രാജ്യസ്നേഹവും പാര്‍ട്ടി അച്ചടക്കവും എന്ന ടൈറ്റിലിൽ ഉള്ള കാളിദാസന്റെ പോസ്റ്റിനു നല്കിയ കമന്റുകള്‍ പോസ്റ്റാക്കുന്നു. കാളിദാസന്റെ മറുപടികൾ അദ്ദേഹത്തിന്റെ പോസ്റ്റിൽ ചെന്നു വായിക്കുവാൻ അപേക്ഷ!
1
അടിയന്തരാവസ്ഥയില്‍ മറ്റുള്ളവരോടൊപ്പം ജയിലില്‍ പോയി എന്നല്ലാതെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും പിണറായി അറിഞ്ഞിട്ടില്ല. 1964 ല്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ വി എസിനേപ്പോലുള്ളവര്‍ കെട്ടിപ്പടുത്ത, സുശക്തവും കെട്ടുറപ്പും ഉള്ള ഒരു പാര്‍ട്ടിയായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടി. സമരങ്ങളുടെ തീക്ഷ്ണതയൊന്നും കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു ടെക്സ്റ്റ് ബുക്ക് കമ്യൂണിസ്റ്റായ കാരാട്ട് ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടാവില്ല, ജീവിതത്തില്‍ ഇന്നു വരെ.
ആയതിനാൽ സഖാവു വി.എസിനു സി.പി.എമ്മിനെ ഇല്ലാതാക്കാൻ അനുമതിയുള്ളതാകുന്നു.അദ്ദേഹം ലക്ഷ്യ പ്രാപ്തിയിൽ എത്തിയ സ്ഥിതിയ്ക്കു പ്രത്യേകിച്ചും!
ഇത്രയൊക്കെ ആയിട്ടും അധികാര കസ്സേര വലിച്ചെറിഞ്ഞ് ബഹുജനമുന്നേറ്റം സൃഷ്ടിച്ച് കേരളത്തിൽ ബോൾഷെവിക്ക് വിപ്ലവം നടത്താൻ സ.വി.എസ്. ശ്രമിയ്ക്കാത്തതു പ്രായ കൂടുതലായതുകൊണ്ടായിരിയ്ക്കും!
ഇന്നത്തെ പിണറായി പക്ഷക്കാരെല്ലാം പഴയ വി.എസ്. ഭക്തരായിരുന്നു. അന്ന് അവരൊക്കെ പുണ്യാളന്മാരായിരുന്നു. ഗ്രൂപ്പു മാറിയപ്പോൾ അവരൊക്കെ പെട്ടേന്ന് അഴിമതിക്കാരായി!ഒന്നു പോ എന്റെ കാളിദാസാ!പാർട്ടിയോടു വല്ല കൊതി കെറുവും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കാനും കൊള്ളാം ബ്ലോഗ്! അല്ലാതെ വ്യക്തി വിദ്വേഷം തീർക്കാൻ ഏതറ്റം വരെയും പോകാൻ, സ്വന്തം പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന ഒരു വർഗ്ഗ വഞ്ചകനു ഓശാന പാടിയല്ല, സി.പി.എമ്മിനെ വിമർശിയ്ക്കേണ്ടത്.
തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ട ഒരു ജനവിഭാഗത്തെ കൊണ്ടു വീണ്ടും അവിവേകങ്ങളൊന്നും ചെയ്യിപ്പിയ്ക്കേണ്ടെന്നു കരുതി ഇപ്പോഴും സ. വി.എസിനെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ വച്ചുകൊണ്ടിരിയ്ക്കുന്നുവെന്നേയുള്ളൂ.വി.എസിനു പാർട്ടി വേണ്ടെങ്കിലും പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിയ്ക്കും വേണമല്ലോ. പാർട്ടിയിൽ വളരെ താഴത്തേയ്ക്കു തള്ളിയിടുമ്പോൾ പുതിയ പാർട്ടിയുമായി വി.എസ്. രംഗത്തിറങ്ങുമെന്നു കരുതിയിരുന്നവർ എല്ലാം ഇപ്പോൾ കഴുതക്കാമം കരഞ്ഞുതീർക്കുകയാണ്. കാളിദാസനും അതെ;കരഞ്ഞുകൊള്ളുക!

2
കാളിദാസാ,
ഞാൻ തിരുവന്തരം കരനാ. പഴയ ഒരു വി.എസ്. ഭക്തൻ! ഇപ്പോഴും ഭക്തിയ്ക്കു കുറവൊന്നുമില്ല;
പക്ഷെ പാർട്ടിയെയും തനിയ്ക്കിഷ്ടമില്ലാത്ത നേതാക്കന്മാരെയും മുഴുവൻ കുഴിച്ചു മൂടിയിട്ടൂ പാർട്ടീയെ രക്ഷിയ്ക്കാൻ നടക്കുന്ന കേവലം ഒരു പ്രതികാര ദാഹി മാത്രമായി മാറിയ വി.എസിനെ (ഈ പ്രതികാരദാഹത്തിനു പണ്ടും കുറവൊന്നുമില്ല. പണ്ട് പല ഉശിരൻ നേതാക്കളും പുറത്തായത് ഇദ്ദേഹത്തിന്റെ മുൻ കൈയ്യിൽ ആണല്ലോ!)ഉൾക്കൊള്ളാൻ കഴിയുന്നില്ല.അതു പിണറായി ഭക്തികൊണ്ടല്ല. പാർട്ടി ഭക്തികൊണ്ടാണ്.
പിണറായിമാരും വീയെസ്സുമാരും മാറിമാറിവരും. പക്ഷെ പാർട്ടി യില്ലെങ്കിൽ പിന്നെ എന്തു പിണറായി, എന്തു വി.എസ്?
പിന്നെ കടകമ്പള്ളീയുടെ കാര്യം. ഗ്രൂപ്പുസമവാക്യങ്ങൾ മാറി മറിഞ്ഞുകൊണ്ടിരുന്ന ഒരു ഘട്ടത്തിൽ കടകമ്പള്ളീയെ മറുഭാഗത്തിനു കൊടുക്കല്ലേ കൊടുക്കല്ലേ എന്നു സ്വന്തം ഗ്രൂപ്പുകാരോടു സാക്ഷാൽ വി.എസ് കെഞ്ചിപറഞ്ഞതൊക്കെ തിരുവന്തരത്തുകാർക്കറിയാം. സ.സുരെന്ദ്രൻ മറുഭാഗത്തായപ്പോൾ മദ്യമാഫിയക്കാരൻ എന്ന ആക്ഷേപവും. കൊള്ളാം. കലക്കി.
ഇന്നും വി.എസ്സിന്റെ ഒപ്പം നിൽക്കുന്ന പല നേതാക്കളുടേയും മഹത്വമൊക്കെ വി.എസിന്റെ ആദർശപരിവേഷത്തിൽ അങ്ങു മുങ്ങിക്കിടക്കുകയാണ്. അഴിമതിയും മദ്യമാഫിയാ ബന്ധവും ഒക്കെ എളുപ്പത്തിൽ മൂടിവയ്ക്കാനൊരു കുറുക്കുവഴിയാണ് വി.എസ്സിനെ ചാരി നിൽക്കുക എന്നത്. അതും ഒരു പോളി ട്രിക്കു തന്നെ
3
കഴിഞ്ഞ സമ്മേളന കാലത്തു എം.എ.ബേബിയേയും, കോടിയേരിയേയും സ്വന്തം ഗ്രൂപ്പിലേയ്ക്കു കൊണ്ടുവരാൻ വി.എസ് ശ്രമിച്ചിരുന്നു. അവർ വി.എസ് ഗ്രൂപ്പുകാരായിരുന്നെങ്കിൽ അവരും അവരുടെ ഭരണവും ഒക്കെ നല്ലതെന്നു വാഴ്ത്താൻ ആളുണ്ടായേനെ! ഇപ്പോൾ ബേബിയുടെ വിദ്യാഭ്യാസ ഭരണം മോശം (വിദ്യാഭ്യാസ ഭരണത്തിൽ ചില കുഴപ്പങ്ങൾ ഉണ്ടെന്നു മനോമനനും അഭിപ്രായമുണ്ട്. പക്ഷെ അതു ബേബിയുടെ മത്രം കുറ്റമല്ല), കോടിയേരിയുടെ ആഭ്യന്തരഭരണം മോശം!(കുഴപ്പമില്ലെന്നു ഞാനും പറയുന്നില്ല) അവർ വി.എസ് പക്ഷത്തു അന്നു ചേർന്നിരുന്നെങ്കിൽ ഇപ്പോൾ സൽഭരണക്കാർ ആയേനെ! അല്ലേ, എനിയ്ക്കു മനസ്സിലാകാത്തത് അതല്ല. ഈ ആദർശധീരനായ സ. വി.എസ് പാർട്ടിയോടുള്ള വെല്ലുവിളി നിറുത്തി,ഒരു സൽഭരണം കാഴ്ച വയ്ക്കുന്നത് ഒരു വെല്ലു വിളിയായി എടുത്തിരുന്നെങ്കിൽ, ഈ ഊർജ്ജമൊക്കെ പാഴാക്കി പാർട്ടിയിൽ നിന്നും വയസ്സു കാലത്തു തരം താഴ്തപ്പെടാതെ ആ ഊർജ്ജമൊക്കെ ഭരണനേട്ടത്തിനു വേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ!അതിനു ചില സിൽബന്ധികളും പാർട്ടീ വിരുദ്ധരും സമ്മതിച്ചിട്ടു വേണ്ടേ? ആട്ടീന്റെ എന്തേരാ വീഴുന്നതും പ്രതീക്ഷിച്ച് പുറകേ നടന്ന കുറുക്കന്റെ കാര്യം പറഞ്ഞതുപോലെ വി.എസ് പാർട്ടിയിൽ നിന്നു പുറത്തു വരുന്നതും കാത്തു മനപ്പായസ്സമുണ്ണുകയല്ലേ ചിലർ? ഈ പാർട്ടിയെ തകർക്കാനുള്ള വർഗ്ഗ ശത്രുവിന്റെ ആയുധമായി സാക്ഷാൽ വി.എസിനെ തന്നെ ഉപയോഗിയ്ക്കാൻ കഴിഞ്ഞതിലും വലിയ വിജയം എന്തുണ്ട് വർഗ്ഗ ശത്രുവിന്? പിണറായി അഴിമതിക്കാരനാണു പോലും!
