Wednesday, December 23, 2009

ചിതകാരന്റെ പോസ്റ്റിൽ ഇട്ട കമന്റ്

ചിതകാരന്റെ പോസ്റ്റിൽ ഇട്ട കമന്റ്.

ചിത്രകാരന്റെ ബ്ലോഗ്പോസ്റ്റ് ഇവിടെ

"പക്ഷേ, നമുക്ക് ഇതിലെ മനുഷ്യത്വ വിരുദ്ധതയാണു ചിന്താവിഷയം.ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്". (ചിത്രകാരന്റെ പോസ്റ്റിൽനിന്ന്‌)

ഒക്കെ ശരിതന്നെ ചിത്രകാരാ, പക്ഷെ ഇതിയാൻ ഇങ്ങനെ ഒരബദ്ധത്തിൽ ചെന്നു ചാടിയതു തന്നെ സി.പി.എമ്മുകാരുടേ കുഴപ്പമാണെന്നു തോന്നും ചിലരുടെ പോസ്റ്റുകളും കമന്റുകളും കണ്ടാൽ. പെണ്ണുപിടി കേന്ദ്രങ്ങൾ നാട്ടുകാർ വളയുന്നത് നാട്ടു നടപ്പാണ്. അതിപ്പോൾ സി.പി.എമ്മുകാരായാലും പി.ഡി.പി കാരായാലും കോൺഗ്രസ്സുകാരായാലും. ആദ്യം കോൺഗ്രസ്സുകാരാണ് അവിടെ വീടു വളഞ്ഞതെന്നാണ് ഇപ്പോൾ അറിയുന്നത്. ആളെ കണ്ടപ്പോൾ ചുവടു മാറ്റിയത്രേ.

അവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നത് പോളിറ്റ് ബ്യൂറോ അറിഞ്ഞ് താത്വിക വിശകലനം നടത്തിയിട്ടൊന്നുമല്ല വളഞ്ഞു പിടിച്ചത്. സാധാരണക്കാരായ നാട്ടുകാരാണ്. അല്ലെങ്കിൽ സദാചാര കാര്യത്തിൽ കാപട്യം പുലർത്താത്ത ഒരു ലൈൻ സ്വീകരിച്ചിട്ട് വെറുതെ വിടാൻ പി.ബി പറഞ്ഞേനെ. പറ്റി പോയില്ലേ?

ഇനിയെങ്കിലും രാഷ്ട്രീയ എതിരാളികൾ പെണ്ണു പിടിയ്ക്കാൻ പോകുമ്പോൾ പി.ബിയോടു പറയണം. അപ്പോൾ ചിത്രകാരൻ ഉദ്ദേശിയ്ക്കുന്നതുപോലെ ഇഷ്ടത്തോടെയുള്ള ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പേരിൽ സി.പി.എം കാരെ പാർട്ടി പി.ബി പിന്തിരിപ്പിയ്ക്കും. പക്ഷെ എന്നാലും തീരില്ലല്ലോ! കോൺഗ്രസ്സും, ബി.ജെ.പിയും, ലീഗും ഒത്തിരിയൊത്തിരി പാർട്ടിക്കാരില്ലേ? എല്ലാവരും സദചാരത്തിൽ ഇംഗ്ലണ്ടിസം പുലർത്തിയാലല്ലേ എത്തി നോക്കാൻ പോകാതിരിയ്ക്കൂ.

ചിത്രകാരൻ പുലർത്തിയ പോലെ ഒരു നിലപാടിലൊക്കെ ആയിരുന്നു മനോമനനും. പക്ഷെ ഇക്കാര്യത്തിൽ പോലും സി.പി.എമ്മിനെ തെരഞ്ഞുപിടിച്ച് ആക്രമിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതെങ്ങനെ? ഇനി പരസ്ത്രീ ഗമനം എന്നത് എല്ലാ രാഷ്ട്രീയക്കാർക്കും അവശ്യം വേണ്ട ഒരു യോഗ്യതയാണെന്നുകൂടി പറയാതിരുന്നാൽ നന്ന്‌.

ഒരുപാടു കേസുകളിൽ രാഷ്ട്രീയം മറന്ന് ഇത്തരം വിഷയങ്ങളിൽ പലരെയും രക്ഷിച്ച അനുഭവം എല്ലാ പാർട്ടികൾക്കും ഉണ്ട്. സി.പി.എമ്മിനും ഉണ്ട്. കാരണം പാർട്ടിക്കാരിൽ ആരെങ്കിലും ഒക്കെ കാണിയ്ക്കുന്ന അരുതായ്മകൾ പ്രസ്ഥാനത്തെ മൊത്തത്തിലും രാഷ്ട്രീയക്കാരെ മൊത്തത്തിലും ബാധിയ്ക്കുമെന്നതിനാൽ അങ്ങു ഒതുക്കി തീർക്കാറുണ്ട്. പലയിടത്തും. പക്ഷെ എല്ലായ്പോഴും അതിനുന്നും അവസരം ലഭിച്ചെന്നിരിയ്ക്കില്ല.

തീർച്ചയായും നേതൃത്വപരമായ ഒരു ഇടപെടൽ ഉണ്ടായാൽ ഇത്തരം കേസുകളിൽ ചില വിട്ടു വീഴ്ചകൾ സി.പി.എമ്മു ചെയ്യാറുണ്ട്. പ്രതി കോൺഗ്രസ്സുകാരനായാൽ പോലും. അതുകൊണ്ടു സി.പി.എമ്മുകാരുടെ മാത്രം തോളിൽ കയറുയുള്ള ആ കസർത്തുണ്ടല്ലോ, അത് കുറച്ചൊക്കെ ഒന്നു മിതപ്പെടുത്തുന്നതിൽ തെറ്റില്ല.

ഇവിടെ ഈയുള്ളവന്റെ പോസ്റ്റും ഉണ്ട്.

2 comments:

ദേവനന്ദൻ said...

മനനം

ദിവസക്കൂലിക്ക് സി പി എം നെ തെറി വിളിക്കാൻ അച്ചാരം വാങ്ങി ഇറങ്ങിയിട്ടുള്ള ഈ പടുമുളയെ പറ്റി എന്തു പറയാൻ? പുള്ളിയുടെ ഏറ്റവും വലിയ ശത്രുക്കൾ സി പി എംകാരും മുസ്ലീങ്ങളുമാണ് ഇപ്പോൾ. പണ്ട് നായർ നമ്പൂതിരി സവർണ്ണർ ആയിരുന്നു. എന്നാലൊ അടുപ്പ് പുകയണമെങ്കിൽ മുസ്ലീങ്ങളും സി പി എംകാരൌടേയും സഹായം വേണം താനും.നാഴികയ്ക്ക് നാൽ‌പ്പത് വട്ടം അഭിപ്രായം മാറ്റുന്ന ഇത്തരം സെൽഫ് പ്രൊക്ലൈംഡ് എക്സ് നക്സലിന് മറുപടി പറയാൻ നിൽക്കുന്നതും പേപ്പട്ടിക്ക് ന്യായോപദേശം കൊടുക്കാൻ നിൽക്കുന്നതും ഒരുപോലെ

അനോണിമാഷ് said...

കലക്കി കെട്ടാ...