Monday, December 21, 2009

അനാശാസ്യം എന്നാൽ..........

അനാശാസ്യം എന്നാൽ..........

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലാത്തതിനാൽ അത്തരം ബന്ധപ്പെടലിനെ അനാശാസ്യപ്രവർത്തനം എന്നു പറയുന്നതിൽ അർത്ഥമില്ല. എന്നാൽ പ്രതിഫലം പറ്റിക്കൊണ്ടു നടക്കുന്ന ലൈംഗികബന്ധം കുറ്റകരമാണുതാനും. അതുകൊണ്ട് പരസ്പരസമ്മതപ്രകാരം (വിത്ത് കൺസേൺ) നടക്കുന്ന ലൈംഗികബന്ധവും പോലീസു പിടിച്ചാൽ അത് പ്രതിഫലം പറ്റി നടത്തിയതാണെന്നു വരുത്തി തീർത്താണത്രേ അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നത് !

ഇന്നു രാവിലെ ദേശാഭിമാനി പത്രത്തിന്റെ ഒരു ഒഴിഞ്ഞ മൂലയിലാണ് ആ വാർത്ത കണ്ടത്. പെണ്ണുകേസല്ലേ? അതും വന്നത് പാർട്ടി പത്രത്തിലും. നമ്മൾ വിശ്വസിച്ചാലും മറ്റുപലരും പാർട്ടി പത്രത്തെ വിശ്വാസത്തിലെടുക്കില്ലല്ലോ. അതുകൊണ്ട് ഉടൻ തന്നെ “നിഷ്പക്ഷ” പത്രങ്ങൾ അടുത്തുള്ള വീടുകളിൽനിന്നും വരുത്തി നോക്കി. ചെറിയ അക്ഷരങ്ങൾ നന്നായി വായിക്കാൻ കഴിയാത്തതിനാൽ കണ്ണാടി വച്ചു സൂക്ഷ്മ നിരീക്ഷണം നടത്തി നോക്കി. ഇല്ല. പെണ്ണു കേസിൽ നിഷ്പക്ഷത ഉണ്ടോ എന്നറിയില്ല. മറ്റു പത്രങ്ങളിൽ ഒന്നും കണ്ടില്ല. അങ്ങനെയൊരു തുണ്ടു കോളം വാർത്ത പോലും. മാധ്യമത്തിൽ ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. പക്ഷെ അതു ഞാൻ കണ്ടതുമില്ല.

പിന്നെ സംഗതി ഈയുള്ളവൻ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട പാർട്ടി ആയ സി.പി.എമ്മിൽ വിശ്വാസമർപ്പിച്ച് പിണറായിഗ്രൂപ്പുകാരനെന്ന ആക്ഷേപവും (എന്നെ സംബന്ധിച്ച് അതിലത്ര ആക്ഷേപമൊന്നുമില്ലെങ്കിലും ജനവികാരം മാനിയ്ക്കണമല്ലോ) കേട്ട് ജീവിക്കുന്ന ഒരാളാണെങ്കിലും കേരള രാഷ്ട്രീയത്തിലെ ഒരു പുപ്പുലിയും ചാനലുകളിലെ ഗർജ്ജിയ്ക്കുന്ന ഒരു സിംഹവും ഇനിയും കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു നിൽക്കേണ്ടതുമായ ഒരു നേതാവ്, അത് കോൺഗ്രസ്സുകാരനായി പോയതു കൊണ്ട് പാർട്ടി പത്രത്തെ മാത്രം വിശ്വസിച്ച് പ്രതികരിയ്ക്കുന്നത് മര്യാദയല്ലെന്നു തോന്നി മിണ്ടാതിരുന്നതാണ്. പക്ഷെ ഉച്ച കഴിഞ്ഞതോടെ സ്ഥിതിഗതികൾ ആകെ മാറി. മാധ്യമഭീകരന്മാർ എത്ര തമസ്കരിക്കാൻ ശ്രമിച്ചിട്ടും അവരും കൂടി തന്നെ സംഭവം ആഘോഷിയ്ക്കാൻ തുടങ്ങി. വൈകുന്നേരം ആയപ്പോൾ മനസിലായി, ഈ വിഷയത്തിൽ പ്രതികരിക്കാത്തവനായി ഈയുള്ളവൻ മാത്രമേ ശേഷിയ്ക്കുന്നുള്ളുവെന്ന്.

