഇന്നു കോൺഗ്രസ്സ്‌ തിളക്കമാർന്ന വിജയം നേടിയത്.ഇപ്പോഴത്തെ ചില ബഹളങ്ങൾ കണ്ടാൽകേട്ടാൽ തോന്നും ഇടതുപക്ഷം ഇനി ഒരിയ്ക്കലും തിരിച്ചു വരില്ലെന്ന്. അതൊക്കെ തെറ്റിദ്ധാരണയാണ്. അതു കൊണ്ട്‌ അത്രയ്ക്കങ്ങോട്ട് ആഘോഷിയ്ക്കാതിരിയ്ക്കുക.

രജ്യത്ത് ഒരു മതേതര സർക്കാർ (മുസ്ലിം ലീഗ് ഉള്ളത് ഒരു ഡീ മെരിറ്റാണെങ്കിലും) നിലവിൽ വന്നതിൽ സന്തോഷിയ്ക്കുക. ഇനി അഥവാ യു.പി.എയ്ക്കു വേണ്ടത്ര ഭൂരിപക്ഷം കിട്ടാതെ വന്നെങ്കിൽ ഇടതുപക്ഷം വെട്ടിലായേനെ. കോൺഗ്രസ്സിനെ വീണ്ടും പിന്തുണയ്ക്കേണ്ടി വന്നേനെ (അതൊരു മോശം കാര്യമൊന്നും അല്ല. പറഞ്ഞെന്നേയുള്ളു. വർഗീയഭരണകൂടം വരുന്നതു തടയാൻ ഇടതുപക്ഷം എന്തു നിലപാടു മാറ്റം നടത്തിയാലും അതു തെറ്റല്ല; മറിച്ച് കടമയണ്).

ഇനി സംഭവിയ്ക്കേണ്ടത് എന്തെന്നാൽ കോൺഗ്രസ്സ് ശക്തിപ്പെടണം. അതോടൊപ്പം അതിനു ബദലായി ഇടതുപക്ഷത്തിന്റെ മുൻ കൈയ്യിൽ ശക്തമായ ഒരു മതേതര ദേശീയ ബദൽ ഉണ്ടായി ശക്തിപ്പെടണം. വർഗ്ഗീയ കക്ഷികൾ ദുർബ്ബലപ്പെടണം. അല്ലെങ്കിൽ അവ കാലക്രമേണ മതേതര രാഷ്ട്രീയം ഉൾക്കൊള്ളുന്ന നിലയിലേയ്ക്കു മാറിവരണം.

ഇപ്പോൾ ദേശീയതലത്തിൽ പരാജയപ്പെട്ടിരിയ്ക്കുന്ന ബി.ജെ.പിയും പരാജയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട്‌ ഇന്ത്യൻ സാഹചര്യങ്ങളുമായി തങ്ങളുടെ രാഷ്ട്രീയ നയപരിപാടികളെയും, നിലപാടുകളെയും പൊരുത്തപ്പെടുത്തണം. ദേശീയതലത്തിൽ ഇടതുപക്ഷത്തിനു എല്ലാ സംസ്ഥാനങ്ങളിലും വേണ്ടത്ര സ്വാധീനം ഇല്ലാത്തതുകൊണ്ട്‌ അവർക്കു സ്വാധീനമുള്ള കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ജനവിധി തന്നെയാണു കൂടുതൽ പഠനവിധേയം ആക്കേണ്ടത്.

ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് ശക്തിയുള്ളതെങ്കിലും നമ്മുടെ ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി തിളങ്ങി നിന്നിട്ടുള്ള പ്രസ്ഥാനമാണു സി.പി.എമ്മും ഇടതുപക്ഷവും. അത് ഇനിയും അങ്ങനെ തന്നെ ആയിരിയ്ക്കും; അഥവാ ആയിരിയ്ക്കണം. പരാജയത്തിന്റെ ക്ഷീണം വിട്ട് ഉണർന്നെണീറ്റ് വീണ്ടും ഇന്ത്യയുടെ പ്രതീക്ഷയാകണം. ശത്രുവൊഴിഞ്ഞ ഒരു സമയം നാം ഒരിയ്ക്കലും പ്രതീക്ഷിയ്ക്കരുത്.

ഇനി മറ്റു ചിലത് ഒരു സി.പി.എം പ്രവർത്തകൻ എന്ന നിലയിൽ വിഷമവും രോഷവും കൊണ്ടു പറഞ്ഞു പോവുകയാണു കേട്ടോ! ചിലതു ചുരുക്കി പറയുകയാണ്.

ഭരണത്തിലിരുന്ന് ജനങ്ങൾക്കു ഗുണകരമായതൊന്നും ചെയ്ത് ഖജനാവിൽ പ്രതിസന്ധികൾ ഉണ്ടാക്കേണ്ട. നല്ല കാര്യങ്ങൾ ചെയ്ത് ജനപ്രീതി ആർജ്ജിയ്ക്കാമെന്നു കരുതേണ്ട. കാരണം കേരളത്തിൽ ആർക്കൊക്കെ ഈ ഗവർണ്മെന്റിൽ നിന്നും ഗുണങ്ങൾ ഊണ്ടായോ അവരിൽ നല്ലൊരു പങ്കും വോട്ടു തിരിച്ചു കുത്തിയിരിയ്ക്കാനാണു സാദ്ധ്യത.

ന്യൂനപക്ഷസംരക്ഷണമോ ഭൂരിപക്ഷ സംരക്ഷണമോ ഒന്നും നാമിനി വിഷയമാക്കേണ്ട. ഇത്രയൊക്കെ ആത്മാർത്ഥത കാണിച്ചിട്ടും ഒരു മത വിഭാഗങ്ങളും അതിന്റെ മേലദ്ധ്യക്ഷന്മാരും നമ്മെ ഇതുവരെ വിശ്വാസത്തിൽ എടുത്തില്ലല്ലോ. ഒറീസയിലാകട്ടെ ഗുജറാത്തിലകട്ടെ ഏതു മത വിഭാഗക്കാരോ ആക്രമിയ്ക്കപ്പെടട്ടെ. അതൊക്കെ അതതു മതക്കാരും ജാതിക്കാരും അങ്ങു നോക്കിക്കോളും. ഉണ്ടല്ലോ, നമുക്കു കേരളത്തിൽ നല്ല അച്ഛന്മാരും മൌലവിമാരും ഹിന്ദു സാമുദായിക പ്രമാണിമാരും മറ്റും.

വിദ്യാഭ്യാസം എന്നല്ല എല്ലാമേഖലയും സാമുദായികപ്രമാണിമാർ വിറ്റു കാശാക്കട്ടെ.എന്തു സ്വാശ്രയം എന്തു സാമൂഹ്യനീതി? ഇതൊക്കെ ആർക്കുവേണ്ടി? പാവങ്ങൾക്കു വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ ;പക്ഷെ അവരും വോട്ടുകുത്തുന്നതു മറിച്ച്.

ഇനി ആർ.എസ്. എസ്. തുടങ്ങിയ സംഘടനകളെ പ്രതിരോധിച്ച് സി.പി.എം സഖാക്കളുടെ ജീവൻ നഷ്ടപ്പെടുത്തരുത്. ആർ.എസ്.എസിന്റെ കാര്യം എൻ.ഡി.എഫുകാരു നോക്കിക്കൊള്ളും. അവരെയാകുമ്പോൾ ആർ.എസ്.എസ് കാർക്ക് കുറച്ചുകൂടി പേടിയുമുണ്ട്. പിന്നെ പള്ളീലച്ചൻ മാരും ഉണ്ടല്ലോ. മാത്രവുമ്മല്ല അവരൊക്കെ ഇപ്പോൾ ഐക്യ നിരയിലല്ലേ? ഒരുമിച്ചുനിന്നല്ലേ ഇടതുപക്ഷത്തെ തറപറ്റിച്ചത്. സി.പി.എമ്മിനെ എതിർക്കുന്നതിലുള്ള ഐക്യമാണെങ്കിലും അവർ ഒരുമിച്ച് സമാധാനത്തോടെ ജീവിയ്ക്കുന്നതു കണ്ടാൽ മതി. പിന്നെ നാമെന്തിനു ആർ.എസ്.എസ് തുടങ്ങിയ വർഗീയ വാദികൾക്കെതിരെ ജീവൻ കളയുന്നു? നമ്മുടെ മെക്കിട്ടു കയറുന്നെങ്കിൽ മാത്രം നാം നോക്കിയാൽ മതി. ന്യൂനപക്ഷത്തിന് അവർ ഉയർത്തുന്ന ഭീഷണിയൊന്നും കണക്കിലെടുക്കേണ്ട.

മതകാര്യക്കാരുടെ പുറകേ നടന്ന് ഇനി മാനം കളയേണ്ട. നമുക്ക് പാർട്ടി കര്യങ്ങൾ നോക്കാം. എപ്പോഴെങ്കിലുമൊക്കെ നീറ്റലുകൾ അടിയ്ക്കുമ്പോൾ കരഞ്ഞും വിളിച്ചും ഓരോന്നു വരും. അപ്പോൾ നോക്കാം. അതിനൊന്നും അധികം താമസം ഉണ്ടാകില്ല. നാമെത്ര കരളു പിളർന്നു കാണിച്ചാലും വിശ്വാസികളെ നമുക്കെതിരാക്കും ഇവിടുത്തെ മതാധിപന്മാർ.പാവം വിശ്വാസികൾ നല്ലൊരു പങ്കും അവർ പറയുന്നതുമാത്രമേ മുഖവിലയ്ക്കെടുക്കൂ. ചുരുക്കത്തിൽ ജനാധിപത്യമല്ല. പണമതജനാധിപത്യം എന്നാണു പറയേണ്ടത്.

വിജയപരാജയങ്ങൾ വരും പോകും. സഖാക്കളേ നമുക്കു അടിപതറാതെ മുന്നേറാം എന്നുമാത്രം പറഞ്ഞുകൊണ്ട് എന്റെ ഈ ശിഥില ചിന്തകൾ ഇവിടെ തൽക്കാലം എഴുതിച്ചുരുക്കുന്നു.

Saturday, May 23, 2009

എഴുത്തുപെട്ടി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെയും രേഖപ്പെടുത്താം.

Saturday, April 11, 2009

അഞ്ചൽക്കാരന്റെ പുതിയ പോസ്റ്റിനു നൽകിയ കമന്റ്‌

ചെരുപ്പുകൾ സൂക്ഷിയ്ക്കുക അഞ്ചൽക്കാരന്റെ പുതിയ പോസ്റ്റിനു നൽകിയ കമന്റ്‌

http://anchalkaran.blogspot.com

പ്രിയ
അഞ്ചൽ.

താങ്കൾ നിരീക്ഷണങ്ങളിൽ നിന്ന്‌ തെരഞ്ഞെടുപ്പിനു ശേഷം സംഭവിയ്ക്കാവുന്ന ഒരു വിധ സാധ്യതകളേയും ഒഴിവാക്കിയിട്ടില്ല. തീർച്ചയായും താ‍ങ്കൾ നിരീക്ഷിച്ചവയിൽ ഏതെങ്കിലും തന്നെയേ സംഭവിയ്ക്കൂ. ഇതിപ്പോൾ എല്ലാ‍ാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ യാഥാർഥ്യങ്ങൾക്കു നേരേ കണ്ണടയ്ച്ചിട്ടു മാത്രമേ ഇങ്ങനെ കാടടച്ച്‌ അധിക്ഷേപിയ്ക്കാൻ കഴിയുകയുള്ളു.

