എസ്.എഫ്.ഐ ക്കെതിരെ ഇടയലേഖനം
എസ്.എഫ്.ഐ ക്കെതിരെ സി.എസ്.ഐ ചർച്ചിന്റെ ഇടയലേഖനം! എസ്.എഫ്.ഐ കൂടി വിട്ടു വീഴ്ച ചെയ്താണ് സി.എ.എസ് കോളേജ് പ്രശ്നം പരിഹരിച്ചത്! ഒരു പ്രശ്നമുണ്ടാകുമ്പോൾ അതു പരിഹരിക്കുവാൻ തെറ്റായാലും ശരിയായാലും ഒരു തീരുമാനമെടുക്കണം. അപ്പോൾ തർക്കത്തിൽ ഉൾപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഒരു പോലെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു തീരുമാനം കൈക്കൊള്ളാൻ കഴിയില്ല.
എന്നാൽ ഇവിടെ സീം.എം.എസ് കോളേജ് പ്രശ്നം പരിഹരിച്ച ശേഷവും സഭയ്ക്ക് തൃപ്തിയായിട്ടില്ല. അങ്ങനെയാണ് ഇടയലേഖനം വായിച്ചിരിക്കുന്നത്. എസ്.എഫ്.ഐ ക്കാരെ തീവ്രവാദികളോടും സാമൂഹ്യവിരുദ്ധന്മാരോടും ഒക്കെയാണത്രേ ഉപമിച്ചിരിയ്ക്കുന്നത്. കന്യാസ്ത്രീകളെയും പാതിരിമാരെയും ചുട്ടുകൊല്ലുന്ന വർഗീയ വാദികളൊക്കെ വലിയ ജനാധിപത്യ വാദികളാണ്. എസ്.എഫ്.ഐയും, സി.പി.ഐ (എം)-ഉം ഒക്കെ തീവ്രവാദികളും സാമൂഹ്യ വിരുദ്ധരും ഗുണ്ടകളുമാണ്.
കോളേജിൽ ഒരു സമരം നടന്നാൽ ആ സമരം നടത്തുന്നവർ തീവ്രവാദികളൂം സാമൂഹ്യ വിരുദ്ധരും ഗുണ്ടകളുമാണെന്ന് ഇടയലേഖനം വായിച്ചവർ, ക്രിസ്തീയ ധ്യാന കേന്ദ്രങ്ങളിൽ നടന്ന പീഡനങ്ങളെയൊക്കെ പരിശുദ്ധകർമ്മങ്ങളായിട്ടായിരിക്കും കണക്കാക്കുക!
പാലക്കാടോമറ്റോ ഒരു പീഡന കേന്ദ്രത്തിൽ (കൌൺസിലിംഗ് സെന്ററെന്നായിരിക്കും അവിടെ ബോഡിൽ എഴുതിവച്ചിരിക്കുന്നത്) പ്രേമ നൈരാശ്യം വന്ന പെൺകുട്ടിക്കളെ കൌൺസിലിംഗ് നൽകി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ നിയോഗിക്കപ്പെട്ടവർ പെൺകുട്ടികളുടെ വയറ്റിൽ പുതു ജീവനുകൾ നൽകാനാണത്രേ ശ്രമിച്ചത്. പെൺകുട്ടികൾ മാനവും കൊണ്ട് ഓടി രക്ഷപ്പെട്ടുവെന്നാണ് വാർത്ത!
വാർത്താമാധ്യമങ്ങളിലൂടെ അനുദിനം ഇമ്മാതിരി കൌൺസിലിംഗ് സെന്ററുകളെയും ധ്യാന കേന്ദ്രങ്ങളെയും, ആശ്രമങ്ങളെയും മറ്റും പറ്റി ഞെട്ടിക്കുന്ന വാർത്തകൾ അടിയ്ക്കടി വന്നു കൊണ്ടിരിക്കുന്നത് അറിയാമെങ്കിലും അവിടങ്ങളിലേയ്ക്ക് സ്വന്തം മക്കളെ പറഞ്ഞയക്കുന്ന രക്ഷകർത്താക്കളെയും അറിഞ്ഞുകൊണ്ട് മാനവും ജീവനും കൊണ്ട് ബലിയ്ക്ക് വച്ചു കൊടുക്കുന്ന ഇരകളെയും പറഞ്ഞാൽ മതിയല്ലോ!
ഈ ഇടയലേഖനക്കാരന്മാർക്കൊക്കെ അവരുടെ അലമാരകളിൽ നലുനാലര വർഷമായി പൊടിപിടിച്ചിരിയ്ക്കുന്ന പല പ്രോജക്ടുകളും കുടഞ്ഞെടുക്കുവാൻ ഇവിടെ ഇടതു ഭരണം മാറണം. അതിനുള്ള തത്രപ്പാടിന്റെ കൂടി ഭാഗമാണ് ഈ ഇടയ ലേഖനങ്ങളും കുടയലേഖനങ്ങളും മറ്റും. ഇവന്മാരുടെയൊക്കെ മഡാഷ്, കുഡാഷ്, പുഡാഷ് എന്നും മറ്റും പറഞ്ഞാൽ മതിയല്ലോ!
6 comments:
പാലക്കാടോമറ്റോ ഒരു പീഡന കേന്ദ്രത്തിൽ (കൌൺസിലിംഗ് സെന്ററെന്നായിരിക്കും അവിടെ ബോഡിൽ എഴുതിവച്ചിരിക്കുന്നത്) പ്രേമ നൈരാശ്യം വന്ന പെൺകുട്ടിക്കളെ കൌൺസിലിംഗ് നൽകി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ നിയോഗിക്കപ്പെട്ടവർ പെൺകുട്ടികളുടെ വയറ്റിൽ പുതു ജീവനുകൾ നൽകാനാണത്രേ ശ്രമിച്ചത്. പെൺകുട്ടികൾ മാനവും കൊണ്ട് ഓടി രക്ഷപ്പെട്ടുവെന്നാണ് വാർത്ത!
വിട്ടു... ഒരു കാര്യം പറയാന്‍ , ഞാനും എഴുതുന്നുണ്ട്
ഫൌണ്ടന് പേനയുടെ പടം ബാനര്‍ ആക്കി വച്ചിരിക്കുന്ന കൂലി എഴുത്തുകാരന് തന്നെ മനനനും. കണ്ടു പിടിക്കില്ല എന്ന് കരുതിയോ സഗാവ്? ആ ബ്ലോഗിലും ഈ ഐ ഡി യില്‍ നിന്നും സ്വന്ത പോസ്റ്റിനു കമന്ടരുന്ടല്ലോ.
പ്രിയ കണ്ടുപിടുത്തക്കാരാ, സ്വന്തം ബ്ലോഗിൽ മറ്റ് ഐ.ഡികൾ ഉപയോഗിച്ച് കമന്റിട്ട് നല്ല പരിചയമുണ്ടെന്നു തോന്നുന്നു. സമ്മതിച്ചിരിക്കുന്നു!എന്തായാലും ശാസ്ത്രജ്ഞൻ കണ്ടുപിടുത്തം തുടരുക. ഞങ്ങളിങ്ങനെ മാറീം തിരിഞ്ഞുമൊക്കെ എഴുതിക്കൊണ്ടിരിക്കാം!
മനനം വായിച്ചതിന്നാണ്
കലക്കി
Post a Comment