കാരണം വെബ്സൈറ്റുകളിൽ എണ്ണിയാൽ തീരാത്ത പ്രതികരണങ്ങൾ വന്നുകൊണ്ടിരിയ്ക്കുന്നുവെന്ന് ഒരു ചാനൽ റിപ്പോർട്ടുചെയ്തു. അതിൽ പല പ്രയോഗങ്ങളും ആണുങ്ങൾ മാത്രമുള്ളപ്പോൾതന്നെ പരസ്പരം ചെവിയിൽ പറയാൻ മാത്രം കഴിയുന്നവയാണെന്നും! (സോറി, പാർട്ടി ചാനലാണ്. നെറ്റു തുറന്നു നോക്കി അന്തംവിട്ട ശേഷമേ വിശ്വസിച്ചുള്ളു). കഥാനായകനാകട്ടെ കൈയ്യോടെ പിടി കൂടിയിട്ടും ഒരബദ്ധം പറ്റി പോയെന്നു സമ്മതിക്കുന്നതിനു പകരം വീണിടത്തു കിടന്നുരുളുന്നതും കൂടി കണ്ടു. കുടുംബമൊക്കെയുള്ള ഒരാൾക്ക് അതങ്ങു സമ്മതിച്ചു കൊടുക്കാൻ കഴിയില്ലതന്നെ. അതു നമുക്കു മനസ്സിലാക്കാം. ഇതുവരെ കാര്യമെന്താണെന്നു ഞാൻ പറഞ്ഞിട്ടില്ല. പറയാതെ തന്നെ ഊഹിച്ചു കൊള്ളുമല്ലോ.

ഈയുള്ളവന് ഒന്നേ പറയാനുള്ളൂ. ഇതൊക്കെ കോൺഗ്രസ്സ് സംസ്കാരത്തിന്റെ ഭാഗം തന്നെയെന്നാണ് ചില കോൺഗ്രസ്സ് സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്. ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതിൽ നടപടി എടുക്കേണ്ട കാര്യവുമില്ല. ഇതിനു മുൻപും പല കോൺഗ്രസ്സ് നേതാക്കളും ഇത്തരം ആരോപണത്തിനിരയാകുകയും അവരൊക്കെ തുടർന്നും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ സജീവമായിരിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മറ്റു പാർട്ടിക്കാർ, നമ്മുടെ സി.പി.എം അടക്കം കിടന്നു ചാടേണ്ട കാര്യമൊന്നുമില്ല.(അല്ല, അത്രയ്ക്കങ്ങോട്ട് ചാടിയിട്ടുമില്ല.വാർത്ത പരമാവധി ചെറുതാക്കി കൊടുത്തല്ലോ. അതൊക്കെ ഒരു മര്യാദ.). പിന്നെ പി.ഡി.പി യാണ് കിടന്നു ചാടുന്നത്. അവർ എങ്ങനെ ചാടാതിരിയ്ക്കും? തൊട്ടു മുമ്പത്തെ ദിവസങ്ങളിലും പി.ഡി.പിയ്ക്കെതിരെ ഗർജ്ജിച്ച് അവർക്ക് കൊടും ഭീകരരെന്ന സർട്ടിഫിക്കറ്റും നൽകിയ സിംഹമല്ലെ? കിട്ടിയ അവസരം അവർ പാഴാക്കുമോ?