അഞ്ച്ചുപേറരുള്ളതിൽ മൂന്നു പേർ കാൽ പൊക്കിയിട്ട്‌ ഇതു കയ്യാണെന്നും രണ്ടുപേർ കാൽ പൊക്കിയിട്ട്‌ ഇതു കാലാണെന്നും പറഞ്ഞാൽ മൂന്നുപേർ ഭൂരിപക്ഷമായതുകൊണ്ട്‌ കാലു കൈയ്യാണെന്ന്‌ അംഗീകരിയ്ക്കേണ്ടി വരുന്നതാണ് നമ്മുടെ ജനാധിപത്യം. ജനാധിപത്യം നേരിടുന്ന പരിമിതികളിൽ ഒന്നും ഇതുതന്നെ .പക്ഷെ എന്നു വച്ച്‌ ജനാധിപത്യത്തെ നിരാകരിയ്ക്കാൻ സാധിക്കുമോ?

കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പു നടക്കണം. ഭരണ സംവിധാനം രൂപപ്പെടുകയും വേണം.ബഹുകക്ഷി ജനാധിപത്യം ആയതിനാൽ വ്യത്യസ്ഥ ലക്ഷ്യങ്ങളുമായി നിൽക്കുന്ന എണ്ണമറ്റ രാഷ്ട്രീയകക്ഷികളുടെ ബാഹുല്യവുമുണ്ട്‌. .ഏതെല്ലാം ആദർശങ്ങളും ലക്ഷ്യങ്ങളും ഉയർത്തി പിടിയ്ക്കുന്ന കക്ഷികളാണെങ്കിലും ആത്യന്തിക ലക്ഷ്യം ഭരണം തന്നെയാണ്. ഭരണകൂടം ഉണ്ടാക്കുവാനോ, ഭരണത്തെ സ്വാധീനിയ്ക്കുവാനോ അല്ലെങ്കിൽ പിന്നെ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കേണ്ടതും ഇല്ല. യാഥാർഥ്യവും മുൻ നിർത്തിവേണം ഒരു തെരഞ്ഞെടുപ്പു വിശകലനം നടത്താൻ.

ആരു ഭരിയ്ക്കണം എന്നു തീരുമാനിയ്ക്കുവാനാണ് തെരഞ്ഞെടുപ്പ്‌ എന്നിരിയ്ക്കെ, കക്ഷികളുടെ അധികാര മോഹത്തെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കു പ്രസക്തിയില്ല. പിന്നെ മറ്റൊന്നുള്ളത്‌ അധികാര ലബ്ധിയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളെപ്പോലും കക്ഷികൾക്ക് അവർ ഉയർത്തിപ്പിടിയ്ക്കുന്ന ആദർശങ്ങളുമായി എത്ര കണ്ട്` പൊരുത്തപ്പെടുത്തി കൊണ്ടുപോകാൻ കഴിയുന്നു എന്നുള്ളതാണ്. എന്തെങ്കിലും ചില ആദർശങ്ങലും, പ്രത്യയശാസ്ത്രങ്ങളും, പ്രഖ്യാപിത ലക്ഷ്യങ്ങളും, ഉയർത്തി പിടിയ്ക്കുന്ന കക്ഷികളെ സംബന്ധിച്ച്‌ ഇതൊരു പ്രതിസന്ധി തന്നെയാണ്. അങ്ങനെ നോക്കുമ്പൊൾ എണ്ണപ്പെട്ട കക്ഷികൾക്കേ ഭരിയ്ക്കുക എന്നതിനപ്പുറം ഭരണം തങ്ങളുടെ ലക്ഷ്യ സാധൂകരണത്തിനുള്ള ഒരു ഉപാധി ആകുന്നുള്ളു.

നിർഭാഗ്യ വശാൽ ഇൻഡ്യയിലെ മിക്ക കക്ഷികളും അധികാര ലഭ്യതയെ മുന്നിർത്തിയുള്ളവയാണ്. അതിനിടയിൽ തങ്ങൾ ഉയർത്തുന്ന എല്ലാ മൂല്യങ്ങളിലും ഉറച്ചു നിന്നു കൊണ്ട്‌ ഒരു തെരഞ്ഞെടുപ്പു പോരാട്ടം എന്നത്‌ രാഷ്ട്രീയ കക്ഷികൾക്കു മുന്നിലെ ഒരു കീറാമുട്ടിയാകുന്നു. ഇവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അഭിമുഖീകരിയ്ക്കുന്നതും അത്തരം ഒരു പ്രതിസന്ധിയെ ആണ്. അവയുടെ പ്രത്യയ ശാസ്ത്രങ്ങൾക്കു എളുപ്പം വഴിപ്പെടുന്ന ഒരു സമൂഹമോ സാമൂഹ്യസാഹചര്യങ്ങളോ അല്ല ഇന്ത്യയിൽ ഉള്ളത്‌.

താങ്കൾ ഇടതുപക്ഷത്തേയും പരാമർശിച്ചിട്ടുണ്ടല്ലോ! താങ്കൾ പറയൂ. ഇന്ത്യയിലെ ഇന്നും നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ഇടതുപക്ഷത്തിന് വിമർശനാതീതമായ ഏതൊരു നിലപാടിലാണ് എത്താൻ കഴിയുക: താൽക്കാലികമായ വിട്ടു വീഴ്ചകളിൽ അല്ലാതെ ? ആരെയും കൂട്ടാതെ കേരളത്തിലും ബംഗാളിലും, ത്രിപുരയിലും നിന്നു കിട്ടാവുന്ന നാമമാത്രമായ അംഗസംഖ്യയും കൊണ്ട്‌ ചെന്ന്‌ ദേശീയ രാഷ്ട്രീയത്തിൽ നിഷ്പക്ഷത കളിച്ചാൽ മതിയോ?
തെരഞ്ഞെടുപ്പിനെപ്പോലും ഒരു പോരാട്ടമായി കാണുകയല്ലാതെ അവർക്ക്‌ എന്താണു ചെയ്യാൻ കഴിയുക? പരിമിതികൾ മനസ്സിലാക്കി അവർ സ്വയം പിരിഞ്ഞു പോകണമെന്നോ?

വർഗ്ഗീയത മറ്റെന്തിനെക്കാളും വലിയ വിപത്താകുമ്പോൾ അതിനെനെ പ്രതിരോധിയ്ക്കുവാൻ ബാധ്യതപ്പെട്ട ഒരു മുന്നണി കഴിഞ്ഞ തവണ ഒരു മതേതര ഗവർണ്മെന്റിനു വഴിയൊരുക്കുകയല്ലാതെ പിന്നെ എന്തു ചെയ്യണമായിരുന്നു? പണ്ട്‌ കോൺഗ്രസ്സിനെതിരെ ഒരു ജനവിധിയുണ്ടായപ്പോൾ വിധി സമ്മാനിച്ച ജനങ്ങളെ നിരാശരാക്കരുതെന്നു കരുതി പുറത്തുനിന്നു ബി.ജെ.പി കൂടി പിന്തുണയ്ക്കുന്ന വിധം ഒരു ഗവർണ്മെന്റുണ്ടാക്കിയതിന്റെ അപകടകരമായ അനന്തരഫലങ്ങൾ നല്കിയ ചരിത്രപാഠം ഇടതുപക്ഷം വിസ്മരിക്കണമോ?

അംഗബലത്തേക്കാൾ നേതാക്കൻ മാരുടെ ബുദ്ധിപരമായ ശേഷികൊണ്ട്‌ ദേശീയ രാഷ്ട്രീയത്തിൽ സ്വന്തം ഉത്തരവാദിത്വങ്ങൾ ഒരു പരിധിവരെയെങ്കിലും നിർവഹിയ്ക്കാൻ ശ്രമിയ്ക്കുന്ന ഇടതുപക്ഷത്തെ നിക്ക്ഷ്പക്ഷതയുടെ മുഖപടമണിഞ്ഞ്‌ വർഗീയകക്ഷികൾ അടക്കമുള്ള ഇന്ത്യയിലെ മറ്റെല്ലാ കഷികളേയും മുന്നണികളേയും പോലെ ഇടതുപക്ഷത്തേയും തുല്യപ്പെടുത്തുന്ന വിമർശനം തെരഞ്ഞെടുപ്പു ഘട്ടത്തിലും ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ എല്ലാരും കണക്കുതന്നെന്ന ഒരു തരം ഉദാസീന ന്യായമായേ കരുതാൻ തരമുള്ളു. ഒരുതരം പറഞ്ഞു കയ്യൊഴിയൽ തന്ത്രം.

നിക്ഷ്പക്ഷത എന്നത്‌ ഒരു സങ്കല്പം മാത്രമാണ് . അച്ഛനോടോ അമ്മയോടോ സ്നേഹം, മകനോടോ മകളോടോ സ്നേഹം തുടങ്ങിയ വ്യക്തി കേന്ദ്രീക്ര്‌തമായ ചോദ്യങ്ങൾക്കു മുന്നിൽ മാത്രമാണ് നിഷ്പക്ഷത ഒരു യാഥാർഥ്യമാവുക. അല്ലാതെ സാമൂഹ്യവും. രാഷ്ട്രീയവും മറ്റുമായ സാമൂഹ്യ വ്യവഹാരങ്ങളിൽ നിഷ്പക്ഷത എന്നത്‌ മനസാക്ഷിയ്ക്കു നിരക്കാത്ത ഒരു അടവു നയം മാത്രമാണ്. അതെല്ലായ്പ്പോഴും വിലപ്പോവില്ല.

ഇത്രയൊക്കെ വിശദമായി എഴുതാനും ഫലിപ്പിയ്ക്കാനും കഴിയുന്ന ഏതൊരാളും ഇങ്ങനെയൊക്കെ ആണ് എന്നു പറയുന്നതോടൊപ്പം എങ്ങനെയൊക്കെ ആയിരിയ്ക്കണം എന്നോ അതും കഴിയില്ലെങ്കിൽ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എന്നൊരു ആത്മഗതമെങ്കിലും നടത്തുന്നതിൽ തെറ്റില്ല. എല്ലാവരും വിമർശിയ്ക്കുന്നു. നിർദേശങ്ങൾ ആർക്കും ഒട്ടില്ല താനും. വിമർശിയ്ക്കുന്നവർ പരിഹാരവും നിർദ്ദേശിയ്ക്കണമെന്ന്‌ ഭരണഘടനാ അനുശാസനമൊന്നും ഇല്ല. എങ്കിലും താങ്കൾക്ക്‌ കോൺഗ്രസ്സിന് എന്ത്‌ ഉപദേശമാണ് നൽകാനുള്ളത്? ബി.ജെ.പിയ്ക്ക്‌ എന്ത്‌ ഉപദേശമാണ് നൽകാനുള്ളത്‌? ഇടതുപക്ഷം എന്തു ചെയ്യണമെന്നാണ് നിർദ്ദേശിയ്ക്കുവാനുള്ളത്.