കാളിദാസൻ,
ഈ ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. സമയം കിട്ടിയാൽ വീണ്ടും വരാം!
4
ഇതിപ്പോൽ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ പിണറായി ആണെന്നാണല്ലോ പറയുന്നത്. അങ്ങനെ പിണറായിയൂടെ വിലക്കുകൾക്ക് വശം വദനായി അടങ്ങിയിരിയ്ക്കുന്ന ആളാണോ ഈ വി.എസ്? ഞാൻ ചോദിച്ചതും അതുതന്നെ. എന്തുകൊണ്ട് പാർട്ടിക്കെതിരെ ഉള്ള ഫൈറ്റിനു ചെലവാക്കുന്ന ഈ വീര്യം ഭരണത്തിന്റെ കാര്യത്തിൽ കാണിയ്ക്കുന്നില്ല. ഭരിയ്ക്കാൻ കഴിവില്ലാത്തതിനു ഇഷ്ടമില്ലാത്തവരെ തെറിയും പറഞ്ഞിരുന്നാൽ മതിയോ?
പിന്നെ ഒരു കാര്യം ഓർത്താൽ നന്ന്. അധികാരമോഹം തൊട്ടൂ തീണ്ടിയിട്ടില്ലാത്ത ഒരാളൂം അതു വി.എസ് ആയാലും പിണറായി ആയാലും മുഖ്യമന്ത്രിസ്ഥാനത്തോ പാർട്ടിയുടെ തന്നെ ഉന്നത നേതൃത്വങ്ങളിലോ എത്തുകയില്ല. കൂടെ പ്രവർത്തിക്കുന്നവരെ കടത്തിവെട്ടീ ഞാൻ തന്നെയാണു യോഗ്യൻ എന്ന ഭാവത്തിൽ തന്നെ എല്ലാവരും നേതാവാകുന്നത്. അല്ലെങ്കിൽ എന്തേ എന്നെക്കാളും യോഗ്യർ വേറെ ഉണ്ടെന്നു പറഞ്ഞ് ഒഴിയാർത്തത്? അങ്ങനെ ഒഴിഞ്ഞ ചരിത്രം ആർക്കുണ്ട്? സാക്ഷാൽ വി.എസിനുണ്ടോ?
അധികാരമോഹമില്ലാത്ത ത്യാഗികളായ പല സഖാക്കളൂം ഇന്നും ഒന്നിനും മത്സരിയ്ക്കാതെ താഴെത്തട്ടിൽതന്നെ കഴിയുന്നുണ്ട്.എന്തേ ഈ വി.എസ് സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞ് പുറത്തിറങ്ങാത്തത്? ഇന്നു ഈ പാർട്ടീ അനുഭവിയ്ക്കുന്ന സകല ദുരന്തങ്ങൾക്കും കാരണം ഈ കപട ആദർശജീവിയാണ് എന്നു പറയേണ്ടിവന്നതിൽ ഖേദിയ്ക്കുന്നു.ഈ ആൾ ഈ പാർട്ടീയേയും കൊണ്ടേ പോകൂ.
തനിയ്ക്കുശേഷം ഈ പാർട്ടി ഉണ്ടാകരുതെന്നാണു വാശി.പാർട്ടിയിൽനിന്നു മുഖ്യമന്ത്രിസ്ഥാനം വരെ നേടിയസ്തിതിയ്ക്കു അതുതന്നെ വേണം .ഇനിയിപ്പോ തനിയ്ക്കു പ്രധാനമന്ത്രിയൊന്നും ആകാൻ കഴിയാത്ത സ്ഥിതിയ്ക്കു പാർട്ടിയെ കുഴിച്ചുമൂടുക തന്നെ വേണം.
Saturday, July 25, 2009
Wednesday, July 22, 2009
നിങ്ങൾക്ക് എളുപ്പത്തിൽ ആദർശധീരനാകണോ?
നിങ്ങൾക്ക് എളുപ്പത്തിൽ ആദർശധീരനാകണോ?
നിങ്ങൾ ഒരു തെമ്മാടിയൊ, മോഷ്ടാവൊ, പിടിച്ചുപറിക്കാരനോ, പെൺ വാണിഭക്കാരനോ,കൂലിത്തല്ലുകാരനോ, കഞ്ചാവു- ചരായാദി കചവടക്കാരനോ, ദുർമന്ത്രവാദിയോ, രാജ്യദ്രോഹിയോ, ഭീകരകരവാദിയോ, വർഗീയവാദിയോ, സ്വജന പക്ഷപാതിയോ, അഴിമതിക്കാരനോ, കോൺഗ്രസ്സോ കമ്മ്യൂണിസ്റ്റോ, ബിജെപിയോ മുസ്ലീം ലീഗോ, കേരളാകോൺഗ്രസ്സോ അങ്ങനെ അരോ, ഏതില്പെട്ടവനോ ആകട്ടേ, നിങ്ങൾക്കും ആദർശകേരളത്തിന്റെ വീര പുത്രൻ മാർആകാം.ചാനലുകളിൽ നിറഞ്ഞുനിൽക്കാം.
ചെയ്യേണ്ടതു ഒന്നു മാത്രം. സി.പി.എമ്മുമായി ബന്ധമുള്ള വിഷയങ്ങളിൽ വി.എസിനെ ചുമ്മാ ന്യായീകരിച്ചുകൊള്ളൂക. പറ്റുമെങ്കിൽ അച്ചുമ്മാവൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഇടയ്ക്കിടെ മുഴക്കിക്കൊള്ളൂക. പിണറായി വിജയൻ അഴിമതിക്കാരനാണെന്നു വിളിച്ചു പറയുക. തെളിവുകൾ ഒന്നും വേണ്ട. ലാവ്ലിൻ കേസെന്നല്ല, ഏതുകേസായാലും അതിലൊന്നും ഒരു അനുമതിയും ഇല്ലെന്നു തെളിവുകൾ നിരത്തിയാലും വിശ്വസിച്ചു പോകരുത്. വി.എസ്.ഒഴികെ എല്ലാ സി.പി.എം നേതാകാളും അഴിമതിക്കാരാണെന്നും കൂടി പറഞ്ഞുകൊള്ളുക.സി.പി.എമ്മിനു എതിരെ വരുന്ന വാർത്തകൾ മാത്രമേ സ്വീകരിയ്ക്കാവൂ.
അതെ, ഇങ്ങനെയൊക്കെ ആയാൽ നിങ്ങൾക്കും ആദർശധീരൻ ആകാം. അതിന്റെ മറവിൽ നിങ്ങൾക്കു എന്തും ചെയ്യുകയും ആകാം. പാർട്ടിയെ തകർക്കുകയും ആകാം. മറ്റു പാർട്ടീകളൂടെ അഴിമതികൾ മൂടി വയ്ക്കുകയും ചെയ്യാം. അങ്ങനെ അങ്ങനെ സന്തോഷമായി ജീവിയ്ക്കാം. അപ്പോൾ ധൈര്യമായി വിളിച്ചു കൊള്ളൂ; അച്ചുമ്മാവൻ സിന്ദാബാദു്! പിണറായി വിജയൻ മൂർത്താബാദ്!

Thursday, June 18, 2009
ഇനിയും മതമേലാളന്മാരുടെ പുറകേ നടക്കുന്നതെന്തിന്?

പാർളമെന്റു തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചു. അതിന് പല കാരണങ്ങളും ഉണ്ടാകാം. വിവിധ മതകാര്യ പ്രമുഖർ ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നതും ശരി തന്നെ. പക്ഷെ മതമേലദ്ധ്യക്ഷന്മാരുടെ പ്രവർത്തനം കൊണ്ടുമാത്രമാണ് ഇടതുപക്ഷം തോറ്റുപോയതെന്ന തരത്തിൽ ഉള്ള ഒരു വിലയിരുത്തലിൽ ചെന്നെത്തുന്നതു ശരിയല്ല. മണ്ഠല പുനർ നിർണ്ണയം, സ്ഥാനാത്ഥി നിർണ്ണയം, സർക്കാരിന്റെ പ്രവർത്തനം, രാഷ്ട്രീയ നിലപാടുകൾ, ദേശീയ രാഷ്ട്രീയം തുടങ്ങി പല ഘടകങ്ങളും തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നിൽ ഉണ്ട്.
