Wednesday, July 22, 2009

നിങ്ങൾക്ക്‌ എളുപ്പത്തിൽ ആദർശധീരനാകണോ?

നിങ്ങൾക്ക്‌ എളുപ്പത്തിൽ ആദർശധീരനാകണോ?

നിങ്ങൾ ഒരു തെമ്മാടിയൊ, മോഷ്ടാവൊ, പിടിച്ചുപറിക്കാരനോ, പെൺ വാണിഭക്കാരനോ,കൂലിത്തല്ലുകാരനോ, കഞ്ചാവു- ചരായാദി കചവടക്കാരനോ, ദുർമന്ത്രവാദിയോ, രാജ്യദ്രോഹിയോ, ഭീകരകരവാദിയോ, വർഗീയവാദിയോ, സ്വജന പക്ഷപാതിയോ, അഴിമതിക്കാരനോ, കോൺഗ്രസ്സോ കമ്മ്യൂണിസ്റ്റോ, ബിജെപിയോ മുസ്ലീം ലീഗോ, കേരളാകോൺഗ്രസ്സോ അങ്ങനെ അരോ, ഏതില്പെട്ടവനോ ആകട്ടേ, നിങ്ങൾക്കും ആദർശകേരളത്തിന്റെ വീര പുത്രൻ മാർആകാം.ചാനലുകളിൽ നിറഞ്ഞുനിൽക്കാം.

ചെയ്യേണ്ടതു ഒന്നു മാത്രം. സി.പി.എമ്മുമായി ബന്ധമുള്ള വിഷയങ്ങളിൽ വി.എസിനെ ചുമ്മാ ന്യായീകരിച്ചുകൊള്ളൂക. പറ്റുമെങ്കിൽ അച്ചുമ്മാവൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഇടയ്ക്കിടെ മുഴക്കിക്കൊള്ളൂക. പിണറാ‍യി വിജയൻ അഴിമതിക്കാരനാണെന്നു വിളിച്ചു പറയുക. തെളിവുകൾ ഒന്നും വേണ്ട. ലാവ്ലിൻ കേസെന്നല്ല, ഏതുകേസായാലും അതിലൊന്നും ഒരു അനുമതിയും ഇല്ലെന്നു തെളിവുകൾ നിരത്തിയാലും വിശ്വസിച്ചു പോകരുത്‌. വി.എസ്.ഒഴികെ എല്ലാ സി.പി.എം നേതാകാളും അഴിമതിക്കാരാണെന്നും കൂടി പറഞ്ഞുകൊള്ളുക.സി.പി.എമ്മിനു എതിരെ വരുന്ന വാർത്തകൾ മാത്രമേ സ്വീകരിയ്ക്കാവൂ.

അതെ, ഇങ്ങനെയൊക്കെ ആയാൽ നിങ്ങൾക്കും ആദർശധീരൻ ആകാം. അതിന്റെ മറവിൽ നിങ്ങൾക്കു എന്തും ചെയ്യുകയും ആകാം. പാർട്ടിയെ തകർക്കുകയും ആകാം. മറ്റു പാർട്ടീകളൂടെ അഴിമതികൾ മൂടി വയ്ക്കുകയും ചെയ്യാം. അങ്ങനെ അങ്ങനെ സന്തോഷമായി ജീവിയ്ക്കാം. അപ്പോൾ ധൈര്യമായി വിളിച്ചു കൊള്ളൂ; അച്ചുമ്മാവൻ സിന്ദാബാദു്! പിണറായി വിജയൻ മൂർത്താബാദ്!

2 comments:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

>>നിങ്ങൾ ഒരു തെമ്മാടിയൊ, ചെമ്മാനോ, ചെരുപ്പുകുത്തിയോ, മോഷ്ടാവൊ, പിടിച്ചുപറിക്കാരനോ, പെൺ വാണിഭക്കാരനോ,കൂലിത്തല്ലുകാരനോ, കഞ്ചാവു- ചരായാദി കചവടക്കാരനോ, ദുർമന്ത്രവാദിയോ, രാജ്യദ്രോഹിയോ, ഭീകരകരവാദിയോ, വർഗീയവാദിയോ,<<

ജീവിക്കാന്‍ വേണ്ടി ചെരിപ്പ് കുത്തുന്നവനും രാജ്യദ്രോഹിയുടെ പട്ടികയിലോ? പെണ്വാണിഭം, കഞ്ചാവ്, ചാരായക്കച്ചവടം എന്നിവ പോലെ മോശപ്പെട്ട തൊഴിലോ ചരിപ്പ് കുത്ത്?

മനനം മനോമനന്‍ said...

ശരിയാണ്! ഒരുപ്രാസത്തിനു പറഞ്ഞുവന്നപ്പോൾ സധാരണ നാട്ടുവർത്തമാനം പോലെ അവ പറഞ്ഞുപോയതാണ്. അതു രണ്ടും നീക്കം ചെയ്യുന്നു!ആ തൊഴിലുകളുടെ മഹത്വം കുറച്ചു കാണുന്നില്ല. അവരെക്കുറിച്ചു മോശമായി ഞാൻ പരാമർശിച്ചു എന്നതിനു തെളിവായിപ്പോകും എന്നതിനാൽ രാമചന്ദ്രം വെട്ടിക്കാടിന്റെ കമന്റും താമസം വിനാ നീക്കുമെന്നതിൽ ക്ഷമിയ്ക്കുക. കഴിയുമെങ്കിൽ മറ്റൊരു കമന്റ് ഇടുക.