Wednesday, October 14, 2009

ചാനലുകളിലെ അലവലാതികൾ!

ചാനലുകളിലെ അലവലാതികൾ!

മലയാളം റ്റി.വി ചാനലുകളിലെ അവതാരികമാരിൽ നല്ലൊരു പങ്കിനെ വിളിയ്ക്കാൻ അലവലാതികൾ എന്നല്ലാതെ മറ്റൊരു ലളിതമായ വിമർശന പദം ഇല്ലെന്ന് പറയേണ്ടി വന്നതിൽ തെല്ലും ഖേദിയ്ക്കുന്നില്ല. കാരണം അവളുമാർ അത് അർഹിയ്ക്കുന്നു.

അതല്ല, ചാനൽ മുതലാളിലാരുടെ നിർദ്ദേശാനുസരണമാണ് അവളൊക്കെ ഇങ്ങനെ സംസാരിയ്ക്കുന്നതെങ്കിൽ ഈ അലവലാതികൾ എന്ന വിശേഷണം അവറ്റകളുടെ തലയിൽ ചാർത്തി കൊടുക്കുക.

ചാനൽ സുന്ദരിമാരുടെ മലയാളം പറച്ചിൽ കേട്ട് തലപ് രാന്തു പിടിച്ചിട്ടാണ് ഇതു പറയുന്നത്. ഇവളുമാരക്കെ എവിടന്ന് വന്നത്? ഇവളക്ക സായിപ്പിന്മാർക്ക് മദാമ്മമാരിലുണ്ടായതോ അതോ മദാമ്മമാർക്കു സായിപ്പന്മാരിലുണ്ടായതോ?

ഒന്നുകിൽ ഇവറ്റകളെ നല്ലോണം ഇംഗ്ലീഷു ഭാഷ പഠിപ്പിയ്ക്കണം. അല്ലെങ്കിൽ നല്ലോല മലയാളം പഠിപ്പിയ്ക്കണം. ഇതു രണ്ടുമല്ലാത്ത പുതിയ ഭാഷ ഉണ്ടാക്കാ‍ൻ ഇവളെയൊക്കെ ആരാ ചുമതലപ്പെടുത്തിയത്?

മധുരമനോഹരമായ മലയാളഭാഷയെ നിരന്തരം വ്യഭിചരിയ്ക്കുന്ന ഇവളുമാരുടെയൊക്കെ പേരിൽ ബലാത്സംഘത്തിനു കേസെടുക്കണം. അതെങ്ങനാ? മനുഷ്യൻ മനുഷ്യനോടു മാത്രം ചെയ്യുന്നതു മാത്രമല്ല ബലാത്സംഘം. ഇതുമൊക്കെ ബലാത്സംഘമാ; കൂട്ട ബലാത്സംഘം! ഒരു ജനതയോടും അതിന്റെ സ്വത്തത്തോടും ചെയ്യുന്ന കൊടും ക്രൂരത!

(സ്ത്രീകൾക്കെതിരെ പക്ഷെ, ബലാത്സംഘത്തിനു കേസെടുക്കാൻ വകുപ്പില്ലല്ലോ. ഒരു പുരുഷൻ ആയിരം സ്ത്രീകളെ പീഡിപ്പിച്ചുവെന്നു പറഞ്ഞ് കേസെടുക്കാൻ വകുപ്പുണ്ട്. പക്ഷെ ആയിരം സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ പീഡിപ്പിച്ചാലും കേസെടുക്കാൻ വകുപ്പില്ലല്ലോ!)

പിള്ളേരൊക്കെ പാടുപെട്ട് പാടിപ്പടിച്ചു വന്ന് പാടുന്ന പാട്ടുകൾ ഒന്നു കേൾക്കാമെന്നു വച്ച് റ്റി.വി.തുറന്നാൽ പബ്ലിക്ക് നൂയിസൻസുകളായ ഈ അവതാരികമാരുടെ കാട്ടു മംഗ്ലീഷ് കേട്ട് പല്ലു കടിച്ച് പ്രധാന പല്ലെല്ലാം കുലുങ്ങി തുടങ്ങി.

ചെയ്യേണ്ടതെന്തെന്നോ? ഇവളൊക്കെ മലയാളത്തെ ബലാത്സംഘം ചെയ്തുകൊണ്ടിരിയ്ക്കുമ്പോൾ വല്ല പ്ലാസ്റ്റിക്ക് പാമ്പുകളെ വളച്ചു പുളച്ച് പതിയെ അറിയാതെ അവളുമാരുടെ കാലടികളിൽ കൊണ്ടിട്ടു കൊടുക്കണം. അപ്പോ കാണാം, പച്ചമലയാളത്തിൽ എന്റമ്മച്ചിയേ എന്നു വിളിച്ചോണ്ട് കാലും പൊക്കി ചാടുന്നത് ! അപ്പഴ് അവളുമാരുടെ ഒടുക്കത്തെ ഇംഗ്ലീഷുവരില്ല.