അല്ലേ, ഒരു സി.പി.എം കാരനാണ് ഇങ്ങനെ ഒരു അബദ്ധത്തിൽ ചെന്നു പെട്ടിരുന്നതെങ്കിൽ ഇവിടുത്തെ അച്ചടി- ദൃശ്യ-ശ്രവ്യ- മാധ്യമ തമ്പുരാക്കന്മാർ എത്രമാത്രം ഉറഞ്ഞു തുള്ളുമായിരുന്നുവെന്നു ആലോചിച്ചു പോവുകയാണ്. അതങ്ങനെയാണല്ലോ. വലതുപക്ഷ നേതാക്കൾക്ക് ഇതൊക്കെ അവകാശപ്പെട്ടതാണല്ലോ. ഇടതുപക്ഷക്കാർ ചെയ്യുമ്പോഴാണത് വലിയ വാർത്തയും കുറ്റവും ആകുന്നത്. ഒരു കാര്യം പറയാം. ഒരു സി.പി.എം നേതാവ് ഒരു അഴിമതി കേസിലോ, ഇത്തരം ഒരു പെണ്ണു കേസിലോ മറ്റോ പെട്ട് പുറത്തു പോയാൽ പിന്നെ പാർട്ടിയിൽ വീണ്ടും പൊങ്ങി വരാൻ പ്രയാസമാണ്. പിന്നീട് എത്ര പുണ്യാളച്ചനായാലും പാർട്ടിയിൽ വലിയ സാധ്യതകൾ ഒന്നുമില്ല. തെറ്റു ചെയ്തെന്നു ബോധ്യപ്പെട്ടാൽ ശിക്ഷ നൽകുകയും ചെയ്യും. തെറ്റ് തിരുത്തുമ്പോൾ തിരിച്ചെടുക്കുന്നതിൽ തെറ്റുണ്ടെന്നു പക്ഷെ ഈയുള്ളവൻ കരുതുന്നില്ല കേട്ടോ! പറഞ്ഞെന്നേയുള്ളൂ.

പിന്നെ എന്തായാലും നേതാവേ, വിഗ്രഹം ഉടഞ്ഞു പോയില്ലേ? ഇതു വേണ്ടായിരുന്നു. സംഗതി രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും താങ്കളെ ഈയുള്ളവനു വലിയ ഇഷ്ടമായിരുന്നു. താങ്കളുടെ പ്രകടനങ്ങൾ കണ്ടാൽ ആരാണ് ഇഷ്ടപ്പെടാതിരിയ്ക്കുക? തീർച്ചയായും താങ്കൾ ഒരു നല്ല നേതാവായിരുന്നു. ഇത്തരം കാര്യങ്ങളിലൊക്കെ കുറച്ച് സൂക്ഷ്മത പുലർത്തേണ്ടതല്ലെ? രഷ്ട്രീയ ഭാവി പോകുന്നെങ്കിൽ പോട്ടെ. കുടുംബം നോക്കണ്ടേ? നാണക്കേടല്ലേ? പിന്നെ താങ്കൾക്കും സമാധാനിയ്ക്കാം. താങ്കൾ പിടിയ്ക്കപ്പെട്ടു പോയെന്നേയുള്ളൂ. പിടിയ്ക്കപ്പെടത്തവർ ഭാഗ്യവാൻ മാർ. അവർ ഇപ്പോഴും മാന്യന്മാർ! അതുകൊണ്ട് കള, പുല്ല്; കല്ലീപുല്ലീ!

മാത്രവുമല്ല, ഉഭയകക്ഷി സമ്മതപ്രകാരം ഒരു സ്ത്രീയും പുരുഷനും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇന്ത്യയിൽ നിയമ പ്രകാരം കുറ്റമൊന്നു മല്ലെന്നാണ് ഒരു സർക്കിൾ അദ്ദേഹം ഒരിയ്ക്കൽ ഈയുള്ളവനോടു പറഞ്ഞത്. അതുകൊണ്ട് പരസ്പര സമ്മതപ്രകാരമുള്ള സംഗമത്തെ അനാശാസ്യം എന്നു വിശേഷിപ്പിയ്ക്കുന്നതു തന്നെ ശരിയല്ല. പക്ഷെ പ്രതിഫലം പറ്റിക്കൊണ്ട് ലൈംഗിക ബന്ധം പുലർത്തുന്നത് കുറ്റവുമാണ്! സധാരണ ഉഭയകക്ഷി സമ്മതപ്രകാരം (വക്കീൽ ഭാഷയിൽ പറഞ്ഞാൽ വിത്ത് കൺസേൺ) ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെയും പോലീസു പിടിച്ചാൽ അത് പ്രതിഫലം പറ്റി കൊണ്ടുള്ള വേശ്യാവൃത്തിയാണെന്നു വരുത്തി തീർത്താണ് അവർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നതത്രേ! അതുകൊണ്ടു തന്നെ ഈ സംഭവത്തിൽ രണ്ടുപേരും അറിഞ്ഞുകൊണ്ടുള്ള സംഗമമായതിനാൽ അതവരുടെ ഇഷടമാണ്. ഇനി അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നു ചുമ്മാ വിശ്വസിച്ചു കൊടുത്താലും എല്ലാം അവരുടെ ഇഷ്ടം. നടക്കട്ടെന്നേയ്!