ഇപ്പോൾ നടക്കുന്നതൊന്നുംശരിയല്ലെന്നു സമർഥിയ്ക്കുമ്പോൾ ശരിയായിട്ടുള്ള ഒരുപാട്‌ ഉണ്ടെനല്ലേ? ശരികളെക്കുറിച്ച്‌ ഒരു സൂചനയെങ്കിലും....

http://anchalkaran.blogspot.com

Thursday, April 9, 2009

പവാര്‍ മൂന്നാംബദല്‍ വേദിയില്‍


പവാര്‍ മൂന്നാംബദല്‍ വേദിയില്‍


ഭുവനേശ്വര്‍: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മൂന്നാംബദല്‍ നേതാക്കളുമായി വേദി പങ്കിട്ടു. ഭുവനേശ്വറില്‍ ബുധനാഴ്ച വൈകിട്ട് ബിജെഡി നേതാവ് നവീന്‍ പട്നായിക്,സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എന്നിവര്‍ക്കൊപ്പം അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി. സിപിഐ നാഷണല്‍ കൌസില്‍ അംഗം അബനി ബാറലും എന്‍സിപി ജനറല്‍ സെക്രട്ടറി ഡി പി ത്രിപാഠിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

രാജ്യത്തെ ഒരുമിച്ചു നിര്‍ത്താന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഗ്രസ്, ബിജെപി ഇതര സഖ്യത്തിന്റെ ഭാഗമായാണ് ഒറീസയില്‍ എന്‍സിപി നിലകൊള്ളുന്നതെന്നും തെരഞ്ഞെടുപ്പിനുശേഷം നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ കോഗ്രസ്, ബിജെപി ഇതര സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും പവാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന് സ്ഥിരത നല്‍കിയത് ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്നു. അതിന് താന്‍ ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ചെറിയ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് അവര്‍ പിന്തുണ പിന്‍വലിച്ചത്. എങ്കിലും അവരുടെ പിന്തുണയെ തള്ളിപ്പറയാന്‍ എന്‍സിപിക്ക് ആകില്ല- പവാര്‍ പറഞ്ഞു.

കോഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് നവീന്‍ പട്നായിക് വ്യക്മാക്കി. കന്ദമലില്‍ സംഘപരിവാര്‍ ന്യൂനപക്ഷവേട്ട നടത്തിയതോടെയാണ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സംയുക്ത വാര്‍ത്താസമ്മേളനത്തെ ചരിത്രപരമെന്ന് പട്നായിക് വിശേഷിപ്പിച്ചു. കേന്ദ്രത്തില്‍ കോഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ഭാഗമാകില്ലെന്ന നവീന്‍ പട്നായിക്കിന്റെ നിലപാടിനെ സീതാറാം യെച്ചൂരി സ്വാഗതംചെയ്തു. ബിജെഡിയും ഇടതുപക്ഷവും എന്‍സിപിയും ചേര്‍ന്ന സഖ്യം സംസ്ഥാനത്ത് മൂന്നാംബദല്‍ സര്‍ക്കാരിന് വഴിയൊരുക്കും. ഈ സഖ്യം ഒറീസയ്ക്കും രാജ്യത്തിനും പുതിയ വഴി കാണിക്കും- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ആരായിരിക്കണം പ്രധാനമന്ത്രിയെന്ന കാര്യം മൂന്നാംബദല്‍ശക്തികള്‍ യോജിച്ച് തീരുമാനിക്കുമെന്നും ചോദ്യത്തിന് ഉത്തരമായി യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമാണ് 2004-ല്‍ യുപിഎയും 1999-ല്‍ എന്‍ഡിഎയും 1989-ല്‍ ഐക്യമുന്നണിയും രൂപംകൊണ്ടതെന്ന് യച്ചൂരി പറഞ്ഞു. കോഗ്രസ് ഇല്ലാത്ത മതനിരപേക്ഷ കക്ഷികളുടെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബുധനാഴ്ച നാലിടത്തു നടന്ന റാലിയില്‍ ശരദ് പവാറും മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പങ്കെടുത്തു. ഏപ്രില്‍ മൂന്നിന് ഭുവനേശ്വറില്‍ നടന്ന മൂന്നാംബദല്‍ റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ശരദ് പവാര്‍ ബുധനാഴ്ച വിവിധ റാലിയിലും ഭുവനേശ്വറില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തത്.

ഇടതുപക്ഷവുമായി വേദി പങ്കിടരുതെന്ന കോഗ്രസിന്റെ ഭീഷണി അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച ബിജെഡിയുടെ തീരുമാനം ശരിയായ സമയത്തുള്ള ശരിയായ തീരുമാനമാണെന്ന് പവാര്‍ റാലികളില്‍ പറഞ്ഞു. പ്രസംഗങ്ങളിലുടനീളം ബിജെപിയെ കുറ്റപ്പെടുത്തിയ പവാര്‍, വര്‍ഗീയകക്ഷികളെ ദുര്‍ബലമാക്കിയ നിലപാട് സ്വീകരിച്ച നവീന്‍ പട്നായിക്കിനെ അഭിനന്ദിക്കുകയും ചെയ്തു.

യുപിഎയുടെയും എന്‍ഡിഎയുടെയും സ്വാധീനം ഗണ്യമായി കുറഞ്ഞെന്നും തെരഞ്ഞെടുപ്പിനുശേഷം പ്രാദേശിക പാര്‍ടികള്‍ക്ക് നിര്‍ണായകപങ്കുള്ള സര്‍ക്കാര്‍ രൂപംകൊള്ളുമെന്നും നവീന്‍ പട്നായിക് പറഞ്ഞു. അതേസമയം, എന്‍സിപിയുമായുള്ള കോഗ്രസിന്റെ സഖ്യം മഹാരാഷ്ട്രയിലും ഗോവയിലും മാത്രമാണെന്ന് കോഗ്രസ് വക്താവ് ജയന്തി നടരാജന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ദേശാഭിമാനിയിൽനിന്ന്‌

Sunday, March 29, 2009

തെരഞ്ഞെടുപ്പും അനുകൂല ശത്രുക്കളും

പാർട്ടിയിലെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിയ്ക്കുന്ന ആദർശശാലികൾ എന്നു സ്വയം തീരുമാനിച്ചു പാർട്ടിയെ സദാ ചള്ളും പൊട്ടും പറഞ്ഞു നടക്കുന്ന ചിലരുണ്ട്‌. ബ്ലോഗർമാരിലും ഉണ്ട്‌ ഇത്തരക്കാർ. ഇപ്പോൾ വിധി നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പു സമയമാണ്. ഈ സമയത്തും അവർ അതു തന്നെ ചെയ്യുന്നു.

വിമർശനങ്ങൾ ഇഷ്ടപ്പെടാഞ്ഞിട്ടല്ല. പാർട്ടിയെ തെരഞ്ഞെടുപ്പിൽ തോല്പിയ്ക്കുവാൻ എതിരാളികൾ പ്രയോഗിയ്ക്കുന്ന ചീപ്പു നമ്പരുകൾപോലും ഈ അനുകൂല ശത്രുക്കൾ ഏറ്റുപിടിയ്ക്കുന്നു. എഴുത്തും പറച്ചിലും കേട്ടാൽ തോന്നും എല്ലാം തികഞ്ഞവർ എന്ന്‌. പാർളമെന്റിൽ നിർണ്ണായകമായ ഒരു അംഗ ബലം ഇടതുപക്ഷത്തിന് ഉണ്ടാകേണ്ടതിന്റെ ആവശ്യകത പോലും ഈ ആദർശ പുണ്യാളന്മാർ അംഗീകരിയ്ക്കുന്നില്ല.

ഇന്ത്യ ആരു ഭരിച്ചാലും അവർക്ക്‌ ഒന്നുമില്ല. വർഗീയ ശക്തികൾ അധികാരത്തിൽ വന്നാലും അവർക്കൊന്നും ഇല്ല. മധാധിപത്യം വന്നാലും അവർക്കൊന്നുമില്ല. അവർക്ക് ആദർശം പ്രസംഗിച്ചു കൊണ്ടിരുന്നാൽ മതി. അവസനം ഈ ആദർശങ്ങൾ പറയാനും അതു കേൾക്കാനും ആളും അവസരവും നഷ്ടപ്പെടുന്ന്തുവരെയും അവർ ഇങ്ങനെ പിറുപിറുത്തുകൊണ്ടിരിയ്ക്കും.

അവരോടൊക്കെ മനോമനനു പറയാനുള്ളത്‌ നമുക്കു വിമർശിയ്ക്കുവാനും മറ്റും ഇനിയും ധാരാളം സമയമുണ്ട്‌ ഇപ്പോൾ ഇടതുപക്ഷത്തിനു പത്ത്‌ വോട്ടു കിട്ടാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്നു നോക്കുക. അല്ലെങ്കിൽ കള്ള പ്രൊഫെയിലുമായി പാർട്ടിക്കെതിരെ ഫൈറ്റു ചെയ്യുന്ന പാർടിവിരുദ്ധരാണ് നിങ്ങളെന്നു കരുതേണ്ടിവരും

Thursday, March 19, 2009

സി.പി.എം ഓഫീസിൽ പ്രാർത്ഥനായോഗം

ഒറീസയിൽ സി.പി.എം ഓഫീസിൽ ക്രിസ്ത്യാനികളുടെ പ്രാർത്ഥനായോഗം.കമ്മ്യൂണിസ്റ്റുകാർ മതത്തിന്റെ ശത്രുക്കൾ എന്നു പ്രചരിപ്പിയ്ക്കുന്നവർ ഇക്കാര്യം ശ്രദ്ധിയ്ക്കണം. ഇവിടെ ക്രിസ്ത്യാനികളിൽ തന്നെ ഒരു വിഭാഗം മതത്തിന്റെ അന്തകരാണ് കമ്മ്യൂണിസ്റ്റുകൾ എന്നു പ്രചരിപ്പിയ്ക്കുന്നുണ്ട്‌.

ഈയിടെ കേരളത്തിലെ ഒരു കത്തോലിക്കാ സഭാമേലധ്യക്ഷൻ സൂസോപാക്യം പറഞ്ഞതും ഓർമ്മയുണ്ടാകുമല്ലോ. വിശ്വാസികളെ സി.പി.എമ്മിനെതിരെ ഇളക്കി വിടുന്ന വാചകങ്ങളാണ് അദ്ദേഹം എഴുന്നള്ളിച്ചത്. ഒന്നുമല്ലെങ്കിലും കേരളം ഒരു ഒറീസയും ഗുജറാത്തുമൊന്നും ആകാതിരിയ്ക്കുന്നതിൽ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരുടെ സാന്നിധ്യം ഒരനുഗ്രഹമാകുന്നുണ്ടെന്ന സത്യമെങ്കിലും മനസിലാക്കാനുള്ള വിവേകം പല മത മേലധ്യക്ഷന്മാർക്കും ഇല്ലാതെ പോയി.

ന്യൂനപക്ഷ സംരക്ഷണത്തെ ന്യൂന പക്ഷ പ്രീണനം എന്നാണ് ന്യൂനപക്ഷ വിരുദ്ധർ വിശേഷിപ്പിയ്ക്കുന്നത്‌. എന്നു വച്ചാൽ വോട്ടു കിട്ടാനുള്ള അടവെന്ന്‌. ഒറീസയിൽ ക്രിസ്ത്യാനികളെ പ്രീണിപ്പിച്ചാൽ എത്ര വോട്ടു കിട്ടും? ഒരു തെരഞ്ഞെടുപ്പ്ഫലത്തെ സ്വാധീനിയ്ക്കാൻ മാത്രം ഉള്ള ക്രിസ്ത്യാ‍നികളൊന്നും ഒറീസയിൽ ഇല്ല. സി.പി.എം അവിടെ വലിയൊരു ശക്തിയുമില്ല.