ഭാഗ്യത്തിന് ആ സ്റ്റാർ സിംഗർ പോലുള്ള പരിപാടികളിൽ പാട്ടുകാരെ പീഡിപ്പിയ്ക്കുന്ന (അതിനാളല്ലോ ആ പരിപാടികൾ തന്നെ!) ജഡ്ജിമാർ ആരും മലയാളത്തെ അങ്ങനെ വ്യഭിചരിയ്ക്കാറില്ല. അല്ലെങ്കിലും ആണുങ്ങൾ മലയാളത്തെ അങ്ങനെ ‘മംഗ്ലാറില്ല‘.

പെൺപിള്ളേർക്കാണ് അഹങ്കാരം. മലയാളം നേരെ പറഞ്ഞാൽ എന്താ ശരീരത്തിലിരിയ്ക്കുന്നതു വല്ലതും ഊരിപ്പോകുമോ? ഭൂ! ചിലവളുമാരൊക്കെ സംസാരിക്കുന്നതു കേട്ടാൽ ആണാണോ പെണ്ണാണൊ എന്നുകൂടി അറിയത്തില്ല. ആണുങ്ങളുടെ മാതിരി വേഷോം കൂടിയാകുമ്പോൾ പറയാനുമില്ല.

ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ലേബലുള്ള ചാനലുകൾ പോലും ഇതിൽനിന്നു വ്യത്യസ്ഥമല്ല. അവർക്കെങ്കിലും ഈ മലയാള ഭാഷയെ ഇങ്ങനെ അവഹേളിയ്ക്കുന്നത് ഒഴിവാക്കിക്കൂടെ?

മലയാളത്തോട് അത്ര അലർജിയാണെങ്കിൽ നീയിയൊക്കെ മൊത്തം അങ്ങു നല്ല ഇംഗ്ലീഷിൽ പറ. മലയാളം ചാനലങ്ങ് ഇംഗ്ലീഷു ചാനലാക്ക്. നിരവധി മുണ്ടില്ലാത്ത ഇംഗ്ലീഷ് വാക്കുകൾക്കിടയിൽ കുറച്ചു മലയാളവാക്കുകളെ മുണ്ടുരിഞ്ഞെടുത്ത് എടുത്ത് പരസ്പരം ഉടുപ്പിയ്ക്കുന്നതെന്തിന് ? ഊ......നാ?

ഈ ചാനൽ ചരക്കുകളോട് പറയാ‍നുള്ളത്, ‘നിറുത്തിനെടീ പൂള പയലുകളേ നിന്റെയൊക്കെ ഭാഷാഭഞ്ജനം !“ എന്നു മാത്രമാണ്. ഭൂ ! ഒരുങ്ങിക്കെട്ടി ഇറങ്ങിയിരിയ്ക്കുന്നു, ഓരോ സാമാനങ്ങള്........

8 comments:

നിഷാർ ആലാട്ട് said...

താങ്കളുടെ വികാരം ജനകോടികളുടെതാന്നു

എന്തൂചെയ്യാം

മലയാളിയുടേ പ്രതികരണ ശേഷി നഷ്ടപ്പെട്ടല്ലോ ?


ഇനി ഒരു മൂലയിൽ ഇരുന്നു തേങ്ങാം ല്ലെ?

മനനം മനോമനന്‍ said...

കമന്റിനു നന്ദി, നിഷാർ!

തത്പുരുഷന്‍ said...

പലപ്പോഴും തോന്നിയിട്ടുള്ള കാര്യം ആണ് താന്കള്‍ ഇവിടെ പറഞ്ഞത്.എന്തു ചെയ്യാന്‍ കഴിയും. സഹിക്കുക തന്നെ.

മനനം മനോമനന്‍ said...

കമന്റിനു നന്ദി, തത്പുരുഷൻ!

ആഗ്നേയന്‍ said...

“ചെയ്യേണ്ടതെന്തെന്നോ? ഇവളൊക്കെ മലയാളത്തെ ബലാത്സംഘം ചെയ്തുകൊണ്ടിരിയ്ക്കുമ്പോൾ വല്ല പ്ലാസ്റ്റിക്ക് പാമ്പുകളെ വളച്ചു പുളച്ച് പതിയെ അറിയാതെ അവളുമാരുടെ കാലടികളിൽ കൊണ്ടിട്ടു കൊടുക്കണം. അപ്പോ കാണാം, പച്ചമലയാളത്തിൽ എന്റമ്മച്ചിയേ എന്നു വിളിച്ചോണ്ട് കാലും പൊക്കി ചാടുന്നത് ! അപ്പഴ് അവളുമാരുടെ ഒടുക്കത്തെ ഇംഗ്ലീഷുവരില്ല.“

ശരിയാ ആ സമയത്തു സ്വന്തം അമ്മിഞ്ഞ ഭാഷയേ വരൂ!

സജി കറ്റുവട്ടിപ്പണ said...
This comment has been removed by the author.
സജി കറ്റുവട്ടിപ്പണ said...

മധുരമനോഹരമായ മലയാളഭാഷയെ നിരന്തരം വ്യഭിചരിയ്ക്കുന്ന ഇവളുമാരുടെയൊക്കെ പേരിൽ ബലാത്സംഘത്തിനു കേസെടുക്കണം.

ഈ വരികൾ രസിച്ചു!

മനനം മനോമനന്‍ said...

കമന്റിന് നന്ദി! ആഗ്നേയനും, സജിയ്ക്കും