ഇനിയുള്ള വിഗ്രഹങ്ങളെങ്കിലും സൂക്ഷിയ്ക്കുക. ആൾ എത്ര ഉയർന്ന ബിരുദങ്ങളും, സ്ഥാനമാനങ്ങളും, അധികാരങ്ങളും ഒക്കെ ഉള്ള ദിവ്യന്മാരാണെങ്കിലും ഇവിടെ ജനം കണ്ണു തുറന്നിരിയ്ക്കുന്നുണ്ട്. അവർ എപ്പോഴാണ് ആർക്കു നേരെയാണ് എന്തിനു നേരെയാണ് ചാടി വീഴുന്നതെന്നു പ്രവചിയ്ക്കുന്നത് മൺസൂൺ മഴ പ്രവചിയ്ക്കുന്നതുപോലെയാണ്. മൺസൂൺ മഴ ചിലപ്പോൾ സമയത്തു വരും. സധാരണ പോലെ കടന്നു പോകും. ഗുണം മാത്രം നൽകി, ഒരു ദോഷവും ഉണ്ടാക്കാതെ. എന്നാൽ ചിലപ്പോൾ നേരത്തെ വരും, നേരത്തെ പോകും. ചിലപ്പോൾ വൈകി വരും; വൈകി പോകും. മറ്റു ചിലപ്പോൾ വരാതിരുന്ന് വേഴാമ്പലിനെ പോലെ കാത്തിരിയ്ക്കുന്ന കർഷകരെയടക്കം നമ്മളെ വരൾച്ച നൽകി ബുദ്ധിമുട്ടിയ്ക്കും.ഇനിയും ചിലപ്പോൾ വന്നാൽ നമ്മളെയും കൊണ്ടു പൊയ്ക്കളയും. അതായത്, കൃഷിനാശം വെള്ളപ്പൊക്കം, അങ്ങനെയങ്ങനെ! ഇവിടെ ഇപ്പോൾ അവസാനം പറഞ്ഞതാണ് സംഭവിച്ചിരിയ്ക്കുന്നത്. അടിനാശം വെള്ളപ്പൊക്കം. ഒരു നേതാവിന്റെ ഇമേജു പോയി. ഒരുപക്ഷെ രാഷ്ട്രീയ ഭാവിയും!

സൂക്ഷിയ്ക്കുക, എല്ലാവരും; അദ്ദേഹത്തെ ശിക്ഷിയ്ക്കുന്നവർ അടക്കം! അദ്ദേഹം ഇനി മറ്റുവല്ലവരെയും കുറിച്ച് വല്ലതും വിളിച്ചു പറയാതിരുന്നാൽ ആരുടെയൊക്കെയോ ഭാഗ്യം! മറ്റുള്ളവർക്കു മാതൃകയാകേണ്ട പൊതുപ്രവർത്തകർ ഇത്തരം അനഭിലഷണീയ മായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് വേലിതന്നെ വിളവുതിന്നുന്നതുപോലെയാണ്. സമൂഹത്തെ അരുതായ്മകളിൽ നിന്നും രക്ഷിയ്ക്കേണ്ടവർ സ്വന്തം പ്രവൃത്തി ദോഷം കൊണ്ടും സൂക്ഷ്മതക്കുറവുകൊണ്ടും പരിഹാസ്യരാകരുത്. ഇത് എല്ലാവർക്കും, ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു അനുഭവപാഠമാണ്.