മാത്രവുമല്ല ക്രിസ്ത്യനികളെ സഹായിക്കുക വഴി അവിടുത്തെ ഭൂരിപക്ഷമായ ഹിന്ദുക്കളിൽ ഒരു പങ്കിന്റെ അപ്രീതിയ്ക്കു പാർടി പാത്രീഭവിയ്ക്കുകയും ചെയ്യും.പോരാത്തതിനു അവിടുത്തെ സ്ഥിതി വച്ച്‌ ന്യൂനപക്ഷത്തെ സംരക്ഷിയ്ക്കുന്നു എന്നു പറഞ്ഞ്‌ ഹിന്ദു വർഗീയവാദികളുടെ ആക്രമണം ഏൽക്കാനും ഇടവരാം.എന്നിട്ടും അവിടുത്തെ കൊച്ചു സി.പി.എം തങ്ങളെക്കൊണ്ട്‌ ഒക്കുന്ന പ്രതിരോധങ്ങൾ വർഗീയവാദികൾക്കെതിരെ നടത്തുന്നു എന്നുള്ളതാണ്.

പക്ഷെ ഇതൊന്നും കാണാനുള്ള കാഴ്ച ശക്തിയൊന്നും ഇവിടുത്തെ പല മതന്യൂനപക്ഷ മതമേലധ്യക്ഷന്മാർക്കും ഇല്ലാതെ പോയി. കണ്ടറിയാത്തതും കേട്ടറിയാത്തതും ഒറീസയിലെയും ഗുജറാത്തിലെയും മറ്റും മാതിരി കൊണ്ടറിയുമ്പോഴെങ്കിലും പഠിയ്ക്കുമോ ആവോ! കൊണ്ടറിയാനുള്ള സാധ്യതകൾ തള്ളിക്കളയാനും ആകില്ലല്ലോ.

ഒറീസയിൽ ക്രിസ്തീയ പ്രാർത്ഥനയ്ക്കു സി.പി.എം ഓഫീസ് വേദിയായതിനെക്കുറിച്ചുള്ള ദേശാഭിമാനി വാ‍ർത്തകൂടി ഇവിടെ കൊടുക്കുന്നു.


ക്രൈസ്തവര്‍ക്ക് പ്രാര്‍ഥനാലയം സിപിഐ എം ഓഫീസ്

എന്‍ എസ് സജിത്


ഭുവനേശ്വര്‍: സാമ്യബാദി ഭവന്‍ ഞായറാഴ്ചകളില്‍ ഉണര്‍ന്ന് സജീവമാകുന്നത് ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അലയൊലിയോടെയാണ്. അസംബ്ളി ഓ മൌണ്ട് സിയോ എന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനാ സംഘമാണ് പുലര്‍ച്ചെ ആഴ്ചപ്രാര്‍ഥനക്കായി ഇവിടെയെത്തുന്നത്്. ഒറീസയിലെ സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസാണ് സാമ്യബാദി ഭവന്‍. പാര്‍ടി സംസ്ഥാനകമ്മിറ്റിയോഗവും മറ്റ് പ്രധാന പരിപാടികളും നടക്കുന്ന കോഫറന്‍സ് ഹാളില്‍ എ കെ ജിയുടെയും ഇ എം എസിന്റെയും ഛായാപടങ്ങള്‍ക്കു കീഴെ ഗിത്താറും ഡ്രമ്മുമൊക്കെയായി ഇവര്‍ പാടുന്നു.

ഉച്ചവരെ ഇവര്‍ പാടിയും പ്രാര്‍ഥിച്ചും മടങ്ങിയാല്‍ പിന്നെ മറ്റൊരു പ്രാര്‍ഥനാ സംഘത്തിന്റെ ഊഴമാണ്. ഫുല്‍ബാനിലെ ഗവമെന്റ് കോളേജിലെ അധ്യാപകന്‍ രഞ്ജന്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള പ്രൊട്ടസ്റ്റന്റ് പ്രാര്‍ഥനാ സംഘമാണ് ഒരു മണിമുതല്‍ അഞ്ചുമണിവരെ ഈ കോഫറന്‍സ് ഹാള്‍ ഉപയോഗിക്കുക. സംഘപരിവാറിന്റെ ക്രൂരതാണ്ഡവത്തിന് ഇരയായ ഒറീസയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷം സിപിഐ എമ്മിനെ എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവാണ് പാര്‍ടി ഓഫീസിലെ പ്രാര്‍ഥനായോഗങ്ങള്‍.

കന്ദമലില്‍ രണ്ടുതവണയായുണ്ടായ അതിക്രമങ്ങള്‍ക്കുശേഷം ഒറീസയില്‍ പലയിടത്തും പ്രാര്‍ഥനായോഗങ്ങള്‍ നടത്താന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഭയമായിരുന്നു. അക്രമം ഭയന്ന് ഓഡിറ്റോറിയം ഉടമകള്‍ പെന്തക്കോസ്ത്, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്ക് ഹാളുകള്‍ അനുവദിച്ചിരുന്നുമില്ല. ഏറ്റവും സുരക്ഷിതമായ ഇടമാണ് സാമ്യബാദിഭവന്‍ എന്നു മനസ്സിലാക്കിയാണ് ഈ കോഫറന്‍സ് ഹാള്‍ അനുവദിക്കണമെന്ന് സിപിഐ എം നേതാക്കളോട് അഭ്യര്‍ഥിച്ചതെന്ന് അസംബ്ളി ഓഫ് മൌണ്ട് സിയോണിന്റെ സ്ഥാപകന്‍ സന്ത് സനാതന്‍ മൊഹന്തിയും രഞ്ജന്‍ നായിക്കും പറഞ്ഞു.

കഴിഞ്ഞ ആഗസ്തില്‍ കന്ദമലിലും ഫുല്‍ബാനിയിലും ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായി വീടുനഷ്ടപ്പെട്ട് ഭുവനേശ്വറിലും പരിസരപ്രദേശങ്ങളിലും അഭയാര്‍ഥികളായി എത്തിയവരാണ് ഈ പ്രാര്‍ഥനാസംഘങ്ങളിലുള്ളത്. ഭുവനേശ്വറിലെ ക്യാമ്പുകളില്‍ കഴിയുന്ന ഇവരില്‍ പലരുടെയും ഉറ്റവര്‍ കൊല്ലപ്പെട്ടതാണ്. മിക്കവരുടെയും വീടുകള്‍ നശിപ്പിക്കപ്പെട്ടു. എല്ലാ നഷ്ടപ്പെട്ട ഇവര്‍ അനുഭവിക്കുന്ന കഠിനമായ മാനസികവ്യഥ മനോവിഭ്രാന്തിയിലേക്ക് വഴുതാതിരിക്കാന്‍ വേണ്ടിയാണ് ് പ്രാര്‍ഥന നടത്തുന്നതെന്ന് രഞ്ജന്‍ നായിക് പറഞ്ഞു. ഇതിന് സിപിഐ എം നല്‍കുന്ന സഹായത്തെ അങ്ങേയറ്റം വിലമതിക്കുന്നു. കന്ദമല്‍ അടക്കമുള്ള വിഷയങ്ങളില്‍ സിപിഐ എം സ്വീകരിച്ച നിലപാടുകളാണ,് പാര്‍ടി നേതാക്കളെ സമീപിച്ച് ഹാള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത്.

കന്ദമലിലെ ഇരകള്‍ക്ക് നീതികിട്ടാന്‍ പ്രയത്നിച്ചതും കുറ്റവാളികളെ ശിക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും സിപിഐ എം ആണ്. ഒറീസയില്‍ ചെറിയ പാര്‍ടിയാണെങ്കിലും നിലപാടുകള്‍കൊണ്ട് സിപിഐ എം വേറിട്ടുനില്‍ക്കുന്നു. കോഗ്രസില്‍നിന്ന് പ്രതീക്ഷിച്ചതൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ല. കേന്ദ്രത്തില്‍ അധികാരമുണ്ടായിട്ടും ഒറീസയില്‍ ക്രിസ്ത്യാനികളെ സഹായിക്കാന്‍ കോഗ്രസിന് കഴിഞ്ഞോ? അവര്‍ തങ്ങള്‍ക്ക് ഒന്നും ചെയ്തില്ല. ക്രിസ്ത്യാനികള്‍ക്ക് കോഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടു. കൊല്ലം സ്വദേശിയായ ഭാര്യ മിനി ചാക്കോയില്‍നിന്ന് വശമാക്കിയ മലയാളത്തില്‍ നായിക് പറഞ്ഞു.

കമ്യൂണിസ്റ്റുപാര്‍ടിയുടെ ആസ്ഥാനത്ത് ഇങ്ങനെ പ്രാര്‍ഥനായോഗം നടത്തുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ അസംബ്ളി ഓ മൌണ്ട് സിയോണിന്റെ തലവന്‍ സന്ത് സനാതന്‍ മൊഹന്തിയുടെ മറുപടി പെട്ടെന്നായിരുന്നു: "കമ്യൂണിസ്റ്റുകാര്‍ ഉള്ളിടത്ത് ക്രിസ്ത്യാനികള്‍ക്കുനേരെ കൈയോങ്ങുന്നവര്‍ രണ്ടുവട്ടം ആലോചിക്കും'' സിപിഐ എം എപ്പോഴും ന്യുനപക്ഷങ്ങള്‍ക്കുവേണ്ടിയാണ് വാദിച്ചത്. പ്രാര്‍ഥനായോഗം നടത്താന്‍ ഒരു വര്‍ഷത്തേക്ക് ഹാള്‍ ആവശ്യപ്പെട്ട ഞങ്ങളെ നേതാക്കള്‍ സ്നേഹത്തോടെ സ്വാഗതംചെയ്യുകയായിരുന്നു. ബിജെഡി-ഇടതുപക്ഷ കൂട്ടുകെട്ട് ഒറീസയ്ക്ക് ആശ്വാസമേകുമെന്നും അദ്ദേഹം പറഞ്ഞു.

Thursday, March 12, 2009

മതവും മാര്‍ക്സിസവും

ഈ കുറിപ്പ്‌ ഇപ്പോൾ എഴുതാൻ ഇടയാക്കിയത്‌ മതവിശ്വാസത്തിനു മാർക്സിസ്റ്റുകൾ പ്രതിബന്ധം സ്ര്‌ഷ്ടിയ്ക്കുന്നില്ലെന്നും അതിനെ ഭയത്തോടെ നോക്കി കണേണ്ടതില്ലെന്നും രണ്ടു പ്രമുഖർപറഞ്ഞതായി വന്ന വാർത്തകൾ ആണ്. ഒന്ന്‌ സീറോ മലബാർ സഭാ മേജർ ആർച്ചു ബിഷപ്പ്‌ മാർവർക്കി വിതയത്തിൽ. മറ്റൊന്ന് കഴിഞ്ഞ അസ്സംബ്ലി തെരഞ്ഞെടുപ്പിലെ കുറ്റിപ്പുറം ഫെയിം കെ.റ്റി.ജലീൽ എം.എൽ.എ. അവർ രണ്ടും പറഞ്ഞത്‌ താഴെ ഉദ്ധരിച്ച് കൊണ്ട്‌ ഈ കുറിപ്പ്‌ ആരംഭിയ്ക്കുന്നു.