ഒരു മത വിഭാഗങ്ങളേയും സ്നേഹം കൊണ്ടു കീഴ്പെടുത്തി ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി.പി.എമ്മിന് അനുകൂലമാക്കി മാറ്റാം എന്ന് ഒരു കാലത്തും വിശ്വസിയ്ക്കരുത്. കമ്മ്യൂണിസത്തെ വെറുക്കാൻ മാത്രം ഇഷ്ടപ്പെടുന്നവർ അതിനുള്ള കാരണങ്ങൾ കണ്ടുപിടിച്ചു കൊണ്ടേയിരിയ്ക്കും. അവർ സ്വന്തം താല്പര്യാർത്ഥം ചില താൽക്കാലിക നീക്കുപോക്കുകൾക്ക് ചില ഘട്ടങ്ങളിൽ തയ്യാറായേക്കും എന്നല്ലാതെ അവർ മാർക്സിസ്റ്റു വിരുദ്ധ പാളയത്തിലേ നിൽക്കൂ. മതമേലദ്ധ്യക്ഷന്മാരുടെ പുറകേ നടന്ന് ചെരുപ്പു തേയുന്നതായിരിയ്ക്കും മെച്ചം.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ വേണ്ടി കുറെ നാളായി കയറിയിറങ്ങുന്നുണ്ടല്ലൊ! എന്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായോ? വ്യാവസായികാടിസ്ഥാനത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നവരോടു സാമൂഹ്യനീതിയും മാനുഷിക പരിഗണനകളും അപേക്ഷിച്ചു നടന്നിട്ടെന്തു പ്രയോജനം. പിന്നെയല്ലേ രാഷ്ട്രീയമായി ഇതുങ്ങളെ കൂടെ നിറുത്തുന്നത്!
മത മേലാളൻമാരുടെ പുറകെ ഇന്നത്തെപ്പോലെ സാറെ സാറെ വിളിച്ചു നടക്കാതിരുന്ന കാലത്തും തെരഞ്ഞെടുപ്പിൽ വിജയവും തോൽവിയും ഒക്കെ ഉണ്ടായിട്ടുണ്ട്. വെറുതെ അതുങ്ങളുടേ പുറകെ നടന്ന് വിലകളയുന്നതാണു പ്രശ്നം. മതങ്ങൾ മതങ്ങളുടെ വഴിയ്ക്കു പോട്ടെ. പാർട്ടി പാർട്ടിയുടെ വഴിയ്ക്കും. മതജാതികളൊക്കെ ഇന്നല്ലെങ്കിൽ നാളെ സമൂഹത്തിൽ നിന്ന് ഇല്ലാതാകും. പതുക്കെയാണെങ്കിലും.
മതക്കാരെ നന്നാക്കിയെടുക്കുക എന്ന ദൌത്യം കമ്മ്യൂണിസ്റ്റുകാർ ഏറ്റെടുക്കേണ്ടതില്ല. എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ലെന്നു പറഞ്ഞു നടക്കുന്നവന്മാരെപ്പോലെയാണ് മത മേലാളന്മാരും. മതവും ദൈവവും എല്ലാം മത മേലാളന്മാരുടെ ചൂഷണോപാധികൾ ആണ്. അങ്ങനെയുള്ള മത-ജാതി ദൈവങ്ങളെ ചൂഷണം ചെയ്ത് സാമൂഹ്യമാറ്റം ഉണ്ടാക്കിക്കളയാമെന്നു കമ്മ്യൂണിസ്റ്റുകാർ വ്യാമോഹിയ്ക്കരുത്.
മതവിശ്വാസികളെല്ലാം മതമേലദ്ധ്യക്ഷൻമാരുടെ ആഹ്വാനങ്ങൾ അതേ പടി പിൻപറ്റുന്നവരാണെന്നും ധരിച്ചുകൂട. പ്രത്യേകിച്ചും വോട്ടിന്റെ കാര്യത്തിൽ. രാഷ്ട്രീയവും മതവും വേർതിരിച്ചു കാണുന്നവരാണ് നമ്മുടെ നാട്ടിലെ ജനങ്ങൾ. നോക്കൂ; ഏതെങ്കിലും ചില മതവിഭാഗങ്ങൾ കൂടുതലായിട്ടുള്ള മേഖലകളിൽ മാത്രമാണ് മതാടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കുന്ന സംഘടനകൾക്കു പോലും ആൾബലമുള്ളത്. ഉദാഹരണത്തിനു മലബാർ മേഖലയിൽ മാത്രമാണ് കൂടുതൽ മുസ്ലീങ്ങൾ മുസ്ലിം ലീഗിൽ ഉള്ളത്. മദ്ധ്യതിരുവിതാം കൂറിൽ മാത്രമാണ് ക്രിസ്ത്യാനികൾ കൂടുതലും കേരളാ കോൺഗ്രസ്സുകാർ ആകുന്നത്. മറ്റു മേഖലകളിൽ ഈ മത വിഭാഗങ്ങളിൽ ഉള്ളവരെല്ലാം മറ്റു മതേതര പ്രസ്ഥാനങ്ങളിലാണു വിശ്വാസം അർപ്പിയ്ക്കുന്നത്.
ജാതി നോക്കി പാർട്ടികളിൽ വിശ്വസിയ്ക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്നവരാണ് കേരളത്തിൽ ഉള്ളതെങ്കിലിൽ ഇപ്പോൾ ഇവിടെ ബി.ജെ.പിയും, മുസ്ലിം ലീഗും, കേരളാ കോൺഗ്രസ്സും അതുമാതിരിയുള്ള സംഘടനകളും മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. സാമുദായിക നേതാക്കളും സംഘടനകളും പറയുന്നതനുസരിച്ച് വോട്ടു ചെയ്യുന്നവർ ന്യൂനപക്ഷമേവരൂ. അങ്ങനെയല്ല മറിച്ച് വോട്ടുകളെല്ലാം തങ്ങളുടെ നാവിൻ തുമ്പിൽ കിടന്നു തൂങ്ങുകയാണെന്നത് മതമേലാളന്മാരുടെ അവകാശവാദമാണ്. അവർ അതുപറഞ്ഞു വില പേശുകയാണു ചെയ്യുന്നത്. തെരഞ്ഞെടുപ്പുകാലത്ത് അത്തരം മതാധിപന്മാരുടെ കാലു തൊട്ടു വന്ദിയ്ക്കാൻ പോയി പോയി അതൊരു കോളായിപ്പോയി.
ഒരു കൂലിവേലക്കാരന്റെ വീട്ടിൽ ചെന്ന് അവന്റ കാൽ തൊട്ടു വന്ദിച്ചാൽ അതിനൊരു മഹത്വമുണ്ട്. അവന്റെ കുടുംബത്തിന്റെ വോട്ടും പിന്തുണയുമെങ്കിലും കിട്ടും. മതാധിപന്മാരുടെ അടുത്തു ചെന്നാൽ അനുഗ്രഹം കിട്ടും. ആശീർവാദവും. പക്ഷെ വോട്ടു കിട്ടില്ല. അത് ആർക്കു കൊടുക്കണമെന്ന് അവർക്ക് വേറെ തീരുമാനം ഉണ്ടാകും. അതുകൊണ്ട് രാഷ്ട്രീയക്കാർ പ്രത്യേകിച്ച് ഇടതുപക്ഷക്കാർ രാഷ്ട്രീയ കാര്യങ്ങളിൽ മതതാല്പര്യങ്ങളേയും മതാധിപന്മാരുടെ സ്വാർത്ഥ താല്പര്യങ്ങളേയും അവഗണിയ്ക്കണം. അവർ അവരുടെ കാര്യം നോക്കി പോട്ടെ. അവരുടെ പുറകെ വാലാട്ടി പട്ടികളെപ്പോലെ നാം നടക്കുന്നതെന്തിന്?
ഈ കുറിപ്പ് ഇപ്പോൾ എഴുതാൻ കാരണം സി.പി.എം നേതൃത്വം ഇപ്പോഴും ചില മതവിഭാഗങ്ങളുടെ തെറ്റിദ്ധാരണകൾ തിരുത്താമെന്നും ചർച്ച ചെയ്യാമെന്നും ഒക്കെ പറഞ്ഞുകൊണ്ടിരിയ്ക്കുന്നതാണ്. അവർ തെറ്റിദ്ധരിയ്ക്കാൻ മാത്രം ഇഷ്ടപ്പെടുന്നവർ ആണെങ്കിലോ? തിരുത്താൻ അവർക്കു താല്പര്യമില്ലെങ്കിലോ? ചർച്ച നടത്താൻ അവർക്കു താല്പര്യമില്ലെങ്കിലോ? അതുകൊണ്ട് കിടാത്തന്റെ ‘ഇല്ല ലത് ‘ വീഴുമെന്നു ധരിച്ച് പുറകേ നടക്കുന്ന കുറുക്കനെ പോലെയാകരുതു കമ്മ്യൂണിസ്റ്റുകാർ. അന്തസ്സോടെ തലയെടുപ്പോടെ നിൽക്കണം. തെരഞ്ഞെടുപ്പിലെ തോൽ വിയും വിജയവുമല്ല കമ്മ്യൂണിസ്റ്റുകൾക്കു പ്രധാനം. അതൊന്നും പ്രത്യേകം പറയേണ്ടതും ഇല്ലല്ലോ.