എങ്ങും തൊടാതെ മനോമനൻ മേലെഴുതിയ അക്ഷരങ്ങൾക്ക് മഞ്ചേരി, കൊല്ലം, കോൺഗ്രസ്സ്, സി.പി.എം, പിഡി.പി, വീടുവളയൽ, പോലീസ്, കോടതി, ജാമ്യം മുതലായ ചില അക്ഷരക്കൂട്ടുകളുമായി എന്തെങ്കിലും സാമ്യതകൾ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അതു തികച്ചും യാദൃച്ഛികമല്ല. സ്വാഭാവികം തന്നെ! അതിനുത്തരവാദി കഥാനായകനും നായികയും മാത്രം. സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ടെന്ന ചൊല്ലു മറന്നതിന്റെ ദുര്യോഗം. അല്ലാതെന്ത്? ഒരേ പേരിൽ പലരും ഉള്ളതുകൊണ്ട് ആ പേരുകാരെ മൊത്തം അധിക്ഷേപിയ്ക്കേണ്ടെന്നു കരുതി ഇവിടെ ബന്ധപ്പെട്ട കക്ഷികളുടെ പേരു പരാമർശിയ്ക്കുന്നില്ല. അതുകൊണ്ട് നിങ്ങൾക്കാർക്കും അവരെ മനസ്സിലാകില്ലെന്നു കരുതി സമാധാനിയ്ക്കുന്നു. പ്രത്യേകിച്ചും ഈ ദിവസം!

13 comments:

മനനം മനോമനന്‍ said...

എങ്ങും തൊടാതെ മനോമനൻ മേലെഴുതിയ അക്ഷരങ്ങൾക്ക് മഞ്ചേരി, കൊല്ലം, കോൺഗ്രസ്സ്, സി.പി.എം, പിഡി.പി, വീടുവളയൽ, പോലീസ്, കോടതി, ജാമ്യം മുതലായ ചില അക്ഷരക്കൂട്ടുകളുമായി എന്തെങ്കിലും സാമ്യതകൾ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അതു തികച്ചും യാദൃച്ഛികമല്ല. സ്വാഭാവികം തന്നെ! അതിനുത്തരവാദി കഥാനായകനും നായികയും മാത്രം. സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ടെന്ന ചൊല്ലു മറന്നതിന്റെ ദുര്യോഗം. അല്ലാതെന്ത്? ഒരേ പേരിൽ പലരും ഉള്ളതുകൊണ്ട് ആ പേരുകാരെ മൊത്തം അധിക്ഷേപിയ്ക്കേണ്ടെന്നു കരുതി ഇവിടെ ബന്ധപ്പെട്ട കക്ഷികളുടെ പേരു പരാമർശിയ്ക്കുന്നില്ല. അതുകൊണ്ട് നിങ്ങൾക്കാർക്കും അവരെ മനസ്സിലാകില്ലെന്നു കരുതി സമാധാനിയ്ക്കുന്നു. പ്രത്യേകിച്ചും ഈ ദിവസം!

ജനശക്തി said...

ഒന്നും മനസ്സിലായില്ല.:)

Anonymous said...