വിദ്യാഭ്യാസ കച്ചവടക്കാരെ ഇനി അറസ്റ്റ് ചെയ്യിക്കണം: മാര്‍ വര്‍ക്കി വിതയത്തില്‍

ദേശാഭിമാനിയിൽനിന്ന്‌

കൊച്ചി: വിദ്യാര്‍ഥിപ്രവേശനത്തിന് സംഭാവനയോ, കാപിറ്റേഷന്‍ ഫീസോ ഈടാക്കരുതെന്ന തന്റെ നിര്‍ദേശം അനുസരിക്കാതെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി അറസ്റ്റ്ചെയ്യിക്കുക മാത്രമേ ഇനി നിവൃത്തിയുള്ളുവെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍. കത്തോലിക്കാസഭ കാരുണ്യം, സ്നേഹം, നീതി എന്നിവയില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ മാര്‍ക്സിസത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്ന 'ഹൃദയത്തില്‍നിന്ന് നേരിട്ട്' എന്ന തന്റെ ആത്മകഥാംശമുള്ള പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.

അധ്യാപകരുടെയും ജീവനക്കാരുടെയും, എന്തിന് കുട്ടികളുടെ പ്രവേശനത്തിനുപോലും പണം വാങ്ങുന്ന കതോലിക്കാ സ്ഥാപനങ്ങള്‍ ഏറെയാണ്. ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ക്കു കിട്ടുന്ന പണം ചെറുതല്ല. വിദ്യാര്‍ഥിപ്രവേശനത്തിന് സംഭാവനയോ, കാപിറ്റേഷന്‍ ഫീസോ ഈടാക്കരുതെന്ന തന്റെ നിര്‍ദേശം പലരും അനുസരിച്ചില്ല. വാങ്ങിയ പണം തിരിച്ചുനല്‍കണമെന്നും നിര്‍ദേശിച്ചു. അതും അനുസരിച്ചില്ല-മേജര്‍ ആര്‍ച്ച്ബിഷപ് പരിതപിക്കുന്നു. കേരളത്തില്‍ കത്തോലിക്കാസഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കോഴ, സഭയിലെ അമിത ലത്തീന്‍വല്‍ക്കരണം എന്നീ വിവാദ വിഷയങ്ങളില്‍ തുറന്ന അഭിപ്രായം പ്രകടിപ്പിക്കുന്ന പുസ്തകം സഭയ്ക്കുള്ളില്‍നിന്നും യുഡിഎഫ് നേതാക്കള്‍ക്കിടയില്‍നിന്നുമുള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് ചൊവ്വാഴ്ച പ്രകാശനംചെയ്തത്.

സത്യദീപം എഡിറ്റര്‍ പോള്‍ തേലക്കാട്ട് ആര്‍ച്ച്ബിഷപ്പുമായി നടത്തിയ അഭിമുഖരൂപത്തിലാണ് പുസ്തകം. സഭാ പ്രഘോഷണങ്ങള്‍ക്കും മാര്‍ക്സിസത്തിനും സമാനതകള്‍ ഏറെയുണ്ട്. മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന പാര്‍ടിക്കുമാത്രമാണ് സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധയുള്ളു. സഭാതത്വങ്ങളും ആവശ്യപ്പെടുന്നത് അതുതന്നെയാണ്. ദൈവനിഷേധം, ഉരുക്കുമുഷ്ടി എന്നീ കാര്യങ്ങളില്‍ മാത്രമാണ് മാര്‍ക്സിസ്റ്റ് പാര്‍ടിയോട് വിയോജിപ്പ്. എന്നാല്‍, ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ നിരീശ്വരവാദിയായാല്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന്അദ്ദേഹം പറഞ്ഞു. മറ്റുള്ള പ്രത്യയശാസ്ത്രങ്ങളെയും ആശയങ്ങളെയും ബഹുമാനിക്കാന്‍ കഴിയണം. ആശയപരമായി വിയോജിപ്പുള്ളവരോടും സ്നേഹത്തോടെ പെറുമാറാന്‍ സഭ പഠിക്കണമെന്നും അദ്ദേഹം പുസ്തകത്തില്‍ ഉപദേശിക്കുന്നു. തികഞ്ഞ കത്തോലിക്കനും തന്റെ സ്നേഹിതനുമായിരുന്ന കെ എം ജോര്‍ജ് മന്ത്രിയായിരുന്നപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും ഭൂമിയും നല്‍കാന്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് താന്‍ കത്തെഴുതിയിരുന്നു.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, കോഗ്രസ് നയിച്ച മുന്നണി പതിവെന്നപോലെ അന്നും ഒന്നും ചെയ്തില്ല. പിന്നീട് നല്ല കമ്യൂണിസ്റ്റുകാരനായ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഭൂരഹിതര്‍ക്ക് 10 സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കാന്‍ ശക്തമായ നിയമം നടപ്പാക്കിയത്. ലത്തീന്‍ സഭയുമായുള്ള നൂറ്റാണ്ടുകള്‍ നീണ്ട ബന്ധം ഉണ്ടാക്കിയ അമിത ലത്തീന്‍വല്‍ക്കരണത്തെക്കുറിച്ചും വിശദമായി പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കെ.റ്റി.ജലീൽ എം.എൽ.എ

ദേശാഭിമാനിയിൽ നിന്ന്‌

മതേതര കാഴ്ചപ്പാട്‌ വച്ചു പുലർത്തുന്നവരും നിരീശ്വരവാദികളും എല്ലാം ഉൾപ്പെടുന്ന സി.പി.എമ്മിന്റെ പ്രവർത്തകരും നേതാക്കളും ഒരു ന്യൂനപക്ഷ മത വിശ്വാസിയായ എനിയ്ക്കു നൽകിയ സ്നേഹവും എന്റെ മത വിസ്വാസത്തോട്രു കാണിച്ച ആദരവും നൽകിയ പാഠം വലുതാണ്. ഒരു മത വിശ്വാസിയായ എനിയ്ക്ക്‌ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ചു തന്നെ പ്രവർത്തിയ്ക്കാൻ ജാഥയിൽ (നവകേരളാമാർച്ച്‌) കഴിഞ്ഞു. ഞാൻ പള്ളിയിൽ നിസ്കരിയ്ക്കാൻ കയറുമ്പോൾ ഇ.പി.ജയരാജനും, എ,വിജയരാഘവനും, എം.വി. ഗോവിന്ദൻ മാസ്റ്ററും ഡോ..സീമയും ഉൾപ്പെടെയുള്ളവർ പുറത്ത്‌ എന്നെ കാത്തുനിന്നത്‌ പുതിയ അനുഭവം ആയിരുന്നു.

ഇനി ഈയുള്ളവന്റെ കുറിപ്പ്‌

കമ്മ്യൂണിസ്റ്റുകൾ മതവിരുദ്ധരും നിരീശ്വരവാദികളും ആണെന്നും അവർ ഭരണത്തിൽ വരുന്നതുവിശ്വാസങ്ങളുടെ തകർച്ചയ്ക്ക്‌ ഇടയാകുമെന്നും ഉള്ള പ്രചരണം എക്കാലത്തും നിലനിൽക്കുന്നഒന്നാണ്. അങ്ങനെയൊരു തെട്ടിദ്ധാരണ ബോധപൂർവ്വം കമ്മ്യൂണിസ്റ്റു വിരുദ്ധർ എക്കാലത്തുംപ്രചരിപ്പിച്ചു പൊരുന്നുമുണ്ട്‌. എന്നാൽ ഏതു വിശ്വാസം വച്ചു പുലർത്തുന്നു എന്നതല്ല എല്ലാമനുഷ്യരുടെയും നന്മയിലേയ്ക്കുള്ള ഒരു മാർഗ്ഗം എന്ന നിലയിലാണ് മാർക്സിസം കൈകാര്യംചെയ്യപ്പെടുന്നത്‌. അതു ന്യൂനതകൾ സർവ്വലേശമില്ലാത്ത ഒരു തത്വശാസ്ത്രമാണെന്നുംഎല്ലാത്തിനും ഉള്ള ഉത്തരം അതു മാത്രമാണെന്നും മാർക്സിസ്റ്റുകൾ ഒട്ട് അവകാശപ്പെടുന്നുമില്ല.

കാരണം മാർക്സിസം എല്ലാ മേഖലകളെയും സ്പർശിച്ചുപോകുന്ന മഹത്തായ ഒരു പ്രത്യയശാസ്ത്രം ആണെങ്കിലും അതു ഊന്നുന്നതു ചില പ്രത്യേക മേഖലകളെയാണ്. അതാകട്ടെ മനുഷ്യനെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ടതായ സാമ്പത്തികവും ഭരണരാഷ്ട്രീയ സംബന്ധിയായ മേഖലകളെയാണു താനും. ഇഹ ലോകത്തിലെ ഭൌതികമായ ക്ഷേമമാണ് മാർക്സിസത്തിനു കൂടുതൽ താല്പര്യമുള്ള മേഖല.എന്നാൽ ഇതിന് മറ്റെല്ലാത്തിനേയും പാടെനിരാകരിക്കുന്നു എന്നർഥമില്ല. പക്ഷെ ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടത്‌, മനുഷ്യൻ മനുഷ്യനെചൂഷണം ചെയ്യാൻ ഇടയാക്കുന്ന എന്തിനോടും ഏതിനൊടും മാർക്സിസം കലഹിയ്ക്കുന്നു.

മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാൻ ഇടയാക്കുന്നതും, മനുഷ്യനെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും തരം തിരിയ്ക്കുന്നതുമായ വ്യവസ്ഥിതികളോട്‌ മാർക്സിസം കലഹിയ്ക്കുന്നു. മനുഷ്യ സമത്വത്തിനാണ് അത്‌ ഊന്നുന്നത്‌. അപ്പോൾ വ്യവസ്ഥാപിതവും മാറാൻ ഇഷ്ടപ്പെടാത്തതുമായ പല സമ്പ്രദായങ്ങളോടും മാർക്സിസത്തിനു തർക്കിയ്ക്കേണ്ടി വരും. ആനിലയിൽ മതങ്ങളോടും മാർക്സിസത്തിനു ചില വിയോജിപ്പുകൾ ഉണ്ട്‌ എന്നതല്ലാതെ മതത്തെ ഒരുആത്യന്തിക ശത്രുവായി മാർക്സിസം പ്രഖ്യാപിച്ച്‌ അതിലേയ്ക്കു മാത്രം ശ്രദ്ധ തിരിയ്ക്കുന്നില്ല.

