Sunday, March 29, 2009

തെരഞ്ഞെടുപ്പും അനുകൂല ശത്രുക്കളും

പാർട്ടിയിലെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിയ്ക്കുന്ന ആദർശശാലികൾ എന്നു സ്വയം തീരുമാനിച്ചു പാർട്ടിയെ സദാ ചള്ളും പൊട്ടും പറഞ്ഞു നടക്കുന്ന ചിലരുണ്ട്‌. ബ്ലോഗർമാരിലും ഉണ്ട്‌ ഇത്തരക്കാർ. ഇപ്പോൾ വിധി നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പു സമയമാണ്. ഈ സമയത്തും അവർ അതു തന്നെ ചെയ്യുന്നു.

വിമർശനങ്ങൾ ഇഷ്ടപ്പെടാഞ്ഞിട്ടല്ല. പാർട്ടിയെ തെരഞ്ഞെടുപ്പിൽ തോല്പിയ്ക്കുവാൻ എതിരാളികൾ പ്രയോഗിയ്ക്കുന്ന ചീപ്പു നമ്പരുകൾപോലും ഈ അനുകൂല ശത്രുക്കൾ ഏറ്റുപിടിയ്ക്കുന്നു. എഴുത്തും പറച്ചിലും കേട്ടാൽ തോന്നും എല്ലാം തികഞ്ഞവർ എന്ന്‌. പാർളമെന്റിൽ നിർണ്ണായകമായ ഒരു അംഗ ബലം ഇടതുപക്ഷത്തിന് ഉണ്ടാകേണ്ടതിന്റെ ആവശ്യകത പോലും ഈ ആദർശ പുണ്യാളന്മാർ അംഗീകരിയ്ക്കുന്നില്ല.

ഇന്ത്യ ആരു ഭരിച്ചാലും അവർക്ക്‌ ഒന്നുമില്ല. വർഗീയ ശക്തികൾ അധികാരത്തിൽ വന്നാലും അവർക്കൊന്നും ഇല്ല. മധാധിപത്യം വന്നാലും അവർക്കൊന്നുമില്ല. അവർക്ക് ആദർശം പ്രസംഗിച്ചു കൊണ്ടിരുന്നാൽ മതി. അവസനം ഈ ആദർശങ്ങൾ പറയാനും അതു കേൾക്കാനും ആളും അവസരവും നഷ്ടപ്പെടുന്ന്തുവരെയും അവർ ഇങ്ങനെ പിറുപിറുത്തുകൊണ്ടിരിയ്ക്കും.

അവരോടൊക്കെ മനോമനനു പറയാനുള്ളത്‌ നമുക്കു വിമർശിയ്ക്കുവാനും മറ്റും ഇനിയും ധാരാളം സമയമുണ്ട്‌ ഇപ്പോൾ ഇടതുപക്ഷത്തിനു പത്ത്‌ വോട്ടു കിട്ടാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്നു നോക്കുക. അല്ലെങ്കിൽ കള്ള പ്രൊഫെയിലുമായി പാർട്ടിക്കെതിരെ ഫൈറ്റു ചെയ്യുന്ന പാർടിവിരുദ്ധരാണ് നിങ്ങളെന്നു കരുതേണ്ടിവരും

3 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പുര കത്തുമ്പോള്‍ വാഴവെട്ടുന്നവര്‍ വീട്ടുകാരാവുകയില്ല; അവര്‍ ആരുടെയോ മഴുക്കൈകളായിരിക്കാം.

ജനശക്തി said...

മാധ്യമങ്ങളും ‘സ്നേഹിച്ച്’ കൊന്നുകൊണ്ടിരിക്കുകയല്ലേ. പ്രസക്തിയുള്ള പോസ്റ്റ്.

പിപഠിഷു said...

Mr.Manojinte blog il ente comment nu marupadi aayi ithu kandu...

----------------------------
മനനം മനോമനന്‍ said...
ഹരീ, പരീക്കുട്ടീം ചെമ്മീനും സിനിമയുമൊക്കെ ആയിട്ട് അങ്ങു കഴിഞ്ഞാൽ പോരെ? വലിയവലിയ കാര്യങ്ങളിലൊക്കെ...
-------------------------------

ഓ! അടിയന്‍ !
മാപ്പാക്കണം അങ്ങുന്നേ...

തല്‍ക്കാലം ഉദ്ദേശം ഇല്ല!! വോട്ട് അവകാശമുള്ള ഒരു ഇന്ത്യന്‍ പൌരന്‍ ആണ് ഞാന്‍ ! അഭിപ്രായസ്വാതന്ത്ര്യം എന്നൊരു സാധനം താങ്കളുടെ ഔദാര്യമില്ലാതെ എനിക്ക് കിട്ടിയിട്ടുണ്ട്...

ആദ്യം ഞാന്‍ ഇട്ട കമന്റ്‌ നു ഒരു മറുപടി പറയ്‌... ചുമ്മാ ബബ്ബബ്ബ അടിക്കാതെ...

തങ്ങള്‍ വലിയ വിവരം ഉള്ളവനാനെന്നാണോ വിചാരം... നല്ലത്...

സത്യം പറയണമല്ലോ... ബ്ലോഗുകള്‍ വായിച്ചപ്പോ എനിക്ക് തോന്നിയില്ല കേട്ടോ...

പിന്നെ, ഞാന്‍ ബ്ലോഗ് എഴുതുന്നത് എന്റെ അറിവ് പ്രകാശിപ്പിക്കാനല്ല!!

ഒക്ടോബര്‍ 2008 ഇല്‍ ആണല്ലേ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ തുടങ്ങിയത്‌... എന്റെ പ്രൊഫൈല്‍ നു അതിനേക്കാള്‍ പഴക്കം ഉണ്ട്... അതുകൊണ്ട് ബ്ലോഗിങ്ങ് താങ്കള്‍ എന്നെ പഠിപ്പിക്കണ്ട!!