Tuesday, March 15, 2011

വി.എസിനെ മത്സരിപ്പിക്കുന്നതാണ് ബുദ്ധി


വി.എസിനെ മത്സരിപ്പിക്കുന്നതാണ് ബുദ്ധി


മത്സരിക്കാൻ നാലും തുനിഞ്ഞ് നിൽക്കുകയാണ് വി.എസ്. അദ്ദേഹമില്ലാത്ത പ്രളയകാലത്തെപ്പറ്റി അദ്ദേഹത്തിനു ചിന്തിക്കാനാകുന്നില്ല. പുരയ്ക്കുമേലെ വളർന്നുപോയി. വെട്ടിയിട്ടാൽ ഇത് പുരയ്ക്ക്മുകളിൽ വീണ് കേടുപാട് സംഭവിക്കും. പാർട്ടി സെക്രട്ടറിയെ ജയിലിലടച്ച് വൈരാഗ്യം തീർക്കുകയാണ് ലക്ഷ്യം. പക്ഷെ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാണ്ഡൻ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന മട്ടിലാകും. യു.ഡി.എഫ് കാരുടെ പ്രോത്സാഹനമൊന്നും ഇനി ലഭിക്കില്ല. മാധ്യമങ്ങളും ഏതാണ്ട് കൈവിട്ട മട്ടാണ്.

ഇതൊക്കെയാണെങ്കിലും പക്വതയുള്ള പാർട്ടി നേതൃത്വം ഒരു സുരക്ഷിത സീറ്റ് നൽകി തൽക്കാലം ആക്രാന്തം തീർത്തു കൊടുക്കണം. ചെയ്തതിൽ ചിലതൊക്കെ നല്ല കാര്യങ്ങളും ഉണ്ട്. അവ മാത്രം തൽക്കാലം കണക്കിലെടുക്കുക. ഇനിയും അധികാരത്തിൽ വന്നാൽ പാർട്ടി നേതാക്കളെ ഒന്നടങ്കം കളങ്കിതരും താൻ മാത്രം പൂണ്യാളനും എന്ന നിലയ്ക്കേ പ്രവർത്തിക്കൂ. എങ്കിലും മത്സരിപ്പിക്കുക. എന്തായാലും എൽ.ഡി.എഫ് വരും. മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ തീരുമാനിക്കേണ്ട കാര്യം ഇല്ലല്ലോ. മത്സരിച്ച് ജയിച്ച് വരട്ടെ!

ജനങ്ങൾക്കിടയിൽ പല തെറ്റിദ്ധാരണകളും ഇപ്പോഴും നില നിൽക്കുന്നുണ്ട്. വി.എസിനെ മത്സരിപ്പിക്കാതിരിക്കുന്നതിൽ ഈ തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങൾക്ക് രോഷമുണ്ടാകും. സത്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ അവർ മനസിലാക്കിക്കൊള്ളും. തൽക്കാലം മത്സരിപ്പിക്കുന്നതാണ് ബുദ്ധി. കാരണം പാർട്ടിയെ അനാവശ്യമായ ഒരു പ്രതിരോധത്തിൽ ഇപ്പോൾ കൊണ്ടുചെന്നെത്തിക്കുന്നത് ബുദ്ധിയല്ല.

യു.ഡി.എഫ് നേതാക്കളുടെ അഴിമതിക്കെതിരെ പൊരുതുന്നതുപോലെയാണ് പിണറായിക്കെതിരെയും പൊരുതുന്നതെന്നാണ് ആളുകൾ ധരിച്ചുവച്ചിരിക്കുന്നത്. പിണറായിയുടെ കാര്യത്തിൽ നടക്കുന്നത് പകപോക്കൽ മാത്രമാനെന്ന് കാലം തെളിയിക്കും. പാർട്ടിയെ ഈ മനുഷ്യൻ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ഒരാൾക്കുമുന്നിൽ പാർട്ടിയ്ക്ക് അബദ്ധം പറ്റരുത്. തൽക്കലാം വി.എസിനെ മത്സരിപ്പിക്കുക.