മതത്തോടുള്ള മർക്സിസത്തിന്റെ വിയോജിപ്പ്‌ പ്രധാനമായും സൈദ്ധാന്തിക തലത്തിൽ ഉള്ളതാണ്. കാരണം സൈദ്ധാന്തികമായി മതവും മാർക്സിസവും വ്യത്യസ്ഥ ദിശയിലൂടെയാണുസ്വാഭാവികമായും സഞ്ചരിയ്ക്കുക.എന്നാൽ പ്രായോഗിക തലത്തിൽ മനുഷ്യ നന്മയെ ലക്ഷ്യംവയ്ക്കുന്ന പ്രവർത്തനങ്ങൾ ഏതു സിദ്ധാന്തത്തിന്റെ പ്രചാരകരിൽനിന്നും ഉണ്ടായാലും അതിനെസൈദ്ധാന്തികമായ വിയോജിപ്പിന്റെ പേരിൽ നിഷേധിയ്ക്കേണ്ടതില്ല. അതു മതത്തിന്റെഭാഗത്തുനിന്നും ഉണ്ടായാൽ പോലും.

എന്നാൽ മതങ്ങളുടെ പ്രതിലോമപരവും അക്രമാസക്തവുമായ പ്രവർത്തനങ്ങളെ പ്രതിരോധിയ്ക്കുക എന്നത്‌ കമ്മ്യൂണിസ്റ്റുകളുടെ കടമയുമാണ്. കാരണം ശസ്ത്രീയ ചിന്തഉൾക്കൊള്ളുന്ന മാർക്സിസവും ശാസ്ത്രീയമായ അടിത്തറയില്ലാത്ത പല വിശ്വാസങ്ങളും ആചാരങ്ങളും ന്നും വച്ചു പുലർത്തുകയും ചെയ്യുന്ന മതങ്ങളോടു പൂർണ്ണമായും മാർക്സിസത്തിനു യോജിച്ചു പോകാൻ കഴിയുക എന്നത്‌ സ്വാഭാവികമായും അസംഭാവ്യമാണ്. അതു മതങ്ങളും മാർക്സിസവും തമ്മിൽ മാത്രമല്ല വ്യത്യസ്ഥമായ രണ്ടു ചിന്താ ധാരകളെ പരിപൂർണ്ണ മായും ചേർത്തുകെട്ടുക എന്നത്‌ പ്രായോഗികവും അല്ല.

ഉദാഹരണത്തിനു മാർക്സിസത്തെപ്പോലെതന്നെ മാനവികതയെ ഉൾക്കൊള്ളുന്ന ഒരുസിദ്ധാന്തമാണ് മാർക്സിസം. രണ്ടിനും യോജിപ്പിലെത്താവുന്ന പല മേഖലകളും മാർക്സിസവും ഗാന്ധിസവും ഉൾക്കൊള്ളുന്നുണ്ട്‌. എന്നു വച്ച്‌ ഇതു രണ്ടും തമ്മിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ട്‌. അതുകൊണ്ടുതന്നെ ഇതു തമ്മിൽ അധികം വിടവൊന്നുമില്ലാത്ത ഒരു ഈർച്ചവാൾ ചേർച്ച ഉണ്ടാക്കുക എന്നത്‌ അസാധ്യമാണ്. മേൽ സൂചിപ്പിച്ച യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടു മാർക്സിസത്തെ സമീപിയ്ക്കുന്നവർക്ക്‌ അതിനെ ആജന്മ ശത്രുവായി പ്രഖ്യാപിയ്ക്കേണ്ടി വരില്ല. മതങ്ങൾക്കും മാർക്സിസത്തെ ഒരു പ്രതിബന്ധമായി കരുതി ശത്രുതാപരമായ സമീപനംസ്വീകരിയ്ക്കേണ്ടതില്ല.

കാലത്തെ അതിജീവിയ്ക്കാൻ കഴിയാത്ത വിശ്വാസങ്ങളോ തത്വ ശാസ്ത്രങ്ങളോ ആണെങ്കിൽ അതിനെ എന്നെന്നും പിടിച്ചു നിർത്താൻ ആർക്കും കഴിയില്ല എന്നിരിയ്ക്കെ, മാർക്സിസം മതങ്ങളെ കുഴിച്ചുമൂടും എന്നു ഭയക്കുന്നത്‌ അതിജീവനത്തെ സംബന്ധിച്ച്‌ ചില മത പണ്ഠിതർക്കും മതാനുയായികൾക്കും ഉള്ള ആത്മവിശ്വാസം ഇല്ലായാണെന്നു പറയേണ്ടിവരും.
Sunday, March 8, 2009

അബ്ദുള്ളക്കുട്ടിയെ സി.പി.എമ്മിൽ നിന്നു പുറത്താക്കി

അബ്ദുള്ളക്കുട്ടിയെ സി.പി.എമ്മിൽ നിന്നു പുറത്താക്കി. പുറത്താക്കപ്പെടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നല്ലോ, അബ്ദുള്ളക്കുട്ടി.

ചിലർക്ക്‌ അങ്ങനെയാണ് പാർടിയിൽ നിന്ന്‌ എന്തെങ്കിലും ഒക്കെ നേടി കഴിയുമ്പോൾ പാർടിയെക്കാൾ വലുതായ എന്തോ ഒന്നു തന്നിൽ ഉണ്ടെന്നു തോന്നിപ്പോകും. അതാണു അബ്ദുള്ളക്കുട്ടിയ്ക്കും സംഭവിച്ചത്‌.

എന്തുകൊണ്ടാണ് മനോമനൻ വീണ്ടും അബ്ദുള്ളയ്ക്കിട്ടു താങ്ങുന്നതെന്നു ചോദിച്ചാൽ അബ്ദുള്ളക്കുട്ടിയും ഞാനും തമ്മിൽ വിരോധമൊന്നുമുണ്ടായിട്ടല്ല.ഈയുള്ളവൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിൽ ഉള്ളപ്പോൾ അബ്ദുള്ളക്കുട്ടി സംസ്ഥാന നേത്ര്‌ത്വനിരയിൽ ആയിരുന്നു.പിന്നീട്‌ അദ്ദേഹം സംസ്ഥാന ഭാരവാഹിയും പിന്നെ എം.പിയും ഒക്കെ ആയി.

വിദ്യാർഥി സമരങ്ങളുടെ തീച്ചൂളകളിൽ മനോമനനും ഒക്കെ ഉണ്ടായിരുന്നു.പക്ഷെ മനോമനൻ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ഒന്നും ആയില്ല. എം.പിയും, എം.എൽ.എയും ആയില്ല.ഒരു പഞ്ച്ചായത്തു മെംബെർ പോലും ആയില്ല. പാർട്ടിയിൽ ആകെയായതു ഒരു എൽ.സി മെംബെർ.അതുകൊണ്ടാകാം മനോമനൻ ഇന്നും പാർട്ടിയിൽ തന്നെ. ങാ, അതു പോട്ടെ.

അബ്ദുള്ളക്കുട്ടി സംഘടനയ്ക്കു വേണ്ടി പല ത്യാഗങ്ങളും ചെയ്തിട്ടുണ്ട്‌.എന്തിനു ലീഗുകാരിൽ നിന്നുതന്നെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്‌.ഒക്കെ ശരിതന്നെ.പക്ഷെ, അതിന്റേതായതും അതിൽകൂടുതലായതുമായ അംഗീകാരവും അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌. പാർട്ടി ഭാഷയിൽ പറഞ്ഞാൽ കഴിവിനെ പ്രയോജനപെടുത്താൻ കഴിയുന്ന ചുമതലകൾ ഒക്കെ നൽകി.

മാത്രവുമല്ല മലപ്പുറത്തെ ലീഗു കോട്ടകളിൽനിന്നു മുസ്ലീം സമുദായത്തിൽനിന്നു സി.പി.എമ്മിലേയ്ക്കു കടന്നുവരുന്ന ചെറുപ്പക്കാരെ പാർട്ടി പൊന്നു പോലെ നോക്കും.അന്നും ഇന്നും. അവർക്കു പ്രത്യേക പരിലാളനങ്ങൾ ലഭിയ്ക്കും.അതു അദുള്ളക്കുട്ടിയ്ക്കും ആഷിക്കിനും ഒക്കെ ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് അബ്ദുള്ളക്കുട്ടി എം.പി വരെ ആയതു.പാർട്ടി ഒരാളെ എം.പിയോ എം.എ; എയോ ഒക്കെ ആയി മത്സരിപ്പിയ്ക്കാൻ തീരുമാനിയ്ക്കുന്നതിനു പല മാനദണ്ഡങ്ങളും ഉണ്ട്‌.ഒന്ന്‌, ജനപ്രതിനിധിയായാൽ പാർട്ടി പറ്യുന്ന രീതിയിലും പാർട്ടി പ്രതീക്ഷിയ്ക്കുന്ന ഗൌരവത്തിലും ആ രംഗത്തുനിന്ന്‌ ജനങ്ങളെ സേവിയ്ക്കാൻ കഴിയുമോ എന്നുള്ളതാണ്.

രണ്ട്‌,ആ സഖാവിന്റെ ജയ സാദ്ധ്യതാ മാനദണ്ഡം.അവിടെ അയാൾ ജയിക്കാനുള്ള സാഹചര്യങ്ങളും മറ്റുമാണ് നോക്കുന്നത്‌ മൂന്നു ആ സഖാവിനു ആ സാഹചര്യത്തിൽ ലഭിയ്ക്കുന്ന പ്രത്യേക പരിഗണന.അല്ലാതെ കഴിവുള്ള മറ്റാരും ഇല്ലാഞ്ഞിട്ടൊന്നുമല്ല ഒരാൾക്കു ഒരു നിയോഗം ലഭിയ്ക്കിന്നത്‌.

മേൽ സൂചിപ്പിച്ച മാന ദണ്ഡങ്ങളൊക്കെ വച്ച്‌ സ്ഥാനാർഥിയാക്കപ്പെട്ടു വിജയിച്ച്‌ ജന പ്രതിനിധി ഒക്കെ ആകുമ്പോൾ ലഭിയ്ക്കുന്ന സ്ഥാനത്തിന്റെ വലിപ്പമനുസരിച്ചു കുറച്ചേറെ സുഖസൌകര്യങ്ങളും ലഭിയ്ക്കും.ആ സുഖ സൌകര്യങ്ങൾ അനുഭവിക്കുന്നതിനു പാർട്ടി വിലക്കു കല്പിയ്ക്കുന്നുമില്ല. പണ്ടൊക്കെ ചെറിയ നിരീക്ഷണങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ നിയന്ത്രണങ്ങൾ ഒന്നുമില്ല. പക്ഷെ നേരെ ചൊവ്വെ അല്ലെങ്കിൽ പിന്നീടു പാർട്ടിയ്ക്കു പുറത്താകുമെന്നു മാത്രം.

അപ്പോൾ ഞാൻ പറഞ്ഞ ആ സുഖ ഭോഗങ്ങൾ:അതു ഒരിയ്ക്കൽ അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ ചിലർക്കു തൊണ്ണൂറാൻ പക്കത്തിലും അതില്ലാതെ പറ്റില്ല. അബ്ദുള്ള ക്കുട്ടിയ്ക്ക് ഈ അസുഖം ചെറുപ്പത്തിലേ വന്നൂ എന്നേയുള്ളൂ.പിന്നെ അബ്ദുള്ളക്കുട്ടിയുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ -മോഡി പുലിയാണെന്നും മറ്റും ഉള്ളവ- സംബന്ധിച്ചുള്ളതാ‍ണ്.