ശത്രുക്കളൊഴിഞ്ഞിട്ടൊരു സമയം ഒരിയ്ക്കലും കമ്മ്യൂണിസ്റ്റുകൾക്കുണ്ടാവില്ല. ഇപ്പോൾ തന്നെ നമ്മുടെ ലാവ്ലിൻ കേസു നോക്കൂ. ഇതിനു മുൻപ് ഏതെല്ലാം പാർട്ടികളില്‍പെട്ട എത്രയോ നേതാക്കന്മാരുടെ പേരിൽ അഴിമതി ആരോപണങ്ങൾ ഉണ്ടായിരിയ്ക്കുന്നു. ഇന്നും ഉണ്ടാകുന്നു. അതിലൊന്നും ആർക്കും ഒരു കുണ്ഠിതവും ഉണ്ടായീരുന്നില്ല. ഒരു മാദ്ധ്യമവും ആ അഴിമതിക്കാരുടെ പുറകേ നടന്നില്ല.
ഇവിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയ്ക്ക്`, അതും പിണറായി വിജയന് എതിരെ കഴമ്പില്ലാത്ത ഒരു ആരോപണം വന്നപ്പോൾ അതൊരു ദീർഘകാല ആഘോഷമായി കൊണ്ടു നടക്കുന്നതു കണ്ടില്ലേ മാർക്സിസ്റ്റു വിരുദ്ധ തിമിര ബാധിതർ? നടക്കട്ടെ നടക്കട്ടെ! എവിടെ ചെല്ലുമെന്നു കാണാമല്ലോ. ഒരു കാര്യം പറയാം. പിണറായിയെപ്പോലെ ശക്തനായ ഒരു നേതാവിനെ നിഷ്കാസനം ചെയ്ത് സായൂജ്യമടയാം എന്ന വ്യാമോഹം ആർക്കും വേണ്ട. ഈ പാർട്ടിയുടെ തലപ്പത്തിരിയ്ക്കുന്നവർ ആരും ബുദ്ധിയില്ലാത്തവരൊന്നുമല്ല. ഒക്കെ അതിജീവിച്ചു തന്നെ പോകും.
ഇപ്പോൾ ബംഗാളിൽ മവോയിസ്റ്റുകളും മമതയുടെ ആളുകളും സി.പി. എമ്മുകാരെ കൂട്ടക്കൊല ചെയ്യുന്നു. പോലീസ് വെടിവച്ചാൽ സർക്കാരിനു പേരുദോഷം. അവിടുത്തെ അക്രമങ്ങളിൽ ലാവ്ലിൻ പ്രചാരകർക്കൊന്നും ഒരു സങ്കടവും ഇല്ല. അവിടെ മരിച്ചു വീഴുന്നവർ മാർക്സിസ്റ്റുകൾ അല്ലെ? അവർ മരിച്ചു മണ്ണടിഞ്ഞു വംശനാശം വരേണ്ടവർ അല്ലെ? അവിടുത്തെ ഗവർണ്മെന്റു എന്നെന്നേയ്ക്കുമായി നിലം പതിയ്ക്കേണ്ടത് അല്ലേ? ഇത്രയും മാർക്സിസ്റ്റു വിരുദ്ധ ജ്വരം ഈ പാർട്ടി കെട്ടിപ്പടുക്കുന്ന കാലത്തു പോലും ഉണ്ടായിരുന്നിരിയ്ക്കില്ല.
മാർക്സിസ്റ്റു പാർട്ടി പിരിച്ചു വിടുന്നതും കാത്തിരിയ്ക്കുന്ന സ്വപ്ന ജീവികളോട് ഒന്നേ പറയാനുള്ളൂ. മാർക്സിസ്റ്റു പ്രവർത്തനങ്ങളൂടെ അകവും പൊരുളുമൊന്നും നിങ്ങൾക്ക് പൂർണ്ണമായും മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല. നിങ്ങൾ കാണുന്നതിനും അപ്പുറമാണ് അത് എന്നു മാത്രം പറയാം. മാർക്സിസ്റ്റു വിരുദ്ധ പ്രചരണങ്ങളിലൂടെ ഇപ്പോൾ നിങ്ങൾക്ക് ഉപജീവനം നടത്താം. പക്ഷെ നിങ്ങളുടെ തന്നെ ഭാവി തലമുറ നിങ്ങളെ തലേൽ കയ്യും വച്ചു പിരാകും!

Monday, June 1, 2009
2009-ലെ പാർളമെന്റു തെരഞ്ഞെടുപ്പു ഫലത്തോടുള്ള പ്രതികരണം.

ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിൽൽ വലിയ ദു;ഖം
രാജ്യത്തു മതേതര ഭരണകൂടം തന്നെ നിലവിൽ വന്നതിൽ സന്തോഷം.
ബി.ജെ.പി യുടെ പരാജയത്തിൽ തെല്ല് ആശ്വാസം.
ഇടതുപരാജയത്തിൽ ചില തല്പര കക്ഷികളുടെ അതിരറ്റ ആഹ്ലാദത്തിൽ രോഷം.
ദേശീയതലത്തിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഒരു മതേതര മുന്നണിയും അതിനു ബദലായി ഇടതുപക്ഷം നേതൃത്വം നൽകുന്ന മറ്റൊരു മതേതര ദേശീയബദലും മാത്രം ഭരണപക്ഷവും പ്രതിപക്ഷവും ആയി ശക്തിപ്രാപിച്ചു വരണമെന്ന് ആഗ്രഹം.
വർഗീയത എന്നെന്നേയ്ക്കുമായി ഇല്ലാതാകണം. ഇപ്പോഴത്തെ വർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം മതേതര പ്രസ്ഥാനങ്ങളായി രൂപം മാറണം.
തെരഞ്ഞെടുപ്പിനു മുൻപ് എല്ലാവരും വിജയപ്രതീക്ഷ വച്ചു പുലർത്തും. ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ അത് ആവശ്യവുമണ്. എന്നുവച്ച് ഒരു കൂട്ടർക്കേ ജയിക്കാൻ കഴിയുകയുള്ളു. ഒരുകൂട്ടർ ജയിക്കുന്നതിനും മറ്റൊരു കൂട്ടർ തോൽക്കുന്നതിനും പല കാരണങ്ങളും ഉണ്ടാകാം. ചത്ത കുട്ടിയുടെ ജാതകം നോക്കുന്നതിൽ യാതൊരു അർഥവും ഇല്ല. അതുകൊണ്ടുതന്നെ തെരഞ്ഞെപ്പിനു ശേഷം തോൽ വിയുടെ കാരണങ്ങൾ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടത്തുന്നതിൽ ഈയുള്ളവനു വലിയ വിശ്വാസം ഇല്ല.
എന്തായാലും ജയം ജയവും തോൽവി തോൽവിയും തന്നെ. തോറ്റവർ പിന്നീടു തോൽക്കാതിരിയ്ക്കാൻ ശ്രമിയ്ക്കുക. ജയിച്ചവർ പിന്നെയും ജയിക്കാൻ ശ്രമിയ്ക്കുക. പരാജയത്തിന്റെ പാഠം ജയിച്ചവർ ഉൾക്കൊള്ളണം. ജയിക്കുന്നവർ ജയിച്ചതിന്റെ പാഠവും ഉൾക്കൊള്ളണം. ഇവിടെ തോറ്റതിനെ കുറിച്ചു മാത്രമേ സാധാരണ ചർച്ചകൾ ഉള്ളു. അതു പോര. ജയിച്ചവർ എന്തുകൊണ്ടു ജയിച്ചു എന്നും വിലയിരുത്തണം. തങ്ങളുടെ മെച്ചം കൊണ്ടാണോ, എതിർപക്ഷത്തിന്റെ വീഴ്ചകൾ കൊണ്ടാണോ ജയിച്ചതെന്ന് അവരും പരിശോധിയ്ക്കണം.
ജയപരാജയങ്ങൾ താൽക്കാലികങ്ങളാണെന്ന് ജയിക്കുന്നവരും തോൽക്കുന്നവരും ഓർക്കണം. തങ്ങളെ ജയിപ്പിയ്ക്കുമ്പോൾ ജനം പ്രബുദ്ധരെന്നും എതിരാളികളെ ജയിപ്പിയ്ക്കുമ്പോൾ ജനം വിവരമില്ലാത്തവരെന്നും പറയുന്നതു നന്നല്ല. ഈയുള്ളവന്റെ അഭിപ്രായത്തിൽ അത്രയ്ക്കങ്ങോട്ടു പ്രബുദ്ധതയൊന്നും എല്ലാ ആളുകൾക്കും ഉണ്ടെന്നു പറയാനാകില്ല. പോരാത്തതിനു നമ്മുടെ ജനാധിപത്യം എന്നു പറഞ്ഞാൽ തന്നെ അഞ്ചുപേരിൽ മൂന്നു പേർ കൈ പൊക്കിയിട്ടു ഇതു കാലാണെന്നു പറഞ്ഞാൽ ഭൂരിപക്ഷമനുസരിച്ച് കൈ കാലാണെന്നു അംഗീകരിയ്ക്കലാണ്.