4 comments:

Anonymous said...

അതേ അധികാര ദുറ്‍മ്മോഹി, ഇപ്പോള്‍ ഷാജഹാനെ കൊണ്ട്‌ ലാവലിണ്റ്റെ പേരില്‍ പിണറായിക്കെതിരെ പുസ്തകം ഇറക്കുക എന്തു വില കുറഞ്ഞ അടവ്‌ , കരുണാകരനും മക്കളും കൂടി നാടകം കളിക്കുന്ന പോലെ ആണു വീ എസ്‌ സുരേശ്‌ കുമാറ്‍ ഷാജഹാന്‍ തുടങ്ങിയവരെ കൊണ്ട്‌ കളി കളിക്കുന്നത്‌ , കരുണാകരന്‍ ഇല്ലാത്തതാണു യു ഡീ എഫിണ്റ്റെ പതനം, ഇത്തരം തറവേലകള്‍ മനസ്സിലാക്കാനും പ്റതിറ്റ്രോധിക്കാനും കരുണ്‍ജിക്കേ കഴിയുമായിരുന്നുള്ളു അതു കൊണ്ട്‌ കേരളം ബംഗാള്‍ ആയില്ല ഇനി ബംഗാള്‍ ആകുമെന്നു തോന്നുന്നു, ഈ പ്റാവശ്യം ഭരണം കിട്ടിയാല്‍ ബീ ജേ പി ആറ്‍ എസ്‌ എസ്‌, നീല കണ്ഠന്‍മാറ്‍, ഒക്കെ വെട്ടു കൊണ്ട്‌ റോഡില്‍ കിടക്കും

പോരാളി said...

മൽസരിപ്പിക്കുന്നത് തന്നെയാണ് ഈയവസ്ഥയിൽ നല്ലത്. ജനങ്ങൾക്കിടയിൽ ആദർശപരിവേശത്തിലാണല്ലോ പുള്ളി.

Anonymous said...

അച്ചുമാമനു സീറ്റില്ലത്രെ ഇനി ഇന്നു മുതല്‍ എന്തൊക്കെ നടക്കുമോ ആവോ? കീലേരി അച്ചു എന്ന മാമുക്കോയ കഥാപത്റത്തെപോലെ വെല്ലു വിളിയോടു വെല്ലുവിളി മാര്‍ച്ച്‌ കോലം കത്തിക്കല്‍ ഒക്കെ പ്രതീക്ഷിക്കാം ചതിച്ചതാരു പെരും കൊല്ലനോ? അതോ മച്ചുനിയന്‍ തന്നെയോ?

മനനം മനോമനന്‍ said...

പ്രിയ സുശീലൻ,
ഞാൻ ഉറപ്പായും പറയുന്നു, വെറുതെ പോകുന്ന ഒരു ആർ.എസ്.എസ് കാരനെയും ബി.ജെ,പി ക്കാരനെയും സി.പി.എമ്മുകാർ വെട്ടുകയുമില്ല കുത്തുകയുമില്ല. നിരന്തരം ആർ.എസ്.എസ് കാരും, എൻ.ഡീ.എഫുകാരും സി.പി.എമ്മുകാരുടെ മെക്കിട്ട് കയറുമ്പോൾ എല്ലാം വേടിച്ചുകെട്ടിക്കൊണ്ട് പോകണമെന്ന് സി.പി.എം ഭരണ ഘടനയിൽ പറഞ്ഞിട്ടില്ല. ഗാന്ധിയൻ രീതി നടക്കാത്തത് പ്രധാനമായും അർ.എസ്.എസ് കാരോടും എൻ.ഡി.എഫുകാരൊടും ഒക്കെയാണ്. എന്നിട്ടും ഏറെ ക്ഷമിക്കുന്നുണ്ട്. അത്രയ്ക്കും വെറുക്കാൻ മാത്രം എന്ത് മോശപ്പെട്ട ആശയമാണ് മാർക്സിസ്റ്റുകാർ കൊണ്ടു നടക്കുന്നത്, സുശീൽ കുമാർ!