ഒരു പ്രസ്ഥാനത്തിൽ നിൽക്കുമ്പോൾ അതിനുള്ളിൽ നിന്ന്‌ സ്വാഭിപ്രായങ്ങൾ പറയാം.പക്ഷെ അതുതന്നെ പ്രസ്ഥാനത്തിന്റെ അഭിപ്രായമായി അംഗീകരിക്കപ്പെട്ടു കിട്ടണമെന്നില്ല.നാം ഏവരും ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകുമ്പോൾ നമ്മൾ നമ്മെതന്നെ സമർപ്പിയ്ക്കുകയാണ്. അപ്പോൾ പിന്നെ നമുക്കു മാത്രമായി ഒരു തീരുമനമില്ല. നമുക്ക്‌ യോജിയ്ക്കാൻ പറ്റാത്തവയാണെങ്കിലും പൊതു തീരുമാനം നാം അംഗീകരിച്ചേ മതിയാകൂ. പാർടിയിലും അങ്ങനെ തന്നെ.

അതു പറ്റാത്തവർ പാർട്ടിയിൽ എന്നല്ല, മറ്റൊരു സംഘടനയിലും ചേരരുത്‌. സ്വന്തം നിലയിൽ എന്തെങ്കിലും ഒക്കെ ചെയ്യാൻ സാധിയ്ക്കുമോ എന്നു നോക്കണം. അല്ലാതെ ഒരു പ്രസ്ഥാനത്തിൽ നിന്ന്‌ സർവമാന സുഖ ഭോഗങ്ങളും പേരും പ്രശസ്തിയും ആർജ്ജിച്ച ശേഷം പ്രസ്ഥാനത്തെ തള്ളിപ്പറയുമ്മത്‌ ജനാധിപത്യ സ്വാതന്ത്ര്യമാണെങ്കിലും തികഞ്ഞ വഞ്ചനയാണ്.പ്രത്യേകിച്ചും ഒന്നുംനേടാതെ പ്രസ്ഥാനത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസക്ഷികൾ ഉള്ള, ആ രക്തസാക്ഷികളുടെ വീരസ്മരണകളിൽ അവേശം കൊള്ളുന്ന ഒരു പാർട്ടിയിൽ നിന്ന്‌ ധാരാളം ഭൌതിക നേട്ടങ്ങൾ കൂടി ഉണ്ടാക്കിയിട്ടു പാർട്ടിയെ തള്ളിപ്പറയുന്ന പ്രവണത തീരെ ശരിയല്ല. പക്ഷെ അബ്ദുള്ളക്കുട്ടിയും അതു ചെയ്തു.

ഇനിയിപ്പോൾ അബ്ദുള്ളക്കുട്ടിയ്ക്കു പലവഴികളാണ്.മലപ്പുറം ഭാഗം ആയതുകൊണ്ട്‌ ലീഗിൽ ചേരാം.അതല്ല മോഡിയുടെ വീരാരാധകൻ എന്ന നിലയിൽബി.ജെ.പിയിൽ ചേർന്നാൽ അവർ രാജ്യം മുഴുവൻ കൊണ്ടു നടക്കും: ഇതാ ഒരു മുസൽമാനും ബി.ജെ.പിയിൽ ഉണ്ട് എന്നു പറഞ്ഞ്‌! പോരാത്തതിനു സി,പി.എം ഉപേക്ഷിച്ച്‌ എത്തുന്നവർ ആകുമ്പോൾ പ്രത്യേക പരിഗണന ലഭിയ്ക്കും.ദേശീയ നേതാവിന്റെ പരിവേഷവും കിട്ടും.

എന്തിനധികം ഇനി നീട്ടുന്നു.ഒന്നു കൂടി പറയാം. ചിലരെ സംബന്ധിച്ച് അവനവനു സ്ഥാനമാനങ്ങൾ ഉള്ളപ്പോൾ പാർട്ടി കൊള്ളാം.അവനു അവ നഷ്ടപ്പെടുമ്പോൾ പിന്നെ പർട്ടി മഹാമോശം.

ഇവിടെ ഒരു എം.പിയോ എം.എൽ.എയോ ഒക്കെ ആയാൽ അതു ഒരു ദിവസത്തേയ്ക്കു മാത്രം ലഭിയ്ക്കുന്ന അവസരം ആയാൽ പോലും പിന്നീട് ഒരിയ്ക്കലും അതൊന്നും ആയില്ലെങ്കിലും പഴയ എം.പിയോ എം.എൽ എയോ എന്ന നിലയി ആയുഷ്കാലം മുഴുവനുംതന്നെ സർവ്വ പ്രതാപിയായി ജീവിയ്ക്കാം എന്നിരിയ്ക്കെയാണ് പലകുറി ഉയർന്ന അവസരങ്ങൾ ലഭിച്ചാലും ചിലർ ആ ആവസരങ്ങൾ താൽക്കാലികമായെങ്കിലും നഷ്ടപ്പെടുമ്പോൾ ഹാലിളക്കം സംഭവിച്ച്‌ വേണ്ടാതീനങ്ങൾ പറഞ്ഞും പ്രവർത്തിച്ചും ഒടുവിൽ പാർടിയിൽനിന്നു തന്നെ പുറത്താക്കപ്പെടുന്നത്‌.

ഇത്തരത്തിലുള്ള അസുഖം പാര്‍ട്ടിയില്‍ വ്യാപകമാകുന്നുണ്ട്‌. തങ്ങള്‍ പ്രതീക്ഷിക്കുന്നത് കിട്ടിയില്ലെന്കില്‍ പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്നവര്‍. ഇതിന് പുതി‌യ ചികിത്സാവിധികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. മോഹങ്ങള്‍ മനുഷ്യ സഹജമാണ്. പക്ഷെ വിചാരിക്കുന്നതു കിട്ടാതെ വരുമ്പോള്‍ സമനില തെറ്റുന്നതിനും ഒരു പരിധിയുണ്ട്. ഒന്നും നേടാതെ താഴെ കിടയില്‍ നിന്നു അയ്ഷ്കാലം പ്രവര്ത്തിക്കുന്ന സഖാക്കള്‍ക്ക് ഇതൊന്നും സഹിക്കാവുന്നതല്ല.

കൂട്ടത്തിൽ ഇതും കൂടിയൊക്കെ അങ്ങു പറഞ്ഞു പോയി എന്നു മാത്രം.

Thursday, February 26, 2009

വി.എസ്‌ പങ്കെടുത്തു, നന്ന്‌ !

വി.എസ്‌ പങ്കെടുത്തു, നന്ന്‌ !

വി.എസ് വന്നു.മാധ്യമങ്ങൾ നിരാശരായി. നവകേരളമാർച്ചിൽ വി.എസ് പങ്കെടുക്കാതിരിയ്ക്കുന്നത്‌ ആഘോഷമാക്കാമെന്നു കരുതി കാത്തിരുന്ന മാധ്യമ പുംഗവന്മാരും, സി.പി.എമ്മിന്റെ രാഷ്ട്രീയ എതിരാളികളും ഇളിഭ്യരായി.

സി.പി എമ്മിന്റെ പാർടി സെറ്റപ്പ്‌ അറിയാവുന്നവർക്ക്‌ വീ.എസ് പങ്കെടുക്കും എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല.കാരണം വി.എസിനെ പാർടിവിരുദ്ധനാക്കാൻ സദാസമയവും അദ്ദേഹത്തിന്റെ ഒപ്പം കൂടി ചെവി കടിച്ചു കൊണ്ടിരിയ്ക്കുന്ന ചില അഭ്യുദയ കാംഷികൾ തന്നെ ക്ലിഫ് ഹൌസിൽ കയറിയിറങ്ങി എങ്ങനേയും അദ്ദേഹത്തെ മാർച്ചിന്റെ സമാപന യോഗത്തിൽ പങ്കെടുപ്പിയ്ക്കാൻ ഉപദേശിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു.കാരണം വി.എസ് പാർടിയിൽ ഉണ്ടെങ്കിലല്ലേ, അദ്ദേഹത്തെ മുന്നിർത്തി പാർടിയെ നശിപ്പിയ്ക്കാനുള്ള പാഴ്ശ്രമങ്ങൾ തുടരുവാൻ കഴിയുകയുള്ളു.

പാർടിയാണു വലുതെന്ന യാഥാർഥ്യബോധത്തിൽ നിന്നും വി.എസിനെ അകറ്റിയവർ തന്നെ വെട്ടിലായി. ഒരു പക്ഷെ അദ്ദേഹം മാർച്ചിൽ പങ്കെടുക്കാതിരുന്നെങ്കിൽ വി.എസ് കേരള രാഷ്ട്രീയത്തിലെ ഒരു ദുരന്തമായി മാറുമായിരുന്നു.ഇക്കാലമത്രയും അദ്ദേഹം ആർജ്ജിച്ച എല്ലാ നേട്ടങ്ങളും വ്ര്ഥാവിലാകുമായിരുന്നു. ഈ ജീവിത സായന്തനത്തിൽ പാർടിയുടെ ശത്രുക്കളുടെ താവളങ്ങളിൽ ചെന്നു പെട്ട്‌ മുൻപ്‌ പാർടി വിട്ടു പുതിയ രാഷ്ട്രീയ
മോഹങ്ങളുമായി പോയ മറ്റു പല നേതാക്കൾക്കും സംഭവിച്ചതു തന്നെ വി.എസിനും സംഭവിക്കുമായിരുന്നു.

മറ്റൊന്ന്‌ മറ്റാരെങ്കിലുമായിരുന്നെങ്കിൽ, എന്തിനു സ.പിണറായി ആയിരുന്നെങ്കിൽ പോലും വി.എസിനെപ്പോലെ പെരുമാറിയിരുന്നെങ്കിൽ എന്നേ പാർടിയ്ക്കു പുറത്തായേനെ.സ. വി എസിനെ പാർടിയ്ക്കു നഷ്ടപ്പെടാതിരിയ്ക്കാൻ ഒരു പാടു വിട്ടു വീഴ്ചകൾ ഔദ്യോഗിക നേത്ര്‌ത്വം ഇതിനകം ചെയ്തിട്ടുണ്ട്. പോളിറ്റ് ബ്യൂറോയും, സം സ്ഥാന നേത്ര്‌ത്വവും ഒരു പോലെ വി.എസിനോടു കനിവുള്ളവരായി.എന്തിനു സ. പിണറായി പോലും വി.എസിനെ പാർടിയിൽ നിന്നു പുറത്താക്കുവാനുള്ള ഒരു നീക്കവും നടത്തിയില്ല എന്നത്‌ വി.എസിനെ കുഴയ്ക്കുന്ന സിൽബന്ധികൾ ഓർക്കുന്നതു നന്ന്‌.

വി.എസ്‌ ഒരുനല്ല കമ്മ്യൂണിസ്റ്റുകാരനാണ് . അദ്ദേഹത്തിനു ഒരു പാർട്ടിക്കാരനായി തന്നെ മരിയ്ക്കാനുള്ള ആഗ്രഹം തീർച്ചയായും ഉണ്ടാകും. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റല്ലാതാക്കി എന്നു ഉപചാപക വ്ര്‌ന്തത്തോട്‌ വി.എസിനു നാളെ പറയേണ്ടി വരരുത്‌. പാവം ആ മനുഷ്യനെ ശേഷിയ്ക്കുന്ന കാലവും ഒന്നു പാർട്ടിക്കാരനായി ജീവിയ്ക്കാൻ അനുവദിയ്ക്കുക.