ഒരു ആണും പെണ്ണും സംസാരിച്ചാൽ അതൊന്ന് രാത്രിയായിപ്പോയാൽ അത് അനാശാസ്യമെന്ന് വിസ്തരിക്കാൻ നാട്ടുകാർക്ക് ഉളുപ്പില്ലാത്ത കേരളമാണ്. മകളേയും കൊണ്ട് രാത്രി എവിടെയെങ്കിലും പോയിട്ട് വരുമ്പോൾ സൂക്ഷിച്ചോളൂ. എന്തൊക്കെ നാട്ടുകാർ പറയും എന്ന് പറയാൻ കഴിയില്ല. മകൾക്ക് പ്രായം തികഞ്ഞോ എന്ന് പോലും നോക്കില്ല. രാഷ്ട്രീയ പോസ്റ്റുകൾ എഴുതുന്ന ഈ ബ്ലോഗിൽ ഈ ‘അനാശാസ്യ’ ബന്ധത്തെക്കുറിച്ച് എഴുതി കിട്ടിയ ആ സുഖം ഉണ്ടല്ലോ അതു തന്നെയാണ് മലയാളി സൈക്കിയും. അവൻ മറ്റേ ക്യാമ്പിൽ ആയതുകൊണ്ട് ഒന്നു എഴുതി സുഖിച്ചു കളയാം എന്ന തോന്നൽ! എത്ര ബുദ്ധിജീവി നടിച്ചാലും എത്ര രാഷ്ട്രീയം പറഞ്ഞാലും, ഈ എഴുതിപിടിപ്പിച്ചിരിക്കുന്നതാണ് തന്റെയൊക്കെ ഉള്ളിലെ യഥാർത്ഥ്യ രാഷ്ട്രീയം. വന്നു ഇളിക്കുന്നവർക്കും അതു തന്നെ.

ആ സ്ത്രീ സഹോദരി തുല്യയാണെന്ന് ആൾടെ ഭാര്യ വരെ വന്ന് ടിവിയിൽ പറഞ്ഞിട്ടുണ്ട്. അതോടെ തീർന്നില്ലേ? അനാശാസ്യം ആരോപിച്ചവർക്കെതിരെ എപ്പോഴാ വക്കീൽ നോട്ടീസ് വരുക എന്ന് എണ്ണി ഇരിക്കേണ്ടി വരുമോ?

കുണാപ്പന്‍ said...

പുരോഗാമികളുടെ സദാചാര സങ്കല്പ്പം എന്ന ഈയുള്ളവന്റെ പോസ്റ്റ് കൂടി വായിക്കണേ

the man to walk with said...

:)

ശ്രീക്കുട്ടൻ said...

മൂവായിരം പേര്‍ സംഭവസ്ഥലത്ത് വളഞ്ഞ് നിന്ന് ഉറക്കമിളച്ചു മുദ്രാവാക്യം വിളിച്ച് നേരം പുലര്‍ത്തി. ഇവരില്‍ എത്ര പേര്‍ അനുകൂലസാഹചര്യം ലഭിച്ചാല്‍ അനാശാസ്യം ചെയ്യാതിരിക്കും? അനാശാസ്യത്തിന് രാഷ്ട്രീയമില്ല സോദരാ.ചാന്‍സ് ലഭിച്ചാല്‍ എല്ലാ അവന്മാരും ചെയ്യും,ചെയ്യുന്നുമുണ്ട്. ലൈംഗികാരാജകത്വം ഇത്രയും നടക്കുന്ന ഒരു നാട് കേരളം പോലെ മറ്റൊന്നില്ല. ബ്രാഞ്ചും,ലോക്കലും,ഏരിയയും എല്ലാം ഈ കൃഷി നടത്തുന്നുണ്ട്. എനിക്ക് ലഭിക്കാത്തത് ഇവന് ലഭിക്കരുത് എന്ന കൊതിക്കെറുവാണ് അവിടെ മുദ്രാവാക്യം വിളിച്ചവരുടെ ഞരമ്പ് രോഗത്തിന്റെ കാരണം. ഒരുത്തന്‍ ഒരു ഒരു പെണ്ണിനെ കൂട്ടി വന്ന് പരസ്പരസമ്മതത്തോടെ എന്തെങ്കിലും ഒപ്പിക്കുന്നുണ്ടെങ്കില്‍ അത് ചെയ്തുപോട്ടേ,മറ്റാര്‍ക്കും ചേതമില്ലല്ലൊ എന്ന് ചിന്തിക്കാനുള്ള പക്വതയാണ് വേണ്ടത്.

കടത്തുകാരന്‍/kadathukaaran said...