കുറെ നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ടോ നല്ല നിലപാടുകൾ സ്വീകരിച്ചതുകൊണ്ടോ ഒരു പാർട്ടിയ്ക്കോ മുന്നണിയ്ക്കോ വിജയിക്കാൻ കഴിയില്ല എന്നും കൂടി ഈ തെരഞ്ഞെടുപ്പു ഓർമ്മിപ്പിയ്ക്കുന്നു. അല്ലെങ്കില്പിന്നെ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഇത്ര കനത്ത തോൽവി സംഭവിയ്ക്കില്ലല്ലോ. ഇത്ര കനത്ത ഒരു പരാജയം നേരിടാൻ മാത്രമുള്ള തെറ്റുകളൊന്നും ഇടതുപക്ഷം ചെയ്തതായി ഈയുള്ളവൻ വിശ്വസിയ്ക്കുന്നില്ല. സംസ്ഥാന ഭരണകൂടത്തിനെതിരെയാണെങ്കിൽ അത്ര വലിയൊരു പ്രതിഷേധം ഉണ്ടാകേണ്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ ഇടതുപക്ഷത്തിൽ നിന്നു ജനങ്ങൾ പ്രതീക്ഷിയ്ക്കുന്ന തരത്തിൽ ഉയരുവാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യം തന്നെ. അങ്ങനെ ജനങ്ങളുടെയെന്നു മാത്രമല്ല ഇടതുപക്ഷ വിശ്വാസികളുടേയും നേതാക്കളുടെയും പോലും പ്രതീക്ഷയ്ക്കൊത്ത് ഉയരുവാൻ ഭരണം കിട്ടുന്ന സമയത്തൊന്നും കഴിയുന്നില്ല എന്നതു നേരുതന്നെ. അതിനു പല കാരണങ്ങളും ഉണ്ട്താനും.
എന്നുവച്ച് ഒരു നിശബ്ദമായ വിമോചന സമരം വിജയിച്ചു എന്നൊക്കെ ചിലർ പറയുന്നതു കേൾക്കുമ്പോൾ അല്പം പ്രകോപിതനായിപ്പോകുന്നുണ്ട്. കാരണം ഈ വിമോചനത്തിന്റെ വക്താക്കൾക്ക് ഇടതുപക്ഷം അന്യായമായ ദ്രോഹം ഒന്നും ചെയ്തിട്ടില്ല. അന്യായമായ ദ്രോഹം എന്ന വാക്കു ബോധപൂർവ്വം പ്രയോഗിച്ചതാണ്. ന്യായമായും ചില ദ്രോഹങ്ങൾ സമൂഹത്തിന്റെ പൊതുനന്മയ്ക്കു വേണ്ടി ചിലപ്പോൾ ചെയ്യേണ്ടിവരും. ഇവിടെ മത ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമ്പോൾ ഭൂരിപക്ഷത്തിന്റെ വോട്ടുബാങ്കുപോലും കാര്യമാക്കാതെ അവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ഇടതുപക്ഷം ശ്രമിച്ചുപോരുന്നുണ്ട്`. അതേസമയം ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗീയതയേയും തീവ്രവാദത്തേയും ഭീകര പ്രവർത്തനങ്ങളേയും ഇടതുപക്ഷം എതിർത്തുപോരുന്നുമുണ്ട്. വർഗീയ-തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നവർക്ക് സ്വാഭാവികമായും ഇടതുപക്ഷത്തിനെതിരെ വിമോചനസമരം നടത്താൻ തോന്നും.
പിന്നെയുള്ളതു കേരളത്തിൽ സ്വാശ്രയവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സാമൂഹ്യ നീതിനടപ്പിലാക്കുവാൻ നടത്തിയ പരിശ്രമങ്ങളാണ്. അത് ആ മേഖലയുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന കച്ചവടക്കാർക്കു വിമോചന സമരം നടത്താൻ പ്രേരകമായിട്ടുണ്ടാകാം. പക്ഷെ അക്കാര്യങ്ങളിലൊന്നും ഇടതുപക്ഷം ഏതെങ്കിലും മതവിഭാഗത്തിന് എതിരാണെന്നു കരുതാൻ കാരണങ്ങൾ ഇല്ല.
പിന്നെ ഒരു പി.ഡി.പി കേസാണ്. ഒരു കൂട്ടർ തങ്ങളുടെ മുൻ കാലത്തെ തെറ്റായ ചെയ്തികൾ ഏറ്റുപറഞ്ഞ് ശരികളിലേയ്ക്കു വരുമ്പോൾ അവരെ വീണ്ടും പഴയ മനോഭാവത്തോടെ നോക്കിക്കാണണം എന്നു പറയുന്നത് ശരിയല്ല. ബി.ജെ.പിയുടെ ഭാഗമായി നിന്ന ചിലരും അതുപേക്ഷിച്ചു വന്നപ്പോൾ അവരെ സഹകരിപ്പിയ്ക്കാൻ ശ്രമിച്ചതും തെറ്റാണെന്ന് കരുതാൻ ആകില്ല. പിന്നെ ചിലരൊക്കെ യു.ഡി.എഫിനൊപ്പമേ നിൽക്കാവൂ എന്ന ഒരു ധാരണ ചിലർക്കുണ്ട്. അല്ലെങ്കിൽ പിന്നെ തീവ്രവാദി സംഘടനയായ എൻ.ഡി.എഫിനു യു. ഡി.എഫി നൊപ്പം നിൽക്കാം. തീവ്രവാദം ഉപേക്ഷിച്ച മദനിയെയും പാർടിയേയും ഇടതുപക്ഷത്തു നിർത്താൻ പാടില്ല എന്ന ദുശാഠ്യം എന്തിന്? ബി. ജെ.പിയുമായി രഹസ്യമായും പരസ്യമായും ധാരണയുണ്ടാക്കി കോൺഗ്രസ്സിനു നിൽക്കാം. ബി.ജെ.പി വിട്ടു വന്ന രാമൻപിള്ളയേയും ഇടതുപക്ഷത്തിനൊപ്പം നിറുത്താൻ പാടില്ല. അഥവാ അവർ അങ്ങനെ നിൽക്കാൻ പാടില്ല. ഈ നിലപാടാണു മനസ്സിലാകാത്തത്.
ഇതൊന്നും മാത്രമല്ല ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ തോൽ വിയ്ക്കു കാരണം. മണ്ഡലപുനർ നിർണ്ണയം ഒരു പ്രധാന വില്ലൻ ആയിരുന്നു. പിന്നെ ബി.ജെ.പിയുടെ യു.ഡി.എഫ് അനുകൂല നിലപാട്. അവർ ഈ തെരഞ്ഞെടുപ്പിൽ ഒരു മത്സരമേ സൃഷ്ടിച്ചിരുന്നില്ല. മറ്റൊന്ന് ദേശീയതലത്തിൽ ഉണ്ടായ ഒരു കോൺഗ്രസ്സ് തരംഗം. ഒരു മതേതര ഗവർണ്മെന്റ് ഉണ്ടാകണം എന്ന ജനവിചാരം. കോൺഗ്രസ്സിനും ബി.ജെ.പിയ്ക്കും എതിരെ ഒരു ബദൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികം അല്ലെന്ന തോന്നൽ . അങ്ങനെ ഒരുപാടു ഘടകങ്ങൾ ഉണ്ട്.
മനസ്സിലാകാത്തത് അതൊന്നുമല്ല. തങ്ങൾ അനുകൂലിയ്ക്കുന്നവർ ജയിച്ചു കയറുമ്പോൾ സന്തോഷിയ്ക്കുന്നതു മനസ്സിലാക്കാം. പക്ഷെ ഇവിടെ ആഘോഷിയ്ക്കപ്പെടുന്നത് കോൺഗ്രസ്സിന്റെ വിജയമോ ബി.ജെ.പി പോലെ ഒരു വർഗീയ കക്ഷി അധികാരത്തിൽ വരാതിരുന്നതിലുള്ള സന്തോഷമോ അല്ല . കേരളത്തിൽ ഇടതുമുന്നണിയുടെ- പ്രത്യേകിച്ച് സി.പി.എമ്മിന്റെ പരാജയമാണ് കൂടുതലായും ആഘോഷിച്ച് അറുമ്പാതിയ്ക്കുന്നത് . അതും കോൺഗ്രസ്സുകാരോ ബി.ജെ.പിക്കാരോ മറ്റോ ആണ് ആഘോഷിയ്ക്കുന്നതെങ്കിൽ മനസ്സിലാക്കാം. അവരൊന്നുമല്ല രണ്ടും കെട്ട ചില ആളുകളും രണ്ടുംകെട്ട ചില ഇടതുവിരുദ്ധ മാധ്യമങ്ങളുമാണ് ഈ ആഘോഷപ്രിയർ.
ഇടതുപക്ഷത്തിനു കേരളത്തിൽനിന്ന്` ഒന്നും, മൂന്നും പാർളമെന്റു സീറ്റുകൾ മാത്രം കിട്ടിയ അനുഭവമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ ചെപ്പിൽ തൊടുവിയ്ക്കാതെ പതിനേഴു സീറ്റുകൾ നേടി. അന്നത്തെ പൂജ്യത്തിൽ നിന്നാണ് ഇന്നു കോൺഗ്രസ്സ് തിളക്കമാർന്ന വിജയം നേടിയത്.ഇപ്പോഴത്തെ ചില ബഹളങ്ങൾ കണ്ടാൽകേട്ടാൽ തോന്നും ഇടതുപക്ഷം ഇനി ഒരിയ്ക്കലും തിരിച്ചു വരില്ലെന്ന്. അതൊക്കെ തെറ്റിദ്ധാരണയാണ്. അതു കൊണ്ട് അത്രയ്ക്കങ്ങോട്ട് ആഘോഷിയ്ക്കാതിരിയ്ക്കുക.