അതു പോലെ സ. പിണറായിയും കരുത്തുള്ള ഒരു നല്ല കമ്മ്യൂണിസ്റ്റു കാരനാണ്. അസാമാന്യ നേത്ര്‌ പാടവമുള്ള നേതാക്കളിൽ ഒരാൾ. ഒരിയ്ക്കൽ ഒരു മന്ത്രിയായിപ്പോയെന്ന ഒരു തെറ്റേ സ. പിണറായിയും ചെയ്തിട്ടുള്ളു. അതിന്റെ ഫലമാണ് ആ സഖാവ്‌ ഇപ്പോൾ അനുഭവിയ്ക്കുന്നത്‌. ആരെങ്കിലും നാലും മൂന്നും പറയുമ്പോൾ അങ്ങ് തള്ളിക്കളയാൻ മാത്രം ചെറുതൊന്നുമല്ല സ. പിണറായിയും പാർടിയ്ക്കു വേണ്ടി നടത്തിയിട്ടുള്ള സേവനങ്ങൾ.

വി.എസിനെയും പിണറായിയേയും നായകനും പ്രതിനായകനും ആക്കേണ്ടത്‌ ഇവിടുത്തെ പാർടി വിരുദ്ധ മാധ്യമങ്ങളുടെ ആവശ്യമാണ്. പാർടി സഖാക്കൾ അതിൽ വീണുപോകരുത്‌.

Monday, February 16, 2009

അങ്ങനെ ലാവ്‌ലിൻ അനുബന്ധ സ്വപ്നങ്ങളും പൊലിഞ്ഞു ! (ലേഖനം)

ലേഖനം

ഈ ലേഖനം ആഗ്നേയന്റേതാണ്

അങ്ങനെ ലാവ്‌ലിൻ അനുബന്ധ സ്വപ്നങ്ങളും പൊലിഞ്ഞു !


അങ്ങനെ ആ ഒരു സസ്പെൻസും അവസാനിച്ചു. പ്രധാനമായും ലാവ്‌ലിൻ കേസിനെ സംബന്ധിച്ച്‌ ചർച്ച നടത്താൻ കൂടുമെന്നു പറഞ്ഞിരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ കഴിഞ്ഞു. മഹാത്ഭുതങ്ങൾ പ്രതീക്ഷിച്ച് മനപ്പായസം ഉണ്ടവർ നിരാശരായി. ഒന്നുകിൽ പിണറായി അല്ലെങ്കിൽ വി.എസ് ഈ രണ്ടുപേരിൽ ഒരാളേ ഈ പോളിറ്റ്‌ ബ്യൂറോ കഴിഞ്ഞാൽ പാർടിയിൽ ഉണ്ടാകൂ എന്ന തരത്തിലാണ് മാർക്സിസ്റ്റു വിരുദ്ധ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചത്‌. ഇപ്പോൾ ബലൂണിന്റെ കാറ്റു പോയതു പോലെയായി. ഇനി ചമ്മലു മാറ്റാൻ മറ്റെന്തെങ്കിലും ചൂടുള്ള വിഷയങ്ങൾ കിട്ടണം.

അതീവ ഗൌരവമുള്ള മറ്റെന്തെല്ലാം സംഭവങ്ങൾ ഇന്ത്യയിലും ലോകത്തും ഇതിനിടയിൽ നടന്നു. അതൊന്നും മാർക്സിസ്റ്റു വിരോധികളുടെ ശ്രദ്ധയെ ആകർഷിച്ചതേയില്ല. എല്ലാവരുടേയും ശ്രദ്ധ ലാവ്ലിൻ കേസിലായിരുന്നു. രാജ്യം നേരിടുന്ന വർഗീയ വിപത്തൊന്നും പലർക്കും ഒരു വാർത്തയേ അല്ല. വർഗീയ ഫാസിസ്റ്റുകളേയും അവരുടെ രാഷ്ട്രീയ ഫാസിസ്റ്റു പാർടികളേയുമൊക്കെ വിമർശിച്ചാൽ പത്രമാഫീസുകളുടെ കണ്ണാടിച്ചില്ലുകൾ തകർത്ത്‌ ഫാസിസ്റ്റുകൾ കടന്നു കയറുമെന്നും അതിനുള്ളിലിരിയ്ക്കുന്നവരുടെ ജീവൻ തന്നെ അപകടത്തിലാകും എന്നും ഭയം ഉള്ളതുകൊണ്ട്‌ അവർ എന്ത്‌ അഴിഞ്ഞാട്ടം നടത്തിയാലും അതു തുറന്നു കാട്ടാൻ തയ്യാറല്ല. സി. പി.എമ്മിന്റെ മേൽ ആകുമ്പോൾ ആർക്കും കുതിര കയറാമല്ലോ!

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ ആപേക്ഷികമായി കേരരളത്തിനു ചില മെച്ചങ്ങൾ ഉണ്ട്‌. വർഗീയതയും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ അല്പം കുറവാണ്. വർഗീയത ശക്തിപ്പെടുത്താനുള്ള പ്രധാന തടസ്സം ഇവിടെ ഇടതുപക്ഷത്തിനുള്ള സ്വാധീനമാണ്. അതുകൊണ്ടുതന്നെ മുഖ്യ ഇടതുപക്ഷ കക്ഷിയായ സി.പി. എമ്മിനെ തകർത്തു മാത്രമേ വർഗീയ പ്രതിലോമ ശക്തികൾക്ക്` ഇവിടെ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയൂ. അതിനു ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ മത്സരിച്ചു ശ്രമിയ്ക്കുകയാണ്.അവർക്കു ശക്തി പകരാനാണ് ഇവിടെ കുറെ മാധ്യമങ്ങൾ ശ്രമിയ്ക്കുന്നത്‌.

എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. പിണറായി വിജയനെ മാറ്റി നിർത്തും. നവകേരള യാത്ര മറ്റാരെങ്കിലും നയിക്കും. വി.എസ്‌ പാർടിയിൽ പിടി മുറുക്കും. സംസ്ഥാന നേത്ര്‌ത്വം വൻ പ്രതിസന്ധിയിലാകും. ഇത്തരത്തിലായിരുന്നു ഒരു പ്രചരണം. മറ്റൊന്ന്‌ പിണറായിയെ മാറ്റില്ല. വി.എസ് അതിൽ കുറഞ്ഞുള്ള ഒത്തുതീർപ്പുകൾക്കു നിൽക്കില്ല. പിന്നെ ഉള്ള വഴി രാജി വയ്ക്കുക. എന്നിട്ടു ഒന്നുകിൽ പുതിയ പാർടി ഉണ്ടാക്കുക. അല്ലെങ്കിൽ രാജി വയ്ക്കാതെ പാർട്ടി പിടിച്ചെടുക്കുക. അതിനാൽ പതിനാലാം തീയതിക്കുശേഷം പാർടി ഓഫീസുകൾ വി.എസ്. ഗ്രൂപ്പുകാർ പിടിച്ചെടുക്കുമെന്നു വരെ സ്വപ്നാക്ഷരങ്ങൾ നിരത്തി.

ഇപ്പോൾ കോഴി കൂകി. നേരം വെളുത്തു. എല്ലാം പാർടി വിരുദ്ധരുടേയും , പാർടി വിരുദ്ധ ദ്ര്‌ശ്യ- ശ്രവ്യ മാധ്യമങ്ങളുടേയും പാഴ്കിനാവുകളായിരുന്നുവെന്ന യാഥാർത്ഥ്യവുമായി ഇനിയും അവർ പൊരുത്തപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. മാർക്സിസ്റ്റു പാർട്ടി ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചുള്ള ഇക്കൂട്ടരുടെ സ്വപ്നങ്ങൾ പക്ഷെ ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ. ഇവർ ഒരു കാര്യം തുറന്നു പറഞ്ഞെങ്കിൽ നന്നായിരുന്നു.സി. പി എം തകരുമ്പോൾ തങ്ങൾക്ക്‌ എന്തു കിട്ടും? അങ്ങനെ തകർന്നു കാണാൻ ആഗ്രഹിക്കത്തക്ക നിലയിൽ എന്തു തെറ്റാണ് ഈ പാർട്ടി ചെയ്തിട്ടുള്ളത്‌? സി. പി.എം തെറ്റുപറ്റാത്ത പാർടിയാണെന്നല്ല. തെറ്റു പറ്റിയെന്നു ബോദ്ധ്യമായാൽ തുറന്നു പറഞ്ഞു തിരിത്തുന്ന പാർടിയാണിത്‌.

മറ്റു പാർട്ടികളൊന്നും തകരണമെന്ന്‌ ഒരാഗ്രഹവും ഇല്ല. വർഗീയ -തീവ്രവാദ -വിംധ്വംസക ശക്തികൾ പോലും അവർക്കു ഇല്ലാതായി കാണേണ്ട. സി.പി.എം മാത്രം തകരണം. അതിന് ഈ പാർടിയും ഇതിന്റെ നേതാക്കളും മാത്രം വേട്ടയാടപ്പെടണം. ഈ പാർട്ടി എന്തെങ്കിലും പ്രതിസന്ധി നേരിടുമ്പോൾ എന്തൊരുത്സാഹമാണെന്നോ, ഈ വിരുദ്ധ ശക്തികൾക്ക്‌! അതു പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയ്ക്കുണ്ട്‌ അന്ധമായ മാർക്സിസ്റ്റു വിരോധം. പക്ഷെ , സി. പി. എം ഇതെത്രയോ കണ്ടിരിയ്ക്കുന്നു.ഇനി കാ‍ണാനുമിരിയ്ക്കുന്നു.

ഇനിയും ഒരു കൂട്ടർ ഉണ്ട്‌. പാർടിയാണെന്നു പറയും. എന്നാൽ പാർടിയിൽ സർവ്വത്ര കുഴപ്പമാണ് . പാർട്ടി തകരുന്നതിൽ ദുഖമാണെന്നു പറയും. (അവർക്ക്‌ ഇതു നയിക്കാൻ അവസരം ലഭിയ്ക്കാത്തതിന്റെ കുഴപ്പമാണെന്നു തോന്നും പറച്ചിലു കേട്ടാൽ). എന്നിട്ടു വർഗ്ഗ ശത്രുവിനോട്‌ ഒപ്പം നിന്ന്‌ പാർട്ടിയെ തെരുവിൽ അലക്കും. തങ്ങളെക്കൊണ്ടു പലതുകൊണ്ടും കഴിയാത്തതു മറ്റുള്ളവർ ചെയ്യുന്നതിലുള്ള അസൂയ. അല്ലാതെന്ത്?എന്നാൽ ഈ ‘നല്ലാളന്മാർ` ക്ക്‌ ഈ പാർട്ടിയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നു ചൂണ്ടിക്കാണിയ്ക്കുവാനുണ്ടോ? അതുമില്ല. സി.പി. എം ഇല്ലാതായാൽ എല്ലാം ക്ലിയറാകും എന്ന മട്ടിലാണ് പ്രചരണം.

ഒന്നു മാത്രം പറഞ്ഞ്‌ ഈ കുറിപ്പു തൽകാലം ചുരുക്കുന്നു. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. കാഴ്ചയുടെ വില അറിയില്ല. കേരളത്തിൽ സി.പി.എം ഉള്ളതിന്റെ വില അതില്ലാതായാൽ മാത്രമേ അറിയൂ.