സദാചാര വിരുദ്ധനു കിട്ടുന്ന ആദ്യത്തെ അടി സ്ഥലത്തെ ഏറ്റവും വലിയ സദാചാര വിരുദ്ധന്‍റെ കയില്‍ നിന്നു തന്നെയായിരിക്കും, അല്ല, വേശ്യയുടെ ചാരിത്ര പ്രസംഗം എന്നൊക്കെ മഹാ കവി കപില്‍ദേവ് പറഞ്ഞത് ഇതൊക്കെ മനസ്സിലോര്‍ത്തു കൊണ്ടാകും... അതാണ്‍ നാട്ടു നടപ്പ് എന്ന് പറയുകയായിരുന്നു. പിന്നെ മനനം മ്നോമനനു ഉണ്ണിത്താനെ വലിയ ആരാധനയായിരുന്നു എന്ന് ഇപ്പോഴെങ്കിലും വെളിപ്പെടുത്താന്‍ ഉണ്ണീത്താനായിട്ടു ഒരു അവസരം ഇപ്പോഴുണ്ടാക്കി തന്നല്ലോ?

മനനം മനോമനന്‍ said...

കടത്തുകാരാ, മനുഷ്യന്റെ വാക്കുകളെയല്ലേ നാം മുഖവിലയ്ക്കെടുക്കാറ്‌. ഇതു പോലെ എത്രയോപേരെ നാം ചുമ്മാ അങ്ങ് ആരാധിച്ചു പോരുന്നു. എപ്പോഴാണ് ഇങ്ങനൊക്കെ സംഭവിക്കുന്നതെന്ന് ആർക്കറിയാം. സത്യം, മാർക്സിസ്റ്റു കാരനായ മനോമനന് ഇപ്പോഴും അദ്ദേഹത്തോട് ആരാധനതന്നെ. ഈ സംഭവം കാരണം അദ്ദേഹം ഇനി രാഷ്ട്രീയത്തിൽ നിന്നും നിഷ്കാസിതനാകാതിരുന്നാൽ മതിയായിരുന്നു. ഇങ്ങനെ മനോമനൻമാർ കണ്ണുമടച്ച് ആരാധിയ്ക്കുന്ന ഒത്തിരി പേർ ഇനിയുമുണ്ട്. അവർക്കൊന്നും ഇങ്ങനെയൊന്നും സംഭവിയ്ക്കാതിരുന്നാൽ മതിയായിരുന്നു. പിന്നേ കടത്തുകാരാ, ആരാധനകൊണ്ടാകാം ആ മനുഷ്യന്റെ പേര് മനോമനൻ ഒരിടത്തുപോലും പറഞ്ഞിട്ടില്ല. അതുകൊണ്ട് അത് അദ്ദേഹത്തെക്കുറിച്ച് അല്ല്ലാതിരിയ്ക്കാനും സാദ്ധ്യതയുണ്ട്. ഒന്നാമത് ഉറക്കപിരാന്തിൽ എഴിയതുമാണ്. എന്താണു എഴുതിയതെന്ന് ഇനിയൊന്നു വായിക്കണം.

മനനം മനോമനന്‍ said...

ജനശക്തി സഖാവെ,
കണ്ട്രോൾ വിട്ട് എഴുതിയതാ. അതും ഉറക്കപിരാന്തിൽ. ഇനിവേണം അതൊന്നു വായിക്കാൻ.

മനനം മനോമനന്‍ said...

ആദ്യ അനോണി, മകനേ/മകളേ,

“ആ സ്ത്രീ സഹോദരി തുല്യയാണെന്ന് ആൾടെ ഭാര്യ വരെ വന്ന് ടിവിയിൽ പറഞ്ഞിട്ടുണ്ട്. അതോടെ തീർന്നില്ലേ? അനാശാസ്യം ആരോപിച്ചവർക്കെതിരെ എപ്പോഴാ വക്കീൽ നോട്ടീസ് വരുക എന്ന് എണ്ണി ഇരിക്കേണ്ടി വരുമോ?“