രജ്യത്ത് ഒരു മതേതര സർക്കാർ (മുസ്ലിം ലീഗ് ഉള്ളത് ഒരു ഡീ മെരിറ്റാണെങ്കിലും) നിലവിൽ വന്നതിൽ സന്തോഷിയ്ക്കുക. ഇനി അഥവാ യു.പി.എയ്ക്കു വേണ്ടത്ര ഭൂരിപക്ഷം കിട്ടാതെ വന്നെങ്കിൽ ഇടതുപക്ഷം വെട്ടിലായേനെ. കോൺഗ്രസ്സിനെ വീണ്ടും പിന്തുണയ്ക്കേണ്ടി വന്നേനെ (അതൊരു മോശം കാര്യമൊന്നും അല്ല. പറഞ്ഞെന്നേയുള്ളു. വർഗീയഭരണകൂടം വരുന്നതു തടയാൻ ഇടതുപക്ഷം എന്തു നിലപാടു മാറ്റം നടത്തിയാലും അതു തെറ്റല്ല; മറിച്ച് കടമയണ്).
ഇനി സംഭവിയ്ക്കേണ്ടത് എന്തെന്നാൽ കോൺഗ്രസ്സ് ശക്തിപ്പെടണം. അതോടൊപ്പം അതിനു ബദലായി ഇടതുപക്ഷത്തിന്റെ മുൻ കൈയ്യിൽ ശക്തമായ ഒരു മതേതര ദേശീയ ബദൽ ഉണ്ടായി ശക്തിപ്പെടണം. വർഗ്ഗീയ കക്ഷികൾ ദുർബ്ബലപ്പെടണം. അല്ലെങ്കിൽ അവ കാലക്രമേണ മതേതര രാഷ്ട്രീയം ഉൾക്കൊള്ളുന്ന നിലയിലേയ്ക്കു മാറിവരണം.
ഇപ്പോൾ ദേശീയതലത്തിൽ പരാജയപ്പെട്ടിരിയ്ക്കുന്ന ബി.ജെ.പിയും പരാജയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ സാഹചര്യങ്ങളുമായി തങ്ങളുടെ രാഷ്ട്രീയ നയപരിപാടികളെയും, നിലപാടുകളെയും പൊരുത്തപ്പെടുത്തണം. ദേശീയതലത്തിൽ ഇടതുപക്ഷത്തിനു എല്ലാ സംസ്ഥാനങ്ങളിലും വേണ്ടത്ര സ്വാധീനം ഇല്ലാത്തതുകൊണ്ട് അവർക്കു സ്വാധീനമുള്ള കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ജനവിധി തന്നെയാണു കൂടുതൽ പഠനവിധേയം ആക്കേണ്ടത്.
ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് ശക്തിയുള്ളതെങ്കിലും നമ്മുടെ ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി തിളങ്ങി നിന്നിട്ടുള്ള പ്രസ്ഥാനമാണു സി.പി.എമ്മും ഇടതുപക്ഷവും. അത് ഇനിയും അങ്ങനെ തന്നെ ആയിരിയ്ക്കും; അഥവാ ആയിരിയ്ക്കണം. പരാജയത്തിന്റെ ക്ഷീണം വിട്ട് ഉണർന്നെണീറ്റ് വീണ്ടും ഇന്ത്യയുടെ പ്രതീക്ഷയാകണം. ശത്രുവൊഴിഞ്ഞ ഒരു സമയം നാം ഒരിയ്ക്കലും പ്രതീക്ഷിയ്ക്കരുത്.
ഇനി മറ്റു ചിലത് ഒരു സി.പി.എം പ്രവർത്തകൻ എന്ന നിലയിൽ വിഷമവും രോഷവും കൊണ്ടു പറഞ്ഞു പോവുകയാണു കേട്ടോ! ചിലതു ചുരുക്കി പറയുകയാണ്.
ഭരണത്തിലിരുന്ന് ജനങ്ങൾക്കു ഗുണകരമായതൊന്നും ചെയ്ത് ഖജനാവിൽ പ്രതിസന്ധികൾ ഉണ്ടാക്കേണ്ട. നല്ല കാര്യങ്ങൾ ചെയ്ത് ജനപ്രീതി ആർജ്ജിയ്ക്കാമെന്നു കരുതേണ്ട. കാരണം കേരളത്തിൽ ആർക്കൊക്കെ ഈ ഗവർണ്മെന്റിൽ നിന്നും ഗുണങ്ങൾ ഊണ്ടായോ അവരിൽ നല്ലൊരു പങ്കും വോട്ടു തിരിച്ചു കുത്തിയിരിയ്ക്കാനാണു സാദ്ധ്യത.
ന്യൂനപക്ഷസംരക്ഷണമോ ഭൂരിപക്ഷ സംരക്ഷണമോ ഒന്നും നാമിനി വിഷയമാക്കേണ്ട. ഇത്രയൊക്കെ ആത്മാർത്ഥത കാണിച്ചിട്ടും ഒരു മത വിഭാഗങ്ങളും അതിന്റെ മേലദ്ധ്യക്ഷന്മാരും നമ്മെ ഇതുവരെ വിശ്വാസത്തിൽ എടുത്തില്ലല്ലോ. ഒറീസയിലാകട്ടെ ഗുജറാത്തിലകട്ടെ ഏതു മത വിഭാഗക്കാരോ ആക്രമിയ്ക്കപ്പെടട്ടെ. അതൊക്കെ അതതു മതക്കാരും ജാതിക്കാരും അങ്ങു നോക്കിക്കോളും. ഉണ്ടല്ലോ, നമുക്കു കേരളത്തിൽ നല്ല അച്ഛന്മാരും മൌലവിമാരും ഹിന്ദു സാമുദായിക പ്രമാണിമാരും മറ്റും.
വിദ്യാഭ്യാസം എന്നല്ല എല്ലാമേഖലയും സാമുദായികപ്രമാണിമാർ വിറ്റു കാശാക്കട്ടെ.എന്തു സ്വാശ്രയം എന്തു സാമൂഹ്യനീതി? ഇതൊക്കെ ആർക്കുവേണ്ടി? പാവങ്ങൾക്കു വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ ;പക്ഷെ അവരും വോട്ടുകുത്തുന്നതു മറിച്ച്.
ഇനി ആർ.എസ്. എസ്. തുടങ്ങിയ സംഘടനകളെ പ്രതിരോധിച്ച് സി.പി.എം സഖാക്കളുടെ ജീവൻ നഷ്ടപ്പെടുത്തരുത്. ആർ.എസ്.എസിന്റെ കാര്യം എൻ.ഡി.എഫുകാരു നോക്കിക്കൊള്ളും. അവരെയാകുമ്പോൾ ആർ.എസ്.എസ് കാർക്ക് കുറച്ചുകൂടി പേടിയുമുണ്ട്. പിന്നെ പള്ളീലച്ചൻ മാരും ഉണ്ടല്ലോ. മാത്രവുമ്മല്ല അവരൊക്കെ ഇപ്പോൾ ഐക്യ നിരയിലല്ലേ? ഒരുമിച്ചുനിന്നല്ലേ ഇടതുപക്ഷത്തെ തറപറ്റിച്ചത്. സി.പി.എമ്മിനെ എതിർക്കുന്നതിലുള്ള ഐക്യമാണെങ്കിലും അവർ ഒരുമിച്ച് സമാധാനത്തോടെ ജീവിയ്ക്കുന്നതു കണ്ടാൽ മതി. പിന്നെ നാമെന്തിനു ആർ.എസ്.എസ് തുടങ്ങിയ വർഗീയ വാദികൾക്കെതിരെ ജീവൻ കളയുന്നു? നമ്മുടെ മെക്കിട്ടു കയറുന്നെങ്കിൽ മാത്രം നാം നോക്കിയാൽ മതി. ന്യൂനപക്ഷത്തിന് അവർ ഉയർത്തുന്ന ഭീഷണിയൊന്നും കണക്കിലെടുക്കേണ്ട.
മതകാര്യക്കാരുടെ പുറകേ നടന്ന് ഇനി മാനം കളയേണ്ട. നമുക്ക് പാർട്ടി കര്യങ്ങൾ നോക്കാം. എപ്പോഴെങ്കിലുമൊക്കെ നീറ്റലുകൾ അടിയ്ക്കുമ്പോൾ കരഞ്ഞും വിളിച്ചും ഓരോന്നു വരും. അപ്പോൾ നോക്കാം. അതിനൊന്നും അധികം താമസം ഉണ്ടാകില്ല. നാമെത്ര കരളു പിളർന്നു കാണിച്ചാലും വിശ്വാസികളെ നമുക്കെതിരാക്കും ഇവിടുത്തെ മതാധിപന്മാർ.പാവം വിശ്വാസികൾ നല്ലൊരു പങ്കും അവർ പറയുന്നതുമാത്രമേ മുഖവിലയ്ക്കെടുക്കൂ. ചുരുക്കത്തിൽ ജനാധിപത്യമല്ല. പണമതജനാധിപത്യം എന്നാണു പറയേണ്ടത്.
വിജയപരാജയങ്ങൾ വരും പോകും. സഖാക്കളേ നമുക്കു അടിപതറാതെ മുന്നേറാം എന്നുമാത്രം പറഞ്ഞുകൊണ്ട് എന്റെ ഈ ശിഥില ചിന്തകൾ ഇവിടെ തൽക്കാലം എഴുതിച്ചുരുക്കുന്നു.

Saturday, May 23, 2009
Saturday, April 11, 2009
അഞ്ചൽക്കാരന്റെ പുതിയ പോസ്റ്റിനു നൽകിയ കമന്റ്
ചെരുപ്പുകൾ സൂക്ഷിയ്ക്കുക അഞ്ചൽക്കാരന്റെ പുതിയ പോസ്റ്റിനു നൽകിയ കമന്റ്
http://anchalkaran.blogspot.com
പ്രിയ അഞ്ചൽ.
താങ്കൾ നിരീക്ഷണങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പിനു ശേഷം സംഭവിയ്ക്കാവുന്ന ഒരു വിധ സാധ്യതകളേയും ഒഴിവാക്കിയിട്ടില്ല. തീർച്ചയായും താങ്കൾ നിരീക്ഷിച്ചവയിൽ ഏതെങ്കിലും തന്നെയേ സംഭവിയ്ക്കൂ. ഇതിപ്പോൾ എല്ലാാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ യാഥാർഥ്യങ്ങൾക്കു നേരേ കണ്ണടയ്ച്ചിട്ടു മാത്രമേ ഇങ്ങനെ കാടടച്ച് അധിക്ഷേപിയ്ക്കാൻ കഴിയുകയുള്ളു.
അഞ്ച്ചുപേറരുള്ളതിൽ മൂന്നു പേർ കാൽ പൊക്കിയിട്ട് ഇതു കയ്യാണെന്നും രണ്ടുപേർ കാൽ പൊക്കിയിട്ട് ഇതു കാലാണെന്നും പറഞ്ഞാൽ മൂന്നുപേർ ഭൂരിപക്ഷമായതുകൊണ്ട് കാലു കൈയ്യാണെന്ന് അംഗീകരിയ്ക്കേണ്ടി വരുന്നതാണ് നമ്മുടെ ജനാധിപത്യം. ജനാധിപത്യം നേരിടുന്ന പരിമിതികളിൽ ഒന്നും ഇതുതന്നെ .പക്ഷെ എന്നു വച്ച് ജനാധിപത്യത്തെ നിരാകരിയ്ക്കാൻ സാധിക്കുമോ?
കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പു നടക്കണം. ഭരണ സംവിധാനം രൂപപ്പെടുകയും വേണം.ബഹുകക്ഷി ജനാധിപത്യം ആയതിനാൽ വ്യത്യസ്ഥ ലക്ഷ്യങ്ങളുമായി നിൽക്കുന്ന എണ്ണമറ്റ രാഷ്ട്രീയകക്ഷികളുടെ ബാഹുല്യവുമുണ്ട്. .ഏതെല്ലാം ആദർശങ്ങളും ലക്ഷ്യങ്ങളും ഉയർത്തി പിടിയ്ക്കുന്ന കക്ഷികളാണെങ്കിലും ആത്യന്തിക ലക്ഷ്യം ഭരണം തന്നെയാണ്. ഭരണകൂടം ഉണ്ടാക്കുവാനോ, ഭരണത്തെ സ്വാധീനിയ്ക്കുവാനോ അല്ലെങ്കിൽ പിന്നെ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കേണ്ടതും ഇല്ല. ഈ യാഥാർഥ്യവും മുൻ നിർത്തിവേണം ഒരു തെരഞ്ഞെടുപ്പു വിശകലനം നടത്താൻ.
ആരു ഭരിയ്ക്കണം എന്നു തീരുമാനിയ്ക്കുവാനാണ് തെരഞ്ഞെടുപ്പ് എന്നിരിയ്ക്കെ, കക്ഷികളുടെ അധികാര മോഹത്തെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കു പ്രസക്തിയില്ല. പിന്നെ മറ്റൊന്നുള്ളത് അധികാര ലബ്ധിയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളെപ്പോലും കക്ഷികൾക്ക് അവർ ഉയർത്തിപ്പിടിയ്ക്കുന്ന ആദർശങ്ങളുമായി എത്ര കണ്ട്` പൊരുത്തപ്പെടുത്തി കൊണ്ടുപോകാൻ കഴിയുന്നു എന്നുള്ളതാണ്. എന്തെങ്കിലും ചില ആദർശങ്ങലും, പ്രത്യയശാസ്ത്രങ്ങളും, പ്രഖ്യാപിത ലക്ഷ്യങ്ങളും, ഉയർത്തി പിടിയ്ക്കുന്ന കക്ഷികളെ സംബന്ധിച്ച് ഇതൊരു പ്രതിസന്ധി തന്നെയാണ്. അങ്ങനെ നോക്കുമ്പൊൾ എണ്ണപ്പെട്ട കക്ഷികൾക്കേ ഭരിയ്ക്കുക എന്നതിനപ്പുറം ഭരണം തങ്ങളുടെ ലക്ഷ്യ സാധൂകരണത്തിനുള്ള ഒരു ഉപാധി ആകുന്നുള്ളു.
നിർഭാഗ്യ വശാൽ ഇൻഡ്യയിലെ മിക്ക കക്ഷികളും അധികാര ലഭ്യതയെ മുന്നിർത്തിയുള്ളവയാണ്. അതിനിടയിൽ തങ്ങൾ ഉയർത്തുന്ന എല്ലാ മൂല്യങ്ങളിലും ഉറച്ചു നിന്നു കൊണ്ട് ഒരു തെരഞ്ഞെടുപ്പു പോരാട്ടം എന്നത് രാഷ്ട്രീയ കക്ഷികൾക്കു മുന്നിലെ ഒരു കീറാമുട്ടിയാകുന്നു. ഇവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അഭിമുഖീകരിയ്ക്കുന്നതും അത്തരം ഒരു പ്രതിസന്ധിയെ ആണ്. അവയുടെ പ്രത്യയ ശാസ്ത്രങ്ങൾക്കു എളുപ്പം വഴിപ്പെടുന്ന ഒരു സമൂഹമോ സാമൂഹ്യസാഹചര്യങ്ങളോ അല്ല ഇന്ത്യയിൽ ഉള്ളത്.
താങ്കൾ ഇടതുപക്ഷത്തേയും പരാമർശിച്ചിട്ടുണ്ടല്ലോ! താങ്കൾ പറയൂ. ഇന്ത്യയിലെ ഇന്നും നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ഇടതുപക്ഷത്തിന് വിമർശനാതീതമായ ഏതൊരു നിലപാടിലാണ് എത്താൻ കഴിയുക: താൽക്കാലികമായ വിട്ടു വീഴ്ചകളിൽ അല്ലാതെ ? ആരെയും കൂട്ടാതെ കേരളത്തിലും ബംഗാളിലും, ത്രിപുരയിലും നിന്നു കിട്ടാവുന്ന നാമമാത്രമായ അംഗസംഖ്യയും കൊണ്ട് ചെന്ന് ദേശീയ രാഷ്ട്രീയത്തിൽ നിഷ്പക്ഷത കളിച്ചാൽ മതിയോ?
തെരഞ്ഞെടുപ്പിനെപ്പോലും ഒരു പോരാട്ടമായി കാണുകയല്ലാതെ അവർക്ക് എന്താണു ചെയ്യാൻ കഴിയുക? പരിമിതികൾ മനസ്സിലാക്കി അവർ സ്വയം പിരിഞ്ഞു പോകണമെന്നോ?
വർഗ്ഗീയത മറ്റെന്തിനെക്കാളും വലിയ വിപത്താകുമ്പോൾ അതിനെനെ പ്രതിരോധിയ്ക്കുവാൻ ബാധ്യതപ്പെട്ട ഒരു മുന്നണി കഴിഞ്ഞ തവണ ഒരു മതേതര ഗവർണ്മെന്റിനു വഴിയൊരുക്കുകയല്ലാതെ പിന്നെ എന്തു ചെയ്യണമായിരുന്നു? പണ്ട് കോൺഗ്രസ്സിനെതിരെ ഒരു ജനവിധിയുണ്ടായപ്പോൾ ആ വിധി സമ്മാനിച്ച ജനങ്ങളെ നിരാശരാക്കരുതെന്നു കരുതി പുറത്തുനിന്നു ബി.ജെ.പി കൂടി പിന്തുണയ്ക്കുന്ന വിധം ഒരു ഗവർണ്മെന്റുണ്ടാക്കിയതിന്റെ അപകടകരമായ അനന്തരഫലങ്ങൾ നല്കിയ ചരിത്രപാഠം ഇടതുപക്ഷം വിസ്മരിക്കണമോ?
അംഗബലത്തേക്കാൾ നേതാക്കൻ മാരുടെ ബുദ്ധിപരമായ ശേഷികൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ സ്വന്തം ഉത്തരവാദിത്വങ്ങൾ ഒരു പരിധിവരെയെങ്കിലും നിർവഹിയ്ക്കാൻ ശ്രമിയ്ക്കുന്ന ഇടതുപക്ഷത്തെ നിക്ക്ഷ്പക്ഷതയുടെ മുഖപടമണിഞ്ഞ് വർഗീയകക്ഷികൾ അടക്കമുള്ള ഇന്ത്യയിലെ മറ്റെല്ലാ കഷികളേയും മുന്നണികളേയും പോലെ ഇടതുപക്ഷത്തേയും തുല്യപ്പെടുത്തുന്ന വിമർശനം ഈ തെരഞ്ഞെടുപ്പു ഘട്ടത്തിലും ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ എല്ലാരും കണക്കുതന്നെന്ന ഒരു തരം ഉദാസീന ന്യായമായേ കരുതാൻ തരമുള്ളു. ഒരുതരം പറഞ്ഞു കയ്യൊഴിയൽ തന്ത്രം.
നിക്ഷ്പക്ഷത എന്നത് ഒരു സങ്കല്പം മാത്രമാണ് . അച്ഛനോടോ അമ്മയോടോ സ്നേഹം, മകനോടോ മകളോടോ സ്നേഹം തുടങ്ങിയ വ്യക്തി കേന്ദ്രീക്ര്തമായ ചോദ്യങ്ങൾക്കു മുന്നിൽ മാത്രമാണ് നിഷ്പക്ഷത ഒരു യാഥാർഥ്യമാവുക. അല്ലാതെ സാമൂഹ്യവും. രാഷ്ട്രീയവും മറ്റുമായ സാമൂഹ്യ വ്യവഹാരങ്ങളിൽ നിഷ്പക്ഷത എന്നത് മനസാക്ഷിയ്ക്കു നിരക്കാത്ത ഒരു അടവു നയം മാത്രമാണ്. അതെല്ലായ്പ്പോഴും വിലപ്പോവില്ല.
ഇത്രയൊക്കെ വിശദമായി എഴുതാനും ഫലിപ്പിയ്ക്കാനും കഴിയുന്ന ഏതൊരാളും ഇങ്ങനെയൊക്കെ ആണ് എന്നു പറയുന്നതോടൊപ്പം എങ്ങനെയൊക്കെ ആയിരിയ്ക്കണം എന്നോ അതും കഴിയില്ലെങ്കിൽ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എന്നൊരു ആത്മഗതമെങ്കിലും നടത്തുന്നതിൽ തെറ്റില്ല. എല്ലാവരും വിമർശിയ്ക്കുന്നു. നിർദേശങ്ങൾ ആർക്കും ഒട്ടില്ല താനും. വിമർശിയ്ക്കുന്നവർ പരിഹാരവും നിർദ്ദേശിയ്ക്കണമെന്ന് ഭരണഘടനാ അനുശാസനമൊന്നും ഇല്ല. എങ്കിലും താങ്കൾക്ക് കോൺഗ്രസ്സിന് എന്ത് ഉപദേശമാണ് നൽകാനുള്ളത്? ബി.ജെ.പിയ്ക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത്? ഇടതുപക്ഷം എന്തു ചെയ്യണമെന്നാണ് നിർദ്ദേശിയ്ക്കുവാനുള്ളത്.
ഇപ്പോൾ നടക്കുന്നതൊന്നുംശരിയല്ലെന്നു സമർഥിയ്ക്കുമ്പോൾ ശരിയായിട്ടുള്ള ഒരുപാട് ഉണ്ടെനല്ലേ? ശരികളെക്കുറിച്ച് ഒരു സൂചനയെങ്കിലും....

Thursday, April 9, 2009
പവാര്‍ മൂന്നാംബദല്‍ വേദിയില്‍
പവാര്‍ മൂന്നാംബദല്‍ വേദിയില്‍
ഭുവനേശ്വര്‍: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മൂന്നാംബദല്‍ നേതാക്കളുമായി വേദി പങ്കിട്ടു. ഭുവനേശ്വറില്‍ ബുധനാഴ്ച വൈകിട്ട് ബിജെഡി നേതാവ് നവീന്‍ പട്നായിക്,സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എന്നിവര്‍ക്കൊപ്പം അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി. സിപിഐ നാഷണല്‍ കൌസില്‍ അംഗം അബനി ബാറലും എന്‍സിപി ജനറല്‍ സെക്രട്ടറി ഡി പി ത്രിപാഠിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
രാജ്യത്തെ ഒരുമിച്ചു നിര്‍ത്താന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഗ്രസ്, ബിജെപി ഇതര സഖ്യത്തിന്റെ ഭാഗമായാണ് ഒറീസയില്‍ എന്‍സിപി നിലകൊള്ളുന്നതെന്നും തെരഞ്ഞെടുപ്പിനുശേഷം നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ കോഗ്രസ്, ബിജെപി ഇതര സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും പവാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന് സ്ഥിരത നല്‍കിയത് ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്നു. അതിന് താന്‍ ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ചെറിയ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് അവര്‍ പിന്തുണ പിന്‍വലിച്ചത്. എങ്കിലും അവരുടെ പിന്തുണയെ തള്ളിപ്പറയാന്‍ എന്‍സിപിക്ക് ആകില്ല- പവാര്‍ പറഞ്ഞു.
കോഗ്രസോ ബിജെപിയോ നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് നവീന്‍ പട്നായിക് വ്യക്മാക്കി. കന്ദമലില്‍ സംഘപരിവാര്‍ ന്യൂനപക്ഷവേട്ട നടത്തിയതോടെയാണ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സംയുക്ത വാര്‍ത്താസമ്മേളനത്തെ ചരിത്രപരമെന്ന് പട്നായിക് വിശേഷിപ്പിച്ചു. കേന്ദ്രത്തില്‍ കോഗ്രസോ ബിജെപിയോ നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ ഭാഗമാകില്ലെന്ന നവീന്‍ പട്നായിക്കിന്റെ നിലപാടിനെ സീതാറാം യെച്ചൂരി സ്വാഗതംചെയ്തു. ബിജെഡിയും ഇടതുപക്ഷവും എന്‍സിപിയും ചേര്‍ന്ന സഖ്യം സംസ്ഥാനത്ത് മൂന്നാംബദല്‍ സര്‍ക്കാരിന് വഴിയൊരുക്കും. ഈ സഖ്യം ഒറീസയ്ക്കും രാജ്യത്തിനും പുതിയ വഴി കാണിക്കും- അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ആരായിരിക്കണം പ്രധാനമന്ത്രിയെന്ന കാര്യം മൂന്നാംബദല്‍ശക്തികള്‍ യോജിച്ച് തീരുമാനിക്കുമെന്നും ചോദ്യത്തിന് ഉത്തരമായി യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമാണ് 2004-ല്‍ യുപിഎയും 1999-ല്‍ എന്‍ഡിഎയും 1989-ല്‍ ഐക്യമുന്നണിയും രൂപംകൊണ്ടതെന്ന് യച്ചൂരി പറഞ്ഞു. കോഗ്രസ് ഇല്ലാത്ത മതനിരപേക്ഷ കക്ഷികളുടെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബുധനാഴ്ച നാലിടത്തു നടന്ന റാലിയില്‍ ശരദ് പവാറും മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പങ്കെടുത്തു. ഏപ്രില്‍ മൂന്നിന് ഭുവനേശ്വറില്‍ നടന്ന മൂന്നാംബദല്‍ റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ശരദ് പവാര്‍ ബുധനാഴ്ച വിവിധ റാലിയിലും ഭുവനേശ്വറില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തത്.
ഇടതുപക്ഷവുമായി വേദി പങ്കിടരുതെന്ന കോഗ്രസിന്റെ ഭീഷണി അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച ബിജെഡിയുടെ തീരുമാനം ശരിയായ സമയത്തുള്ള ശരിയായ തീരുമാനമാണെന്ന് പവാര്‍ റാലികളില്‍ പറഞ്ഞു. പ്രസംഗങ്ങളിലുടനീളം ബിജെപിയെ കുറ്റപ്പെടുത്തിയ പവാര്‍, വര്‍ഗീയകക്ഷികളെ ദുര്‍ബലമാക്കിയ നിലപാട് സ്വീകരിച്ച നവീന്‍ പട്നായിക്കിനെ അഭിനന്ദിക്കുകയും ചെയ്തു.
യുപിഎയുടെയും എന്‍ഡിഎയുടെയും സ്വാധീനം ഗണ്യമായി കുറഞ്ഞെന്നും തെരഞ്ഞെടുപ്പിനുശേഷം പ്രാദേശിക പാര്‍ടികള്‍ക്ക് നിര്‍ണായകപങ്കുള്ള സര്‍ക്കാര്‍ രൂപംകൊള്ളുമെന്നും നവീന്‍ പട്നായിക് പറഞ്ഞു. അതേസമയം, എന്‍സിപിയുമായുള്ള കോഗ്രസിന്റെ സഖ്യം മഹാരാഷ്ട്രയിലും ഗോവയിലും മാത്രമാണെന്ന് കോഗ്രസ് വക്താവ് ജയന്തി നടരാജന് ഡല്‍ഹിയില്‍ പറഞ്ഞു.
ദേശാഭിമാനിയിൽനിന്ന്
Subscribe to:
Posts (Atom)