കുടുംബത്തിന്റെ മാനം രക്ഷിയ്ക്കേണ്ടത് ഒരു കുടുംബനാഥയുടെ കടമയാണ്. മക്കളും കുട്ടികളും ഒക്കെ ഉള്ളതല്ലേ? അതിന് അവിടെ ഒന്നും സംഭവിച്ചെന്നു പറഞ്ഞില്ലല്ലോ. ഒഴിഞ്ഞവീട്ടിൽ വല്ല കള്ളനോമറ്റോ കയറിയതാണോന്ന് ആളുകൾ ഒന്നു നോക്കിയെന്നല്ലേയുള്ളു. അല്ല, കൊല്ലത്തുനിന്ന് മഞ്ചേരിവരെ വിശ്രമിയ്ക്കാൻ പോകുന്നവിവരമൊക്കെ ആരാ ഈ പറട്ട മാർക്സിസ്റ്റുകാരോടു പറഞ്ഞു കൊടുത്തത്. അതന്വേഷിയ്ക്ക് ആദ്യം! മനോമനൻ ഇക്കാര്യത്തിൽ (അതായത് ഈ അന്തിയുറങ്ങലിൽ) വലിയ കുഴപ്പമൊന്നും കാണുന്നില്ലെന്നു തന്നെ കരുതിക്കോളൂ.വേറെ എന്തെല്ലാം ഗൌരവമുള്ള കാര്യങ്ങൾ കിടക്കുന്നു. ചർച്ച ചെയ്യാൻ!

മനനം മനോമനന്‍ said...

എന്റെ അനോണിമാഷേ,

“ബ്രാഞ്ചും,ലോക്കലും,ഏരിയയും എല്ലാം ഈ കൃഷി നടത്തുന്നുണ്ട്. എനിക്ക് ലഭിക്കാത്തത് ഇവന് ലഭിക്കരുത് എന്ന കൊതിക്കെറുവാണ് അവിടെ മുദ്രാവാക്യം വിളിച്ചവരുടെ ഞരമ്പ് രോഗത്തിന്റെ കാരണം. ഒരുത്തന്‍ ഒരു ഒരു പെണ്ണിനെ കൂട്ടി വന്ന് പരസ്പരസമ്മതത്തോടെ എന്തെങ്കിലും ഒപ്പിക്കുന്നുണ്ടെങ്കില്‍ അത് ചെയ്തുപോട്ടേ,മറ്റാര്‍ക്കും ചേതമില്ലല്ലൊ എന്ന് ചിന്തിക്കാനുള്ള പക്വതയാണ് വേണ്ടത്“

നടക്കട്ടെന്നേ; പക്ഷെ, ഇനിയീ ബ്രാഞ്ച്ചും, എൽ.സിയും, ഏരിയയും ഒക്കെ ഈ കൃഷി നടത്തീന്നറിയുമ്പോഴും എല്ലാവരുടെയും പ്രതികരണം ഇങ്ങനെ ആയിരിക്കണം. പരസ്പര സമ്മതത്തോടെ ഉള്ളതൊക്കെ നടന്നോട്ടേ എന്ന്! അതല്ലേ മനോമനൻ പോസ്റ്റിൽ ആദ്യം തന്നെ അക്കാര്യം സൂചിപ്പിച്ചത്.

മനനം മനോമനന്‍ said...

ആദ്യ അനോണീ,

ഇതിപ്പോ കേസുകൊടുത്താൽ ആയിരക്കണക്കിന് സദാചാര സ്നേഹികൾ (സോറി, കപട സദാചാര പ്രേമികൾ) അകത്താകുമല്ലോ!

എന്തിനാ കേസ്; ഇതിൽ സദാചാര വിരുദ്ധമായി ഒന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് ആരെന്തു പറഞ്ഞാലെന്താ ?

chithrakaran:ചിത്രകാരന്‍ said...

പിഡിപിക്കാരുടേയും,പീഡിപിയുടെ പോഷക സംഘടനയായ ഡിഫിയുടേയും സദാചാര വെപ്രാളങ്ങളെക്കുറിച്ച് ചിത്രകാരന്റെ താത്വിക പ്രഭാഷണം:
ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും